എന്റെ അദ്യ രചനയാണ്. എല്ലാവരും പ്രോത്സാഹിപ്പിക്കണം.
...............നയന .................
അച്ഛനും ഞാനും ചേട്ടനും അടങ്ങുന്ന ഒരു സാധാരണ കുടുംബം. അമ്മയില്ലാത്ത ദുഃഖം എന്റെ മനസ്സിCൽ നിന്നു മായിച്ചു കളഞ്ഞത് എന്റെ നയന ചേച്ചി ആണ്. ഞങ്ങടെ വീട്ടിലെ പുതിയ അംഗം. എന്റെ ഏട്ടത്തി അമ്മ. ചേച്ചി എന്നു വിളിക്കാൻ പ്രായം കൊണ്ട് തോന്നുകില്ലേലും ഞാൻ അങ്ങനെ ശീലിച്ചു.അമ്മ പോയതിൽ പിന്നെ ചേച്ചി വന്നതിനു ശേഷമാണു വീട്ടിൽ ഒരു ഒച്ചയും അനക്കവും ഉണ്ടായേ.
അവർക്ക് ദൈവം കുഞ്ഞികാൽ കൊടുത്തു അനുഗ്രഹിച്ചില്ലേലും ഞങ്ങളുടെ വീട്ടിലെ സന്തോഷത്തിന് കോട്ടം ഒന്നും തന്നെ ഉണ്ടായില്ല. ഇതിനൊക്കെ കാരണം അച്ഛന് മകളായും ചിലസമയത് കൊച്ചു മകളായും എനിക്ക് അമ്മയായും ചേച്ചിയായും സുഹൃത്തായും ഏട്ടന് നല്ല ഭാര്യ ആയും കഴിയുന്ന എന്റെ നയനേച്ചി തന്ന്യാ.
വർഷം കഴിഞ്ഞു വാർധക്യ രോഗം അച്ഛനെ കീഴടക്കിയപ്പോഴും എനിക്ക് താങ്ങായി നിന്നത് ഏട്ടനേക്കാളേറെ എന്റെ ചേച്ചി ആണ്. ഞാൻ എവടെ ആയിരുന്നാലും എനിക്ക് ഇമ്പം എന്റെ കുടുംബമായിരുന്നു. അച്ഛനില്ലാത്ത വീട്ടിൽ, അവരുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പായി ഞാൻ മാറുമോ എന്നൊരു ബോധം എന്നെ വീട് വിട്ട് നിലൽകാൻ പ്രേരിപ്പിച്ചു. അങ്ങനെ ഞാൻ ഇവിടെ എത്തി, കൊച്ചിയിൽ. സത്യത്തിൽ 'കട്ടുറുമ്പാണോ' 'വില്ലനാണോ' എന്ന് എനിക്ക് അറിയില്ല. എന്നാണ് എന്റെ ഉള്ളിൽ ആ വിഷജന്തു കയറി പറ്റിയത് എന്നും എനിക്ക് അറിയില്ല. 'എന്റെ കണ്ണ് എന്റെ ചേച്ചിയുടെ മാറിടത്തിൽ തട്ടിയപ്പോഴോ? 'അന്ന് കുറ്റബോധം കൊണ്ട് ഉറങ്ങിയില്ലങ്കിലും എന്റെ ആ ചെയ്ത് പലതവണ ആവർത്തിച്ചു. അപ്പോഴും ഒന്നും അറിയാതെ എന്നെ അവർ മോനെ പോലെ അനിയനെ പോലെ പരിപാലിക്കുന്നു. അമ്മാവൻ കൊണ്ട് തന്ന പുതിയ ഫോൺ ആണോ അതോ എന്റെ പുതിയ കൂട്ടുകാരാണോ എന്നെ ഈ പാപത്തിലേക് തള്ളിയിട്ടത് എന്ന് അറിയില്ല. അല്ല.... ഞാൻ മോശമായതല്ല എനിക്ക് എന്റെ ചേച്ചിയെ ഒരുപാട് ഒരുപാട് ഇഷ്ടമാണ്.
കൂട്ടുകാരന്റെ കല്യാണത്തിന് രണ്ടു ദിവസം വീട്ടിൽ നിന്ന് വിട്ടുമാറിയപ്പോഴാണ് ഞാൻ ആ സത്യം മനസ്സിലാക്കിയത്. എനിക്ക് ചേച്ചിയെ പിരിഞ്ഞു നിൽക്കാൻ സാധിക്കുന്നില്ല.എനിക്ക് ആ കണ്ണുകളെ കാണാതിരിക്കാൻ കഴിയില്ല. ഞാൻ ചേച്ചിയെ "പ്രണയിക്കുന്നു ".
ചേട്ടൻ ചേച്ചീയെ സ്നേഹിക്കുന്നതും care ചെയ്യുന്നതും എനിക്ക് സഹിക്കാൻ പറ്റാണ്ടായി. ചേച്ചി എന്റെ ജീവിതതെ പിടിച്ചു കുലുക്കി. പിതൃതുല്യനായ ചേട്ടനോടുള്ള ദേശ്യം എന്റെ മനസ്സിൽ മുളച്ചു തുടങ്ങി. എന്നാലും ആർക്കും പിടികൊടുക്കാതെ ഞാൻ നീങ്ങി.
എന്നാൽ ജോലി ആവശ്യത്തിന് ചേട്ടൻ എറണാകുളത്തു പോയ ദിവസം, ചേട്ടൻ ചേച്ചിയെ എനിക് ഏല്പിച്ചു തന്ന ദിവസം, എന്റെ ഉള്ളിലെ അണക്കെട്ട് ഞാൻ തുറന്നിട്ടു .എന്റെ നയനെച്ചിയോട് ഞാൻ എന്റെ പ്രണയം തുറന്നു പറഞ്ഞു.പെട്ടന്നുള്ള ആ ആവേശത്തിൽ ചേച്ചിയുടെ മറുപടിക്ക് കാത്തു നില്കാതെ ഞാൻ എന്ത് ചെയ്തു എന്ന് എനിക്കറിയില്ല. എന്നെ തള്ളി മാറ്റി സാരി തല വലിച്ചിട്ടു കരഞ്ഞു കൊണ്ട് അവർ ഓടി.അന്ന് ഇറങ്ങിയതാണ്. തിരികെ ചെല്ലില്ല എന്ന ദ്രഡനിശ്ചയത്തോടെ.
ഇന്നേക്ക് രണ്ടു വർഷം കഴിഞ്ഞു ഞാൻ വീട് വിട്ടിറങ്ങിയിട്ട്. ഇന്ന് അവർ വരുന്നുണ്ട് എന്റെ ചേട്ടനും 'ചേച്ചിയും'. രണ്ടു വർഷത്തിന് ശേഷം ഞാൻ ഇന്ന് എന്റെ ചേട്ടനോട് ഫോണിൽ സംസാരിച്ചു. കരച്ചിൽ അടക്കി പിടിക്കാൻ കഴിയാത്ത വാക്കുകളിൽ എനിക്ക് മനസ്സിലായി,ഞാൻ വീടു വിട്ടത് എന്തിനാണ് എന്ന് ചേട്ടൻ അറിഞ്ഞിട്ടില്ല...
..............................................................................................................................................................................
ചേച്ചിയുടെ മുഖത്തു എന്നോട് ഒരു നീരസവും ഇല്ല. ചേട്ടൻ എന്നെ കണ്ട സന്തോഷത്തിലാണേലും പഴയ ആ തെളിച്ചമില്ല. കുറ്റബോധം കൊണ്ട് ചേച്ചീടെ മുഖത്തു നോക്കാൻ എനിക്ക് കഴിഞ്ഞില്ല. ചേട്ടൻ ജോലി ട്രാൻസ്ഫർ കിട്ടി വന്നതാണ്. അങ്ങനെ പഴയ പോലെ ഞങ്ങൾ മൂന്നു പേരും. പക്ഷെ ചില വ്യത്യാസങ്ങൾ ഒക്കെ ഉണ്ട്. പഴയ ആ കളിയും ചിരിയും ഇല്ല. എന്നോട് വേണ്ട, എന്നാലും ചേട്ടനും ചേച്ചിയും ആ പഴയ പോലെ അല്ല. അവർക്ക് ഇടയിൽ എന്തൊക്കെയോ ഉണ്ട് എന്ന തോന്നുന്നു. ഒരുപക്ഷെ കുട്ടികൾ ഇല്ലാത്തതാവാം.
ചേച്ചിയോടുള്ള ആ പ്രണയം മനസ്സിൽ ഉള്ളത് കൊണ്ടാവാം എന്റെ കണ്ണ് ആരും കാണാതെ അവരെ നോക്കുന്നത്. എന്റെ മനസ്സിനെ ഞാൻ അടിച്ചമർത്തി. എന്നാൽ അന്ന് ആ കോരിചൊരിയുന്ന മഴയിൽ നനഞ്ഞു കുതിർന്നു ആ കിളി കുഞ്ഞിന് അഭയം നൽകി കയറി വരുമ്പോൾ എന്റെ മനസ്സ് ഒന്ന് ചാഞ്ചാടി. ഞാൻ സ്വയം ശമിച്ചു. പക്ഷെ അന്നേരം ആ കണ്മഷി ഒലിച്ചിറങ്ങിയ കണ്ണുകൾ എന്നോട് എന്തൊക്കെ പറയുന്നുണ്ടായിരുന്നു. ആ കണ്ണുകൾ ഞങ്ങളെ ഒരു പുതപ്പിനടിയിൽ ഒതുക്കും എന്ന് കരുതിയിരുന്നില്ല.ചേച്ചി എന്നെ ചുംബിച്ച നിമിഷം, ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ച നിമിഷം. പക്ഷെ ആ സന്തോഷം അധികനേരം നീണ്ടു നിന്നില്ല.
" എന്നെ നശിപ്പിച്ചതല്ല ഞാൻ സ്വയം നശിച്ചതാണ് "
-നയന -
എന്ന ആത്മഹത്യാ കുറിപ്പിൽ അത് ഒതുങ്ങി.
കുറ്റബോധത്താൽ നീറി പുകഞ്ഞ എന്നെ പോലീസ് കൊണ്ട് പോവുമ്പോൾ ചേട്ടൻ എന്നെ ശപിച്ചിരിക്കണം. ഭാര്യയെ പീഡിപ്പിച്ചു കൊന്ന അനിയനായിരിക്കണം ഞാൻ.കുറ്റം സമ്മതിച്ചിട്ടും പോലീസ് ഇടിച്ചു നെഞ്ച് കലക്കുമ്പോൾ വയറ്റിൽ കടന്നു ആ ആത്മഹത്യാ കുറിപ്പ് ചോദിക്കുന്നുണ്ടായിരുന്നു....
"എന്തിനായിരുന്നു?

"Farhana Riyas "