കനലെരിയുന്നുണ്ടെന്റെ
കരളുലയിൽ...
കൺകളൊഴുകുന്നുണ്ട്
കവിളിണയിൽ.....
കവിത പിടയുന്നുണ്ടെൻ
കൈവിരലിൽ...
കാത്തിരിക്കുന്നുണ്ടെന്നെ
കാരമുൾവഴികൾ...
കണ്ണിമയ്ക്കുൾനിറയെ
കാർമേഘമാലകൾ.....
കാടുലച്ചെത്തിയതൊരു
കാറ്റിന്റെ തേങ്ങലോ....
കഥയൊട്ടുമില്ലാത്തൊരു
കടങ്കഥ ജീവിതം...
കാലത്തിൻ വഴിയിൽനീളെ
കാലിടറിയ ജന്മങ്ങൾ..
കദനത്തിന്റെ തോട്ടത്തിൽ
കാണാക്കനിയാണ് 'സുഖം'..
കണ്ണീരുണങ്ങാനിദ്രയിൽ
കാണാക്കനവുമാണ് 'സുഖം'.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക