Slider

വയ്യാവേലി

0


ആഴ്ചയിൽ ഒരിക്കൽ ഫ്രണ്ട്സുമായി കൂടുന്നത് ഒരു പതിവാണ്.എല്ലാരും ജോലിക്കാർ ആയത് കൊണ്ട് ശനിയാഴ്ച വൈകിട് ആണ് കൂടാറുള്ളത്.ഈ കൂടുക എന്ന് വെച്ചാൽ വെള്ളമടി ആണ് കേട്ടോ.ശനിയാഴ്ച തിരഞ്ഞെടുത്തത് പിറ്റേ ദിവസം ഞായറാഴ്ച എഴുന്നേറ്റു ജോലിക് പോവേണ്ടല്ലോ എന്നുള്ളത് കൊണ്ടാണ്.ഫ്രണ്ടിന്റെ കസ്റ്റഡിയിലുള്ള ആളൊഴിഞ്ഞ വീട്ടിലാണ് കലാപരിപാടി നടത്തുന്നത്.പണ്ടൊക്കെ ബാറിൽ ഇരുന്നായിരുന്നു പക്ഷെ ഇപ്പോ ബാർ ഒകെ ഒരു സ്വപ്നം മാത്രം ആണല്ലോ.പിന്നെ ബാറിൽ ഇരുന്നു കഴിച്ചാൽ പുറത്തു ഇറങ്ങി നടന്നു പോവേണ്ടി വരും.വണ്ടി എടുത്താൽ പോലീസ് അമ്മാവന്മാര് വല വീശി പിടിക്കുമല്ലോ.വെറുതെ എന്തിനാ ഉള്ള കാശു അവര്ക് കൊടുക്കുന്നത്.അങ്ങനെയാണ് ഫ്രണ്ട് ഈ വീട് സംഘടിപ്പിച്ച തരുന്നത്.എല്ലാവർക്കും ജോലി ഉണ്ടെങ്കിലും പിരിവു ഇടുന്ന കാര്യം വരുമ്പോൾ എല്ലാരും എച്ചിത്തരം കാണിക്കാൻ തുടങ്ങും.അങ്ങനെ കണക്കു പറഞ്ഞു പിരിവു ഒകെ വാങ്ങി വരുമ്പോൾ 9 മണി ആവാറാവും.അറിയാമല്ലോ 9 മണിക് ബീവറേജ്‌സ് അടക്കും.അത് കൊണ്ട് പിരിവു കിട്ടിയ കാശു കൊണ്ട് ബീവറേജസിലേക് ഒരു ഓട്ടം ആണ്.അതിനൊക്കെ മിടുക്കൻ മനു ആണ്.അവനു ഈ കാര്യത്തിൽ ഒകെ വലിയ കഴിവ് ആണ്.എത്ര തിരക്ക് ഉണ്ടെങ്കിലും അല് എങ്ങനെയെങ്കിലും സാധനം വാങ്ങിച്ചിരിക്കും.ക്ഷമയുടെ പര്യായമാണ് ഞങ്ങളുടെ ബീവറേജ് കോര്പറേഷന്.എത്ര അച്ചടക്കത്തോടെയാണ് അവിടെ ആളുകൾ ക്യൂ നില്കുന്നതെന്നു അറിയാമോ.റേഷൻ കടയിൽ പോലും കാണില്ല ഈ അച്ചടക്കവും ആത്മാർത്ഥതയും.അങ്ങനെ വളരെ കഷ്ടപ്പെട്ടാണ് ഒരു കുപ്പി വാങ്ങുന്നത്.ഫ്രണ്ട്സസ് എല്ലാം ഇവിടെ അടുത്തുള്ളവരാണ്.മനോജേട്ടൻ മാത്രം കുറച്ച അകലെ നിന്നാണ് വരുന്നത്.പ്രായം കൊണ്ട് കുറച്ച മൂത്തത് ആണെങ്കിലും ആള് നല്ല സരസൻ ആണ്.ഇത് വരെ പെണ്ണ് കെട്ടിയിട്ടില്ലാ.പെണ്ണുങ്ങളോടുള്ള വെറുപ്പ് കൊണ്ടൊന്നും അല്ലാട്ടോ പലരുടെയും കല്യാണ ജീവിതം കണ്ട മനം മടുത്തു കല്യാണത്തെ വെറുത്തതാ കക്ഷി.പിന്നെ ചായ കുടിക്കാൻ എന്തിനാ ചായക്കട വാങ്ങുന്നത് എന്ന സിദ്ധാന്തത്തിന്റെ പിന്തലമുറക്കാരൻ കൂടിയ കക്ഷി.സാദാരണ മനോജേട്ടൻ ബൈക്കിനു ആണ് വരുന്നത്.പക്ഷെ കഴിഞ്ഞ തവണ വെള്ളമടിച്ചു വണ്ടി ഓടിച്ചതിന് ആളെ പോലീസ് പൊക്കി കുറച്ച കാശു പോയി കിട്ടി പിന്നെ മാനഹാനിയും. അതിന്റെ സൈഡ് എഫ്ഫക്റ്റ് ആണെന്ന് തോന്നുന്നു ഇന്ന് അനന്തരവനുമായിട്ടാണ് വന്നിരിക്കുന്നത്.ഒരു 20 വയസു തോന്നിക്കുന്ന ഒരു പയ്യൻ.എടാ മക്കളെ ഇന്ന് എന്നെ പോലീസ് പിടിക്കുന്നത് ഒന്ന് കാണണം.മനോജിനെ തോൽപിക്കാൻ ഇവന്മാര് വളർന്നിട്ടില്ല.ഇന്ന് ബൈക്ക് ഓടിക്കുന്നത് ഇവനാ എന്‍റെ അനന്തരവൻ.വെള്ളമടിച്ചു ബൈക്കിന്റെ പുറകിൽ ഇരുന്നാൽ ഇവന്മാര് എങ്ങനെ ഫൈൻ അടപ്പിക്കും എന്ന് എനിക്കൊന്നു കാണണം.മനോജേട്ടൻ വീരവാദം മുഴക്കാൻ തുടങ്ങി.അങ്ങനെ കുപ്പിയും സിഗരറ്റും ടച്ചിങ്‌സും എല്ലാം റെഡി ആയി.ഒഴികുന്നതും കൊടുക്കുന്നതും എല്ലാം മനു ആണ്.അല് അതിൽ എക്സ്പെർട്ടു ആണ്.ആരും അറിയാതെ 2 എണ്ണം എക്സ്ട്രാ അകത്താക്കും എന്നുള്ള ഒരു കുഴപ്പമേ ആൾക്കുള്ളു.അങ്ങനെ അളന്നു കൃത്യമായിട്ട് ഒഴിച്ച ഐസ് ക്യൂബ ഒകെ ഇട്ടു ഞങ്ങൾ സാധനം അകത്താക്കി തുടങ്ങി.മനോജേട്ടൻ നല്ലൊരു കലാകാരൻ ആണ് നല്ല അസ്സലായി പാട്ടു പാടും.അങ്ങനെ ആള് പാട്ടു കച്ചേരി തുടങ്ങി.2 എണ്ണം അകത്തു ചെന്നപ്പോളേക്കും എല്ലാവരും ഒന്ന് ഉഷാർ ആയി.അങ്ങനെയാണ് ഉള്ളിൽ കിടന്നിരുന്ന ആതിഥ്യ മര്യാദ പുറത്തു ചാടാൻ തുടങ്ങ്യത്.മനോജേട്ടന്റെ അനന്തരവൻ ചെറുക്കൻ ആദ്യമായി നമ്മുടെ സങ്കേതത്തിലേക് വന്നതല്ലേ അവനെ ഒന്ന് സത്കരിക്കണ്ടേ.അങ്ങനെ ടച്ചിങ്സിന് കൊണ്ട് വന്ന വിഭവങ്ങൾ ഒകെ ഞങ്ങൾ അവനു നേരെ നീട്ടി.അവൻ പക്ഷെ അതിലൊന്നും വലിയ ഇന്ട്രെസ്റ് കാണിക്കുന്നില്ല.അപ്പോഴാണ് മനു ഒരു പെഗ് എടുത്ത് അവനു നേരെ നീട്ടിയത്.കള്ളിന്റെ പുറത്തു ഞങ്ങൾ എല്ലാരും സപ്പോർട്ടും ചെയ്തു.വെള്ളമടിച്ചു വീട്ടിൽ പോവാൻ ബൈക്ക് ഓടിക്കാൻ കൊണ്ട് വന്നതാണ് അവനെയെന്നു പോലും ഓർക്കാതെ മനോജേട്ടനും അവനോട് കഴിച്ചോളാൻ പറഞ്ഞു.ഞങ്ങളുടെ നിർബന്ധം സഹിക്ക വയ്യാതെ അവൻ വളരെ നാണത്തോടെ ആ ഗ്ലാസ് വാങ്ങി പതിയെ സിപ് ചെയ്യാൻ തുടങ്ങി.2 പെഗ് അകത്തു ചെന്നതോടു കൂടി പയ്യൻ ഫോം ആയി.പിന്നെ അവൻ തനിയെ ഒഴിച്ച് അടിക്കാൻ തുടങ്ങി.വളരെ കഷ്ടപ്പെട്ട് പിരിവിട്ടു വാങ്ങിയ സാധനം പയ്യൻ ഒഴിച്ച് അടിക്കാൻ തുടങ്ങ്യപ്പോൾ ഞങ്ങളുടെ ഉള്ളൊന്നു കാളി.അനന്തരവന്റെ കുടി കണ്ടു കണ്ണ് തള്ളി ഇരിക്കുവാന് മനോജേട്ടൻ.ഒട്ടകത്തിന് കിടക്കാൻ ഇടം കൊടുത്തത് പോലെയായി ഞങ്ങളുടെ അവസ്ഥ.അവസാനം വലിയൊരു വാളോട് കൂടി ചെറുക്കൻ വീണു.എന്ത് ചെയ്യണമെന്ന് അറിയാതെ മനോജേട്ടനും ഞങ്ങളും വിഷമത്തിലായി.വേലിയിൽ കിടന്ന പാമ്പിനെ എടുത്തു...... വെച്ചത് പോലെയായി.അവസാനം അവനെ എടുത്ത് കുളിപ്പിച്ചു മനോജേട്ടന്റെ ബൈക്കിന്റെ പുറകിൽ ഇരുത്തി.ചെറുക്കൻ തലയും കുത്തി വീഴാതിരിക്കാൻ മനോജേട്ടന്റെ ദേഹത്തേക് ചേർത്ത് കെട്ടി വെച്ച് കൊണ്ട് മനോജേട്ടൻ ബൈക്ക് ഓടിച്ചു പോയി.അടിച്ചത് മുഴുവൻ ഇറങ്ങി പോയ വിഷമത്തിൽ ഞങ്ങൾ വീട്ടിലേക് പോയി.വെളുപ്പിനെ ഒരു 3 മണിക് മൊബൈൽ അടിക്കുന്നത് കെട്ടിടാണ് ഞാൻ എഴുന്നേറ്റത്.ഫോൺ അറ്റൻഡ് ചെയ്തപ്പോൾ മനോജേട്ടൻ.എടാ മോനെ ഞങ്ങളെ പോലീസ് പൊക്കിയട ഒന്ന് ജാമ്മ്യത്തിൽ ഇറക്കട..പാവത്തിന്റെ ആ പറച്ചിൽ കേട്ടിട്ട് ചിരിക്കണോ ദേഷ്യപ്പെടണോ എന്നോർത്തു പകച്ചു ഇരുന്നു പോയി ഞാൻ......

By: Tinsdas
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo