നിങ്ങൾ നിങ്ങൾക്കുതന്നെ ഒരപരിചിതനാവുക...
ജീവിതത്തെ ,കാലത്തിലൂടെ ഒഴുകി പോകുന്ന ഒരു നദിയായി കാണുക..
അതിന്റെ തീരത്തു കയറി നിലയുറപ്പിക്കുക.. ഏതെങ്കിലും തരത്തിലുള്ള മമതയോ ജിജ്ഞാസയോ കൂടാതെ
നിങ്ങളുടെ ഓർമ്മകളിൽ ഒഴുകി നടക്കുന്ന ഭൂതകാലത്തിന്റെ പൊങ്ങുതടിയിൽ
സൂക്ഷിച്ചു നോക്കുകയോ വെറുതെ കണ്ണോടിക്കുകയോ ചെയ്യുക
ഒരുവൻ പത്രത്തിൽ വായിച്ചുതള്ളുന്ന സംഭവങ്ങളുടെ അതേ ലാഘവത്തോടെ
മാറി നിന്ന്, നിസംഗതയോടെ ഒന്നിലും കാര്യമില്ലെന്ന് ഓർമ്മയിരുത്തുക...
നില നിൽക്കുക മാത്രം ചെയ്യുക...
പിന്നെയുണ്ടാകന്നത് സ്ഫോടനമാണ്...
സ്ഫോടനം....
....ഓഷോ....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക