Slider

കഥ: ഉണക്കമീന്‍ പൊതിഞ്ഞ കവിത.

0


ക്ലാസ്സ്‌ മീറ്റിംഗ് കഴിഞ്ഞ് ക്ലാസ്സ് ടീച്ചർ ചോദിച്ചു."കുട്ടിയേ നിനക്കൊന്നും അവതരിപ്പിയ്ക്കാനില്ലേ" ?
ഞാൻ പറഞ്ഞു "കഴിഞ്ഞ ആഴ്ച പരിപ്പുവടാ .. ഓ.. പപ്പുവടാ" എന്ന പാട്ട് പാടിയിരുന്നു .
ടീച്ചർ പറഞ്ഞു.. അത് ഞാൻ വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്നതാണ്..
അത് സൈക്കിൾയഞ്ഞക്കാർ (സർക്കസ്സുകാർ) അവതരിപ്പിക്കുന്നതല്ലേ?. അന്ന് ഞങ്ങളുടെ നാട്ടിലും പരിസ്സര പ്രദേശങ്ങളിലും അവർ വന്നു താവളമടിച്ചിരുന്നു.
ഒരു നല്ല സുഗന്ധമുള്ള ഒരു കവിത ചൊല്ലാനറിയാമോ?
ഞാൻ ചോദിച്ചു..
സാറെ അമ്പിളിയമ്മാവന്റെ കവിത മതിയോ ?
..അത് ഏതാണ്? ..
"തുമ്പപ്പൂവിലും തൂമയെഴും നിലാ
വമ്പിൽതൂവിക്കൊണ്ടാകാശ വീഥിയിൽ
അമ്പിളി പൊങ്ങി നിൽക്കുന്നിതാമര -
ക്കൊമ്പിൽ മേല്‍നിന്നു കോലോളം ദൂരത്തിൽ " … ….. …
അത് കുട്ടികളുടെ പാട്ടല്ലേ ? ..രണ്ടാം ക്ലാസിലെ ..
എന്നാപിന്നെ .......
വള്ളത്തോളിന്റെ,
നമ്മുടെ ഭാഷകൾ കേവലം ധാത്രിമാർ
മർത്യനൊ പെറ്റമ്മ തൻ ഭാഷതാൻ ...
അത്.. മതിയോ ..? ഞാൻ ചോദിച്ചു.. അല്ലെങ്കിൽ വൈലോപ്പള്ളിയുടെ
മാമ്പഴം പാടം ..
സാറിനു ത്രിപ്തിയായില്ല,, കുറച്ചു ഗാംഭീര്യം ഉള്ള ഒരെണ്ണം !
ആ ..എന്തായാലും കുറച്ചു സുഗന്ധമുള്ള ഒരു കവിത വേണം, അത്രതന്നെ! സാറ് പറഞ്ഞുനിർത്തി.
ഞാൻ കൂലങ്കഷമായി ചിന്തിച്ചു തുടങ്ങി. സുഗന്ധമുള്ള കവിത എവിടെ നിന്നു കിട്ടും?. കൂട്ടുകരോടെക്കെ ചോദിച്ചു. അവർ അറിയാവുന്ന ഈണത്തിൽ പലതും ആലപിച്ചു.
ഒരാൾ പാടി :- ..നെഞ്ചത്തൊരു പന്തം കുത്തി നിൽപ്പൂ കാട്ടാളൻ.. (കടമ്മനിട്ടയുടെ കവിത) ഞാൻ ഊഹിച്ചു ഒരു പക്ഷെ അതായിരിക്കും.
മറ്റൊരാൾ പാടി:- നേരു ചികയുന്ന ഞാന്നാണ് ഭ്രാന്തൻ.. മൂകമുരുകുന്ന ഞാനാണു മൂടൻ..
പെണ്‍കുട്ടികളുടെ ഭാഗത്ത് നിന്നും രണ്ടു മൂന്ന് പാട്ടുകൾ അവർ മൂളി കേൾപ്പിച്ചു . അത് അക്കാലത്ത് റിലീസ് ചെയ്ത സിനിമാപ്പാട്ട്..
അത് കവിതാരൂപത്തിൽ ചൊല്ലിയാൽ മതിയെന്ന ഉപദേശവും.
..മഞ്ഞിണി കൊമ്പിൽ ഒരു കിങ്ങിണി കൊമ്പിൽ..
..മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ..
അല്ലെങ്കിൽ ..മഞ്ചാടിക്കുന്നിലോ ..
എല്ലാവരുടെയും ഇഷ്ട കവിതകൾ മനസ്സിൽ താലോലിച്ചു കൊണ്ട് ഉറങ്ങാൻ കിടന്നു. രാത്രിയുടെ ഏകാന്തതയിൽ കവിതയുടെ സ്വപ്നത്തേരിലേറി പായുകയാണ്. കുഞ്ചൻ നമ്പിയാരും, കാളിദാസനും, പുരാണ കവിത്രയങ്ങളും, നവീന കവിത്രയങ്ങളും, ആധുനിക കവികളും തങ്ങളുടെ ശില്‍പ്പ ചാരുതയാർന്ന സൃഷ്ടികൾ മുന്നിലേക്ക് സാകൂതം നീട്ടുകയാണ്. എന്റെ കവിതകൾ പാടൂ എന്ന് പറയന്നതുപോലെ എനിക്കു തോന്നി.
കേരവ്രക്ഷങ്ങളും സ്വര്‍ണ്ണഗോപുരങ്ങളും മിന്നുന്ന മലയാളക്കരയുടെ അനന്തവിഹായസ്സില്‍ തങ്ങളുടെ ഇതിഹാസവും കോമളരൂപവും തെളിച്ചുകൊണ്ട് കവിതയുടെ കനകമണികളും കിങ്ങിണികളും നവമന്ദഹാസ മാലയുമായ് നിരന്നു നില്‍ക്കുന്നു ആ മഹാരഥന്മാര്‍.
നടനമാടിയാടിയെത്തിയ കേരളത്തിന്റെ ദൃശ്യരൂപമായ തുള്ളല്‍ മഹാത്മാവ് അഭയം തരുന്ന മുദ്രകളാല്‍ പ്രഭചൊരിഞ്ഞു നില്‍ക്കുന്നു..
ഓടി.. ഓടി ... ആര്‍ത്തനായ് ഞാന്‍
ആ പാദാരബിംബങ്ങളില്‍ നമസ്കരിക്കാനായ് ചെന്നു..സാഷ്ടാഗം പ്രണമിച്ചു..
ഉറക്കം കൂർക്കം വലിച്ചു കൊണ്ടു കവിതയുടെ താളത്തിൽ ഉടുക്കു കൊട്ടി പാടുന്നു. മൂങ്ങകൾ മരക്കൊമ്പിൽ ഇരുന്നുകൊണ്ട് തംമ്പുരു മീട്ടുകയാണ്, പൂന്താനവും മേല്‍പ്പത്തൂരുമൊക്കെ കവിതകൾ പാടിക്കൊണ്ട് സംഗീത സാന്ദ്രമാക്കുന്നു..
പൂവൻ കോഴിയും, പക്ഷികളും അവയുടെ ദിനചര്യ കൃത്യമായി ചെയ്തിരുന്നു. സൂര്യ രശ്മികൾ ശരീരത്ത് പതിച്ചപ്പോഴാണ് നേരം നന്നേ പുലർന്നിരുന്നുവെന്ന് അറിയുന്നത്. അമ്പലത്തിലെ മൈക്കിൽ നിന്നുമുള്ള സുപ്രഭാതം മാത്രം അന്നത്തെ ദിവസത്തിന് സ്വാഗതം ഓതി.
അമ്മ വിളിച്ചു പറഞ്ഞു....... "യിന്നുവെള്ളിയഴാച്ചയാണ്".ബെല്ലടിക്കറായിയിട്ടുണ്ടാകും". ഇന്നു 9.30 നാണെന്ന് ഓർമ്മയുണ്ടോ?. ഞാൻ ബ്രുഷും എടുത്തുകൊണ്ടു കിണറ്റു കരയിലേക്കു പാഞ്ഞു പോയി. ഇന്നത്തെ ക്ലാസ്സ് മീറ്റിങ്ങിന് ഏതു കവിത ചൊല്ലണം എന്ന ആലോചനയിലായിരുന്നു ഞാൻ.
അതാ അപ്രതിക്ഷിതമായി വാഴയുടെ ചുവട്ടില്‍ മാസികയുടെ ഒരു പേജ് കിടക്കുന്നു.
എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. അതിൽ ഒരു നല്ല ഗാംഭിര്യം ഉള്ള കവിത. പക്ഷെ കഴിഞ്ഞ ദിവസം ഉണക്കമീൻ പൊതിഞ്ഞു കൊണ്ടുവന്ന കടലാസാണ്. വരികളെപ്പോലെ തന്നെ ഉണക്കമീന്റെ ചെറിയ ഗന്ധവും പരത്തുന്നുണ്ട്.
ഞാൻ ഉറക്കെ ചൊല്ലി നോക്കി, സ്വയം പറഞ്ഞു
കൊള്ളാം. മടക്കി പോക്കറ്റിൽ നിക്ഷേപിച്ചുകൊണ്ട്
പള്ളിക്കൂടത്തിലേക്കു യാത്രയായി.
സമയം 3 മണി കഴിയാറായിട്ടുണ്ടാകും . ക്ലാസ്സ് മീറ്റിംഗ് തുടങ്ങി, കലാപരിപാടികൾ മുന്നേറുകയാണ്. മൂന്നു ക്ലാസ്സിലെയും അദ്ധ്യാപകര്‍ കൂടിനിന്നു വർത്തമാനം പറയുകയാണ്. അകലെനിന്നുകൊണ്ട് ആവർ എല്ലാം വീക്ഷിക്കുന്നുണ്ട്.
എന്റെ കവിതയുടെ സമയമായി. ഞാന്‍ ഈണത്തിൽ ചൊല്ലിത്തുടങ്ങി.
ചരിത്ര ദുർഗ്ഗങ്ങൽ ശവകുടീരങ്ങൾ
വിചിത്ര സത്യങ്ങൾ വിഴിപ്പുകൾ
സമസ്തവും പേറി കിതക്കും നിന്നെ
വിട്ടിവൻ മടങ്ങുന്നു വിഷണ്ണനായ്
വിഭജനകാല വികല സംസ്കാര
വിഷ സർപ്പത്തിന്റെ ഫണത്തിന്മേൽ
വിഴറിയോര്‍ നമ്മള്‍ വിതുമ്പിയോര്‍ നമ്മൾ വിതിച്ചതോക്കയും വിപരീതം
..............അങ്ങനെ കുറേ വരികൾ ...........കുറച്ചൊക്കെയെ ഇപ്പോൾ ഓർമയുള്ളൂ..
പക്ഷെ അവസാനത്തെ രണ്ടു വരികൾ ഞാൻ മറന്നു പോയി. പോക്കറ്റിൽ നിന്നും കവിതയെടുത്തു നോക്കിയിട്ടു അതും പാടി.
ടീച്ചർന്മാർ അകലെ നിന്നുകൊണ്ട് വളെരെ ശ്രദ്ധയോടെ എല്ലാ പരിപാടികളും.
വീക്ഷിക്കുന്നുണ്ടായിരുന്നു
മീറ്റിംഗ് കഴിഞ്ഞു, ടീച്ചർ എന്റെ അടുത്ത് വന്നു .
എവിടെനിന്നുമായിരുന്നു നിനക്കാ.. കവിത?. ഞാൻ പറഞ്ഞു
വഴച്ചുവട്ടിൽ നിന്നും ഉണക്കമീന്‍ പൊതിഞ്ഞ കടലാസ്സ്...
എവിടെ കാണട്ടെ?....... ഞാൻ പോക്കറ്റിൽ നിന്നും
ഒടിഞ്ഞു മടങ്ങിയ കടലാസ്സ് എടുത്തു കൊടുത്തു.
ടീച്ചർ നിശ്ചലമായി മൂക്കിനകലെപ്പിടിച്ചുകൊണ്ട് രണ്ടു പ്രാവശ്യം വായിച്ചു. എന്നിട്ട് ചോദിച്ചു.
............കുട്ടിയേ ??
നിനക്കറിയാമോ ഇതിന്റെ ഇതിവൃത്തം എന്താണന്നു?..
ഞാൻ പറഞ്ഞു അറിയില്ല.
അവസാനത്തെ രണ്ടു വരി ഒരിക്കൽ ക്കൂടി ടീച്ചർ വീണ്ടും ചൊല്ലിത്തുടങ്ങി.
....മനസ്സിൽ ഐബക്കും ഹുമയൂണും ..
....നിത്യ സ്മരണയായ് നിന്ന് തുടിക്കുമ്പോൾ ..
....നടയിറങ്ങോന്നോരിവൻ സ്മരിക്കുന്നു..
....നിനക്കു ഞാൻ എന്നും കടക്കരാൻ ...
...ടീച്ചർ വിശദീകരിച്ചു ..
സ്വാതന്ത്രിയാനന്തര ഭാരതത്തിൽ ഉണ്ടായ നീറുന്ന അനുഭവങ്ങളെ കവി പച്ചയായി അവിഷകരിക്കുകയായിരുന്നു എന്നൊക്കെ .
ഞാൻ കരുതിയില്ല ഇത്രമാത്രം സുഗന്ധം ഈ കവിതക്ക് ഉണ്ടാകുമെന്ന്. ഈ കവിതയുടെയും പേപ്പറിന്റെയും സുഗന്ധം ഒന്നുതന്നെയാണ്. അപ്പോൾ ഗുരുവിന്റെ വാക്കുകൾ അന്വർതമായി തോന്നി.
ഇപ്പോൾ എനിക്ക് ഓർമയില്ല ആരാണീ കവിയെന്ന്, അറിയാവുന്നവർ ദയവായി അറിയിച്ചാലും. അന്ന് ആ പ്രിയപ്പെട്ട ഗുരു എന്റെ മനസ്സിൽ പാകിയത്.. കലയുടെ, കവിതയുടെ, സഹിത്യത്തിന്റെ വിത്തുകൾ ആയിരുന്നു.
സ്കൂൾ കാലഘട്ടം അറിവിന്റെ വിത്തു വിതയ്ക്കുന്ന കാലമാണ്. ഗുരുക്കന്മാർ കൃഷിക്കാരാണ്, അവർ സൃഷ്ടി സ്ഥിതി സംസ്കാരകാരകരാണ്.
ഗുരു സാക്ഷാല്‍ പരബ്രഹ്മ:
ഗുരുവേ നമ:
By: Babu Koshy
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo