നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അഭിമന്യ




പെണ്ണിനെ ഉദരത്തില്‍ പേറുമ്പോള്‍
ഒരു മാത്രപോലും ഉറങ്ങരുത് നീ
ചതിയുടെ ചക്രവ്യൂഹം തകര്‍ക്കാന്‍
സൂത്രവാക്യങ്ങള്‍ ചൊല്ലിക്കൊടുക്കണം
പാതിജീവന്‍ പകുത്തു തന്നാലും
ഒളിയമ്പുകള്‍ തൊടുക്കാന്‍ മടിക്കാത്ത
കര്‍ണ്ണന്മാര്‍ ഏറെയുണ്ടെന്ന് പറയണം
വിശ്വം ജയിക്കും വില്ലാളിവീരനാം
പോരാളി അല്ല നിന്‍ താതനെന്നോതണം
സ്നേഹത്താല്‍ പൊതിയുന്ന
മാതുലന്മാരില്ലെന്നു പറയണം
സൗഭദ്രമല്ലാത്ത ജീവിതവഴിയില്‍
ധര്‍മ്മാധര്‍മ്മ കുരുക്ഷേത്ര ഭൂവില്‍
സ്വയം പൊരുതേണ്ടവള്‍ നീ
അഭിമന്യ യായി പിറക്കേണ്ടവള്‍

------------------------അനഘ രാജ്

3 comments:

  1. അഭിനവ ജീവിത വഴിത്താരയിൽ, പെണ്ണായി പിറവിയെടുക്കൂന്ന ജന്മങ്ങൾക്കുള്ള സന്ദേശമായി തീരുന്നുണ്ട് ഇവിടെ വരികൾ ! അഭിനന്ദനങ്ങൾ!!
    ഇത്തരം രചനകൾ ഇനിയും പിറക്കട്ടെ പക്ഷെ,
    കർണൻ ഒരിയ്ക്കലും ഒളിയമ്പുകളെയ്തിട്ടില്ല,ല്ലോ...!
    കർണൻ എന്നും സത്യം നീതി ധർമ്മം നെഞ്ചേറ്റിയിട്ടുള്ള അനശ്വര കഥാപാത്രമാണ്. ജീവിതത്തിൽ കർണൻ ചെയ്ത ഒരേയൊരു തെറ്റ്, രാജസഭയിൽ ഒരു സ്ത്രീയെ വസ്ത്രാക്ഷേപം ചെയ്യുമ്പോൾ, അരുത് എന്നൊരു വാക്കുപോലും ഉരിയാടിയില്ലെന്നതാണെന്ന് ക്യഷ്ണൻ തന്നെ അർജ്ജുനനോട് പറയുന്നുണ്ട്.
    വാക്ശരങ്ങൾ കൊണ്ട് അമ്മയെ വേദനിപ്പിച്ചു-
    അത് അമ്മ അർഹിയ്ക്കുന്നതു തന്നെയല്ലേ?
    മകനായ അർജ്ജുനന്റെ ജീവനുവേണ്ടി യാചന നടത്തുന്ന അമ്മയോട് ചോദിയ്ക്കുന്നുണ്ട്, ഞാനും അമ്മയുടെ മകനല്ലേ?
    കർണൻ ജീവിച്ചിരിയ്ക്കുമ്പോൾ ഒരിയ്ക്കൽ പോലും, ഇത് എന്റെ മകനാണെന്ന സത്യം ലോകത്തിനെ അറിയിയ്ക്കാതിരുന്ന അമ്മയോട്, കൂരമ്പുകള്ളല്ലാതെ വഴിയില്ലേതൊരു മകനും...
    എങ്കിലും, അമ്മയെ സമാശ്വാസപ്പെടുത്തുന്ന ഉറപ്പ് നൽകി തിരിച്ചയയ്ക്കുന്നുണ്ട്-
    അമ്മയ്ക്ക് മക്കൾ എന്നു അഞ്ചുപേർ മാത്രമായിരിയ്ക്കും!

    ReplyDelete
  2. ഇത്രയൊക്കെയായിട്ടും പതറാതെ മുന്നേറിക്കൊണ്ടിരുന്ന അഭിമന്യുവിനെക്കണ്ട് കൗരവർ നിരാശരായി. ദ്രോണാചാര്യരുടെ ഉപദേശത്തെത്തുടർന്ന് കർണ്ണൻ പിന്നിൽനിന്ന് അമ്പെയ്ത് അഭിമന്യുവിൻറെ വില്ല് തകർത്തു. പിന്നീട് തേര് തകർക്കുകയും തേരാളിയെയും കുതിരകളെയും കൊല്ലുകയും ചെയ്തു. പിന്നീട് കുതിരകളുടെയും ആനകളുടെയും പുറത്തുകയറി വാളെടുത്ത് അഭിമന്യു യുദ്ധത്തിനൊരുങ്ങി. തേർചക്രമായിരുന്നു പരിചയായി ഉപയോഗിച്ചത്.ദുര്യോധന പുത്രനായ ലക്ഷ്മണനെ അഭിമന്യു കൊന്നു . തുടർന്ന് ദുശ്ശാസനൻറെ പുത്രനുമായി നേരിട്ടെതിരിടുകയായിരുന്നു അഭിമന്യു. ഈ സമയം കൗരവരൊന്നടങ്കം അദ്ദേഹത്തോടെതിരിടുകയും വാളും തേർചക്രവും തകർക്കുകയും ചെയ്തു.

    ReplyDelete
  3. കര്‍ണ്ണന്‍ ഒളിയംബെയ്താണ് അഭിമന്യുവിന്റെ വില്ല് തകര്‍ക്കുന്നത്...

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot