Showing posts with label RatheeshPazhavooran. Show all posts
Showing posts with label RatheeshPazhavooran. Show all posts

ഓർമ്മയിൽ നീ


ഇലത്തുമ്പിൽ തുമ്പപ്പൂ ചോറു വിളമ്പും
നിന്റെ ഇഷ്ട കറികളും കൂടെയുണ്ടാകും
പകരമായ് ചൊല്ലുവാൻ വാക്കുകളില്ലാതെ
ഇരുളിൻ മറവിൽ ഒളിഞ്ഞു നീ നില്ക്കും
നിനക്കായിന്ന് തെളിയും വിളക്കിൽ
കണ്ണുനീർ കൊണ്ട് ഞാനെണ്ണ പകരും
ചിരിതൂകിയന്ന് ചൊല്ലിയ വാക്കുകൾ
അറിയാതെയിന്ന് ഉള്ളിൽ തുളുമ്പും
എനിക്കു നീയാരെന്ന് തിരിച്ചറിയാനിന്ന്
നിന്റെ വിരഹം എനിക്കൊരു പാഠമായീ
ഇനി വരും ഓരോ വിശേഷങ്ങളെല്ലാം
നിനക്കായ് ഞാൻ തരും കണ്ണുനീരോർമ്മ
പകരമായാരുമെൻ കിനാവിലുണ്ടാകില്ല
പലവട്ടം ഞാനതറിയാരുവിട്ടു.....
എങ്കിലും അറിയാതെ ആശിച്ചു പോകും
ഒരു മാത്രയെങ്കിലും ആ മുഖം കാണാൻ
ഓരോ ഇരുളിലും തിരയുന്നു ഞാൻ
വ്യർത്ഥമാം മോഹമാണെന്നറിഞ്ഞിട്ടും
ഓർമ്മപ്പൂക്കൾ തൂകുന്നു കാൽക്കൽ
എല്ലാ പുലരിയും നീ കണികാണുവാൻ
ശുഭം
ratheesh pazhavooran

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo