Slider

ആവർത്തനം

0

കാമമടക്കാനൊറ്റകൈയ്യൻ ചാമി
മാരിനിയും വരും
അമ്മപെങ്ങൾമാരുടെജീവനെടു
ത്തിട്ടവന്മാരിവിടെ നീതി പീഠത്തിൻ
മുന്നിൽ നിവർന്നുനിന്നുകൊണ്ട്‌ അട്ടഹസിക്കും
മടിക്കനം കൂടിയവർ നൽകുന്ന വിലക്ക്‌ വന്നു കിടക്കുന്നവളെ കണക്കേ നീതിപീഠം നക്ഷത്രവേശ്യയാവും
എല്ലാം കണ്ടും കേട്ടും പ്രതികരിക്കാനാവാതെ ജീവിക്കുന്ന നമ്മെളെല്ലാരും ചാമിമാരെ സൃഷ്ടിച്ചുകൊണ്ടിരിക്കും
നൈമിഷികസ്ഖലനത്തിനായ്‌
മാത്രമുപയോഗിക്കാനുള്ളൊരു യന്ത്രമായ്‌ സ്ത്രീയെ കാണുന്ന
സമൂഹചിന്താഗതിമാറാത്തിടത്തോളംകാലംസൗമ്യമാരിനിയുംകൊല്ലപെടും
കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച്‌
കേട്ടിട്ടും കേൾക്കത്തവരായി നിന്നു
സുഖലോലുപരായൊരുകൂട്ടമിവിടെ ജീവിക്കും
താൻ ചെയ്യുന്നതിനെയൊക്കെ വ്യക്തിസ്വാതന്ത്രമെന്ന പേരിട്ട്‌ വിളിച്ചവർ ജീവിതമഘോഷമാക്കും
എല്ലാ പാപക്കറയും പണമെന്ന തൈലത്താൽ കഴുകികളഞ്ഞവർ
അടച്ചുറപ്പുള്ള വീടുകളിലന്തിയുറങ്ങും
ജീവിതമെന്ന വാക്കിനു പട്ടിണിയെന്ന പദം കൊണ്ട്‌ പര്യായം കണ്ടെത്തുന്നവരെന്നും
പീഡപ്പിക്കപെടുംബോളെല്ലാം
തുടർക്കഥകളാകും
മാധ്യമങ്ങളാഘോഷമാക്കും
ഇരകളായൊരുപാട്‌ പേരിനിയും സൃഷ്ടിക്കപെടും
സൗമ്യമാരിനിയും മരിച്ചുകൊണ്ടിരിക്കും
By: 
Suresh Raj P
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo