നീ തിരികെ വന്നോരു നാളിലില്ല
ഞാനുമെൻ സ്നേഹവുമെന്നോതുവാൻ
വയ്യാതെ കൊട്ടിയടച്ചോരു വാതിലിൻ
മറവിലുണ്ടൊരു തേങ്ങലാരുമറിയാതെ.
ഞാനുമെൻ സ്നേഹവുമെന്നോതുവാൻ
വയ്യാതെ കൊട്ടിയടച്ചോരു വാതിലിൻ
മറവിലുണ്ടൊരു തേങ്ങലാരുമറിയാതെ.
നിൻചിരിയിൽ ഞാനാടിയുലഞ്ഞതും
നിറകൺചിരിയോടെ വീണടിഞ്ഞതും
നീയറിയാതെ പോകയാണെന്നൊരോർമ്മ-
ച്ചിരാതിലെരിഞ്ഞേറെ നാൾ ഞാനും .
നീയറിയാതെ പോകയാണെന്നൊരോർമ്മ-
ച്ചിരാതിലെരിഞ്ഞേറെ നാൾ ഞാനും .
കാത്തിരിപ്പിന്നൊടുക്കം കൊഴിഞ്ഞ
പ്രതീക്ഷയിൽ ഉന്മാദിയാകേണമെനി-
പ്രതീക്ഷയിൽ ഉന്മാദിയാകേണമെനി-
ക്കുച്ചത്തിലലറേണം മറവിയിൽപ്പോലുമില്ല
നീയെന്നും ഇനിവേണ്ട നിൻതുണയെന്നും.
നീയെന്നും ഇനിവേണ്ട നിൻതുണയെന്നും.
പിൻവിളി മറന്ന് മരവിച്ച നാവിലൊരു
സ്നേഹനഷ്ടത്തിൻതീക്കനലൂതിപ്പറത്തി
പോകേണമെനിക്കൊരു വർണ്ണക്കനവിൻ
ബലിതർപ്പണത്തിനായ് ഗംഗയിലേക്ക്....
പോകേണമെനിക്കൊരു വർണ്ണക്കനവിൻ
ബലിതർപ്പണത്തിനായ് ഗംഗയിലേക്ക്....
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക