നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചന്ദ്രന്റെ ഓണം,! _(മിനിക്കഥ )


വാട്സാപ്പ് തുറന്നപ്പോൾ ,നാട്ടിൽ നിന്ന് ഭാര്യയുടെ മെസേജ് ,
ഇത്തവണ ഓണത്തിന് വരണം, ഞാനും മക്കളും കാത്തിരിക്കും,
എന്റെ ദെെവമേ, കുവെെത്തിലെത്തിയിട്ട് വർഷങ്ങൾ അനവധി ഒന്നുമായില്ല, പക്ഷേ കുടുംമ്പത്തോടൊപ്പം നാട്ടിൽ ഒരോണം ആഘോഷിക്കാൻ കൊതിയാകുന്നു, ലീവ് കിട്ടുമോ എന്നറിയില്ല, ഏതായാലും നാളെ കമ്പനിയിലെത്തുമ്പോൾ അറബിയെ നേരിട്ട് കണ്ട് ലീവ് ചോദിക്കാം, ഭാഷ ഒരു പ്രശ്നമാണ്, ഒപ്പം ജോലി ചെയ്യുന്നവർ ഹിന്ദിക്കാരയതിനാൽ അറബി ഭാഷ സംസാരിക്കാറില്ല, ഏതായാലും അറിയാവുന്ന ഭാഷയിൽ പറഞ്ഞ് നോക്കാം,
ചന്ദ്രൻ ഭാര്യയ്ക്ക് മെസേജ് അയച്ചു, ഇത്തവണ ഓണം നമുക്കൊന്നിച്ച് *''
പിറ്റേന്ന് ,
അറബിയുടെ ഓഫീസിലേക്ക് ചന്ദ്രൻ കയറി ചെന്നു, മുൻ കോപക്കാരനായ അറബി ചന്ദ്രനെ ഒന്ന് സൂക്ഷിച്ച് നോക്കി,
ചന്ദ്രൻ സലാം പറഞ്ഞു,
അറബി സലാം മടക്കി
എന്താ, ? അറബി ചോദിച്ചു,
എനിക്ക് പത്ത് ദിവസം ലീവ് തരണം ?
ഒരു വിധം പറഞ്ഞൊപ്പിച്ചു,
അറബിക്ക് കാര്യം മനസിലായി,
എന്താ പ്രശ്നം, ? അയാൾ തിരക്കി,
പിന്നീട് കാര്യം പറയാൻ ചന്ദ്രന് വാക്കുകൾ കിട്ടിയില്ല, ചന്ദ്രൻ പരുങ്ങി, ബ ബ വച്ചു, അറബിക്ക് ദേഷ്യം വന്നു, വീണ്ടും അറബി ചോദിച്ചു,
എന്താ പ്രശ്നം, ?
സർ, കേരളാ ഓണം,
_'*ഓനം,*''
ഓന മല്ല സർ, പൊന്നേണം,
എന്ത് പൊന ന ഓനം ?
ദെെവമേ ഇയാളെ എങ്ങനെ പറഞ്ഞ് മനസിലാക്കും
_ചന്ദ്രൻ ഒരടി മുന്നോട്ടാഞ്ഞ് പറഞ്ഞു,
സർ, വാമനൻ, !
'*ഒമാൻ ?
ഒമാനല്ല സർ, മഹാബലി ,
സെയ്താലി _'*
നോ, സെയ്താലി, വാമനൻ മഹാബലി യെ ചവിട്ടി താഴ്ത്തി, അതും പറഞ്ഞ് ചന്ദ്രൻ വലതു കാൽ പൊക്കി ,!
കാലും പൊക്കി തന്നെ ചവിട്ടാൻ വരുന്നതാണന്നു വിചാരിച്ച് അറബി കസേരയിൽ നിന്ന് ചാടി എണീറ്റ് ചന്ദ്രനെ ഷർട്ടിന് പിടിച്ച് മുഖത്ത് നാലഞ്ചടി, ഹറാമി, ഹിമാർ, ഹയവാൻ ( തെമ്മാടി, കഴുതേ, ഭ്രാന്താ) എന്നെല്ലാം പറഞ്ഞ് പുറത്തേക്കൊരു തളള്,
ശബ്ദം കേട്ട് ഹിന്ദിക്കാരെല്ലാം ഓടി വന്നു ചന്ദ്രനെ പിടിച്ച് എഴുന്നേല്പ്പിച്ച് റൂമിലേക്ക് കൊണ്ടു പോയി,
പിറ്റേന്ന്
തന്റെ നേരെ കാല് പൊക്കിയവനെ ജോലിക്ക് വേണ്ടാ എന്ന് ഹിന്ദിക്കാരനായ സൂപ്പർ വെെസറോട് അറബി പറഞ്ഞത്രേ, ശേഷം
അറബി വിസ ക്യാൻസൽ ചെയ്തു,
ചന്ദ്രൻ ഓണമാഘോഷിക്കാൻ നാട്ടിലേക്ക്,
വിമാനം കയറി,
ജോലി വിറ്റ് ഓണമുണ്ണാൻ, !!
====
======= ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, *'

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot