നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രൊഫൈൽ



സൈലൻ്റ് മോഡിൽ
തപസു
ചെയ്യുമ്പോൾ
ഇൻബോക്സിൽ
സ്മൈലികൾ
നൃത്തം
ചെയ്യുന്നു
ഫുൾ
കവറേജിലും
പച്ച
കത്താതെ
സന്ദേശകാവ്യങ്ങൾ
ഉമ്മറപ്പടിയിൽ
ഉറുമ്പരിക്കുന്നു
സ്ക്രീൻ നിലാവിൽ
മഞ്ഞുവീഴുമ്പോൾ
ചില്ല
പൊട്ടിയ
റിംഗ്ടോൺ മരങ്ങൾ
വേരഴുകി
കടപുഴകി
നിലം പതിക്കുന്നു
സീറോ ബാലൻസിൻ്റെ
വന്ധ്യതയിൽ
വിഷം
കുടിച്ച്
എൻ്റെ
പ്രൊഫൈൽ
എക്സ്പയർ
ആകുന്നു!
ശ്രീനിവാസൻ തൂണേരി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot