Slider

ഓര്‍മ്മയ്ക്ക്

0


ആരുമില്ലാത്തപ്പോള്‍
അഭയമായെത്തുന്ന
അറിവിന്‍റെ പൊരുളായി
അച്ഛനെ ഓര്‍ക്കണം.
കാരുണ്യക്കടല്‍ വറ്റാതെ
സൂക്ഷിക്കും
കനിവിന്‍റെ നിറവായി
അമ്മയെ ഓര്‍ക്കണം.
അന്ത്യം വരേക്കും
ഹൃദയത്തിനുള്ളില്‍
അണയാത്ത ദീപമായ്
ഗുരുവിനെ ഓര്‍ക്കണം.
മനനത്തിനൊടുവിലായ്
മൗനമുടയ്ക്കുന്ന
ജീവന്‍റെ നാളമായ്
വാക്കിനെയോര്‍ക്കണം.
തന്‍വഴി സ്വന്തമായ്
തീര്‍ക്കുന്ന നേരത്തും
അന്യര്‍ക്കുതകു
ന്നതാകണം കര്‍മ്മങ്ങള്‍.
മാനസം നന്മയാല്‍
നിര്‍ഭരമാകണം
നീരലര്‍ പോലെന്നും
നിര്‍മ്മലമാകണം.
ചെന്നെത്തിടുന്നൊരു
സാഗരം നിശ്ചയം
യാത്രയതിലൊന്നായ്
മൃത്യുവെ കാണണം.
കാണണമോരോന്നു
മുള്‍ക്കണ്ണിന്‍ കണ്ണിനാല്‍
വിജ്ഞരായ് തീരേണം
മാത്രയോരോന്നിലും.
വി സി അനൂപ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo