Showing posts with label SureshPuthanvilayil. Show all posts
Showing posts with label SureshPuthanvilayil. Show all posts

എന്‍െറ മങ്ക


കാട്ടുചോലയില്‍ നീരാടി ചേലയുമുടുത്തു നീ യെങ്ങോട്ടോടണു പെണ്ണേ.....
മങ്കേ നിന്‍ വെള്ളിപ്പാദസരമെന്തേ പൊട്ടിച്ചിരിക്കുന്നു നിന്നൊപ്പം.
പുഴയെത്തഴുകി വന്ന മാരുതന്‍ എന്തേ നിന്‍ കാതില്‍ ചൊല്ലിയതോതുമോ പെണ്ണേ....
നാണത്താലെന്തേ നീ കാല്‍ വിരലാല്‍ മണ്ണില്‍ ചിത്രങ്ങള്‍ കോറുന്നു.
മാരുതന്‍ നല്‍കിയ മുത്തത്താല്‍ നിന്‍ മുഖമെന്തേ ഇത്ര ചുവന്നു.
നിന്‍ ചുണ്ടില്‍ പുരണ്ട കാട്ടുതേന്‍തുള്ളികള്‍ നുകരുവാന്‍ അവന്‍ വന്നതാണോ....
പെണ്ണിന്‍െറ നാണത്താല്‍ കാട്ടു ചെമ്പകവും എന്തോ പറയുവാന്‍ ഒന്നിളകിയാടി.
നിന്‍ നാണത്താല്‍ അര്‍ക്കനും ഒരുവേള കണ്ണടച്ചോയെന്നൊരുശങ്ക എനിക്കില്ലതെയില്ല.
നിന്‍െറ നഗ്നമാം പാദത്തില്‍ ചുംമ്പിച്ച മണല്‍ത്തരികള്‍ക്കുമെന്തേ യിന്നിത്ര ആനന്ദം.
അപ്പൂപ്പന്‍കാവിലെ വേലയും പൂരവും കാണാന്‍ ഒരുക്കങ്ങളൊക്കെയും വേണ്ടെ പെണ്ണെ....
തെച്ചിപ്പൂഇറുത്തു മാല കൊരുത്തിടൂ നീ മടിച്ചിടാതെ മറക്കാതെയിത്തിരി തുളസ്സിക്കതിരും.
അഴിച്ചിട്ട ഈറന്‍മുടിയില്‍ തിരുകണം
കാട്ടുമുല്ലതന്‍മാലയും.
കരിവള അണിഞ്ഞ്‍ കരിമഷിയാല്‍ കണ്ണെഴുതി
പട്ടുചേലചുറ്റി പിന്നെ നെറ്റിക്കു ചന്തമായി ചാന്തു പൊട്ടും.
പിന്നെ തൊടുവാന്‍ മറക്കല്ലേ നിന്‍ നുണക്കുഴിക്കവിളില്‍ ഒരു ചെറു കണ്‍മഷിപ്പൊട്ടും....
ഏറെസുന്ദരിയായി നീയെത്തുന്നതും കാത്ത്
ഏറെ അരികത്തുണ്ടാവുമിന്നുഞാന്‍....
ഏറെ അരികത്തുണ്ടാവുമിന്നു ഞാന്‍..

വെടിയും പുകയും


മോനേ ഷമ്മി നീ എവിടെ പ്പോകുവാ....?
ഞാന്‍ പള്ളിയില്‍ പോകുവാ അമ്മച്ചി...
ഓഹോ ഞാനോര്‍ത്തു നീ പള്ളിയില്‍ പോകുവാണെന്ന് !!
ഷമ്മിക്ക് സംശയം ചെവിക്ക് കുഴപ്പം തനിക്കോ അതോ അമ്മച്ചിക്കോ...?
എടീ..... ജാനുവേ...
എന്തിനാ അമ്മച്ചി ഇത്ര ഉറക്കെ വിളിക്കുന്നെ ഞാന്‍ അടുക്കളയില്‍ ഉണ്ടല്ലോ..!
ജാനു കുറച്ച് ഉറക്കെത്തന്നെ പറഞ്ഞു.
ഓ.. ഞാന്‍ ഉറക്കെ വിളിച്ചതാ കുറ്റം.
നിനക്ക് ചെവികേള്‍ക്കാന്‍ പാടില്ലാത്തതുകൊണ്ടല്ലെ...
ഓഹോ.....ഇപ്പോള്‍ അങ്ങിനെയായോ...?
അമ്മച്ചിക്ക് ഉച്ചക്കെന്താ
കഞ്ഞിയാണോ..?
അതിനിവിടെ ആര് പഞ്ഞി ചോദിച്ചു..?
ദൈവമേ...?
ഈ അമ്മച്ചിക്ക് വെടിവെച്ചാല്‍ പുകയാണല്ലോ....!
എന്നാല്‍ മിണ്ടാതിരിക്കുമോ അതുമില്ല.
അമ്മച്ചി ഷമ്മി പോയോ...
ആരാടീ... ആരാടീ...ചമ്മിപോയത് ഇയ്യിടെയായിട്ട് നിനക്ക് കൂടുന്നുണ്ട്.
അയ്യോ കുഴഞ്ഞല്ലോ...
അമ്മച്ചി ഞാന്‍ അമ്മച്ചീടെ കൊച്ചുമോന്‍ ഷമ്മിയുടെ കാര്യമാ ചോദിച്ചത്.
ങാ.. അവന്‍ പള്ളിയില്‍ പോയി...!
അമ്മച്ചീടെ കൈലി ഇങ്ങുതാ കഴുകിയിടാം..
ഒാ....കൈയ്യിലുണ്ടായിരുന്ന അമ്പതു രൂപയും കൊണ്ടാ അവന്‍ പോയത്.
അമ്മച്ചീടെ കൈയ്യിലുളളതല്ല ചോദിച്ചെ..!
കൈലിമുണ്ട് ...കൈലിമുണ്ട് നനച്ചിടാന്‍..ഹോ
അത് നീ ഇന്നലെ വരാത്തതുകൊണ്ട് ഞാന്‍തന്നെ കഴുകി.
ഉം... ശെരി
എന്നാല്‍ ഞാന്‍ ജേയ്സ്സിയെ ഒന്ന് മാറ്റി കെട്ടീട്ടു വരാം.
ഓ .....അവളും വന്നോ...?
ആര്...?
ഷമ്മിയുടെ പെണ്ണ്.. മേഴ്സ്സി
എന്‍െറ പൊന്നമ്മച്ചീ.......
മേഴ്സ്സിയല്ല...ജേയ്സ്സിപ്പശു....പൈയ്യില്ലേ..പൈ....
അവനെന്താ ഇവിടെ കാര്യം..?
അവനോട് ഈ പറമ്പിനകത്ത് കേറിയേക്കല്ലെന്നല്ലെ ഷമ്മി പറഞ്ഞിരിക്കുന്നെ.
അമ്മച്ചി ആരുടെ കാര്യമാ ഈ പറയുന്നെ.
തെക്കേലെ പൈലിയുടെ ....
എനിക്കുവയ്യ...
ദൈവമെ ഇത് കൈവിട്ടുപോയോ....!!

ചെറിയ കുടുംബം


മഴകൊണ്ടു മാത്രം മുളക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍.....മഴകൊണ്ട്......
ആരാ ഇപ്പോള്‍ വിളിക്കുന്നെ......?
ബാലന്‍മാഷ് തന്‍െറ ബൈക്ക് വഴിയോരത്ത് നിര്‍ത്തി.
ഫോണ്‍ എടുത്തു.
ബാലേട്ടാ....!!
എവിടെയാ..?
ഞാന്‍ ഇപ്പോള്‍ സ്കൂളീന്നിറങ്ങിയെയുളളടോ..!
വരുംമ്പോളെ കുറച്ചു മുല്ലപ്പൂമാലകൂടി വാങ്ങണെ ഏട്ടാ.!
നീ ഇപ്പോള്‍ മുല്ലപ്പൂവും ചൂടി എവിടെപ്പോകാന്‍ പോകുന്നു...?
ഓ.... ഈ ബാലേട്ടന്‍െറ ഒരു കാര്യം.
പിന്നെ ബാലേട്ടാ ഇന്നു നേരത്തെ വരണെ നമുക്ക് പുറത്തൊന്നുപോകാം ഡിന്നര്‍ വെളീന്നാക്കാം.....!
ഓക്കെ... ശെരി ബാലന്‍മാഷ് ഫോണ്‍ കട്ടാക്കി.
ഇനി മുല്ലപ്പൂ വാങ്ങണെ ടൗണില്‍ക്കൂടി പോകണമല്ലോ..
ങാ...പോകുന്നവഴി സുഹൃത്ത് സുധാകരന്‍െറ വീട്ടിലും ഒന്നു കേറാം.
താന്‍ വീട്ടില്‍ ചെല്ലുന്നില്ല എന്ന അവന്‍െറ പരാതിയും മാറ്റിയേക്കാം.
വീട്ടില്‍ ചെന്നപ്പോള്‍ സുധാകരനെ കൂടാതെ കുറച്ചു അവന്‍െറ കുറച്ചു സുഹൃത്തുക്കളും.
അവരോടൊപ്പം സൊറ പറഞ്ഞിരുന്നു.
ഒപ്പം ചീട്ടുകളിയും.
ഇടക്കെപ്പഴോ സുധാകരന്‍െറ ഭാര്യ വിളമ്പിയ ചോറും ചിക്കന്‍ കറിയും ഒക്കെ അകത്താക്കി.
ഓ....സമയം പോയതറിഞ്ഞില്ല. സുധാകരനോടും ഭാര്യയോടും യാത്ര പറഞ്ഞ് പടിയിറങ്ങി.
മുല്ലപ്പൂ വാങ്ങണം ടൗണില്‍ ചെന്നപ്പോള്‍ പൂക്കട അടച്ചിരിക്കുന്നു മണി എട്ടായി.
ഇനി എന്തു ചെയ്യും...... ?
പുറത്തുകൊണ്ടുപോയി
ഒരു ചെറിയ ഷോപ്പിംങ്ങ് നടത്തി ആ പരിഭവം അങ്ങു തീര്‍ക്കാം.
വീട്ടില്‍ ചെന്നു.
കോളിംങ്ങ് ബെല്‍ അമര്‍ത്തി.
വേലക്കരി കതക് തുറന്നു.
ചേച്ചി എവിടെയെടി....?
കിടക്കുന്നു.
ഇത്ര നേരത്തെയോ....?
മുറിയില്‍ ചെന്നു നോക്കി.
നല്ല ഉറക്കം.
പുറത്തു പോകാന്‍ തയ്യാറായി നിന്നതാണെന്ന്
തോന്നുന്നു പുതിയ സാരിയാണ് അണിഞ്ഞിരിക്കുന്നത്.
ഇനി നാളെയാകട്ടെ രാവിലെ തന്നെ കുറച്ച് മുല്ലപ്പൂ വാങ്ങി പിണക്കം തീര്‍ക്കണം.
നേരെ മക്കളുടെ മുറിയില്‍ പോയി നോക്കി.
അവര്‍ ഉറങ്ങിയിട്ടില്ല.
മക്കളെ നിങ്ങള്‍ കഴിച്ചോ..?
ഇല്ലഛാ അമ്മയും കഴിച്ചില്ല..!
അതെന്താ .......?
ഇന്നു അഛന്‍െറയും അമ്മയുടെയും വിവാഹ വാര്‍ഷികം ആയിരുന്നല്ലോ.
അഛന്‍ മറന്നുപോയോ.
ഹോ....അത് ഇന്നായിരുന്നോ...?
ദൈവമേ....!! ഇനി എന്താകും..?
അവളാണേല്‍ ഒരു തനി നാട്ടുംമ്പുറത്തുകാരിയാണ്.
ഇനി എങ്ങനെ ഇവളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കും...?
ബാലന്‍മാഷ് ചിന്തയിലാണ്ടു.......

ഒരു പൂവനും രണ്ടു പിടയും


ഈ പൂവന്‍െറ ഒരു ഗമ കണ്ടോടാ വിനോദേ...?
കണ്ടിട്ടു കൊതിയാവുന്നടാ..!!
നീ...വല്ലാണ്ട് കൊതിക്കല്ലേ....മോനേ...ഹരി
നീ പണ്ടൊന്നു കൊതിച്ചതിന്‍െറ ക്ഷീണം ഇപ്പോഴും മാറീട്ടില്ല..
എടാ... അതുപോലല്ല ഇത്
ഇവനങ്ങ് തടിച്ച്കൊഴു ത്ത് സുന്ദരനായി..!!
ഇന്നിവനെ തട്ടി ചട്ടിയിലാക്കിയിട്ടു തന്നെ കര്യം...
മുളകുപൊടീം മല്ലിപ്പൊടീം ഒക്കെ ഉണ്ടല്ലോ അല്ലേടാ....?
അതൊക്കെയുണ്ട്..!
എനിക്കതല്ല നീ എന്തിനുളള പുറപ്പാടാ..?
ആ അവറാന്‍െറ കോഴിയ അങ്ങേരെങ്ങാനും അറിഞ്ഞാ..!!
ഓ..പിന്നെ
അയ്യാളറിയാനൊന്നും പോകുന്നില്ല.
നീ കുറച്ച് അരിയിങ്ങെടുത്തെ.
ഇവനെ മുറിക്കുള്ളില്‍ കയറ്റട്ട്.
മുറിക്കുള്ളില്‍ കയറിയാല്‍ ഉടന്‍ കതകടച്ചോണം.
അതു ഞാനേറ്റു.
പിടിയെടാ......
കിട്ടിയെടാ....
കഴുത്തില്‍ പിടിയെടാ...
എടാ വേണ്ടടാ കഴുത്തില്‍ പിടിക്കെണ്ടടാ....
എന്നാ കൊല്ലെടാ...
എടാ പാവമല്ലേടാ കൊല്ലെണ്ടെടാ....
ഒാ നിന്‍െറ ഒരുകാര്യം.
ഒറ്റവെട്ടിന് രണ്ട് തുണ്ടമാക്കേണ്ടതാ..!!
ടും...ടും....
ഇവിടെ എന്താ ബെഹളം..?
എടാ ആരോ വന്നു നീ പോയിനോക്കിക്കേ.!!
വിനോദ് വാതില്‍ തുറന്നു..
ദാ ...വാതുക്കല്‍ നില്‍ക്കുന്നു സാക്ഷാല്‍ അവറാന്‍.
ദൈവമേ ചതിച്ചോ...?
എന്താ രണ്ടുംകൂടി രാവിലെ വഴക്കാണോ..?
കൊല്ലും വെട്ടും തട്ടിക്കളയും എന്നൊക്കെ കേട്ടു...
എന്താ പ്രശ്നം രണ്ടും നല്ലസ്നേഹത്തിലായിരുന്നല്ലോ..!!
ഒന്നുമില്ല അവറാച്ചായാ ഞങ്ങളിങ്ങനെ തമാശക്ക്.!
ഉം..ഉം..തമാശ കാര്യമാകല്ലേ..?
അല്ല അവറാച്ചായനെന്താ ഇൗവഴിക്ക്.
എന്‍െറ പൂവന്‍ കോഴിയെ തിരക്കി ഇറങ്ങിയതാ അപ്പോഴാ ഇവിടടെ വഴക്ക് കേട്ടത്.
കൊക്കരക്കോ........
ദൈവമേ പൂവന്‍ ചതിച്ചു..
ഈ നില്‍പ്പില്‍ ഭൂമി രണ്ടായിപ്പിളര്‍ന്നിരുന്നെങ്കില്‍..
ഇനിയെന്തും സംഭവിക്കാം..!
അവറാന്‍ അടുക്കളക്കുള്ളിലേയ്ക്ക് നോക്കി.
പൂവനെയും തൂക്കിപ്പിടിച്ചു വിയര്‍ത്തു നില്‍ക്കുന്ന ഹരി.
അവറാന്‍ രണ്ടുപേരെയും സൂക്ഷിച്ചുനോക്കി.
അത്... ഇത് വല്ലപ്പോഴും ഇവിടെ മുട്ടയിടാന്‍ വരും...!
പേടിച്ച് എന്താണ് പറയേണ്ടത് എന്നുപോലും മറന്നു രണ്ടും.
അവറാന്‍ അകത്തേയ്ക്ക് കയറി.
*#@$!%&*#@!%$&* പിന്നെ രണ്ടുപേര്‍ക്കും കുറച്ചുനേരത്തേയ്ക് ഒന്നും ഓര്‍മ്മയില്ല.
എടാ ഹരി നീയെവിടെയാ...?
ആ......തല മുകളില്‍ ഇടിക്കുന്നുണ്ട്.
എങ്കില്‍ നീ പത്തായത്തിനടിയിലാവും
നീയോ...?
ഞാന്‍ ഈ കട്ടിലിലുണ്ട്..!
കുറച്ചുനേരത്തേയ്ക്ക് ഒന്നും കാണാന്‍ പറ്റീല്ല ഇരുട്ടുമാത്രം..
തപ്പിത്തടഞ്ഞെത്തിയത് കട്ടിലിനടുത്താ...
ഉം ഭാഗ്യവാന്‍......കട്ടിലു കിട്ടിയല്ലോ...!!
എനിക്കപ്പോഴും കുറച്ച് സ്പ്രിങ്ങും,നക്ഷത്രങ്ങളും മാത്രമെ കാണുന്നുളളു.
എടാ ഹരി നിനക്ക് സമാധാനമായല്ലോ അല്ലെ..?
അയ്യാളുടെ കൈയ്യില്‍നിന്നും രണ്ടിനും ശെരിക്കും പിടകിട്ടിയപ്പോള്‍.
വെറുതെ ചിക്കന്‍ഫ്രൈ എന്നുപറഞ്ഞു മനുഷ്യനെ കൊതിപ്പിച്ചു.

കുടുംബശ്രീ (നാടകം)

By: Suresh Puthenvilayil    കുടുംബശ്രീ (നാടകം)
നളിനി,ലക്ഷമി,സൂസന്‍,ജെസ്സി,ലേഖ, ഗ്രഹനാഥ ഹിമ (കഥാപാത്രങ്ങള്‍)
ജെസ്സി... നളിനേച്ചിയേ ഇന്നെവിടാ നമുക്ക് ജോലി
നളിനി...അത് ഹിമയുടെ വീട്ടില്‍ അവരുടെ പറമ്പൊന്ന് വൃത്തിയാക്കണം അവരുടെ ഭര്‍ത്താവുവരുവല്ലെ വിദേശത്തൂന്ന്.
സൂസന്‍ ....ആണോ
അവരുടെ വീട്ടിലേയ്ക്കാണെങ്കില്‍ ഞാനില്ല.
ജെസ്സി...അതെന്താ
ലക്ഷമി...അതെ ഇവള് അവരുടെ അടുത്തൂന്ന് കാശ് കടം വാങ്ങിയിരുന്നു അതു കൊടുത്തു കാണില്ല അതായിരിക്കും.
സൂസന്‍...അതല്ല അവരുടെ ഒടുക്കത്തെ പത്രാസ്സും പൊങ്ങക്കച്ചവും സഹിക്കാന്‍ വയ്യ.
ഇന്ന് മുഴുവന്‍ അതു കേള്‍ക്കണമല്ലോ.
ലക്ഷമി... കടം വാങ്ങിയതല്ലെ കുറച്ചു പൊങ്ങച്ചം കേള്‍ക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല.
ജെസ്സി...അതെയതെ
എല്ലാവരും ചിരിക്കുന്നു.
ഹിമേച്ചീ....
ങാ.. നിങ്ങളെത്തിയോ എന്നാല്‍ പണി തുടങ്ങിക്കോ.
ഹിമ...ഹോ എന്തൊരു ചൂടാ ഏസീന്ന് പുറത്തിറങ്ങാന്‍ വയ്യ.സോളാര്‍ പാനല്‍ വെച്ചത്കൊണ്ട് കറണ്ട് കട്ട് പേടിക്കെണ്ട.
എന്നാല്‍ ഞാന്‍ അടുക്കളേലോട്ട് ചെല്ലട്ടെ ഉച്ചക്കത്തേയ്ക്ക് ആട്ടിറച്ചിയാ എന്താ വില ഹോ...
സൂസന്‍....ലക്ഷമിയോട് (പതിയെ) ദേ ആ പെണ്ണുംമ്പിളള തുടങ്ങി.
അവര് വാതുറക്കുന്നത് ആഹാരം കഴിക്കാനും പൊങ്ങച്ചം പറയാനും മാത്രമാണെന്ന് തോന്നുന്നു.
ലക്ഷമി..എടീ കുശുംമ്പി വിട്ടേരടി
അവര് നിന്നെ കണ്ടിട്ടും കടംവാങ്ങിയ കാശ് ചോദിച്ചില്ലല്ലോ മറന്നുകാണും.
സൂസന്‍...മറന്നതൊന്നും ആയിരിക്കില്ല.
പൊങ്ങച്ചം പറഞ്ഞു തീര്‍ത്തിട്ടു വേണമല്ലോ കാശുചോദിക്കാന്‍ അതിങ്ങനെ ടീവി സീരിയലു പോലെ കിടക്കുവല്ലെ.
നളിനി....സീരിയലെന്ന് കേട്ടപ്പോളാ ഓര്‍ത്തെ ഇന്നലെ ചന്ദനമഴ കണ്ടില്ല എന്തായടീ ലക്ഷമി.
ജെസ്സി...എടീ പിളളാരെ ജോലിതീര്‍ക്ക്.
ജെസ്സി...ലേഖക്കെന്തു പറ്റി വന്നപ്പോള്‍ മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നു മിണ്ടാട്ടമില്ല എന്താടീ.
ലക്ഷമി..അതെ ഞാനും ശ്രദ്ധിച്ചു എന്താചേച്ചി
ലേഖ (വിതുമ്പിക്കൊണ്ട്)
ഒന്നൂല്ല.
നളിനി....ഒന്നൂല്ലെ പിന്നെന്തിനാ നീ കരയുന്നെ.
നാലുപേരും ലേഖയ്ക്കുചുറ്റും കൂടി.
നളിനി... എന്തു പറ്റിമോളെ
നമ്മള്‍ അഞ്ചാളും എല്ലാകാര്യങ്ങളും തുറന്നു പറയാറുണ്ടല്ലോ പറ എന്താ പറ്റിയത്.
ലേഖ....ഇന്നലെ ചന്ദ്രേട്ടനെ വീണ്ടും ആശുപത്രിയില്‍ കൊണ്ടുപോയി.
ലക്ഷമി... എന്നിട്ട്..?
ലേഖ...ഹൃദയവാല്‍വിന് ഉടനെ ഓപ്പറേഷന്‍ വേണമെന്നാണ് പറഞ്ഞത്.
കുറേപണം ചിലവാകും
ഞാന്‍ കൂട്ടിയാല്‍ കൂടില്ല.
ലേഖ വിതുമ്പുന്നു.
ജെസ്സി... ഇനി ഇപ്പോളെന്തുചെയ്യും?
ലേഖ...എന്തുചെയ്യണമെന്ന് ഒരു എത്തുംപിടിയുമില്ല.
നളിനി..ദൈവം എന്തെങ്കിലും ഒരു വഴിയുണ്ടാക്കിത്തരും കൊച്ചെ വിഷമിക്കാതെ.
സൂസന്‍ലേഖയോട്...മോളവിടെ ഇരുന്നോ ഞങ്ങള്‍ ജോലി ചെയ്തോളാം.
ഗ്രഹനാഥ ഹിമ വരുന്നു
ഹിമ...ഊണ്കാലായി.
എല്ലാരും വരിക.
ഹിമ ലേഖയെ നോക്കി ഇതെന്താ ആ കുട്ടിക്ക് സുഖമില്ലെ നളിനി.?
നളിനി... അതിനുമഃനപ്രയാസം.
ഹിമ ...എന്തുപറ്റി ?
നാലുപേരുംകൂടി ഹിമയോട് കാര്യങ്ങള്‍ പറയുന്നു.
ഹിമ ഒരു നെടുവീര്‍പ്പോടെ
ഇപ്പോള്‍ നിങ്ങള്‍ ആഹാരം കഴിക്ക്.
ജോലികള്‍ തീര്‍ത്ത് അവര്‍ കൂലി വാങ്ങി‍ മടങ്ങാന്‍ നേരം.
ഹിമ.. ലേഖ അവിടെ നില്‍ക്കൂ അഞ്ചുപേരും നില്‍ക്കുന്നു.
ഹിമ ലേഖയോടായി...പണത്തിന്‍െറ കാര്യമോര്‍ത്ത് വിഷമിക്കെണ്ടാട്ടോ.
എത്രയും പെട്ടെന്ന്ഓപ്പറേഷന്‍ നടത്തിക്കോളൂ പണം ഞാന്‍തരാം.
പിന്നെ ഇതിന് പലിശവേണ്ട കേട്ടോ മുതലും.
കാര്യംഎന്നെ അറത്തകൈയ്ക്ക് ഉപ്പുതേയ്ക്കാത്തവള്‍ കൊളളപ്പലിശക്കാരി പൊങ്ങച്ചക്കാരി എന്നൊക്കെപ്പറയുമെങ്കിലും ഇത്തരം സന്ദര്‍ഭങ്ങളിലല്ലെ നമ്മള്‍ സഹായിക്കേണ്ടത്.
ലേഖ...വിതുമ്പിക്കൊണ്ട് ചേച്ചീ.
ഹിമ..അപ്പോള്‍ എല്ലാവരും സന്തോഷത്തോടെ പോകൂ.
തിരികെ പോകുന്നതിനിടയില്‍ നാലാളുംകൂടി ലേഖയോട് ഇവരെന്തിനാവും ഇത്രയും രുപ തരുന്നത് ഇവര്‍ക്കെന്തുപറ്റി.
ഹിമ തിരിഞ്ഞ് വീടിനുളളിലേയ്ക്ക്.
സ്വയം പറഞ്ഞുകൊണ്ട് കാന്‍സര്‍രോഗിയായ താന്‍ ഇനി എത്രകാലം ഈ സ്വത്തുക്കള്‍ അനുഭവിക്കാന്‍ മക്കളെയും ദൈവം തന്നില്ല.
ആ കുട്ടിക്കെങ്കിലും ഒരു ജീവിതമുണ്ടാകട്ടെ.
തന്‍െറ യേട്ടനും സന്തോഷമാവും....
ശുഭം

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo