Slider

മാതൃത്വം

0


മുറ്റത്തുനിന്നും കളിച്ചുകൊണ്ടിരുന്ന ദേവൂട്ടി കരഞ്ഞുകൊണ്ട് വീട്ടിനകത്തേയ്‌ക്കോടി.
"അമ്മേ എന്റെ പാവാട മുഴുവൻ രക്തം".
അമ്മയാകെ വിറങ്ങലിച്ചു മോളെ നോക്കി.
അതെ ദേവൂട്ടി വലിയപെണ്ണായിരിക്കുന്നു.
സ്നേഹത്തോടെ നെഞ്ചോട് ചേർത്തുവെച്ചു
സമാധാനിപ്പിച്ചു .
ദേവൂട്ടിയെന്ന് സ്നേഹമുള്ളവർ വിളിക്കും.
ദേവികയാണ് ശരിയ്ക്കുംപേര്,
കൊച്ചു കുറുമ്പത്തി,
ദേവയാനി ടീച്ചറുടെയും ഗോപിമാഷിന്റെയും ഒറ്റമകൾ.
ഇപ്പോൾ എട്ടാംക്ലാസ്സിൽ പഠിക്കുന്നു...
"മോളിനി കുറുമ്പൊന്നും കാട്ടരുത് ട്ടോ.പഴയപോലെ തുള്ളിച്ചാടി കളിക്കാനൊന്നും പറ്റില്ല .അടക്കവും ഒതുക്കവുമുള്ള പെണ്ണായി വളരണം".
മനസ്സാകെ തളർന്നു. ഒന്നും വേണ്ടായിരുന്നു.
ഇനി കിഴക്കേത്തൊടിയിലെ
ചക്കരമാങ്ങപറക്കാനും. കളിക്കൂട്ടുകാരോടൊപ്പം പറമ്പിലൊക്കെ കറങ്ങിനടന്നു കളിക്കാനും
എനിക്കിനികഴിയില്ലല്ലോ...😑
ദിനങ്ങൾ കൊഴിഞ്ഞു കാലങ്ങൾ കടന്നുപോയി.നാണക്കാരി ദേവൂട്ടിയാണ് കാഴ്ചയിൽ.
പ്രണയത്തിന്റെ മൊട്ടുകൾ വിടർന്ന നുണക്കുഴി.
കരിവണ്ടിന്റെ കണ്ണഴക്.പനിനീർപ്പൂവിന്റെ ചുണ്ടഴക്.ശാലീന സുന്ദരി...
പ്രണയലഹരിയിലാണവൾ.
പൂക്കളോടും തേൻനുകരുന്ന വണ്ടിനോടും പ്രണയമാണ്.
പുലരിയോടും സന്ധ്യയോടും പ്രണയമാണ്.
കൂരിരുട്ടിൽ മിന്നിമറയുന്ന മിന്നാമിനുങ്ങിനോടും പ്രണയമാണ്.
പ്രകൃതിയോട് ഇണങ്ങിയും പിണങ്ങിയും
കാലങ്ങൾ കടന്നുപോയി ..
ഡിഗ്രിക്ക്‌ പഠിക്കുന്നകാലം.
ഇടവഴിയിലൂടെ നടന്ന് തോടും വയലും കഴിഞ്ഞുവേണം അക്കരെയെത്തുവാൻ.
കിളികളോടും പൂമ്പാറ്റകളോടും കുശലം പറഞ്ഞും, പാൽമൊട്ടിട്ട് നില്ക്കുന്ന നെൽക്കതിരുകൾ നുണഞ്ഞ് ഉല്ലസിച്ചും അവൾഅക്കരെയെത്തും .
അതുവഴിയാണ് യാത്ര...
പതിവുപോലെ ദേവിക നടവരമ്പിലൂടെ നടന്നുനീങ്ങിയപ്പോഴാണ് കണ്ണിലാ കാഴ്ചകണ്ടത്.ചന്ദ്രത്തമ്മയുടെ വീട്ടുമുറ്റത്തൊരു പനിനീർപ്പൂവ് വിരിഞ്ഞുനിൽക്കുന്നു.
തലയിൽ ചൂടാനൊരു മോഹം.
ചന്ദ്രത്തമ്മയുടെ പ്രായം തൊണ്ണൂറ് കഴിഞ്ഞിട്ടുണ്ടാകും.
ഇപ്പോഴുംനല്ല ചുറു ചുറുക്കാ.വെറ്റിലയും മുറുക്കിത്തുപ്പിനടക്കും.
ആളൊരുചൂടത്തിയാണ്‌.
പൂവ് അടർത്തുന്നതു കണ്ടാലപ്പോൾതല്ലുകിട്ടും.
എന്തായാലുംമുറ്റത്തേയ്ക്ക് നീങ്ങി.
"എന്ത് ഭംഗിയാണ് പനിനീർപ്പൂവെ നിന്നെക്കാണാൻ."
മഞ്ഞിന്റെ തണുത്തകണങ്ങൾ പൂവിന്റെ ഭംഗികൂട്ടുന്നു.വിരൽതുമ്പുകൾ പൂവിനെ തണ്ടിൽനിന്നും അടർത്തുവാനായി നീങ്ങി.
പിന്നിൽ നിന്നൊരു ശബ്ദം.
"കുട്ടി ആ പൂവ്പറിക്കരുത്?
ദേവിക ഞെട്ടിതിരിഞ്ഞുനോക്കി.
"ആപൂവ് തണ്ടിൽ വിരിഞ്ഞുനില്ക്കുന്നതു കാണനെന്തുഭംഗിയാണ്.
തലയിൽചൂടിയാലൊരു ദിവസമല്ലേ ഭംഗിയായിനിലനിൽക്കൂ.പിന്നെയത് വാടിയ പൂവാണ്‌.
പൂക്കളുടെ ഭംഗി ആസ്വാദകരമാകുന്നത് തണ്ടിൽ വിരിഞ്ഞു നിൽക്കുമ്പോഴാണ്.
"ക്ഷമിക്കണം അറിയാത്തതുകൊണ്ടാണ്".
അവൾ മറുപടിപറഞ്ഞു
വരമ്പത്തേയ്ക്കിറങ്ങി .അദ്ദേഹം പറഞ്ഞെതെന്തുമാത്രംശരിയാണ്.ഞാനൊരുപൊട്ടി തന്നെ സ്വയം കുറ്റപ്പെടുത്തി മുന്നോട്ടുനടന്നു.
ചന്ദ്രത്തമ്മയ്‌ക്ക്‌ ഒറ്റമകനാണ്.
വിവാഹം കഴിഞ്ഞു കോയമ്പത്തൂരിലാണ് താമസം.പിന്നെയാരാ?അന്നുമുഴുവൻ അതുതന്നെയായിരുന്നു ചിന്ത...
."ദേവയാനി നീ അറിഞ്ഞോ ചന്ദ്രത്തമ്മയുടെ കൊച്ചുമോൻ വന്നു.
"ആര് കോയമ്പത്തൂർ താമസ്സമുള്ള മകന്റെ മോനോ?"അതെ,അവനിപ്പോൾ ഇവിടെയാ ജോലി. കൃഷിയുമായി ബന്ധപ്പെട്ടപഠനവും ജോലിയും.പിന്നെ ചന്ദ്രത്തമ്മ ഒറ്റയ്ക്കല്ലേയുള്ളു വയസാംകാലത്തു കൂട്ടുമായി.എന്തായാലുംജനിച്ചുവീണ മണ്ണിനെ മറന്നില്ലാലോ.സ്നേഹമുള്ള പയ്യനാ.
അച്ഛന്റെ വാക്കുകൾ ദേവികയുടെ കാതുകളിൽ പതിഞ്ഞു. അദ്ദേഹത്തോട് കൂടുതൽ ബഹുമാനം തോന്നിയനിമിഷങ്ങൾ....
രാത്രിയുടെയാമങ്ങളിൽ ഇതുവരെകാണാത്ത
സ്വപ്നങ്ങൾ ദേവികയുടെ ഉറക്കം കെടുത്തി.
അതിരാവിലെ തന്നെ എഴുന്നേറ്റു പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.കണ്ണാടിയുടെ മുന്നിലതധികം നിൽക്കാത്ത അവളിപ്പോൾ?എത്ര ഒരുങ്ങിയിട്ടും ശരിയാകുന്നുമില്ല,മനസ്സിനൊരു തൃപ്തിപോരാ...
"അമ്മെ ഞാനിറങ്ങുകയാണ്".
"മോളെ നീ ചോറെടുത്തുബാഗിൽ വെച്ചോ? "
"അയ്യോ ഇല്ലല്ലോ!"
"എന്തുപറ്റി മോൾക്ക്?മനസ്സിവിടെയൊന്നുമല്ലലോ?".
"ഒന്നുമില്ലമ്മേ അമ്മയ്‌ക്ക്‌ തോന്നുന്നതാ.
ഉമ്മ".
"സൂക്ഷിച്ചുപോയിട്ടുവാ മോളെ".
കണ്ണുകൾ ചന്ദ്രത്തമ്മയുടെ വീടിനുമുന്നിലായി തിരഞ്ഞു. ആ മുഖം അവിടെയെങ്ങും കാണാൻ കഴിഞ്ഞതുമില്ല.മനസ്സ് ആഗ്രഹിച്ചിരുന്നു ഒന്നുകൂടി കാണണമെന്ന്.മുന്നിലേയ്ക്കു നടന്നതും നടവരമ്പിന്റെ മദ്ധ്യഭാഗത്തായിരുവരും മുഖാമുഖം കണ്ടുമുട്ടി.ദേവികയുടെ നെഞ്ചിടിപ്പ് കൂടിവരുന്നു.
പരസ്‌പരം മുഖത്തോട് മുഖംനോക്കി...
"ദേവികയല്ലേ ഗോപിമാഷിന്റെ മോള്"
അച്ചുമ്മ പറഞ്ഞു(ചന്ദ്രത്തമ്മ)
"അതെ". ദേവിക നാണത്തോടെ മറുപടി പറഞ്ഞു.
"ഇപ്പോഴെത്രയിലാ? "
" ഡിഗ്രിക്കു പഠിക്കുവാ".
"എന്നെ മനസ്സിലായോ?എന്റെ പേര് മനു.കോയമ്പത്തൂരുള്ള.
"അറിയാം അച്ചൻപറഞ്ഞിരുന്നു.
അതെയോ.
പിന്നെ കുട്ടിപൊയ്ക്കോളു.
ബസ്സുവരാൻ വരാൻ സമയമായി".
"ഉം ". അവൾ മുന്നിലേയ്ക്കു നീങ്ങി.ഇരുവരും ഒരുമിച്ചു തിരിഞ്ഞുനോക്കി.
പ്രണയത്തിന്റെ മൊട്ടുകളവരുടെ മനസ്സിൽ വിടർന്നിരുന്നു.
പരസ്‌പരം ഒന്നും പറയാതെ ആയിടവഴിയിലവർ പ്രണയിച്ചു...
"മോളെ ദേവൂട്ടി ഇങ്ങുവാ"
എന്താ അച്ഛാ?
"ദേവയാനി നീ ചോദിക്കു".
"എന്താ അമ്മെ?"
"മോളെ നിനക്ക് വിവാഹാലോചനയൊക്കെ വരുന്നകാര്യമറിയാമല്ലോ".
"അമ്മെ ഞാൻപറഞ്ഞതല്ലേ ഇപ്പോഴൊന്നും വേണ്ടാന്നു".
"അതല്ലേ മോളെ ,ചന്ദ്രത്തമ്മയിവിടെ വന്നിരുന്നു.
കൊച്ചുമോന് വേണ്ടിമോളെ ആലോചിക്കാനാണ്.
അവന് മോളെയിഷ്ടമായി.വിവാഹം കഴിക്കാൻ ആഗ്രഹമറിയിച്ചാ വന്നത്.മോളുടെ അഭിപ്രായം ചോദിച്ചിട്ട്പറയാന്നു പറഞ്ഞു.മോള്തന്നെ പറയു .അച്ഛനും അമ്മയ്ക്കും വളരെയിഷ്ടമായി.നാണത്താൽ മുഖംതാഴ്ത്തി. കുറച്ചുനേരം മൗനമായിരുന്നു.
"അച്ഛന്റെയും അമ്മയുടെയും ഇഷ്ടം".
"അങ്ങനെയാണോ? "
"ഒന്നുപോ അമ്മേ കളിയാക്കാതെ."നാണത്താൽ റൂമിലേയ്ക്കോടി. അതെ മനുഏട്ടൻ എനിക്ക് സ്വന്തമാകാൻ പോകുന്നു.എന്റെ സ്വപ്നങ്ങൾ പൂവണിയുന്നു.തലയണ നെഞ്ചോടുചേർത്തു.
"ദേവയാനി ഞാൻപറഞ്ഞതല്ലേ മോൾക്കിഷ്ടമാകുമെന്ന്.ഇനിബാക്കി കാര്യങ്ങൾ നോക്കിയാൽമതി...."നല്ലമുഹൂർത്തം നോക്കുക.
മണിയറയിലേയ്ക്ക് നാണത്താൽ പാലും കൊണ്ടുവന്ന ദേവികയുടെ മുഖം തുടുത്തിരുന്നു.
"ഇങ്ങടുത്തുവരൂ.
എന്തെ നാണമാകുന്നോ?
ഇനിയെന്റെമാത്രം ദേവു.നമ്മൾ കണ്ടതും പരിചയപ്പെട്ടതും ദേവുർക്കുന്നോ.
"മറക്കാൻ കഴിയുമോയെനിക്ക്."
അവരുടെ പ്രണയം പരസ്പരം തുറന്നു പറഞ്ഞ നിമിഷങ്ങൾ.
മനസ്സും ശരീരവും ഒന്നായി.പ്രണയത്തിന്റെ നാളുകൾ.കളിച്ചും ചിരിച്ചും ദിനങ്ങൾ കടന്നുപോയി.
വീട്ടിൽനിന്നാണല്ലോ?ഈ സമയത്തുദേവു വിളിക്കാറില്ല.
"ഹാലോ ദേവു".
"ഏട്ടാ"
"എന്താദേവു?"
"ഞാനിപ്പോൾ ഹോസ്പിറ്റലിലാണ് ഏട്ടാ.ചെറിയതലകറക്കം വന്നു.അമ്മയും അച്ഛനുമുണ്ട് കൂടെ."
"എന്നിട്ടെന്തുപറഞ്ഞു ഡോക്ടർ.?"
" അത് ഏട്ടാ ഏട്ടൻ"
"ഏട്ടൻ?
"ഏട്ടൻ അച്ഛനാവാൻപോകുന്നു"
"മോളെ സത്യമാണോ.ഏട്ടന്റെമോള്
അമ്മയാകാൻ പോകുന്നോ?😚
"അതെ ഏട്ടാ.കുരുത്തക്കേട്‌ കാട്ടിയപ്പോൾ ഓർത്തില്ലേ."
"ഈ സന്തോഷം ഞാനെങ്ങനെ പറഞ്ഞറിയിക്കും ദേവു.
ഞാനിപ്പോഴെത്താം".
"പതുക്കെവന്നാൽ മതിഏട്ടാ
ടെസ്റ്റ്ചെയ്യാൻ കൊടുത്തിരിക്കുന്നു".
"ശരി മോളു.ഉമ്മാ😘"
സന്തോഷം മനസ്സിനെ കൊടുമുടിയിലെത്തിച്ചിരുന്നു.ഞാൻ അച്ഛനാകാൻ പോകുന്നു.
"ദേവൂ"
"ഏട്ടാ"
"റിസൾട്ട് കിട്ടിയോ?"
"ഇല്ല ഏട്ടാ"
"ആരാണ് ദേവികയുടെ ഭർത്താവ്.
നെഴ്‌സ് വന്നുവിളിച്ചു.
"ഞാനാണ് സിസ്റ്റർ.
"താങ്കൾ ഡോക്ടറുടെ റൂമിലേയ്ക്ക് ചെല്ലൂ.
"ശരി സിസ്റ്റർ.മോളവിടെയിരിക്കു.
"ശരി ഏട്ടാ.
"താങ്കളാണോ ദേവികയുടെ ഹസ്ബൻഡ്.
"അതെ ഡോക്ടർ.
"ഞാൻ പറയുന്നത് ശ്രദ്ധിച്ചുകേൾക്കണം.പരിഭ്രമിക്കരുത്.
"എന്താ ഡോക്ടർ?
"ദേവികയുടെ ടെസ്റ്റുകളെല്ലാം കഴിഞ്ഞു.
ചെറിയകുഴപ്പം കാണുന്നുണ്ട്".
"എന്താ ഡോക്ടർ?ഒന്നുതെളിച്ചു പറയൂ.
"ദേവിക ഗർഭം ധരിയ്ക്കുവാൻ പാടില്ല.
അതവരുടെ ജീവനുതന്നെ അപകടമാണ്.
"എന്താ ഡോക്ടർ ഞാൻ കേൾക്കുന്നത്.എന്താ എന്റെ ദേവൂന്.
"ഹാർട്ടിനാണ് പ്രോബ്ലം.അതിന് ട്രീറ്റ്മെന്റ് ഉടനെതുടങ്ങണം. നിങ്ങൾ തളരരുത് നിങ്ങൾവേണം ദേവികയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ.ആ കുഞ്ഞിനെ വേണ്ടന്നു വയ്ക്കുകയെ നിവർത്തിയുള്ളു".
കണ്ടസ്വപ്നങ്ങൾക്കു നിമിഷങ്ങളുടെ ആയുസ്സ്മാത്രമോ..
"ഡോക്ടർ ഞാനെങ്ങനെ പറയും എന്റെ ദേവൂനോട് .
"നമുക്കു മുന്നിൽ ആ ഒരു വഴിയേയുള്ളു.
" ഡോക്ടർ. എനിക്കെന്റെ ദേവൂനെ വേണം.
നെഞ്ചുരുകും വേദനയുമായി റൂമിന്റെ
പുറത്തേയ്ക്കിറങ്ങി.
"ഏട്ടാ എന്തുപറഞ്ഞു ഡോക്ടർ.
"ദേവു"
"ഏട്ടാ എന്തിനാ കരയണെ.എന്തായാലും എന്നോട് പറയു".
ദേവുന്റെമുന്നിലെല്ലാം ഹൃദയംപൊട്ടിയ വേദനയോടെ പറഞ്ഞു.ദേവു ഒന്നും പ്രതികരിച്ചില്ല.നിശബ്ദമായി തന്നെ നിന്നു.അമ്മയും അച്ഛനും തളർന്നുബെഞ്ചിലേയ്ക്കിരുന്നു.
നെഴ്‌സ് വന്ന് റൂമിലേയ്ക്ക് ദേവൂനെ
കൂട്ടികൊണ്ടുപോയി.
വിടരാൻ കൊതിച്ച പനിനീർപ്പൂവിനെ
വിധി പിഴുതെടുത്തു.😥
കലങ്ങിയ കണ്ണുകളുമായി റൂമിൽനിന്നിറങ്ങുന്ന ദേവൂനെയെങ്ങനെ സമാധാനിപ്പിക്കും?.
ഇനിയൊരിക്കലുംഅമ്മയാവാൻ കഴിയില്ലെന്ന സത്യം,ആ വേദന
മനസ്സെങ്ങനെ താങ്ങിനിർത്തും?
തുടരും...
ശരൺ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo