നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നർമ്മ ഭാവന - അയൽവാസി


*ലോകത്തുളള നാനാ ജാതി ജനങ്ങളേയും ഞാനറിഞ്ഞു,
അറിയാത്തത് അയൽവാസിയെ,
ലോകത്തുളള എല്ലാവരുമായി ചാറ്റ് നടത്തും,
അയൽവാസിയെ കണ്ടാൽ മൂക്ക് ചീറ്റും,
ലോകത്തുളള എല്ലാവരോടും ഹായ് പറയും
അയൽ വാസിയെ കണ്ടാൽ ബെെ പറഞ്ഞൊഴിവാക്കും,
ലോകത്തുളള ഏത് കുട്ടികളുടെ പടം കണ്ടാലും ലെെക്കടിച്ച് നെെസ് പറയും
അയൽപക്കത്തെ മക്കളെ കണ്ടാൽ ഗോ പറഞ്ഞ് ഗേയ്റ്റ്ടക്കും,
ലോകത്താര് മരിച്ചാലും ആദരാഞ്ജലികൾ സെൻഡ് ചെയ്യൂം,
അയൽപക്കത്തൊരു മരണം നടന്നാൽ
സെൻഡടിച്ച് ടൂർ പോകും,
ഓൺലെെനിൽ പച്ച വെട്ടം കാണാത്തവരെ
ഇൻ ബോക്സിലെത്തി അന്വേഷിക്കും,
അയൽ വക്കത്ത് ലെെറ്റ് വെട്ടം കണ്ടില്ലേൽ
ജനലടച്ച് ആശ്വസിക്കും,
ലോകത്തെല്ലാവരോടും സ്നേഹത്തെ കുറിച്ച് വാചാലനാകും,
അയൽപക്കത്തെല്ലാവരോടും കോപം കൊണ്ട് കോപാലനാകും,
ഓർക്കുക,
ഫേസ് ബുക്ക് തരുന്നത് കെെവെളളയിലെ മൊബെെലിൽ വിരലിലൊതുങ്ങുന്ന സ്നേഹം,
എന്നാൽ,
അയൽ വാസി തരുന്ന സ്നേഹം മുറ്റത്തിനപ്പുറത്തെ അതി വിശാലമായ സ്നേഹം,
അയൽ വാസിയാണ് നമ്മുടെ അടുത്ത ബന്ധു, മറക്കണ്ട, !!!
Shoukath Maitheen kuwaith .!!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot