Showing posts with label GopalakrishnanMavara. Show all posts
Showing posts with label GopalakrishnanMavara. Show all posts

തൂവലൂകള്‍


കാലമെന്ന പക്ഷി
ചിറക് കുടഞ്ഞ് പറക്കുമ്പോള്‍
കൊഴിഞ്ഞു വീഴുന്ന
തൂവലുകള്‍ പോലെ
ആല്‍ബങ്ങളില്‍ നിന്നും
ഓരോരോ ചിത്രങ്ങള്‍
ഓര്‍മ്മതന്‍ താഴ് വരയിലേക്ക്
വീണു പോകുന്നു
ഉള്ളിലുറഞ്ഞ നൊമ്പരങ്ങള്‍
വേര്‍പ്പാടുകളുടെ ശൂന്യതയില്‍
നിശബ്ദം ചേക്കേറിയിരിപ്പൂ
ചിലത് കാണുമ്പോള്‍
കാഴ്ച മങ്ങുന്നത്
കണ്ണു നിറയുന്നതിനാലാണ്
ഗോപാലകൃഷ്ണന്‍ മാവറ

അനുസരണ


======
ഒരിലത്തൂപ്പ്
ഒരുവിളി
അതുമതി
ഏതാടും
അനുസരണയോടെ
കൂടെവരും
രാഷ്ട്രീയമോ
തീവ്രവാദമോ
ഫാസിസമോ
എവിടേക്കും

By: gopalakrishnan mavara

നിഷ്പക്ഷത

നല്ലെഴുത്തുകളെല്ലാം  വായിക്കാൻ -  http://www.nallezhuth.com

ഇരയും
വേട്ടക്കാരനും
ഒരേ സമയം
വിളിക്കുമ്പോള്‍
ദൈവം
നിഷ്പക്ഷതയെന്ന
മുഖമൂടിയണിഞ്ഞ്
ബധിരനും, മൂകനും
അന്ധനുമായി
അഭിനയിക്കുന്നു.
= ഗോപാലകൃഷ്ണന്‍ മാവറ=

ഫസ്റ്റ് ക്ലാസ് ടിക്കറ്റ്

By: ഗോപാലകൃഷ്ണൻ മാവറ
കുമ്പസാരത്തിനിടയിൽ
ചിലതെല്ലാം വിട്ടതിനാൽ
അല്ലലില്ലാതെ പോകുന്നു.
ജീവിതമങ്ങനെ സ്വസ്ഥമായ്
പോകുന്നതിനിടയിലാണ്
ഒരുപദേശി വെറുതേ
ഗുണദോഷ പട്ടിക നീട്ടി
പാരയായ് നില്ക്കുന്നത്
ഒന്നുലഞ്ഞെങ്കിലും
മനസ്സുടനെ നേർവഴിക്കാ-
യതിനാലെനിക്കൊട്ടും
വേവലാതിയില്ല
കുറച്ചെന്തെങ്കിലുമായാൽ
പിന്നെയും കിട്ടുന്നതല്ലേ
സ്വർഗ്ഗത്തിലേക്കുള്ള
ഫസ്റ്റ് ക്ലാസ് ടിക്കറ്റ്

ഇന്ത്യ വളരുന്നു


എൻെറ ഇന്ത്യ
വാനോളം വളർന്നു
ഉപഗ്രഹങ്ങൾ
മംഗൾ യാൻ
അങ്ങനെയങ്ങനെ...
ദലിതൻെറ ഇന്ത്യ
ഉനയോളം വളർന്നു
ചത്ത പശു
തോട്ടിപ്പണി
അങ്ങനെയങ്ങനെ...
വളർച്ചയുടെ
പടവുകളോരോന്നും
ഉയർന്നുവരുന്നു
ഗ്രാമങ്ങളിലാണ്
ഇന്ത്യയെന്ന് ഉദ്ഘോഷിച്ച
മഹാൻെറ വാക്കുകൾ
മാഞ്ഞുപോകുന്നു
-ഗോപാലകൃഷ്ണൻ മാവറ-

ഒരു വര


ഒടുവിൽ,
സായിപ്പ്
ഭൂപടത്തിൽ 
വരച്ച വരയാൽ
അതിരിട്ട് തിരിച്ചത്
ഭൂമിയെമാത്രമല്ല
ഹൃദയത്തെയും
സാഹോദ്യരത്തെയും
സഹിഷ്ണുതയെയും
കൂടിയായിരുന്നു
പകുത്തെടുത്ത
മറുപാതിയിലവർ
വൈരം വിതച്ചു
മതവിശ്വാസത്തിൻ
വൈര ഭീകരത
പൊട്ടിമുളച്ചു
അങ്ങനെ
സ്വാതന്ത്ര്യംലഭിച്ചു
നമ്മളിപ്പോൾ
നിൻെറ ഭൂമിയെ
പാക്കിസ്ഥാനെന്നും
എൻെറ ഭൂമിയെ
ഇന്ത്യയെന്നും
വിളിക്കുന്നു
അതിരുകൾ കടന്ന്
തോക്കുകൾ പരസ്പരം
കുശലംപറയുകയും
ഷെല്ലുകൾ അന്യോന്യം
മണ്ണിനെ ചുംബിക്കുകയും
ബോംബുകൾ ശൈത്യം
മാറ്റുകയും ചെയ്യുന്നു
ഇതൊക്കെയാണ്
സ്വാതന്ത്ര്യത്തിൻെറ
ബാക്കിപത്രങ്ങൾ
നമ്മളറിഞ്ഞില്ലായെന്ന്
നടിച്ചിരിക്കുന്നവ
By: 
Gopalakrishnan Mavara

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo