Showing posts with label ശ്രീരാജ് രാജ് നായർ. Show all posts
Showing posts with label ശ്രീരാജ് രാജ് നായർ. Show all posts

ചിറകൊടിഞ്ഞ പ്രായം



പ്രായം............

സ്വപ്നങ്ങളുടേയും സങ്കൽപ്പങ്ങളുടേയും ചിറകേറിപ്പറക്കാൻ കൊതിക്കുന്ന പ്രായം.
ബാറ്റ്‌മാനേയും സ്പൈടർമാനേയും മറന്നു നാട്ടി ലെ കയ്യുക്കുകാരയ ചേട്ടന്മാരെ ആരാദിക്കുന്ന പ്രായം.
ഏതൊരാളിലും പ്രണയം ഉദിച്ചുയരുന്ന പ്രായം.
നാട്ടിൽ നിന്നും കുറച്ചു അകലെയുള്ള ഒരു സ്പെയർ സ്പാട്സ്‌ ഷോപ്പിൽ എന്നെ വിടാനായി അച്ഛനമ്മമാരെ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതും ഈ പ്രായത്തിന്റെ എടുത്തു ചാടൽ കൊണ്ടാകാം.
പക്ഷിയെ കൂട്ടിലടച്ച അവസ്ഥ.എന്നാലും സെയിൽസ്‌ ഇല്ലാത്ത സമയം വഴിവക്കിലെ വായി നോട്ടം കുറച്ചൊക്കെ ആശ്വാസമേകി.
എതിരെയുള്ളതു ഒരു ബസ്‌ സ്റ്റോപ്‌ ആയതിനാൽ അതിനു മാത്രം ഒരു പഞ്ഞവും ഉണ്ടായില്ല.
അന്നൊരു തിങ്കളാഴ്ച്ചയായിരുന്നു
സമയം എതാണ്ടു നാലരയാകുന്നു ഇനിയും മൂന്നു മണിക്കൂർ കാത്തിരിക്കണം ഷോപ്‌ അടയ്ക്കാൻ.
ബോറടിമാറ്റാൻ ആൾക്കൂട്ടത്തിലെയ്ക്കു കണ്ണോടിക്കുമ്പോഴാണു ഞാൻ ആദ്യമായി അവളെ കാണുന്നതു.ഊരും പേരും അറിയില്ലെങ്കിലും കണ്ട
മാത്രയിൽ എന്റെ മനസ്സിൽ അവൾ ഇടം നേടി .
എന്റൊപ്പം നിൽക്കുന്ന കൂട്ടുകാരനു ഞാൻ അടുത്ത ദിവസം അവളെ കാണിച്ചു കൊടുത്തു.
ആ നാട്ടിലെ പെൺകുട്ടികളെ കുറിച്ചു അവനു ഇത്രയധികം ജ്നാന ബോധം ഉണ്ടെന്നു
അന്നാണു എനിക്കു മനസ്സിലായത്‌ .
.....പേരു മീനാക്ഷി, മീനു എന്നു വിളിക്കും നമ്പൂതിരികുട്ടിയാണു.....അവൻ ബയൊഡേറ്റ നിരത്തി.
അവന്റെ കൂട്ടുകാരന്റെ വീടിനടുത്തായതു കൊണ്ടു മീനുവിനെ എന്റെ മനസ്സറിയിക്കാൻ താമസം നേരിട്ടില്ല.
പക്ഷെ നോ രക്ഷ.......
അവളു അറിഞ്ഞ ഭാവം കാണിക്കുന്നില്ല.
ഒടുവിൽ കൂട്ടുകാരന്റെ സഹോദരിയെ ഹംസമായി
ഞാൻ പറഞ്ഞയച്ചു .
മറുപടി വന്നു ......ഇഷ്ടമാണെങ്കിൽ നേരിട്ടു പറയണം അല്ലതെ ദൂതന്മാരെ വിട്ടു പറയേണ്ടതില്ല.
ചിങ്ങം ഒന്നിനു ഞാൻ പ്രണയാഭ്യർഥനക്കായി
തീയതി കുറിച്ചു.രാവിലെ തന്നെ ഷോപ്പിൽ എത്തി മ്യുസിക്‌ ക്ലാസ്സിൽ പോകാനായി മീനു വയലിനുമായി ബസ്സ്‌ സ്റ്റോപ്പിൽ നിൽക്കുന്നുണ്ടായിരുന്നു. അന്നെരം എന്റെ മനസ്സിലും പ്രണയഗാനങ്ങളുടെ ഈണം
വയലിനിൽ മുഴങ്ങാൻ തുടങ്ങി.
ഞാൻ മീനുവിന്റെ അരികിലെത്തി എവിടെയാണു മ്യൂസിക്‌ പഠിക്കുന്നതു എന്നു ചോദിച്ചു.എന്നോടു മറുപടി പറയുമ്പോൾ അവളുടെ ചുണ്ടുകൾ വിറ കൊള്ളുന്നതും കണ്ഠമിടറുന്നതും എന്നിൽ വിഷമം ഉണ്ടാക്കി.ഞാൻ മറ്റൊന്നും ചോദിച്ചില്ല.
അടുത്ത ദിവസം കൂട്ടുകാരന്റെ സഹോദരിയിലൂടെ മീനുവിന്റെ സന്ദെശം ലഭിച്ചു.എന്നെ ശല്ല്യം ചെയ്യരുതു
എനിക്കാരേയും പ്രേമിക്കേണ്ട എന്നേയും ആരും പ്രേമിക്കേണ്ട.
എന്റെ മനസ്സു മരവിച്ചതു പോലെയായി. ആരൊടും ഒന്നും സംസാരിക്കാൻ പോലും തോന്നാത്ത അവസ്ഥയിൽ ദിവസങ്ങൾ ഒരോന്നായി കഴിഞ്ഞു പോയി.
മീനു എന്റെ മുന്നിലൂടെ പലവട്ടം വന്നു പോയി.
മനസ്സിലെ വിഷമം മാറ്റാൻ ഞാൻ മീനുവിനെ കാണുമ്പോൾ ഒഴിഞ്ഞു മാറാൻ തുടങ്ങി.
ഒരു മാസത്തെ ഇടവേളക്കു ശേഷമുള്ള ഒരു ദിനം കൂട്ടുകാരൻ എന്നെയും കാത്തു നിൽപ്പാണു മീനു കൊടുത്തു വിട്ട മീനുവിന്റെ വീട്ടിലെ ഫോൺ നമ്പരുമായി.ഞാൻ സന്തോഷം കൊണ്ടു തുള്ളിചാടി.
ഫോണിലൂടെ മീനുവും ഞാനും പരസ്പരം അടുത്തു.എന്റെ മനസ്സിൽ എപ്പോഴും മീനുവിനെ കുറിച്ചുള്ള ചിന്തകൾ മാത്രമായി.വീട്ടിൽ എല്ലാ പേരോടും ഞാൻ മീനുവിനെ കുറിച്ചും അവളുടെ ഭംഗിയെ കുറിച്ചും പാടിനടന്നു.
എന്റെ ജീവിതത്തിൽ ഒരു പെണ്ണു ണ്ടെങ്കിൽ അതു മീനുവാകണം എന്നു ഞാൻ മനസ്സിൽ കുറിച്ചു.പ്രണയ സല്ലാപങ്ങളിലൂടെ കാലം കടന്നു പോയി
അന്നൊരു ദിനം പതിവില്ലതെ എന്നെ തേടിയെത്തിയ കൂട്ടുകാരനെ കണ്ടപ്പോൾ മനസ്സിൽ ആകാംഷയായി
ഞാൻ കാരണം ആരാഞ്ഞു.അവൻ വിഷമത്തോടെ എന്നൊടു പറഞ്ഞു എടാ നീ വിഷമിക്കരുതു
നിന്റെ മീനു നിന്നെ പറ്റിക്കുകയാണു അവൾ
വേറൊരു പയ്യനുമായി പാർക്കിൽ കൊഞ്ചികുഴയുന്നതു ഞാൻ കണ്ടു
എനിക്കു അവന്റെ വാക്കുകൾ വിശ്വസിക്കാനായില്ല മീനുവിനെ അവിശ്വസിക്കാനും. സത്യമറിയാൻ ഞാൻ മീനുവിനെ വിളിക്കാം എന്നുറപ്പിച്ചു പബ്ലിക്‌ ബൂത്തിൽ നിന്നും മീനുവിന്റെ നമ്പർ ഡയൽ ചെയ്തു.അവൾ ഫോണെടുത്തു താളം തെറ്റിയ ഹൃദയത്തോടെ ഞാൻ
മീനുവിനോടു ചോദിച്ചു 'മീനു നിനക്കു വേറെ ഒരാളെ ഇഷ്ടമാണൊ''. അത്‌........ അത്‌ .......ഞാനും അവനും നേരത്തേ ഇഷ്ടത്തിലായിരുന്നു.അതിനിടയ്ക്കാണു ചേട്ടൻ വന്നതു.എനിക്കു അവനെ പിരിയാനകില്ല ചേട്ടനെ മറക്കാനും.ഒരു പക്ഷെ ഭാവി ജീവിതത്തിൽ
അവൻ കറിവേപ്പില പൊലെ എന്നെ
ഒഴിവാക്കിയാൽ ചേട്ടൻ സ്വീകരിക്കുമൊ എന്നെ .
എനിക്കെന്തെങ്കിലും മറുപടി പറയാനാകും മുൻപേ ഫോൺ റിസീവർ എന്റെ കയ്യിൽ നിന്നും താഴേക്കു പതിച്ചിരുന്നു.

നിന്നെയും കാത്ത്‌


അഴലിന്റെ താളങ്ങൾ നെഞ്ചിലേറ്റി
ഇന്നുമൊരു ദിനം കൂടെങ്ങൊ മാഞ്ഞു പോയി.
പകലിന്റെ ശാപങ്ങൾ ഏറ്റുവാങ്ങി
സൂര്യദേവനും എങ്ങൊ മറഞ്ഞു പോയി.
ഇരുളിന്റെ ആഴങ്ങളിൽ ഞാൻ
തിരയുന്നു നിന്നിലെ സ്നേഹ സ്പർശ്ശം.
മനസ്സെന്ന മൺകൂട്ടിലായ്‌ എന്നും
അണയാതെ കാക്കുന്നു നിന്റെ രുപം.
ഈ രാത്രി മഴയിൽ ഞാൻ നനയുമ്പോഴും
എന്റെ മനമിന്നുരുകുന്നു വേദനയാൽ
കവിളിൽ തഴുകുന്ന തൂമഴത്തു ള്ളികൾ
കണ്ണുനീർ മുത്തുകളായിടുന്നു.
വരികയില്ലീവഴിക്കെന്നുമറിഞ്ഞിട്ടും
വഴികാട്ടി എന്നപോൽ നിൽക്കുന്നു ഞാൻ.
പുലർമഞ്ഞുപെയ്യുന്ന പാടവരമ്പിലെ
കണ്ണേറു കോലമായ്‌ മാറുന്നു ഞാൻ.
ഒരു വാക്കു മിണ്ടാൻ ഒരു നോക്കു കാണാൻ
ഒരു ജന്മമെങ്കിലും ഒന്നു ചേരാൻ..
ഇനിവരും ജന്മങ്ങളെല്ലാം നിനക്കായ്‌
കാത്തു നിൽക്കാം ഒരു പാഴ്‌മരമായ്‌
ഞാൻ കാത്തു നിൽക്കാം ഒരു പാഴ്‌മരമായ്‌.


By: 
Sreeraj Rajnair

പ്രണയിനിക്കായ്‌


By: 
Sreeraj Rajnair
കനലായ്‌ എരിയുമെൻ തനുവിന്റെയുളളിലായ്‌ നറുമഞ്ഞു തുള്ളിപോൽ നിൻ സാന്ത്വനം
തമസ്സാൽ നിറയുമെൻ മനസ്സിന്റെ പാതയിൽ ഒരു ദീപനാളമായ്‌ നിൻ വാക്കുകൾ
പുലരാൻ തുടങ്ങുമെൻ രാവുകളൊരോന്നും നിൻ മുഖം കാണുവാൻ കാത്തിരുന്നു
അഴലാൽ നിറയുമെൻ നിമിഷങ്ങളൊക്കെയും നിന്നുടെ ഓർമ്മയാൽ വിസ്മരിച്ചു
ഒരു തെന്നലെന്നെ തഴുകിയകലുമ്പോൾ നിന്നുടെ നിശ്വാസമറിയുന്നു ഞാൻ
ഒരു മഴ ചാറ്റലിൽ നനയുന്ന വേളയിൽ നിന്നുടെ സാമിപ്യമറിയുന്നു ഞാൻ
എന്നിൽ നിന്നകലെയാണെങ്കിലും നിൻ സ്വരം ഹൃദയത്തിൻ നാദമായ്‌ കേൾക്കുന്നു ഞാൻ
എന്നെ നീ അറിയാതിരിക്കിലും നിന്നെയെൻ ഉൾപ്പൂവിനുള്ളിലായ്‌ അറിയുന്നു ഞാൻ
വിട പറഞ്ഞെന്നലുമെൻ വഴിത്താരയിൽ വിടരുന്ന പൂക്കളിൽ നിറയുന്നു നീ
വിജനമായ്‌ തീരുമ്പോൾ പിന്നിലായെന്നുടെ നിഴൽ രൂപമെന്നപോൽ തെളിയുന്നു നീ
ഒരു നാളിലെൻ ദേഹി ദേഹം വെടിഞ്ഞീടിൽ ഒരു ബോധി വൃക്ഷമായ്‌ മാറീടും ഞാൻ
പതിവായി നീ വരും വഴിവക്കിലായെന്റെ തണലാൽ തഴുകി തലൊടുവാനായ്‌
ശ്രീരാജ്‌ രാജ്‌ നായർ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo