Showing posts with label SadhanandhanTP. Show all posts
Showing posts with label SadhanandhanTP. Show all posts

പുതിയ സിദ്ധാന്തം

Image may contain: 1 person, sunglasses, selfie and closeup

പുതിയ സിദ്ധാന്തം
,,,,,,,,,,,,,,,,,,,,,,,,,,,,
ബി പി എൽ
എ പി എൽ
ഇവർ രണ്ടു പേരും
ഒരുമിച്ചു വന്നപ്പോൾ
പലരെ പോലെ ....
പണി, എനിക്കും
കിട്ടി
പേരിനു പ്രവാസിയാണ്
പട്ടിണി ഇന്നും മിച്ചം
പച്ചരി കിട്ടുന്നതും
ഇല്ലാതായി
ദാരിദ്ര രേഖയ്ക്ക്
മുകളിലാണല്ലോ
എന്റെ താമസം
കൊടുക്കപെടണ്ട
കാര്യപരിപാടികളിൽ
വളരെ മുന്നിൽ തന്നെ
സ്ഥാനമുണ്ട്
തിരിച്ചു വാങ്ങേണ്ട
സമയത്തു
എല്ലുകളിലൊരുത്തൻ
വിഘനം നിൽക്കുന്നു
വീടുമാറൽ
വിവാഹം
ഈ വിധം ചടങ്ങുകൾക്കും
സഹായം കുറയരുതല്ലോ
ഗൾഫിലല്ലേ
സംഗതികൾ ഈ വിധം
ഞാനോ മറ്റൊരു
വിധത്തിലുമായി .........!
നാട്ടു, നടപ്പുകൾ
ദിനംപ്രതി വളരുന്നു
'പാവപെട്ടന്റെ സ്വപ്നം
തളരുമ്പോൾ
പണക്കാരന്റെ
സ്വപ്നങ്ങൾക്കു
പവറുകൂടുന്നു
സദാനന്ദൻ: ടീ പി

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo