Slider

സുന്ദരികളെ സൃഷ്ടി..

0

ചുറ്റിപ്പിണഞ്ഞു കിടന്ന എന്റ്റെ
മനോഹരമായ തല ആ സുന്ദരീ വിരലുകൾ തഴുകിയുണർത്തി പിടിച്ചു പതിയെ അവൾ ഇഷ്ടപ്പെട്ട വഴികളിലൂടെ
എന്നെ വലിച്ചു കൊണ്ടു പോകാൻ തുടങ്ങി ഞാൻ ആ കൈകളിൽ മയങ്ങി കിടന്നു ഊടുവഴികളിലൂടെ കൊണ്ടു പോയവൾ ഒരാലസ്യത്തിൽ അവൾ
എന്റ്റെ ശിരസ്സും മുഖവും അധരം കൊണ്ട് നുകർന്ന് ഉറിഞ്ചിക്കുടിച്ചു
പുളകം കൊണ്ടെൻ ഉടലാകെ
കോരിത്തരിക്കുന്നത് ഞാനറിഞ്ഞു
ഇതുവരെയറിയാത്ത ലാസ്യരസം
എന്നിൽ നിറയെ
കാലുകൾ കൊണ്ടെന്നെ അമ്മാനമാട്ടാൻ
തുടങ്ങി വെട്ടി വിറച്ചു ഞാൻ
നൃത്തമാടാൻ തുടങ്ങി
ഹായ്....ഓരോ ഉയർച്ച താഴ്ച്ചകളിലും
പൊട്ടിത്തരിച്ച ഞാൻ താഴെ കിടന്നു
തേങ്ങിയും ഞരങ്ങിയും ഞെരിഞ്ഞു മാറുന്ന മിനുസമേറും തുണികളെ കണ്ടില്ല ഓരോ താഴ്ചയിലും കെട്ടിപ്പിണയും എന്നുടലാകെ തുണികളിൽ പെട്ടില്ലാതാകും പോലെ
പതിയെ അവൾ കാലുകളുടെ അമ്മാനാട്ടം നിറുത്തി ഒരുതളർച്ചയിൽ
ഞാൻ കിടന്നപ്പോൾ അവൾ കൈയ്യിലെടുത്ത കത്രികയാൽ
നിഷ്കരുണം എന്നുടൽ വെട്ടിമുറിച്ചു
ഞാനലറിക്കരഞ്ഞു ഞാൻ പിടഞ്ഞു
തിരിഞ്ഞു പോലും നോക്കാതവൾ
തയ്ച്ചു തീർത്ത സുന്ദരി ഉടുപ്പുമായി
നിർവൃതിയോടെ എണീറ്റുപോയി


By: babu Thomas
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo