Slider

കഥ

0


പോസ്റ്മാർട്ടത്തിനു ശേഷം ബോഡി മോർച്ചറിയിലേക്ക് മാറ്റി. ദിവസം മൂന്നായി നാട്ടിൽ ഒന്നും അറിയിച്ചട്ടില്ല.
ഏത് നിമിഷവും നാട്ടിൽ നിന്നു കാൾ വരും എന്നു അരുണിനു ഉറപ്പുണ്ടായിരുന്നു. രണ്ടു ദിവസം മുൻപ് വിനോദിന്റെ വീട്ടിൽ നിന്നു കാൾ വന്നിരുന്നു അന്ന് അരുൺ പറഞ്ഞത്
അവൻ അത്യാവശ്യമായി ദമ്മാം വരെ പോയിരിക്കുന്നു 3 ദിവസം കഴിഞ്ഞേ മടങ്ങി വരു എന്നാണ്
ഇന്നാണ് മൂന്നാം ദിവസം വിനോദിന്റെ അമ്മയോട് എന്ത് പറയണം എന്നു അരുണിന് ഒരു പിടിയും ഇല്ല. ആ അമ്മയോട് അരുൺ എങ്ങനെ പറയും അമ്മയുടെ മകൻ ഇനി മടങ്ങി വരില്ല എന്നു അമ്മയുടെ മകൻ ഇനി ഒരിക്കലും സംസാരിക്കില്ല എന്നു. എന്ത് ചെയ്യണം എന്നറിയാതെ അരുൺ ആശുപത്രി വരാന്തയിൽ പോയി ഇരുന്നു.
മൂന്നു ദിവസമായി അരുൺ ആശുപത്രിയിൽ തന്നെ ഉണ്ട്. ചില ബന്ധുക്കളും സുഹൃത്തുക്കളും ഇടക്ക് ഇടക്കെ വന്നു പോകുന്നത് ഒഴിച്ചാൽ അരുൺ തന്നെ ആണ് ആശുപത്രിയിൽ. അത്ര ദിവസത്തെ ഉറക്ക ക്ഷീണവും ടെൻഷനും കൊണ്ടു ഇരുന്ന ഉടനെ അരുൺ മയങ്ങി പോയി.
വിനോദ് 1വർഷം മുൻപാണ് ജിദ്ദയിൽ എത്തുന്നത്. 25 വയസു പ്രായം അവിവാഹിതൻ കോഴിക്കോട് ജില്ലയിലെ ഒരു സാധാരണ കുടുംബത്തിലെ അധ്യാപക ദമ്പതികളുടെ ഏക മകൻ. എല്ലാം കൊണ്ടും സമ്പന്നൻ..
കൊച്ചിയിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ ആണ് വിനോദിന് സുഹൃത്തു വഴി ജിദ്ദയിലേക്ക് ഉള്ള വിളി വരുന്നത്.
ഒരുപാട് തിരക്കുകൾക്ക് ഇടയിൽ ഒരു വിധത്തിൽ ഉള്ള കുറവും വരാതെ ആണ് അവർ മകനെ വളർത്തിയത്. ആദ്യം അച്ഛനും അമ്മയും എതിർത്തു എങ്കിലും ഒടുവിൽ വിനോദിന്റെ വാശിക്ക് മുമ്പിൽ അവസാനം അവർക്ക് കീഴടങ്ങേണ്ടി വന്നു..
കണ്ണടച്ചു തുറക്കും മുൻപേ ആയിരുന്നു എല്ലാം ശരിയായത് വിനോദിന് പോകാൻ 2 ദിവസം മുതൽ അമ്മ മകന് ഇഷ്ട്ടപെട്ട പലഹാരങ്ങളും ഏറ്റവും ഇഷ്ട്ടപെട്ട മാങ്ങ അച്ചാറും പാകം ചെയ്തു വെച്ചിരുന്നു.
" ഇതാണ് കണ്ണീരു കൊണ്ടുണ്ടാക്കിയ പലഹാരം അതിന്റെ രുചി അറിയാൻ പ്രവാസി ആയെ പറ്റു"
വിനോദ് പോകുന്ന ദിവസം അമ്മ വിനോദിനെ കെട്ടി പിടിച്ചു കരയുക ആയിരുന്നു. അമ്മ അവനോട് പറഞ്ഞു " എല്ലാ ദിവസവും വിളിക്കണേ മോനെ "
അമ്മയുടെ കരച്ചിൽ കാണാൻ കഴിയാതെ വിനോദ് യാത്ര തന്നെ വേണ്ടാന്നു വെച്ചേക്കാം എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി അവസാനം അച്ഛനും ബന്ധുക്കളും ചേർന്നാണ് അമ്മയെ സമ്മദനിപ്പിച്ചത് .
ജിദ്ദയിൽ എത്തിയ വിനോദിനെ സ്വീകരിക്കാൻ കമ്പനി ഏർപ്പാട് ചെയ്തത് അരുണിനെ ആയിരുന്നു. അവടെ നിന്നായിരുന്നു അവർ തമ്മിൽ ഉള്ള ബന്ധം ആരംഭിക്കുന്നത്. അമ്മയെ പിരിഞ്ഞ വിഷമത്തിന്റെ കാഠിന്യം കുറക്കാൻ അരുണിന്റെ സാന്നിധ്യം വിനോദിനെ ഒരുപാട് സഹായിച്ചു..
പല ദിവസങ്ങളിലും രാത്രി ഒറ്റക്ക് ഇരുന്നു കരഞ്ഞിരുന്നു വിനോദ്. വിനോദ് ഒരേട്ടനെ പോലെ അവനെ സമാധാനിപ്പിച്ചു. പതിയെ പതിയെ വിനോദിന്റെ വീട്ടുകാരുമായി അരുൺ നല്ല ബന്ധം സ്ഥാപിച്ചു.
ആ അമ്മയുടെയും മകന്റെയും സ്നേഹം കണ്ടു അരുൺ പലപ്പോഴും അസൂയപെട്ടട്ടുണ്ട്. പതുക്കെ പതുക്കെ വിനോദ് അമ്മ കൂടെ ഇല്ലെന്ന സാഹചര്യത്തോടു പൊരുത്തപ്പെട്ടു തുടങ്ങി...
പിന്നീട് സന്തോഷത്തിന്റെ ദിവസങ്ങൾ. എന്തിരുന്നാലും ദിവസത്തിൽ ഒരു തവണ എങ്കിലും അമ്മയുടെ ശബ്ദം കേട്ടില്ല എങ്കിൽ വിനോദിന് ഉറങ്ങാൻ കഴിയില്ലായിരുന്നു. മകന്റെ കാൾ എത്താൻ വൈകിയാൽ അമ്മ അരുണിനെ വിളിക്കും..
ഒരു വർഷം കടന്നു പോയി ഒരാഴ്ച കഴിഞ്ഞാൽ വിനോദ് ആദ്യ അവധിക്ക് നാട്ടിൽ പോകുകയാണ്. വിനോദ് അമ്മയെയും അച്ഛനെയും കാണാൻ ഉള്ള സന്തോഷത്തിൽ മതി മറന്നു. അമ്മയും അച്ഛനും വർഷത്തിന് ശേഷം മകനെ കാണാൻ പോകുന്ന സന്തോഷത്തിൽ...
കുറച്ചു കൂടി സാധനങ്ങൾ വാങ്ങാൻ ഉണ്ടായതിനാൽ അരുണും വിനോദും ഓഫീസിൽ നിന്നു നേരത്തെ ഇറങ്ങാൻ ആണ് കരുതിയത് . അരുണിന് ഓഫീസിൽ തിരക്കായതിനാൽ വിനോദ് ഒറ്റക്ക് ആണ് ഇറങ്ങിയത് ഇറങ്ങുന്ന നേരത്തു അരുൺ തന്റെ കാർ വിനോദിനെ ഏൽപ്പിച്ചു. " ഒറ്റക്കാണ് പോകുന്നത് റോഡിൽ നല്ല തിരക്ക് ഉണ്ടാകും സൂക്ഷികുക " എന്ന ഉപദേശവും നൽകി..
അരുൺ ഇടക്ക് ഇടക്കിടക്ക് വിനോദിനെ വിളിച്ചു വിവരങ്ങൾ തിരക്കി കൊണ്ടിരുന്നു. രാത്രി 11 മണിയോട് കൂടെ അരുൺ റൂമിൽ എത്തി. 1 മണിക്കൂർ മുൻപേ അവടെ എല്ലാം വാങ്ങി അവടെ നിന്നു പുറപ്പെട്ട വിനോദ് ഇത് വരെ റൂമിൽ എത്തിയില്ല.അരുൺ ഒന്നു കൂടെ അവനെ വിളിക്കാൻ ശ്രമിച്ചു റിങ് പോകുന്നുണ്ട് അവൻ എടുക്കുന്നില്ല.. അരുണിന് മനസിൽ എന്തോ പേടി ആയി...
കുറച്ചു സമയത്തിനു ശേഷം അരുണിന് ഒരു കാൾ വന്നു. അരുൺ കാൾ എടുത്തു.
" ഹെല്ലോ അരുൺ "
" അതേ അരുണാണ്"
" വിനോദ് ഒരു അപകടത്തിൽ പെട്ടു നാഷണൽ ഹോസ്പിറ്റലിൽ അഡ്‌മിറ് ആണ് അവസ്ഥ കുറച്ചു മോശം ആണ് ഉടൻ ഇവടെ എത്തുക. വിനോദിനെ അവസാനമായി വിളിച്ചത് നിങ്ങൾ ആണ് അത് കൊണ്ടു നിങ്ങളെ വിവരം അറിയിച്ചത് "
കാൾ വന്ന ഉടൻ അരുൺ ആശുപത്രിയിൽ എത്തി. അരുൺ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അരുണിന് വികാരം അടക്കാൻ സാധിച്ചില്ല അരുൺ പൊട്ടി കരയാൻ തുടങ്ങി. എന്ത് ചെയ്യണം എന്നറിയാതെ നിന്ന അരുണിന്റെ അടുത്തേക്ക് ഒരാൾ വന്നു.
" ഞാൻ റഹ്മാൻ നിങ്ങളെ വിളിച്ചത് ഞാനാണ് " എന്റെ കടയുടെ മുൻപിൽ വെച്ചാണ് സംഭവം നടന്നത് നിയത്രണം വിട്ട ബസ് വിനോദിന്റെ കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു" അരമണിക്കൂറോളം രക്തത്തിൽ കുളിച്ചു റോഡിൽ കിടന്നു ആംബുലൻസ് എത്തിയ ശേഷം ആണ് ഇവിടേക്ക് കൊണ്ടു വന്നത്" സംഭവം
നടന്ന ഉടൻ എത്തിച്ചിരുന്നു എങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു "
അരുണിന് കരച്ചിൽ കുറഞ്ഞ ഒരുമറുപടിയും ഉണ്ടായിരുന്നില്ല. " അടുത്ത ആഴ്ച വരുന്ന മകനെ കാത്തിരിക്കുന്ന അവന്റെ അമ്മയോട് ഞാൻ എന്ത് പറയും. അവരെ ഞാൻ എങ്ങനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും" അരുൺ റഹ്മാന്റെ കൈയിൽ പിടിച്ചു നിർത്താതെ കരഞ്ഞു.
റഹ്‌മാൻ അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. " സംഭവിക്കാൻ ഉള്ളത് സംഭവിച്ചു എത്രയും വേഗം ബോഡി നാട്ടിൽ എത്തിക്കാൻ ഉള്ള വഴിയാണ് ഇനി ആലോചിക്കേണ്ടത്"
ജിദ്ദയിലെ ഒരു പൊതുപ്രവത്തകൻ കൂടിയായ റഹ്‌മാൻ തന്റെ സ്വാതീനം ഉപയോഗിച്ചു കാര്യങ്ങൾ എല്ലാം വേഗത്തിൽ ആക്കി.. ആ ദിവസങ്ങളിൽ റഹ്മാൻ അരുണിനോട് കൂടെ തന്നെ ഉണ്ടായിരുന്നു..
പെട്ടന്ന് ഫോൺ റിങ് ചെയ്തു മയക്കത്തിൽ ആയിരുന്ന അരുൺ എഴുനേറ്റു ഫോൺ നോക്കി വിനോദിന്റെ അമ്മ. അരുൺ ഫോൺ എടുത്തു.
" ഹലോ അമ്മേ"
" മോനെ എന്താണ് അവനു പറ്റിയത്?"
" ഒന്നുമില്ല അമ്മ. അവൻ ദമ്മാമിൽ പോയതാണ് എത്തിയട്ടില്ല"
" അല്ല എന്റെ മകന് എന്തോ പറ്റി മോൻ
എങ്കിലും അമ്മയോട് സത്യം പറയു "
" ഒന്നുമില്ല അവൻ വന്നാൽ ഉടനെ അമ്മയെ വിളിക്കും"
" മോൻ പറഞ്ഞാൽ അമ്മക്ക് വിശ്വാസം ആണ്" എന്റെ മോനു വല്ലതും സംഭവിച്ചാൽ പിന്നെ എന്നെ ആരും ജീവനോടെ കാണില്ല"
അരുൺ ഫോൺ കട്ട് ചെയ്തു അവനു കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. അമ്മക്ക് എന്തക്കയോ സംശയങ്ങൾ ഉണ്ട് എന്നു അരുണിനു മനസിലായി. അവൻ റഹമാനെ വിളിച്ചു കാര്യം അവതരിപ്പിച്ചു.
അമ്മക്ക് എന്തോ സംശയങ്ങൾ ഉണ്ട് ഇനി എത്രനാൾ ഇത് മറച്ചു വെക്കും എന്നായാലും ഒരു ദിവസം അമ്മയെ അറിയിക്കേണം ഓരോ ചിന്തകൾ അരുണിന്റെ മനസിലേക്ക് വന്നു. അപ്പോഴാണ് റഹ്മാൻ അവിടേക്ക് വരുന്നത്. അവൻ കാര്യങ്ങൾ എല്ലാം റഹ്‌മാനോട് പറഞ്ഞു. റഹ്മാന്റെ നിർദ്ദേശം അനുസരിച്ചു വിനോദിന്റെ നാട്ടിൽ വിവരം അറിയിക്കാൻ അവർ തീരുമാനിച്ചു..
പെട്ടന്നാണ് അരുണിന് വിനോദിന്റെ അമ്മാവന്റെ കാര്യം ഓർമ വന്നത്
കഴിഞ്ഞ തവണ അരുൺ നാട്ടിൽ പോയപ്പോൾ വിനോദിന്റെ വീട്ടിൽ പോയിരുന്നു അപ്പോൾ അവടെ വിനോദിന്റെ അമ്മാവനും കുടുംബവും ഉണ്ടായിരുന്നു. പരിചയപ്പെട്ടപ്പോൾ തന്നെ അരുണിന് അമ്മാവനെ പറ്റി ഒരു മതിപ്പ് തോന്നിയിരുന്നു. നല്ല പക്വത ഉള്ള മനുഷ്യൻ നന്നായി കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിവുള്ള ആൾ. ഒരു പക്ഷെ തന്നെക്കാളും റഹിമാനെക്കാളും ഈ വിഷയം വിനോദിന്റെ വീട്ടിൽ അവതരിപ്പിക്കാൻ അമ്മാവന്‌ കഴിയും..
അരുൺ റഹ്‌മാനോട് കാര്യം അവതരിപ്പിച്ചു. വിനോദിൻറെ ഫോണിൽ നിന്നു അമ്മാവന്റെ നമ്പർ എടുത്തു റഹ്‌മാന്‌ കൊടുത്തു...
റഹ്മാൻ അമ്മാവനെ വിളിച്ചു കാര്യങ്ങൾ എല്ലാം വിശദീകരിച്ചു പറഞ്ഞു. അമ്മയെയും അച്ഛനെയും കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ റഹ്മാൻ അമ്മാവനോട് പറഞ്ഞു. തിരിച്ചു ഒന്നും പറയാതെ അമ്മാവൻ ഫോൺ വെച്ചു..
കുറച്ചു സമയത്തിനു ശേഷം അരുണിന്റെ ഫോണിലേക്ക് അമ്മയുടെ കാൾ വന്നു. ഒരുപാട് വിഷമത്തോടെ അരുൺ ഫോൺ എടുത്തു. അമ്മ കരഞ്ഞു കൊണ്ടു ചോദിച്ചു
" എന്നാലും മോന് എന്നോട് എല്ലാം മറച്ചു വെച്ചല്ലേ"
ഒന്നും പറയാൻ ആകാതെ അരുൺ ഫോൺ കട്ട് ചെയ്തു.
അന്ന് രാത്രി റൂമിലേക്ക് പോയ അരുണിന് ഉറങ്ങാൻ കഴിഞ്ഞില്ല. വിനോദിന്റെയും അമ്മയുടെയും മുഖം അവനെ വേട്ടയാടി കൊണ്ടിരുന്നു..
ദിവസങ്ങൾ കിടന്നു പോയി അരുൺ റൂമിൽ നിന്നു പുറത്തു ഇറങ്ങാറില്ല ഒരേ ഇരിപ്പു തന്നെ. അതിനിടയിൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി റഹ്മാന്റെ കാൾ അരുണിന് വന്നു. വിനോദിന്റെ ബോഡി പേപ്പർ വർക് എല്ലാം കഴിഞ്ഞു വിട്ടു കിട്ടിയട്ടുണ്ട് നാട്ടിലേക്ക് കൊണ്ടു പോകാൻ റെഡി ആകാൻ പറഞ്ഞു കൊണ്ടു റഹ്‌മാൻ കാൾ കട്ട് ചെയ്തു...
പിറ്റേന്നു വൈകുന്നേരം അരുൺ വിനോദിന്റെ മൃതുദേഹവുമായി നാട്ടിൽ എത്തി.
സ്വന്തം മകനെ കാത്തിരുന്ന ആ അമ്മയുടെ മുൻപിലേക്ക് ലോഹ പെട്ടിയിൽ പൊതിഞ്ഞ മകന്റെ മൃതുശരീരം...
ആ അമ്മക്ക് കരയാൻ കണ്ണുനീരില്ല. പറയാൻ വാക്കുകൾ ഇല്ല. മരണ ദിവസം അറിഞ്ഞത് മുതൽ കരഞ്ഞു കരഞ്ഞു ആ അമ്മയുടെ കണ്ണുനീർ വറ്റി പോയി കാണും..
അമ്മയുടെ മകനെ തിരിച്ചു തരാൻ ആകില്ല. അമ്മയുടെ മകന് വേണ്ടി പ്രാർഥകൾ മാത്രം..
പ്രവാസികളുടെ ഏറ്റവും വലിയ വേദന ഇത് തന്നെ ആണ്...
Vaseemali Yahiya
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo