Slider

ഒരു 'അ' സംഭവം

0

ദേ ഞാൻ പിന്നേം വന്നു ട്ടോ ..
പിന്നെ ഇന്നലെ ഒരു ഭയങ്കര സംഭവം നടന്നു അതുപറയാൻ വന്നതാ
ഇവിടെ എഴുതാൻ തുടങ്ങിയപ്പം മുതലേ ഞാൻ ശ്രദ്ധിക്കുവാ എല്ലാ കൂട്ടുകാരും അങ്ങോട്ടും ഇങ്ങോട്ടും നല്ല നർമരസമുള്ള ഭാഷയിലാ സംസാരിക്കുന്നെ.എനിക്കാണെങ്കിൽ ഗാംഭീര്യമുള്ള കമെന്റും...
ഇനിയും എഴുതുക "...നല്ല ഭാവിയുണ്ട് "...അക്ഷരത്തെറ്റ് തിരുത്തുക "
അപ്പൊ ഞാനോർത്തു അങ്ങോട്ട് ഇത്തിരി നർമം കൊടുത്താൽ ചിലപ്പോ ഇങ്ങോട്ടും കിട്ടുമാരിക്കും .അതാണ് ഇന്നലെ "സംശയം" എന്ന എഴുത്ത് എഴുതിയത് .
കിട്ടി ,,,ആവോളം കിട്ടി ...മനസൊന്നു തണുത്തു .അങ്ങനെ കമെന്റ്സ് ഒക്കെ വായിച്ച്‌ സുഖിച്ചിരിക്കുമ്പോളാ നമ്മടെ ഗൃഹനാഥന്റെ വരവ് .വന്നതേ ചോദിച്ചു ....എവിടെവരെ ആയി എഴുത്തൊക്കെ ??
ഞാൻ വിവരണം നടത്തികൊണ്ടിരിക്കുമ്പോ ദാ വരുന്നു രണ്ട് കമ്മെന്റ്സ് കു‌ടെ .നോക്കിയപ്പോ നർമ്മത്തിൽ കുഴച്ചുരുട്ടിയ ഒരു കുഴലപ്പം .
"നിങ്ങക്കുവേണ്ടി ഞാൻ ഊളൻപാറയിൽ ഒരു കട്ടിലും പോകാനുള്ള ടിക്കറ്റും സ്പോൺസർ ചെയ്യുന്നു " ദയവായി സ്വീകരിക്കുക .
രണ്ടാമത്തെ ...
"കലയെ ഇങ്ങനെ കൊല ചെയ്യുന്നതിലും ഭേദം തനിക്കെവിടെങ്ങിലും പോയി തുങ്ങിക്കൂടെടോ "
എനിക്ക് വളിച്ച മുഖത്തോടുകൂടിയാണേലും പിടിച്ചുട്ടോ ..
നമ്മടെ നായകൻ കമെന്റ് കേൾക്കാൻ കാതോർത്തിരിക്കുന്നു...അപ്പൊ എനിക്കൊരു സംശയം ഇതിലെ നർമ്മം അവിടെ ഏശിയില്ലെങ്കിലോ ??
`പിന്നോർത്തു ..കള്ളം പറയാനുള്ള പി .എച്.ഡി യുടെ എന്റെ ഡിഗ്രി ഉള്ളടത്തോളം കാലം എന്തിനു വിഷമിക്കണം ...നമ്മുക്ക് ഇതൊന്നും ഒരു പുത്തരിയല്ലല്ലോ .
അടിച്ചുവിട്ടു ഞാൻ ,,,
"ആദ്യമായി ആണ് ജയാ എഴുതുന്നതെന്ന് തോന്നില്ല ..നല്ല ഭാവി ഉണ്ട്.
"ആയിരം ആയിരം ഭാവുകങ്ങൾ "
എന്റെ നായകന് മലയാളം പറയാൻ മാത്രമേ അറിയൂ ..മാതൃ ഭാഷ എഴുതാനും വായിക്കാനും അറിയാത്ത ഭർത്താവിനെ കിട്ടിയതിൽ അഭിമാനം തോന്നിച്ച എന്റെ ആദ്യത്തെ നിമിഷം .
എന്റെ ഡിഗ്രിയും ചുരുട്ടിപിടിച്ചോണ്ട് ആ മുഖത്തേക്ക് നോക്കിയ ഞാൻ ഞെട്ടി പൊട്ടി പോയി .നവരസങ്ങളിൽ ഒന്നും ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ഭാവം ,എന്നെ ഇങ്ങനെ തുറിച്ചു നോക്കുന്നു .എന്റെ ഡിഗ്രി കടലാസ്സിൽ നിന്നും പലതരത്തിലുള്ള പുഹകൾ ഉയരുന്നു ...ഈശ്വാരാ...ഈ മനുഷ്യൻ ഞാൻ അറിയാതെ പോയി മലയാളം പഠിച്ചോ???
എന്തുപറ്റിയേട്ടാ..??പതറിയ സ്വരത്തിൽ ഞാൻ ചോദിച്ചു .ഒരു അലറുന്ന സ്വരത്തിൽ അശരീരി ഉണ്ടായി .."നീ പറഞ്ഞ കമെന്റ്റല്ല ഇതിൽ ഏഴുതിയിരിക്കുന്നെ "എന്റെ തലച്ചോറിൽ ആരോ കരിക്കുവെട്ടി സ്ട്രോ ഇട്ട് ഇളനീർ വലിച്ചു വലിച്ചു കുടിക്കുന്നപോലെ തോന്നി .
ഞാൻ കുഴൽക്കിണറിന്റെ ഹാന്ഡിലുപോലെ കിതച്ചുകൊണ്ട് ചോദിച്ചു ...എന്തായേട്ടാ അങ്ങനെ പറഞ്ഞെ ?
അപ്പൊ നായകൻ പറഞ്ഞത് കേട്ടപ്പോ ഇത് കേൾക്കുന്നതിന് മുമ്പ് ഞാൻ എന്താ ഇഹ ലോകം വിടാഞ്ഞേ..എന്നൊത്തുപോയി
"നീ ഈ പറഞ്ഞ കമെന്റിൽ നാല്" അ " ഉണ്ട് .പക്ഷെ ഈ എഴുതിയ കമന്റിൽ ഒറ്റ "അ "പോലും ഇല്ല .
ഒരു നിമിഷം ഞാൻ പതറിപ്പോയി ,ബോധം വന്നപ്പോളാണ് ഓർക്കുന്നത് സ്വന്തം പേരുപോലും എഴുതാൻ അറിയാത്ത എന്റെ നാഥന് മലയാളത്തിൽ ആകെ അറിയാവുന്ന അക്ഷരം "അ " ആണെന്ന് .
എന്റെ സൂര്യമണ്ഡലത്തിൽ അപ്പൊ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും എല്ലാം "അ"എന്ന അക്ഷരവും പേറി കറങ്ങുകയായിരുന്നു .ഇനിയിപ്പോ കള്ളം പറയാനും പ്രാസവും സന്ധിയും ഒക്കെ പഠിക്കേണ്ടിവരുമല്ലോ ഈശ്വരാ,,.
ആ നിമിഷം കഥാനായകനായ കൊമ്പനാനയുടെ മുമ്പിൽ ഞാൻ പാവം ഒരു കുഴിയാന അഗാധഗർത്തം പണിയാനായി ആയത്തിൽ കുഴി മാന്തുവാരുന്നു .
ഒരു "അ "വരുത്തിവച്ച വിനയെ,,,,എന്നാലും ഭയങ്കര സംഭവമായിപ്പോയി ല്ലേ .....
jaya .
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo