അനുഭവത്താളുകളിൽ നിന്നും
ഓർത്തുവെച്ച നിമിഷങ്ങളെ
വരിവരികളിലായി വരച്ചുകാട്ടും
യാത്രക്കാരല്ലോ നമ്മൾ.
ഓർത്തുവെച്ച നിമിഷങ്ങളെ
വരിവരികളിലായി വരച്ചുകാട്ടും
യാത്രക്കാരല്ലോ നമ്മൾ.
വരച്ചുകാട്ടിയ വരികളിലതികവും
ജീവിത കയ്പ്പുകൾ തുറന്നുകാട്ടും
കണ്ണുനീർത്തുള്ളികൾ മഷിയായി.
ജീവിത കയ്പ്പുകൾ തുറന്നുകാട്ടും
കണ്ണുനീർത്തുള്ളികൾ മഷിയായി.
സ്വപ്നങ്ങൾ ചിറകുകൾ മുളച്ചതും
സ്വതന്ത്രപക്ഷിപോൽ പാറിപറന്നതും
വരിവരിയായ വരികളിലല്ലൊ.
സ്വതന്ത്രപക്ഷിപോൽ പാറിപറന്നതും
വരിവരിയായ വരികളിലല്ലൊ.
ഇനിയുമേറെ നമ്മളെന്ന പുസ്തകത്തിൽ
ജീവിത മഷിതെളിയാത്ത താളുകൾ,
വരിവരികളായി വിടരാൻ കൊതിക്കുന്ന
ഓർമ്മത്താളുകൾ....
ജീവിത മഷിതെളിയാത്ത താളുകൾ,
വരിവരികളായി വിടരാൻ കൊതിക്കുന്ന
ഓർമ്മത്താളുകൾ....
ശരൺ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക