നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബോണ്ടയും ഞങ്ങളും



നവോദയ വിദ്യാലയത്തിലെ
ഹോസ്റ്റലും ക്ലാസ് റൂമുകളും മെസ്സും മൈതാനവും എല്ലാം ഉയരത്തിൽ കെട്ടിപ്പൊക്കിയ ഒരു മതിൽക്കെട്ടിനുള്ളിൽ ആരുന്നു....
അനുവാദം ഇല്ലാതെ പുറത്തുപോകാൻ ആർക്കും സാധ്യമായിരുന്നില്ല...
അത്തരം പരിശ്രമങ്ങൾ നടത്തുന്നവർക്ക് കടുത്ത ശിക്ഷയാണ് ലഭിച്ചിരുന്നത്.
ഒൻപതാം ക്‌ളാസിൽ പഠിക്കുന്ന സമയം.
ഞങ്ങളും അന്നത്തെ വില്ലാളിവീരന്മാർ ആയിരുന്ന പതിനൊന്നാം ക്ലാസ്സിലെ ചേട്ടന്മാരും കൂടെ കാമ്പസിന്റെ ഒഴിഞ്ഞ മൂലയിലുള്ള ഒരു പഴയ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്........
പ്രധാന കെട്ടിടങ്ങളിൽ നിന്നും ഒരുപാട് ദൂരെയായി ഒരു കോണിൽ നിലനിന്നിരുന്ന ഇവിടേയ്ക്ക് വല്ലപ്പോഴുമേ ആരെങ്കിലും പരിശോധനക്ക് എത്തിയിരുന്നുള്ളൂ.
അതുകൊണ്ടു തന്നെ അവിടം ചാപല്യങ്ങളുടെ ഒരു പറുദീസയായി തീരാൻ അധികം താമസമുണ്ടായില്ല.
ഹോസ്റ്റലിന്റെ പിന്നാമ്പുറം കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന പാടമാണ്.
നല്ല വീതിയിൽ കെട്ടിപ്പൊക്കിയ പഴയ മതിൽക്കെട്ടിനു മുകളിരുന്നു ഇളം കാറ്റിൽ ദൂരക്കാഴ്ചകൾ ആസ്വദിക്കുന്നത് അന്നത്തെ സ്ഥിരം പരിപാടിയാരുന്നു.
പണ്ടെങ്ങോ കൃഷിനിന്നുപോയ ഈ സ്ഥലം ഇപ്പോൾ സ്‌കൂൾ ഏറ്റെടുത്തു അവിടെ നിർമാണ പ്രവർത്തങ്ങൾ നടത്താൻ പോകുകയാണ്....
മതിലപ്പുറം ഒരു ചെറു തോടുണ്ട്....
ആ തോടിന്റെ കരയിൽ ഒരു കൊച്ചു വീടുമുണ്ടായിരുന്നു
മെലിഞ്ഞു നല്ല പൊക്കമുള്ള കപ്പടാ മീശക്കാരനായ ഒരാളായിരുന്നു വീട്ടുകാരൻ...
കലഹവും കയ്യാങ്കളികളും നിത്യം നടന്നിരുന്ന അവിടെ ഇടയ്ക്കിടയ്ക്ക് കാക്കി വേഷധാരികൾ വന്നുപോകുന്നത് ഒരു സ്ഥിരം കാഴ്ചയാരുന്നു.
പേരറിയാത്ത ആ ചേട്ടനെ ഞങ്ങൾ "വീരപ്പൻചേട്ടൻ" എന്ന് വിളിച്ചു പൊന്നു.!!!
അന്ന് മുടങ്ങാതെ കണ്ടിരുന്ന " ചന്ദ്രകാന്ത" സീരിയലിലെ വില്ലനായിരുന്ന ക്രൂർസിങ്ങിനോടും
ഹിന്ദി സിനിമയിലെ അമരീഷ്പുരിയോടും ഒക്കെ ഉപമിച്ചു ഒരു ഭീതിതമായ പരിവേഷമായിരുന്നു ഞങ്ങൾ വീരപ്പൻ ചേട്ടന് കൊടുത്തിരുന്നത്.
വൈകിട്ടത്തെ ചായകുടിക്കു ശേഷം എല്ലാവരും നേരെ പോകുന്നത് ഗ്രൗണ്ടിലേക്കാണ്..
പിന്നെ അങ്ങോട്ട് അർമാദിച്ചുള്ള കളിയാണ്....
കളികൾക്ക് ശേഷം കുളിച്ചു വൃത്തിയായി അവനവന്റെ കട്ടിലിൽ ഇരുന്നു ഒന്നരമണിക്കൂർ പഠിക്കണം....
വീറും വാശിയും ഒട്ടും കുറവില്ലാതെ അത്യധ്വാനത്താൽ നടത്തിയിരുന്ന കായികവിനോദങ്ങൾ സാമാന്യം നല്ലരീതിയിലുള്ള ക്ഷീണം സമ്മാനിച്ചിരുന്നു.
8 മണിക്കാണ് ഡിന്നർ ലഭിക്കുന്നത്...
അതുവരെ വിശപ്പ് പിടിച്ചു നിർത്തുക എന്നത് തീർത്തും ശ്രമകരമായ ഉദ്യമം ആരുന്നു.
പഠിക്കാതെ ഉറങ്ങുന്ന വിരുതന്മാരെ പിടിക്കാൻ ഹൗസ് മാസ്‌റ്റർമാരും,സെകുരിറ്റിയായ വിമുക്തഭടൻ നൈനാൻ അങ്കിളും ഒക്കെ ഇടയ്ക്കിടയ്ക്ക് വന്നുപോകുമാരുന്നു....
നീണ്ട കാലത്തെ സുത്യർഹ സൈനിക സേവനം നടത്തിവന്നിരുന്ന നൈനാൻ അങ്കിൾ ജോലിയിൽ ഒരു വിട്ടു വീഴ്ചയും ചെയ്തിരുന്നില്ല.
അതുകൊണ്ടു തന്നെ നൈനാൻ അങ്കിളിന്റെ പിടിവീഴാതിരിക്കാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുമാരുന്നു.
അദ്ദേഹത്തിന്റെ കയ്യിൽ 'തീഷ്ണ ജ്വാലാ പ്രവാഹിയായ' ഒരു ടോർച്ചുണ്ടു.
ഏതു കുറ്റാകൂരിരുട്ടിലും ക്യാമ്പസിലെ ഓരോ പുൽക്കൊടിയെ പോലും വേർതിരിച്ചറിയാൻ കഴിയുന്ന മരകായുധം ആരുന്നു അത്.
സമയം 7 മണി.
ചുറ്റും സാമാന്യം നല്ല ഇരുട്ട് വ്യാപിച്ചിരിക്കുന്നു.
വൈദ്യുത വകുപ്പിന്റെ ഏറ്റവും കണിശവും കൃത്യതയുള്ളതുമായ പവർകട്ട് മഹാമഹം നടന്നു കൊണ്ടിരിക്കുകയാണ്.
ഹോസ്റ്റലിലെ പ്രധാന കിങ്കരന്മാരുടെ ചർച്ച പുരോഗമിക്കുന്നു....
ആകെയുള്ള ഈ അരമണിക്കൂർ മാത്രമാണ് അവരുടെ അധോലോക പ്രവർത്തനത്തിനായി അനുവദിച്ചു കിട്ടിയിരിക്കുന്നത്.
വിശപ്പിന്റെ നോവിൽ തേങ്ങിയിരിക്കുന്ന ഹോസ്റ്റൽ കുഞ്ഞുങ്ങളുടെ പ്രശ്നമാണ് വിഷയം.!!!!
റോഡ് സൈഡിൽ ഒരു ബേക്കറിയുണ്ട്.
മതിലിലൂടെ പതുക്കെ ഊർന്നിറങ്ങിയാൽ ചെറിയ ഇടവഴിലിലെത്തും.
അതിലൂടെ അല്പം നടന്നാൽ കടയുടെ പിന്ഭാഗത്തു എത്താം..
കടക്കാരൻ വിശ്വസ്തനാണ്......
വേണ്ടപോലെ കൈകാര്യം ചെയ്യും...
കടയിൽ വരുന്ന ആളുകളുടെ കണ്ണിൽപ്പെടാതെ ആവശ്യം വേണ്ട ബോണ്ടയും പഫ്‌സും സമൂസയും ഒക്കെ തരുന്ന തങ്കപ്പെട്ട മനുഷ്യൻ.!!
ചേട്ടന്മാർ നിരവധി തവണ പരീക്ഷിച്ചു വിജയിപ്പിച്ച ഉദ്യമമാണ്.
പക്ഷെ അരമണിക്കൂറിനുള്ളിൽ പദ്ധതി പൂർത്തീകരിക്കണം.
ആവശ്യത്തിന്റെ തീഷ്ണത ഉൾക്കൊണ്ട് ഞാനുൾപ്പെടുന്ന നാൽവർ സംഘം ഈ വെല്ലുവിളിയേറ്റെടുത്തു.
വിശപ്പിനേക്കാൾ വലുതല്ലല്ലോ ഒന്നും.....!!!
ഇരുട്ടിന്റെ മറവിൽ ഒരു ദുരൂഹയാത്ര.
ഭയം വല്ലാതെ മനസ്സിനെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നണ്ട്.
എങ്കിലും ആ ജൈത്രയാത്ര തുടർന്നു....
വൈകാതെ തന്നെ കടയുടെ പിന്ഭാഗത്തു എത്തി....
കടയിൽ നല്ല തിരക്കുണ്ട്...
ഞങ്ങളെ കണ്ട മാത്രയിൽ കടക്കാരന്റെ ഭാര്യ എന്നുതോന്നിപ്പിക്കുന്ന ഒരു സ്ത്രീ ഞങ്ങളുടെ അടുത്ത് വന്നു...
ഞങ്ങൾ കയ്യിലുണ്ടായിരുന്ന ചില്ലറ നോട്ടുകളും നാണയ തുട്ടുകളും ക്ഷണനേരത്തിൽ അവരെ ഏൽപ്പിച്ചു....
സമയം വളരെ കുറവായിരുന്നതിനാൽ സംഭാഷണം തീരെയുണ്ടായിരുന്നില്ല...
ഉഭയ കക്ഷി സമ്മത പ്രകാരം നടക്കുന്ന ഈ ഡീലിന്റെ എല്ലാ വശങ്ങളും അവർ മനസ്സിലാക്കിയിരിക്കുന്നു.
ചേട്ടന്മാർക് വീണ്ടും സ്തുതി....!!!
കാരുണ്യവാനും ഭക്ത വത്സലനുമായ കടക്കാരൻ ചേട്ടൻ അതിയായ തിരക്കിനിടയിലും ഞങ്ങൾക്കുള്ള പൊതി അതിവേഗം എത്തിച്ചു ഈ ഐതിഹാസികയ്ക്കു ഏകദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നു...
പൊതി കിട്ടിയ പാടെ ഞങ്ങൾ തിരിഞ്ഞു നടന്നു.
എണ്ണക്കറ പുരണ്ട ആ കടലാസു പൊതിയുടെ ചൂടും , മനം കുളിർപ്പിക്കുന്ന വാസനയും ഞങ്ങളുടെ നടത്തത്തിന്റെ വേഗത കൂട്ടി.
മതിൽക്കെട്ടിനു സമീപമുള്ള കുറ്റിക്കാടിനടുത്തെത്തി..
കാര്യങ്ങൾ ശുഭകരമാകുന്നതിന്റെ സന്തോഷം എല്ലാ മനസ്സിലും മിന്നിത്തെളിഞ്ഞു.
ഉള്ളിലെ പരിഭ്രമം മാറിയിരിക്കുന്നു.
ആകാംഷയോടെ ഹോസ്റ്റലിൽ കാത്തിരിക്കുന്ന ചങ്കു ബ്രോകളുടെ മുമ്പിൽ ധീരയോദ്ധാക്കളെ പോലെ മതിൽകടന്നു എത്തുന്ന ദൃശ്യം മനസ്സിൽ കണ്ടു പുളകിതനായി......!!!
"""ഉള്ളിൽ വെള്ളിടി മുഴക്കിക്കൊണ്ട് മതിലിനു താഴെയായി തീഷ്ണ പ്രഭ ജ്വലിച്ചു.""!!!!!
ചേട്ടന്മാർ പോലും ഭീതിതമായി കണ്ടിരുന്ന ആ സൈനികന്റെ ടോർച്ചു വെളിച്ചം ഇടവഴിയിലൂടെ ഞങ്ങളിലേക്ക് അടുക്കുകയാണ്....
മാർച്ചു പാസ്റ്റിന്റെ ദൃഢതാളത്തിൽ ഉയർന്നു താഴുന്ന പോലെ അച്ചടക്കമായി അനുഗമിക്കുന്ന ആ വെളിച്ചം നൈനാൻ അങ്കിളിന്റെതാണെന്നു ഉറപ്പായി.
നെഞ്ചിൽ ഭയത്തിന്റെ പെരുമ്പറമേളം തുടങ്ങിയിരിക്കുന്നു.
നാളെ രാവിലെ പ്രിൻസിപ്പലിന്റെ മുറിയിൽ വിചാരണ.
ശേഷം സസ്പൻഷൻ ഓർഡർ കൈപ്പറ്റൽ.
തുടർന്നു അച്ഛന്റെ വക ശിക്ഷ നടപ്പാക്കൽ....
ഹൊ!!!....ഒരു നിമിഷം കൊണ്ട് ഞാൻ ആ ഹൊറർ ചിത്രത്തിന്റെ തിരക്കഥ തയാറാക്കി.......!!!!
മിന്നിത്തെളിയുന്ന ആ വെളിച്ചം ഞങ്ങളിലേക്കെത്തും മുമ്പേ അടുത്തുള്ള പൊറ്റക്കാട്ടിൽ അഭയം പ്രാപിച്ചു...
അടക്കിപ്പിടിച്ച ശ്വാസത്തോടെ ആ വെട്ടം ഞങ്ങൾ നിരീക്ഷിക്കുകയാണ്... ഞങ്ങളിലേക്കെത്തുന്ന ഓരോ കാലടികളും നെഞ്ചിൽ നെരിപ്പോട് തീർത്തു....
ഒടുവിൽ ആ രൂപം ഞങ്ങളുടെ സമീപം എത്തി.
നാലുപേർ ആ കാട്ടിൽ പതിയിരിക്കുന്നതിന്റെ ഒരു സൂചനയും നൽകാതിരിക്കാൻ ഞങ്ങൾ ആവോളം ശ്രമിച്ചു....
പക്ഷെ വൈദ്യുതി വകുപ്പിന്റെ ഒടുക്കത്തെ കൃത്യ നിഷ്ഠ ഞങ്ങളെ ചതിച്ചിരിക്കുന്നു...
കറന്റ് വന്നതോട് കൂടി പ്രദേശമാകെ ദീപാലംകൃതമായി...!!!!
അതോടെ സമചിത്തത നഷ്ടപ്പെട്ട ഒരു നിഷ്കളങ്കൻ ചാടിയെണീറ്റു ഓടി...!!
അവന്റെ പിന്നാലെ മറ്റൊരുത്തനും...!!!!!!!
പരിഭ്രമിച്ച ഞങ്ങൾ എന്ത് ചെയ്യണം എന്ന് ചിന്തിക്കും മുമ്പേ തന്നെ പിന്നിൽ നിന്നും പിടിവീണിരുന്നു.
പുറകോട്ടു തിരിഞ്ഞു നോക്കിയ ഞാൻ ആ രൂപം കണ്ടു തരിച്ചു പോയി...
"""""വീരപ്പൻ ചേട്ടൻ.......!!!!""""""
" എന്താടാ ഇവിടെ എടുക്കുന്നത് ???"......
പെട്ടെന്നാണ് ചോദ്യം......
മനസ്സിലെ നടുക്കം മാറാതെ വിറച്ചു നിന്നിരുന്ന എനിക്ക് ഉത്തരം ഒന്നും വന്നില്ല.
"""ബോണ്ട മേടിക്കാൻ പോയതാണ് ചേട്ടാ"""""!!!
മറുപടി പറഞ്ഞത് കൂട്ടുകാരനാണ്...
നെഞ്ചോട് അടക്കിപിടിച്ചിരുന്ന പൊതി അവൻ കാണിച്ചു കൊടുക്കുകയും ചെയ്തു......!!
"""അതിനു നീയൊക്കെ എന്തിനാണ് ഈ കാട്ടിൽ വന്നിരിക്കുന്നത് ??... അല്ല നിങ്ങള്ക്ക് അവിടെ തിന്നാനും കുടിക്കാനും ഒന്നും കിട്ടുന്നില്ലേ?....,!!"""
ന്യായമായ ചോദ്യം.....
"എന്റെ പൊന്നു ചേട്ടാ അവിടെ ഏതു നേരോം കഞ്ഞിയാണ് .....അത് കുടിച്ചാൽ എന്താവാനാ???!!!
ആരും കാണാതെ വന്നത് കൊണ്ടാണ് ഇവിടെ ഒളിച്ചതു.....!!!
അവന്റെ സത്യസന്ധമായ മറുപടി എന്റെ സമ്മർദ്ദം കുറച്ചു.
തലയാട്ടികൊണ്ടു അവനു ഞാൻ പിന്തുണയും കൊടുത്തു.......
വീരപ്പൻ ചേട്ടൻ നടക്കുകയാണ്.
പിന്നാലെ ഞങ്ങളും.
ഒടുവിൽ ഞങ്ങളെ രണ്ടുപേരെയും മതിൽ കയറ്റി വിട്ടിട്ടു പറഞ്ഞു.....
""ഇനി ഇങ്ങനെ ചാടാൻ ഒന്നും നിൽക്കണ്ട....
ഇവിടൊക്കെ നറച്ചു പാമ്പാണ്.. !!!
എന്തെങ്കിലും വേണമെങ്കിൽ പൈസ തന്നാൽ മതി, വാങ്ങി തരാം......"""
നടന്നു നീങ്ങുന്ന വീരപ്പൻ ചേട്ടനെ നോക്കി ഞങ്ങൾ പറഞ്ഞു.....
" അല്ലയോ മഹാനുഭാവാ.... !
താങ്കളെയാണോ ഞങ്ങൾ ' ക്രൂർസിങ്ങിനോട്' ഉപമിച്ചതു....!
താങ്കൾ ശരിക്കും വീരപ്പൻ തന്നെയാണ്....!!!
ഇരട്ടക്കുഴൽ തോക്കു വെച്ച് ആനവേട്ട നടത്തുന്ന വീരപ്പനല്ല,,,,,,
""സത്യമംഗലം കാട്ടിലെ അശരണർക്കു അഭയവും ആശ്രയവുമായ കരുണാമയനായ വീരപ്പൻ"!!!!!!!""

By: 
Sajeev Surendran

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot