നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇനിയെത്ര കാലം .....?



മണ്ണില്ല ...മരമില്ല ..മനമുള്ളോരുയിരില്ല
മാളികകൾ മാനംമുട്ടെ നിൽപ്പൂ
മഴയില്ല ..പുഴയില്ല...പുഴയതിൽ നനവില്ല
മനുജന്‌ വാഴ്‌വേകുമൊരു വനവുമില്ല .
കുന്നില്ല..മലയില്ല ..മണ്ണിതിൽ വിളവില്ല
കുലംകുത്തികൾ കൊടികളേന്തി നിൽപ്പൂ
നെല്ലില്ല ..വയലില്ല..വാഴുവാനിടമില്ല
നെറിവെന്ന വാക്കിനൊരു പൊരുളുമില്ല .
അമ്മയ്ക്ക് വിലയില്ല ...അച്ഛനും വിലയില്ല
അഹമെന്നഭാവത്തിനൊരു അതിരുമില്ല
ചുണ്ടത്തു ചിരിയില്ല ചിന്തിപ്പാൻ അറിവില്ല
ചിതയിലെരിയുന്നു ചിലർ കണ്ട സ്വപ്നം .
മണ്ണിലും ചെളിയിലും ചെമ്മേ വിളയാടും
കുഞ്ഞിളം ബാല്യങ്ങൾ കാണ്മാനില്ല
കൈവിരലുകളാൽ മാത്രം കളിയാടും കുഞ്ഞിന്റെ
കൺകളിൽ കരുണയിൻ തെളിവതു തെല്ലുമില്ല
തകരുന്നു ബന്ധങ്ങൾ
തളരുന്നു മൂല്യങ്ങൾ
തകർന്നടിയുന്നൊരു സംസ്കാരങ്ങൾ
തലമുറതൻ വിടവെന്നോതി
തലവിധിയെ പഴിചാരി
ഇനിയെത്ര കാലം നാം തള്ളിനീക്കും?
***സൗമ്യ സച്ചിൻ ***

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot