അഴലിന്റെ താളങ്ങൾ നെഞ്ചിലേറ്റി
ഇന്നുമൊരു ദിനം കൂടെങ്ങൊ മാഞ്ഞു പോയി.
പകലിന്റെ ശാപങ്ങൾ ഏറ്റുവാങ്ങി
സൂര്യദേവനും എങ്ങൊ മറഞ്ഞു പോയി.
ഇരുളിന്റെ ആഴങ്ങളിൽ ഞാൻ
തിരയുന്നു നിന്നിലെ സ്നേഹ സ്പർശ്ശം.
മനസ്സെന്ന മൺകൂട്ടിലായ് എന്നും
അണയാതെ കാക്കുന്നു നിന്റെ രുപം.
ഈ രാത്രി മഴയിൽ ഞാൻ നനയുമ്പോഴും
എന്റെ മനമിന്നുരുകുന്നു വേദനയാൽ
കവിളിൽ തഴുകുന്ന തൂമഴത്തു ള്ളികൾ
കണ്ണുനീർ മുത്തുകളായിടുന്നു.
വരികയില്ലീവഴിക്കെന്നുമറിഞ്ഞിട്ടും
വഴികാട്ടി എന്നപോൽ നിൽക്കുന്നു ഞാൻ.
പുലർമഞ്ഞുപെയ്യുന്ന പാടവരമ്പിലെ
കണ്ണേറു കോലമായ് മാറുന്നു ഞാൻ.
ഒരു വാക്കു മിണ്ടാൻ ഒരു നോക്കു കാണാൻ
ഒരു ജന്മമെങ്കിലും ഒന്നു ചേരാൻ..
ഇനിവരും ജന്മങ്ങളെല്ലാം നിനക്കായ്
കാത്തു നിൽക്കാം ഒരു പാഴ്‌മരമായ്
ഞാൻ കാത്തു നിൽക്കാം ഒരു പാഴ്‌മരമായ്.
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക