Slider

ചിറകൊടിഞ്ഞ പ്രായം

0


പ്രായം............

സ്വപ്നങ്ങളുടേയും സങ്കൽപ്പങ്ങളുടേയും ചിറകേറിപ്പറക്കാൻ കൊതിക്കുന്ന പ്രായം.
ബാറ്റ്‌മാനേയും സ്പൈടർമാനേയും മറന്നു നാട്ടി ലെ കയ്യുക്കുകാരയ ചേട്ടന്മാരെ ആരാദിക്കുന്ന പ്രായം.
ഏതൊരാളിലും പ്രണയം ഉദിച്ചുയരുന്ന പ്രായം.
നാട്ടിൽ നിന്നും കുറച്ചു അകലെയുള്ള ഒരു സ്പെയർ സ്പാട്സ്‌ ഷോപ്പിൽ എന്നെ വിടാനായി അച്ഛനമ്മമാരെ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതും ഈ പ്രായത്തിന്റെ എടുത്തു ചാടൽ കൊണ്ടാകാം.
പക്ഷിയെ കൂട്ടിലടച്ച അവസ്ഥ.എന്നാലും സെയിൽസ്‌ ഇല്ലാത്ത സമയം വഴിവക്കിലെ വായി നോട്ടം കുറച്ചൊക്കെ ആശ്വാസമേകി.
എതിരെയുള്ളതു ഒരു ബസ്‌ സ്റ്റോപ്‌ ആയതിനാൽ അതിനു മാത്രം ഒരു പഞ്ഞവും ഉണ്ടായില്ല.
അന്നൊരു തിങ്കളാഴ്ച്ചയായിരുന്നു
സമയം എതാണ്ടു നാലരയാകുന്നു ഇനിയും മൂന്നു മണിക്കൂർ കാത്തിരിക്കണം ഷോപ്‌ അടയ്ക്കാൻ.
ബോറടിമാറ്റാൻ ആൾക്കൂട്ടത്തിലെയ്ക്കു കണ്ണോടിക്കുമ്പോഴാണു ഞാൻ ആദ്യമായി അവളെ കാണുന്നതു.ഊരും പേരും അറിയില്ലെങ്കിലും കണ്ട
മാത്രയിൽ എന്റെ മനസ്സിൽ അവൾ ഇടം നേടി .
എന്റൊപ്പം നിൽക്കുന്ന കൂട്ടുകാരനു ഞാൻ അടുത്ത ദിവസം അവളെ കാണിച്ചു കൊടുത്തു.
ആ നാട്ടിലെ പെൺകുട്ടികളെ കുറിച്ചു അവനു ഇത്രയധികം ജ്നാന ബോധം ഉണ്ടെന്നു
അന്നാണു എനിക്കു മനസ്സിലായത്‌ .
.....പേരു മീനാക്ഷി, മീനു എന്നു വിളിക്കും നമ്പൂതിരികുട്ടിയാണു.....അവൻ ബയൊഡേറ്റ നിരത്തി.
അവന്റെ കൂട്ടുകാരന്റെ വീടിനടുത്തായതു കൊണ്ടു മീനുവിനെ എന്റെ മനസ്സറിയിക്കാൻ താമസം നേരിട്ടില്ല.
പക്ഷെ നോ രക്ഷ.......
അവളു അറിഞ്ഞ ഭാവം കാണിക്കുന്നില്ല.
ഒടുവിൽ കൂട്ടുകാരന്റെ സഹോദരിയെ ഹംസമായി
ഞാൻ പറഞ്ഞയച്ചു .
മറുപടി വന്നു ......ഇഷ്ടമാണെങ്കിൽ നേരിട്ടു പറയണം അല്ലതെ ദൂതന്മാരെ വിട്ടു പറയേണ്ടതില്ല.
ചിങ്ങം ഒന്നിനു ഞാൻ പ്രണയാഭ്യർഥനക്കായി
തീയതി കുറിച്ചു.രാവിലെ തന്നെ ഷോപ്പിൽ എത്തി മ്യുസിക്‌ ക്ലാസ്സിൽ പോകാനായി മീനു വയലിനുമായി ബസ്സ്‌ സ്റ്റോപ്പിൽ നിൽക്കുന്നുണ്ടായിരുന്നു. അന്നെരം എന്റെ മനസ്സിലും പ്രണയഗാനങ്ങളുടെ ഈണം
വയലിനിൽ മുഴങ്ങാൻ തുടങ്ങി.
ഞാൻ മീനുവിന്റെ അരികിലെത്തി എവിടെയാണു മ്യൂസിക്‌ പഠിക്കുന്നതു എന്നു ചോദിച്ചു.എന്നോടു മറുപടി പറയുമ്പോൾ അവളുടെ ചുണ്ടുകൾ വിറ കൊള്ളുന്നതും കണ്ഠമിടറുന്നതും എന്നിൽ വിഷമം ഉണ്ടാക്കി.ഞാൻ മറ്റൊന്നും ചോദിച്ചില്ല.
അടുത്ത ദിവസം കൂട്ടുകാരന്റെ സഹോദരിയിലൂടെ മീനുവിന്റെ സന്ദെശം ലഭിച്ചു.എന്നെ ശല്ല്യം ചെയ്യരുതു
എനിക്കാരേയും പ്രേമിക്കേണ്ട എന്നേയും ആരും പ്രേമിക്കേണ്ട.
എന്റെ മനസ്സു മരവിച്ചതു പോലെയായി. ആരൊടും ഒന്നും സംസാരിക്കാൻ പോലും തോന്നാത്ത അവസ്ഥയിൽ ദിവസങ്ങൾ ഒരോന്നായി കഴിഞ്ഞു പോയി.
മീനു എന്റെ മുന്നിലൂടെ പലവട്ടം വന്നു പോയി.
മനസ്സിലെ വിഷമം മാറ്റാൻ ഞാൻ മീനുവിനെ കാണുമ്പോൾ ഒഴിഞ്ഞു മാറാൻ തുടങ്ങി.
ഒരു മാസത്തെ ഇടവേളക്കു ശേഷമുള്ള ഒരു ദിനം കൂട്ടുകാരൻ എന്നെയും കാത്തു നിൽപ്പാണു മീനു കൊടുത്തു വിട്ട മീനുവിന്റെ വീട്ടിലെ ഫോൺ നമ്പരുമായി.ഞാൻ സന്തോഷം കൊണ്ടു തുള്ളിചാടി.
ഫോണിലൂടെ മീനുവും ഞാനും പരസ്പരം അടുത്തു.എന്റെ മനസ്സിൽ എപ്പോഴും മീനുവിനെ കുറിച്ചുള്ള ചിന്തകൾ മാത്രമായി.വീട്ടിൽ എല്ലാ പേരോടും ഞാൻ മീനുവിനെ കുറിച്ചും അവളുടെ ഭംഗിയെ കുറിച്ചും പാടിനടന്നു.
എന്റെ ജീവിതത്തിൽ ഒരു പെണ്ണു ണ്ടെങ്കിൽ അതു മീനുവാകണം എന്നു ഞാൻ മനസ്സിൽ കുറിച്ചു.പ്രണയ സല്ലാപങ്ങളിലൂടെ കാലം കടന്നു പോയി
അന്നൊരു ദിനം പതിവില്ലതെ എന്നെ തേടിയെത്തിയ കൂട്ടുകാരനെ കണ്ടപ്പോൾ മനസ്സിൽ ആകാംഷയായി
ഞാൻ കാരണം ആരാഞ്ഞു.അവൻ വിഷമത്തോടെ എന്നൊടു പറഞ്ഞു എടാ നീ വിഷമിക്കരുതു
നിന്റെ മീനു നിന്നെ പറ്റിക്കുകയാണു അവൾ
വേറൊരു പയ്യനുമായി പാർക്കിൽ കൊഞ്ചികുഴയുന്നതു ഞാൻ കണ്ടു
എനിക്കു അവന്റെ വാക്കുകൾ വിശ്വസിക്കാനായില്ല മീനുവിനെ അവിശ്വസിക്കാനും. സത്യമറിയാൻ ഞാൻ മീനുവിനെ വിളിക്കാം എന്നുറപ്പിച്ചു പബ്ലിക്‌ ബൂത്തിൽ നിന്നും മീനുവിന്റെ നമ്പർ ഡയൽ ചെയ്തു.അവൾ ഫോണെടുത്തു താളം തെറ്റിയ ഹൃദയത്തോടെ ഞാൻ
മീനുവിനോടു ചോദിച്ചു 'മീനു നിനക്കു വേറെ ഒരാളെ ഇഷ്ടമാണൊ''. അത്‌........ അത്‌ .......ഞാനും അവനും നേരത്തേ ഇഷ്ടത്തിലായിരുന്നു.അതിനിടയ്ക്കാണു ചേട്ടൻ വന്നതു.എനിക്കു അവനെ പിരിയാനകില്ല ചേട്ടനെ മറക്കാനും.ഒരു പക്ഷെ ഭാവി ജീവിതത്തിൽ
അവൻ കറിവേപ്പില പൊലെ എന്നെ
ഒഴിവാക്കിയാൽ ചേട്ടൻ സ്വീകരിക്കുമൊ എന്നെ .
എനിക്കെന്തെങ്കിലും മറുപടി പറയാനാകും മുൻപേ ഫോൺ റിസീവർ എന്റെ കയ്യിൽ നിന്നും താഴേക്കു പതിച്ചിരുന്നു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo