Slider

ചെറിയ കുടുംബം

0

മഴകൊണ്ടു മാത്രം മുളക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍.....മഴകൊണ്ട്......
ആരാ ഇപ്പോള്‍ വിളിക്കുന്നെ......?
ബാലന്‍മാഷ് തന്‍െറ ബൈക്ക് വഴിയോരത്ത് നിര്‍ത്തി.
ഫോണ്‍ എടുത്തു.
ബാലേട്ടാ....!!
എവിടെയാ..?
ഞാന്‍ ഇപ്പോള്‍ സ്കൂളീന്നിറങ്ങിയെയുളളടോ..!
വരുംമ്പോളെ കുറച്ചു മുല്ലപ്പൂമാലകൂടി വാങ്ങണെ ഏട്ടാ.!
നീ ഇപ്പോള്‍ മുല്ലപ്പൂവും ചൂടി എവിടെപ്പോകാന്‍ പോകുന്നു...?
ഓ.... ഈ ബാലേട്ടന്‍െറ ഒരു കാര്യം.
പിന്നെ ബാലേട്ടാ ഇന്നു നേരത്തെ വരണെ നമുക്ക് പുറത്തൊന്നുപോകാം ഡിന്നര്‍ വെളീന്നാക്കാം.....!
ഓക്കെ... ശെരി ബാലന്‍മാഷ് ഫോണ്‍ കട്ടാക്കി.
ഇനി മുല്ലപ്പൂ വാങ്ങണെ ടൗണില്‍ക്കൂടി പോകണമല്ലോ..
ങാ...പോകുന്നവഴി സുഹൃത്ത് സുധാകരന്‍െറ വീട്ടിലും ഒന്നു കേറാം.
താന്‍ വീട്ടില്‍ ചെല്ലുന്നില്ല എന്ന അവന്‍െറ പരാതിയും മാറ്റിയേക്കാം.
വീട്ടില്‍ ചെന്നപ്പോള്‍ സുധാകരനെ കൂടാതെ കുറച്ചു അവന്‍െറ കുറച്ചു സുഹൃത്തുക്കളും.
അവരോടൊപ്പം സൊറ പറഞ്ഞിരുന്നു.
ഒപ്പം ചീട്ടുകളിയും.
ഇടക്കെപ്പഴോ സുധാകരന്‍െറ ഭാര്യ വിളമ്പിയ ചോറും ചിക്കന്‍ കറിയും ഒക്കെ അകത്താക്കി.
ഓ....സമയം പോയതറിഞ്ഞില്ല. സുധാകരനോടും ഭാര്യയോടും യാത്ര പറഞ്ഞ് പടിയിറങ്ങി.
മുല്ലപ്പൂ വാങ്ങണം ടൗണില്‍ ചെന്നപ്പോള്‍ പൂക്കട അടച്ചിരിക്കുന്നു മണി എട്ടായി.
ഇനി എന്തു ചെയ്യും...... ?
പുറത്തുകൊണ്ടുപോയി
ഒരു ചെറിയ ഷോപ്പിംങ്ങ് നടത്തി ആ പരിഭവം അങ്ങു തീര്‍ക്കാം.
വീട്ടില്‍ ചെന്നു.
കോളിംങ്ങ് ബെല്‍ അമര്‍ത്തി.
വേലക്കരി കതക് തുറന്നു.
ചേച്ചി എവിടെയെടി....?
കിടക്കുന്നു.
ഇത്ര നേരത്തെയോ....?
മുറിയില്‍ ചെന്നു നോക്കി.
നല്ല ഉറക്കം.
പുറത്തു പോകാന്‍ തയ്യാറായി നിന്നതാണെന്ന്
തോന്നുന്നു പുതിയ സാരിയാണ് അണിഞ്ഞിരിക്കുന്നത്.
ഇനി നാളെയാകട്ടെ രാവിലെ തന്നെ കുറച്ച് മുല്ലപ്പൂ വാങ്ങി പിണക്കം തീര്‍ക്കണം.
നേരെ മക്കളുടെ മുറിയില്‍ പോയി നോക്കി.
അവര്‍ ഉറങ്ങിയിട്ടില്ല.
മക്കളെ നിങ്ങള്‍ കഴിച്ചോ..?
ഇല്ലഛാ അമ്മയും കഴിച്ചില്ല..!
അതെന്താ .......?
ഇന്നു അഛന്‍െറയും അമ്മയുടെയും വിവാഹ വാര്‍ഷികം ആയിരുന്നല്ലോ.
അഛന്‍ മറന്നുപോയോ.
ഹോ....അത് ഇന്നായിരുന്നോ...?
ദൈവമേ....!! ഇനി എന്താകും..?
അവളാണേല്‍ ഒരു തനി നാട്ടുംമ്പുറത്തുകാരിയാണ്.
ഇനി എങ്ങനെ ഇവളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കും...?
ബാലന്‍മാഷ് ചിന്തയിലാണ്ടു.......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo