നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു കുടക്കീഴിൽ



അന്ന് വൈകിട്ട് അവൻ ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി. അന്നത്തെ ദിവസം ആകെ മോശമായിരുന്നു. മാനേജരുടെ 'മറ്റൊരു' മുഖം കൂടെ കണ്ടപ്പോൾ പിന്നെ ഓഫിസിൽ കൂടുതൽ സമയം ഇരിക്കാൻ തോന്നിയില്ല. പുറത്തേക്ക് ഇറങ്ങിയപ്പോൾ നല്ല മഴ. കാലത്ത് കുട എടുത്തു ബാഗിൽ വെക്കാൻ തോന്നിയത് നന്നായി. അവൻ കുട നിവർത്തി മഴയിലേക്കിറങ്ങി. ഓഫീസിലും ഫ്‌ളാറ്റിലും ഇരുന്ന് നോക്കുമ്പോൾ മഴ ദേവതയാണെന്നു തോന്നും, പക്ഷെ സിറ്റിയിലേക്ക് ഇറങ്ങിയാൽ മനസിലാകും മഴ പൂതന ആണെന്ന്. ഒരു മഴയിൽ തന്നെ നിറഞ്ഞൊഴുകുന്ന ഓടയിലെ വെള്ളത്തിൽ ചവിട്ടാതെ നടക്കുന്നതിനിടയിൽ അവൻ ഓർത്തു. പാഞ്ഞു പോകുന്ന വാഹനങ്ങൾ ചെറുതായി അവനിൽ ചെളി അഭിഷേകം നടത്തുന്നുണ്ട്. ബാംഗ്ലൂർ..., വാട്ട് എ റോക്കിങ് സിറ്റി യാർ. .!!!
അങ്ങനെ മനസ്സിൽ ചിന്തകളുടെ ചെറു മഴ നനഞ്ഞു പതുകെ നടക്കുമ്പോഴാണ് അവൻ അത് ശ്രദ്ധിച്ചത്. തൊട്ടരികിലെ വെയിറ്റിങ് ഷെൽറ്ററിൽ നിന്നും രണ്ടു കണ്ണുകൾ തന്നെ തന്നെ നോക്കുന്നു.
അവന്റെ കണ്ണുകൾ ആ കണ്ണുകളിൽ ഉടക്കി നിന്നു. ദേവതയെ പോലെ ഒരു പെൺകുട്ടി. മഴ അവർക്കിടയിലേക്ക് മാത്രമാണ് പെയ്യുന്നതെന്നു അവനു തോന്നി. പെട്ടെന്ന് അവനെ അമ്പരപ്പിച്ച് കൊണ്ട് അവൾ അവന്റെ കൂടക്കീഴിലേക്ക് ഓടി കയറി. അതിസുന്ദരിയായ ഒരു പെൺകുട്ടിയും താനും ഈ മഹാനഗര മധ്യത്തിൽ ഒരു കുടക്കീഴിൽ... ഒരു നിമിഷം അവനു അത് വിശ്വസിക്കാൻ കഴിഞ്ഞില്ല.
അവൻ യാന്ത്രികമായി അവൾക്കൊപ്പം നടക്കാൻ തുടങ്ങി. വാക്കുകൾ അവന്റെ നാവിൻ തുമ്പ് വിട്ട് പുറത്തേക്കിറങ്ങാൻ മടിച്ച് നിൽക്കവേ അവൾ പറഞ്ഞു തുടങ്ങി.
"നാൻ ഇങ്കെ ഒരു ഇന്റർവ്യൂ അറ്റൻഡ് പൻറതുക്കാകെ വന്ദേ. ഇന്റർവ്യൂ മുടിഞ്ഞപ്പോത് ഒരേ മഴെ. അങ്കെ സ്റ്റക്ക് ആയിപ്പോച്ച്. അപ്പൊ താൻ നീങ്ക. . "
.
.
മോനെ, തമിഴ് പെൺകൊടി. ജീവിതത്തില്‍ തമിഴ് പടങ്ങൾ കണ്ടതിനു അർഥം ഉണ്ടായത് ഇപ്പോഴാണ് അവൻ ചിന്തിച്ചു.
.
"നാനും ഇങ്കെ ഒരു കമ്പനിയിൽ താൻ വേല പാക്കറെ" അവൻ പറഞ്ഞൊപ്പിച്ചു.
.
.
ഇനിയിപ്പോ ഫേസ്ബുക് ഐ ഡി ചോദിക്കാണോ അതോ വാട്ട്‌സ്ആപ് നമ്പർ ചോദിക്കാണോ.. അവനു ആകെ കൺഫ്യൂഷൻ ആയി. പെട്ടന്ന് അവനു ഒരു ഐഡിയ തോന്നി.
.
"നീ വന്ത് ബി. ടെക് ആ"??
.
"ആമാ. ബി. ടെക് . ഐ ടി".
.
"ഓഹ്. . ഇത് എൻ വിസിറ്റിംഗ് കാർഡ്. ഉങ്ക ബയോഡാറ്റ ഇന്ത മെയിൽ ഐഡിയിൽക് അനുപ്പുങ്കോ"
.
"ഓഹ്. താൻക്യൂ. കണ്ടിപ്പ അനുപ്പറേ. അങ്കെ വെക്കാൻസി ഇറുക്ക?"
.
"ആഹ് . ഇറുക്ക്"
.
ഇത് കമ്പനിയിലേക്കുള്ള വേക്കൻസിയിലേക്കല്ല മോളെ. . എന്റെ പ്രണയത്തിന്റെ വേക്കാൻസിയിലേക്കാ. . അവൻ മനസ്സിൽ പറഞ്ഞു. അവൻ കുടയൊരല്പം ഉയർത്തി മഴയെ നോക്കി. ഇത്രയും സുന്ദരിയായി മഴയെ കണ്ടിട്ടില്ലെന് അവനു തോന്നി.
.
അവൻ പ്രണയ സ്വപ്നങ്ങൾ താലോലിച്ചു നടന്നു നീങ്ങവെ അവൾ പറഞ്ഞു.
.
"അണ്ണാ, എന്നെ ഇങ്കെ ഡ്രോപ്പ് പണ്ണിട്. എൻ ബോയ് ഫ്രണ്ട് ഇങ്കെ വെയിറ്റ് പണിയിട്ടിറുക്ക്. താങ്ക്യു വെരി മച്ച് അണ്ണാ. കണ്ടിപ്പ നാൻ ബയോഡാറ്റ അന്പ്പുറെ. ബൈ. . "
.
അവനു നേരെ കൈ വീശി അവൾ നടന്നകന്നു. ശക്തിയായ ഒരു കാറ്റ് അടിച്ചത് പോലെ അവനു തോന്നി.തൊട്ട് മുൻപ് കണ്ട പ്രണയ സ്വപ്നങ്ങളൊക്കെ മഴയിൽ വീണ് നനഞ്ഞൊലിച് പോകുന്നത് അവൻ കണ്ടു.
"നശിച്ച മഴ".. അവൻ മനസ്സില്‍ പറഞ്ഞു. .!!!...


By: rahul raj

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot