Showing posts with label BabuThomas. Show all posts
Showing posts with label BabuThomas. Show all posts

മഴയൊഴുകും ചേല്


രാമന്കരിക്കും ചേന്നന്കരിക്കും ഇടയ്ക്കാന്നു പറഞ്ഞിരുന്നതിനാൽ സ്ഥലം തെറ്റാതെ
ബസ് ഇറങ്ങാൻ പറ്റി കടത്തിന്റ്റെ അടുത്തു തന്നെ ജയൻ സമയം നോക്കി
മൂന്നേ മുക്കാൽ
കടത്തുവള്ളം വരുന്നുണ്ട് ചെറിയൊരു പേടി ആദ്യായിട്ട് വള്ളത്തിൽ.
ചേട്ടൻമാരും ചേച്ചിമാരുമായി
പത്തു പതിനാലുപേർ പതിയെ കയറി
നടുക്കു കണ്ട പടിയിൽ ഇരുന്നു
ഉച്ചയ്ക്ക് ചങ്ങനാശേരി എത്തീതാ
രണ്ടു മണിക്കൂറെടുത്തു ബസ് കിട്ടാൻ
പോക്കറ്റീന്ന് തുണ്ടെടുത്തു നോക്കി.
ചേട്ടാ ഈ കാര്യോരത്ത് വീടെവിടെയാ
അയാൾ ഉറക്കെ ഒരു വിളി
സാറെ..... കാര്യോരത്തെ വീടേതാ
വള്ളത്തിന്റ്റെ മുൻഭാഗത്ത് വെള്ളമുണ്ടും ഷർട്ടുമിട്ടയാൾ
തെക്കേ പള്ളീടെ കിഴക്കു വശാ
എന്നാ ദാമോദരാ
ഒരു ചെക്കൻ
കൊച്ച് എവിടുന്നാ
എനിക്കീർഷ്യ തോന്നി
22 വയസ്സും ഒത്ത തടീം ഒണ്ടായിട്ടും
ചെക്കൻ എന്നാ മനുഷ്യനാ........
ഇക്കിൽ പിരിയാ അടുത്ത ചോദ്യം
വാ പൊളിഞ്ഞു പോയി
ഈ ദിക്കിൽ പുത്തരിയാണോ
പുതിയതാണോന്നാ കൊച്ചെ
ഒരു ചേച്ചി സഹായിച്ചു
എവിടുന്നാ.....കട്ടപ്പന
ഓ...കിഴക്കനാ അല്ലേ
ഉം....
രാജമ്മേ ആ വീടൊന്നു കാണിച്ചു കൊടുത്തേക്കണം
സാറ് പറയുന്ന കേട്ടു
വള്ളം ഇറങ്ങി
പുറകെ പോരു ചെറുക്കാ രാജമ്മ നടന്നു കഴിഞ്ഞു
മഴക്കുള്ള കോളൊണ്ട് ഇച്ചിരി നടക്കണം
ഞാൻ പുറകെ രാജമ്മ ചേച്ചി
ഒത്തോരാൾ നല്ല പൊക്കോം
കള്ളി മുണ്ടും കൊച്ചു ബ്ളൗസും തോർത്തും താളത്തിലുള്ള നടപ്പ്
അറിയാതെ നോക്കി നടന്നു
വഴി തെക്കോട്ടു തിരിഞ്ഞു എന്തു ഭംഗിയാ കണ്ണെത്താ ദൂരം നെൽപാടോം
തോടും .
നോക്കാൻ നേരമില്ല ആകാശം ഇരുണ്ടു വരുന്നു
എന്നാത്തിനാ ഇവിടെ
മരിച്ചറിയിക്കാൻ .... ഞാൻ
ആരാ..... അടുത്ത വീട്ടിലെ അപ്പാപ്പൻ
ഓ..പ്രായായതാ അല്ലേ ....
ആം.... ഒരു തെങ്ങും തടിപ്പാലം
ചന്കിടിച്ചു പാലത്തെ കേറിയ ചേച്ചി
തിരിഞ്ഞു നോക്കി ....പരുങ്ങി..ഞാൻ
കേറു ചെറുക്കാ എന്റ്റെ മുഖം കണ്ടിട്ട്
കയ്യേ പിടിച്ചോ മുഖം കുനിച്ചു ഞാനാ
കൈ പിടിച്ചു ഒരു വിധം അപ്പുറം കടന്നു
നല്ല ധൈര്യാ അല്ലേ ....ചേച്ചി കളിയാക്കി
ഞാൻ മിണ്ടാതെ പുറകെ
മഴ പെയ്യാൻ തുടങ്ങി
രാജമ്മ കുട നീർത്തു ഞാൻ നോക്കി
അവിടേം ഇവിടേം കീറൽ
കുടേലോട്ടു കേറിക്കോ ചെറുക്കാ
ഞാൻ മടിച്ചു
മഴ കനക്കാൻ തുടങ്ങി
അതാ വീട് ചേച്ചി പറഞ്ഞു
എന്റ്റെ വീടു കഴിഞ്ഞാരുന്നു
കാണിച്ചുതരാൻ വന്നതാ ഞാൻ
പൊക്കോട്ടേ തന്നേ പൊക്കോളാവോ
ഞാൻ ഞെട്ടി
അയ്യോ ചേച്ചി പെട്ടന്ന് പറഞ്ഞേച്ചും വരാം പോകല്ലേ
എന്റ്റെ സർവ്വ ഗമേം പമ്പ കടന്നു
അറിയാതെ പറഞ്ഞുപോയി
എന്നാ പെട്ടന്നു വാ....
ഞാൻ ഓടിപ്പോയി മരിച്ചറിയിച്ചു
കട്ടൻകാപ്പി വേണ്ടന്നു പറഞ്ഞു തിരിച്ചോടി
ഇരുട്ടി തുടങ്ങി
നേരം അഞ്ചേ മുക്കാൽ
രാജമ്മ എന്നെ കുടയിൽ കയറ്റി
ഭയന്കര മഴ
ചെറുക്കനെന്നാ പണി
മരം വെട്ടാൻ തൊടങ്ങി
പഠിക്കുന്നെ ഒള്ള്
ഓരോ സ്ഥലത്ത് ഓരോ പണി
ഇവിടാണേ എല്ലാരും
മീൻ പിടുത്തം
ചെറുക്കാ വാ വീടായി
കട്ടൻ കുടിച്ചേച്ചു പോകാം
എന്തു ചെയ്യും ഒന്നുന മിണ്ടാതെ
ഞാൻ പിറകെ
ചേച്ചി വേഗം കാപ്പി ഇട്ടു
ഒരു കുഞ്ഞോല പുര
ഒരു മുറി മാത്രം
എന്റ്റെ നോട്ടം കണ്ട്ചേച്ചി
ഞങ്ങക്കു പിള്ളേരില്ല
പിന്നെന്നാത്തിനാ........
ഇന്നാ..തല തോർത്ത്
ആ ഉടുപ്പും മുണ്ടും ...താ
പിഴിഞ്ഞു തരാം
ആ നേരം കൊണ്ടു കാപ്പികുടി
ഒരു വല്യ തോർത്ത് നീട്ടി ചേച്ചി.
ചെറുക്കാ ദേഹം ചൂടാകട്ടെ
മടിച്ചാണേലും ഊരി കൊടുത്തു
നനഞ്ഞൊട്ടി വിഷമിച്ചാ ഞാനിരുന്നേ.
മരം വെട്ടു പഠിക്കുന്ന ദേഹത്തു
കാണാനൊണ്ട് തടി ഉറച്ചു വരുന്നൊണ്ട്
ദേഹത്ത് നോക്കി ചേച്ചി പറഞ്ഞു
ഞാൻ ചൂളി
മഴ നോക്കി ഇരുന്നു കാപ്പി കുടിച്ചു
മുണ്ട് പുക ചായലിനിട്ടേക്കുവാ
വലിയട്ടെ സമയം എന്നായി ചേച്ചി
ആറു കഴിഞ്ഞു ഞാൻ പറഞ്ഞു
വഴീ ചെന്നാ വല്ലടോം പരിചയമൊണ്ടോ
ആറര കഴിഞ്ഞാ വണ്ടി ഇല്ല
ഇനി നടന്നാ ഏഴ് കഴിഞ്ഞേ വഴി എത്തത്തൊള്ള്
അല്ലേ ....ഇവിടെ കിടന്നാ രാവിലെ
പോകാം
ഞാൻ ശരിക്കും ഞെട്ടി . ഓർത്ത്
നോക്കി ഇറങ്ങിയാ വഴീ പെടും
മഴേം ..........
മണ്ണെണ്ണ വിളക്കിന്റ്റെ വെട്ടം നോക്കി
അനങ്ങാതിരുന്നു
മനസു മുഴുവൻ ഓരോ കൊഴപ്പം
ഓരോന്നു പറഞ്ഞു രാജമ്മ ചേച്ചി
അടുത്തിരിപ്പൊണ്ട്.........
എട്ടര ആയിക്കാണും
കള്ളീ കൊഴഞ്ഞ ഒരു വിളി
രാജോമ്മേ......
ചേച്ചി
തൊള്ള പൊട്ടണ്ട ഇവിടൊണ്ട്
എനിക്കു പേടിയായി
അതേ കിഴക്കൂന്ന് ഒരു ചെറുക്കൻ വന്നതാ
കാര്യോരത്ത് മരിച്ചറിയിച്ചാ
മഴ കാരണം നാളെ പോകാനാ
ആ......എന്നെ ഒന്നു നോക്കി
കഞ്ഞി കൊടുത്തോ .....ഇല്ല ചേച്ചി
എന്നാ വെളമ്പടി കഴിച്ചേക്കാം
ചൂട് കഞ്ഞി ചെന്നാ തണു മാറിക്കോളും
വയറു നിറെ കഴിച്ചോ രാത്രീ
തണുപ്പാരിക്കും
ഒരേമ്പക്കം വിട്ട്
എടിയേ ആ കൂട ഇങ്ങെടുത്തേ
ഞാനൊന്നു നോക്കിയേച്ചും വരാം
രാവിലെ ചോറും എന്നതേലും
രണ്ട് പൊള്ളിച്ചതും കൊടുത്തു വിടാം
കിടന്നോ കേട്ടോ ഞാൻ താമസിക്കും
ഇവിടെ ഇത്ര ഒക്കെ ഒള്ളു
രണ്ടു പാ വിരിച്ചു ചേച്ചി
ചെറുക്കാ കിടന്നോ
എന്റ്റെ മുണ്ടാ പൊതച്ഛോ
ഒണങ്ങി വച്ചതാ
രാജമ്മ ചേച്ചി കിടന്നു കഴിഞ്ഞു
നിർവ്വാഹമില്ല ഞാൻ
മടിച്ചു അരികിൽ പതിയെ കിടന്നു
ഉറക്കം വരുന്നില്ല ചെരിഞ്ഞു
പതിയെ നോക്കി
ഉയർന്നു താഴുന്ന നെഞ്ച്
പെരുമ്പറ കൊട്ടാൻ തുടങ്ങി..........
വിളി കേട്ടാ നോക്കിയെ
ചെറുക്കാ .....ഏക്ക് നേരം വെളുത്തു
അങ്ങോട്ട് ചെല്ല്
തോട്ടിലോട്ട് നിക്കുന്ന തഴക്കാട് ചൂണ്ടി
പല്ലും മുഖോം കഴുകിയേച്ചു വാ.....
ഏഴരയ്ക്കു വണ്ടി ഒണ്ടു
പെട്ടന്നു കാര്യം കഴിച്ചു ഞാൻ
വന്നപ്പോ ആവി പറക്കുന്ന ചോറും
വാഴേലെ പൊള്ളിയ രണ്ടു കരിമീനും
കഴിച്ചോണ്ട്
സ്വന്തം വീട്ടീന്ന് എറങ്ങുന്നതിലും
മനോ ഭാരവുമായി
ഞാൻ നടന്നു
വൃത്തികെട്ട
മനസ്സിനെ
ശാസിച്ചുകൊണ്ടും
ദേവതയെപ്പോലിരിക്കുന്ന
രാജമ്മച്ചേച്ചിയെ ഓർത്തും
കാലുകൾ വലിച്ചു വച്ചു നടന്നു.

By : babuThomas

ആത്മാവലിയുന്ന രാത്രി



സുഹൃത്തേ എനിക്കു നിങ്ങളുടെ മുഖം കാണാനാവുന്നില്ല 
എന്നാലും എനിക്കുറപ്പുണ്ട് നിങ്ങളെ ഞാനറിയും താന്കളുടെ ഗന്ധം നടപ്പിന്റ്റെ രീതി ഒക്കെ എനിക്കു പരിചിതമാണ്. ശബ്ദം കേട്ടു ഭയക്കേണ്ട
ഞാൻ ഉപദ്രവിക്കില്ല ആരെയും ദ്രോഹിക്കാൻ എനിക്കാവില്ല
പിന്നെ ഈ ശബ്ദം അത്
ഈ അർദ്ധ രാത്രി കഴിയുന്നതോടെ
ഞാൻ ഈ പ്രപഞ്ചത്തിൽ അലിഞ്ഞില്ലാതാകും .
രാത്രിയുടെ വിജനതയിലേക്ക്
നിങ്ങൾ പകച്ചും തുറിച്ചും
നോക്കുകയാണ് പേടിക്കേണ്ട
എന്റ്റെ മരണം മൂലം ഉണ്ടായ ഭീകരാന്തരീക്ഷമാണ്
മരണമല്ല കൊലപാതകം
ഞാൻ ജീവൻ പോലെ സ്നേഹിച്ച
എന്റ്റെ പ്രാണസഖി എന്നെ കൊന്നിട്ട്
കൊന്നു കൊത്തി നുറുക്കി
ആരും കണ്ടു പിടിക്കാത്ത വിധം
വാരി വിതറിക്കളഞ്ഞു .
കേൾക്കൂ സുഹൃത്തേ ഈമണിക്കൂർ കഴിഞ്ഞാൽ ഞാനില്ല
ആത്മാവിന് ഒന്നും ചെയ്യാൻ ശേഷിയില്ലന്നറിയില്ലേ ഉണ്ടായിരുന്നെന്കിൽ
കൊന്നവനെ ചത്തവൻ
വെറുതെ വിടുമായിരുന്നോ
എന്നെ ഭയക്കേണ്ട പ്രണയത്തിലൂടെ പ്രാണൻ പോയ ശരീരം
കോശകോശങ്ങളായി അട്ടഹാസത്തോടെ
അവൾ വാരി എറിഞ്ഞു.
എന്നും അവളാണെന്നെ തേടി വന്നത്
ഞാനും ആഗ്രഹിച്ചിരുന്നു
ഞങ്ങൾ അനുരാഗബദ്ധരായി ദാഹമോഹിതരായവർ പ്രണയപരവശരാകും അവളുടെ ചിരികൾക്കും പാട്ടിനും ഞാൻ ചെവിയോർത്തു അവളുടെ വിരലഗ്രങ്ങളും പാദസരക്കിലുക്കവും
എന്നിൽ പുതിയൊരു പുളകം സൃഷ്ടിച്ചു
എന്നാലും ഞാനനങ്ങിയില്ല
വിവശയായ പെണ്ണ് എന്നിൽ പടർന്നലിഞ്ഞപ്പോൾ ഞാനാകെ തരിച്ചു
അവളുടെ പുളകിത നൃത്തം
ഞാൻ ആസ്വദിച്ചു എന്റ്റെ ഓരോ അണുവും അവൾക്ക് കോരിത്തരിപ്പുകൾ പകർന്നു
കൂസലില്ലാതെ എല്ലാ ദിവസവും
വന്നെന്റ്റെ ഓരോ അണുവിലും
മധുചഷകം നിറച്ചൊഴിച്ചു
അവളുടെ ഇഷ്ടങ്ങൾക്ക് വശംവദനാകുന്ന അനുസരണക്കാരനായി ഞാൻ
ജീവിതച്ചൂടേറ്റ് തളരുന്ന നേരത്ത്
പ്രണയ സല്ലാപത്തിനുള്ള അവളുടെ വരവ് ഞാൻ കൊതിച്ചു
നറും ചുംബനങ്ങളിൽ പകരുന്ന
സുഖകരമായ തണുപ്പിൽ ഞാൻ ലയിച്ചു
വിരലെത്തുന്നവരിലെല്ലാം
ശൃംഗാര സ്പർ നം നൽകുന്ന അവളുടെ
സ്വഭാ വം ഞാൻ കണ്ടില്ലെന്നു നടിച്ചു
അവൾക്കു ഞാനടിമയായെന്നു പറയുന്നതാ ശരി
ഇന്നും പകർന്ന സുഖങ്ങളാൽ
തളർന്നുറങ്ങിയ ഞാൻ
സംഹാരരുദ്രയായ അവളുടെ പിടിയിലമർന്നു പോയി
സന്കടം അതല്ല സുഹൃത്തേ
കൊന്നിട്ടും കലിയടങ്ങാതെ
ഈ കടലിലേക്ക് ആരും കണ്ടുപിടിക്കാത്തവിധം
ഓരോ മണൽത്തരികളായി
എന്നെ വാരി എറിഞ്ഞിട്ട്
അവൾ കടലിലൊളിച്ചു
സുഹൃത്തേ എന്റ്റെ സമയം കഴിയാറായി എനിക്ക് ക്ഷമിക്കാനോ സഹിക്കാനോ പറ്റുന്നില്ല
എന്റ്റെ ആത്മാവ് കത്തി എരിയുകയാണ് ഞാൻ ശപിക്കുകയാണ് ആത്മശാപം
അവളിനി ഉള്ള കാലത്തോളം
കറുത്തിരുണ്ട ഈ പാറക്കെട്ടുകളിൽ
തലതല്ലിക്കരയും അവളാകെ ചിന്നിച്ചിതറും നിങ്ങളതുകാണും
സമയമായി സുഹൃത്തേ
ഞാൻ പറഞ്ഞില്ലേ നിങ്ങളെ ആ പാദങ്ങളെ ആ ഗന്ധം ഒക്കൗ എനിക്കറിയാം
സമയമായി
പ്രപഞ്ചത്തിന്റ്റെ തുടിപ്പിലേയ്ക്ക്
ഞാനിതാ ലയിക്കുന്നു .


By: babuThomas

ഉള്ളിത്താൾ പൂങ്കാവനം



മധുവിധു നാളുകളിലൊന്നിലാണ് അമ്മായിഅമ്മ ഫ്ളാറ്റ് ജീവിയായ
എന്റ്റെ രുചി നാവിനെ ഇരുപതുള്ളിയും അരമുറി തേങ്ങയും ഒരു ചേമ്പും താളും കൊണ്ട് ഫ്ളാറ്റാക്കിയത്
പോരാൻ നേരം അമ്മ ഒരു കൂട് ചേമ്പും തന്നാ വിട്ടത്
വർഷം ഒന്നാകാറായി
ടെറസിലിപ്പോ നല്ലൊരു ചേമ്പിൻകാട് രണ്ടുംമൂന്നും ദിവസം കൂടുമ്പോൾ വൈകിട്ട് പോയൊരു താൾ മുറിക്കും എല്ലാരും പറയും
പട്ടണ നടുക്കൊരു ചേമ്പിൻ കാട് ഭാര്യയെക്കുറിച്ച് എനിക്കഭിമാനം
എതിർവശത്തെ ഫ്ളാറ്റുകാരു പറയും നിലാവുള്ള രാത്രിയിൽ
ചേമ്പിൻകാട് ആടിക്കിടന്ന് ഇളകുമത്രേ
ഞാനത് ശ്രദ്ധിക്കാതെ നിക്കും
അവളു പക്ഷേ നാണിച്ചു ചൂളി ...എന്റ്റെ പുറകിലേക്ക് വലിയും
ആർക്കറിയാം പെണ്ണുങ്ങളുടെ മനസിലെന്താന്ന് അല്ലേ

 ആ....

By: babuThomas

സുന്ദരികളെ സൃഷ്ടി..


ചുറ്റിപ്പിണഞ്ഞു കിടന്ന എന്റ്റെ
മനോഹരമായ തല ആ സുന്ദരീ വിരലുകൾ തഴുകിയുണർത്തി പിടിച്ചു പതിയെ അവൾ ഇഷ്ടപ്പെട്ട വഴികളിലൂടെ
എന്നെ വലിച്ചു കൊണ്ടു പോകാൻ തുടങ്ങി ഞാൻ ആ കൈകളിൽ മയങ്ങി കിടന്നു ഊടുവഴികളിലൂടെ കൊണ്ടു പോയവൾ ഒരാലസ്യത്തിൽ അവൾ
എന്റ്റെ ശിരസ്സും മുഖവും അധരം കൊണ്ട് നുകർന്ന് ഉറിഞ്ചിക്കുടിച്ചു
പുളകം കൊണ്ടെൻ ഉടലാകെ
കോരിത്തരിക്കുന്നത് ഞാനറിഞ്ഞു
ഇതുവരെയറിയാത്ത ലാസ്യരസം
എന്നിൽ നിറയെ
കാലുകൾ കൊണ്ടെന്നെ അമ്മാനമാട്ടാൻ
തുടങ്ങി വെട്ടി വിറച്ചു ഞാൻ
നൃത്തമാടാൻ തുടങ്ങി
ഹായ്....ഓരോ ഉയർച്ച താഴ്ച്ചകളിലും
പൊട്ടിത്തരിച്ച ഞാൻ താഴെ കിടന്നു
തേങ്ങിയും ഞരങ്ങിയും ഞെരിഞ്ഞു മാറുന്ന മിനുസമേറും തുണികളെ കണ്ടില്ല ഓരോ താഴ്ചയിലും കെട്ടിപ്പിണയും എന്നുടലാകെ തുണികളിൽ പെട്ടില്ലാതാകും പോലെ
പതിയെ അവൾ കാലുകളുടെ അമ്മാനാട്ടം നിറുത്തി ഒരുതളർച്ചയിൽ
ഞാൻ കിടന്നപ്പോൾ അവൾ കൈയ്യിലെടുത്ത കത്രികയാൽ
നിഷ്കരുണം എന്നുടൽ വെട്ടിമുറിച്ചു
ഞാനലറിക്കരഞ്ഞു ഞാൻ പിടഞ്ഞു
തിരിഞ്ഞു പോലും നോക്കാതവൾ
തയ്ച്ചു തീർത്ത സുന്ദരി ഉടുപ്പുമായി
നിർവൃതിയോടെ എണീറ്റുപോയി


By: babu Thomas

ചെകുത്താൻ്റെ വഴി



അയൽക്കാരന്റ്റെ മുഖത്ത്
ചോരമയമില്ല അത്ര നല്ല പുള്ളിയല്ല
എന്നാലും ചോദിച്ചു ന്തേയ്...ന്തുപറ്റി
കണ്ണിലൊരു നനവുണ്ടോ..ഒണ്ട്
കേശവൻ പറഞ്ഞുതുടങ്ങി
എന്തു പറയാനാ കൊച്ചേ
ഓരോത്തന്മാര് ജീവിക്കാൻ സമ്മതിക്കില്ല
അതെന്നാ ഞാൻ
കൂടോത്രം അല്ലാതിപ്പോ ഇങ്ങനെ
വരുവോ മറ്റവന്റ്റെ പണിയാ
കേശവൻ തുടർന്നു കൃഷ്ണപ്പണിക്കരെ
കണ്ടിട്ടു വരുവാ ഞാൻ .
ഒരുകൊല്ലായിട്ടു പറമ്പിൽ ഒരു വിളവും കിട്ടുന്നില്ല വീടു മുഴുവൻ
സമാധാനക്കേടും
പണിക്കരു പറഞ്ഞത് അച്ചട്ടാ
അവൻ അതിരുവഴി ചെകുത്താനെ
കേറ്റി വിട്ടേക്കുവാ
സൂക്ഷിച്ചു നോക്കിയാ കാണാവന്നാ
പണിക്കരു പറഞ്ഞേ ഞാൻ നോക്കിയേച്ചു നിക്കുവാ കൊച്ചേ
ചന്കു തകർന്നു പോയി .
കേശവൻ പ്രാകി കുടുംബം തകർക്കുന്ന
ഇവനൊക്കെ പുഴുത്തു ചാകണേ
ഭഗവാനേ...
ഞാനും നോക്കി സൂക്ഷിച്ചു നോക്കി
അതെ ചെറിയൊരു വഴിച്ചാൽ
കേശവൻ തളർന്നു നടന്നു വീട്ടിലേക്ക്
എന്നിലെ
സേതുരാമയ്യർ ഉണർന്നു
CBI ചിന്തകൾ കൂട്ടലും കിഴിക്കലും
ഞാൻ തീരുമാനിച്ചു
ചെകുത്താന്റ്റെ വഴി കണ്ടുപിടിക്കണം
രണ്ടു പറമ്പു കഴിയുംവരെ
വഴിച്ചാൽ നീണ്ടു
ഭയം എന്നിൽ അരിച്ചുകയറാൻ തുടങ്ങി
പേടിച്ചു പേടിച്ചു ഞാൻ ഓരോ ചുവട്
മുന്നോട്ട് വച്ചു പെട്ടന്ന് ഒരു മാടരികിൽ
വഴി അവസാനിച്ചു
വലിയൊരു മാളം അതെ
പന്നിയെലി തന്നെ ........
എലികൾ ഒരേ പാതയിൽ
സഞ്ചരിക്കുമെന്ന് പണിക്കർക്ക് അറിയാം ഞാനിപ്പോ പഠിച്ചു
കേശവന്മാർ പഠിക്കില്ല
വിശ്വാസം അതല്ലേ......ല്ലാം


By: BabuThomas

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo