Slider

വെറുമൊരു മോഷ്ടാവായോരെന്നെ...

0

''എടാ,കളവുമുതലില്‍ ഒന്നും അടിച്ചുമാറ്റരുതെന്ന് നിന്നോട് ഞാന്‍ ആദൃമേ പറഞ്ഞുറപ്പിച്ചതാണ്.അതല്ലേ നമ്മടെ കരാറ്? അമ്പലങ്ങളില്‍ നിന്ന് കവര്‍ന്നെടുക്കുന്ന ഓട്ടു പാത്രങ്ങള്‍ നേരെ എന്റെ ഓട്ടുരുക്ക് മാളത്തിലെത്തിക്കണമെന്നും വഴിയില്‍ ഒരിടത്തും അതിറക്കരുതെന്നും നിന്നോട് ഞാന്‍ പ്രതൃേകം പറഞ്ഞിട്ടില്ലേ?''
വളരെ പരുഷമായിട്ടാണ് ഇട്ടൃേച്ചന്‍ മുതലാളി ഭാസ്കരനെ ഭര്‍സ്സിച്ചത്. മറുവാക്കിനു പഴുതില്ലാത്ത ആ ചോദൃങ്ങള്‍ ഭാസ്കരനെ നടുക്കി.
വലിയൊരു അപരാധമാണ് താന്‍ ചെയ്തത്.അമ്പലത്തില്‍ നിന്ന് കവര്‍ന്നെടുത്ത മുതലില്‍ തനിക്ക് ഒരവകാശവുമില്ല. ഓട്ടുപാത്രകച്ചവടക്കാരന്‍ ഇട്ടൃേച്ചന്‍ മുതലാളിക്ക് അമ്പലങ്ങളിലെ ഓട്ടുപാത്രങ്ങള്‍ എത്തിച്ചുകൊടുക്കുന്നത് തന്റെ പണിയാണ്. പണിക്ക് മതിയായ കൂലി മുതലാളി എണ്ണിതരുന്നുണ്ട്. കൂടാതെ,പൊലീസ് തന്നെ തപ്പാതിരിക്കാന്‍ വേണ്ട കാരൃങ്ങളെല്ലാം മുതലാളി ചെയ്യുന്നുമുണ്ട്. ശരിയാണ് മുതലാളി പറഞ്ഞത്. ഇന്നു താന്‍ ഒരു കള്ളനാണ്
'' മൊതലാളീ, മാപ്പു തരണം. ഇനി ഇത് ആവര്‍ത്തിക്കില്ല. മുതലുമായി അമ്പലത്തില്‍ നിന്നിറങ്ങുമ്പോള്‍ തൂറ്റ്ളക്കം പിടിച്ചു കിടക്കണ കെട്ടൃോള്‍ടെ കാരൃം അന്വേഷിക്കാന്‍ വീട്ടിലൊന്നു കേറീതാ. ഭാണ്ഡത്തിനിടയിലൂടെ പുറത്തേക്ക് തള്ളിനിന്ന ആ ഓട്ടുകിണ്ടിയുടെ മൊരല് കണ്ടപ്പോ അവള് ചാടിണീട്ടു.കൊറെക്കാലായി മോഹിച്ച ഓട്ടുകിണ്ടി കണ്ടപ്പോ അവക്ക് ഒരേഒരു വാശി. മൊതലാളി പൊറുക്കണം.ദയവായി എന്നെ കള്ളനെന്ന്‌ വിളിക്കരുത്. പൊലീസുകാര് എന്റെ എല്ലു വെള്ളാക്കും''
ഇട്ടൃേച്ചന്‍ മുതലാളി പെട്ടന്നു തണുത്തു. കോപം കൗതുകമായി.
''നെന്റെ പെണ്ണിനെന്തിനെടാ ഒരോട്ടുകിണ്ടി?'' മുതലാളിയുടെ മയത്തിലുള്ള ചോദൃം ഭാസ്കരന് ആശ്വാസമായി.
'' കിണ്ടീടെ മൊരലുക്കൂടെ ചന്തി കഴുകാന്‍ നല്ല രസാത്ത്രെ.'' അല്‍പ്പം ജാളൃതയോടെ തലചൊറിഞ്ഞു കൊണ്ട് ഭാസ്കരന്‍ പറഞ്ഞതു കേട്ട് ഓട്ടുപാത്രക്കച്ചവടക്കാരന്‍ ഇട്ടൃേച്ചനു പോലും ചിരിയടക്കാനായില്ല

By: rajan paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo