ഓർമ്മ വറ്റിയ പാടത്ത്
ഓർമ്മ വറ്റിയ പാടത്ത്
വിളറിയ ആകാശത്തിന് കീഴെ
ഒരുഷ്ണ കാറ്റ്
ശവം നാറി പൂക്കളുടെ ഗന്ധം പേറി വരുന്നുണ്ട്
നീര് വറ്റി വീണ്ടുകീറിയ മണ്ണിൽ
പോയ കാലത്തിന്റെ ചിന്തകൾ പേറി
ഒറ്റ കാലിൽ നിൽക്കുന്ന വെളുത്ത കൊറ്റികൾ
കണ്ണീർ പൊഴിക്കുന്നു
ശിശിരകാലത്തെ വരവേറ്റ്
ഇല പൊഴിഞ്ഞ മരം
കാഴ്ച നഷ്ടപ്പെട്ട്
നിന്നെ തിരയുന്നുണ്ട്
ഇവിടെ , .....
ചോര വറ്റി കിടപ്പുണ്ട്
നീ കൊണ്ട മഴയും
ഞാനറിഞ്ഞ വേനലും
നമ്മുടെ സ്വപ്നങ്ങളും....!
by: ManojKP
0
Subscribe to:
Post Comments (Atom)
both, mystorymag

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക