ഈ കഥയും ഇതിലെ കംപ്ലീറ്റ് ടീമ്സും ഒറിജിനൽ ആണ് ..
പണ്ട് പണ്ട് എന്നു വച്ചാ Fb Whatsapp തുടങ്ങ്യ ഐറ്റംസ് ഒന്നും ഇല്ലാത്ത നോക്കിയ 6600 ,1100 ,ബജാജ് ഹൂഡിബാബ,പൾസർ 150 ഇമ്മാതിരി ഐറ്റംസ് ഒകെ സീൻ പിടിച്ച 2003-2004 കാലം ..ടൈം മനസിലായിലെ?
തരികിടകൾ അതിന്റെ എല്ലാ റേഞ്ചിലും പയറ്റി വേലയും കൂലിയും ഒന്നും ഇല്ലാതെ കോളേജും ബാഡ്മിന്റണും റോഡ് സൈഡും രാത്രി കാലങ്ങളിലെ ധൂമ പാനവും പുസ്തകങ്ങളും ലൈബ്രറിയും അങ്ങനെ കത്തി നിക്കണ ഒരു കാലം .. കൂടെ ഉള്ള അന്നത്തെ പലരും ഇന്ന് ചിന്നി ചിതറി ഭൂപഠത്തിന്റെ പല പല കോണിലാണ് ..എല്ലാ ലോക്കൽ സെറ്റപ്പിലും നമുക്കു എല്ലാവർക്കും ഒരു ആശാൻ ഉണ്ടാകും ഇവിടത്തെ കഥയും ഈ ആശാനേ പറ്റിയാണ് ..
പരന്നു അതി വിശാലമായ ഒരു ഗ്രാമം അതാണ് ലൊക്കേഷൻ .ഇന്നത്തെ പോലെ അധികം അഡ്വാൻസ്ഡ് ടെക്നോളജിയും ഗ്ലോബലൈസഷനും നവ മാധ്യമ സെൻസേഷനും എന്നു വേണ്ട ഒരു വകസെറ്റപ്പും ഇല്ലാത്തതിനാൽ തൊട്ടാവാടി, കമ്മ്യൂണിസ്റ് പച്ച,ആടലോടകം,ചേമ്പ്,ചേന,
അത്യാവശം കറി വയ്ക്കാൻ ഉള്ള തേങ്ങാ എന്നിങ്ങനെ പോയി മഴ പെയ്താൽ നിറയുന്ന തോട് ,കുളം ഇങ്ങനെ നല്ല ശുദ്ധവായു കിട്ടുന്ന ഒരു സെറ്റപ്പ് ..വെയിൽ ഒക്കെ ചൂട് കുറവാർന്നു.. ഫാൻ ഇലേലും അന്ന് ഉറക്കം വന്നിരുന്നു ..
ഈ കഥ നടക്കന്നത് നല്ല മഞ്ഞു പെയുന്ന ഒരു ഡിസംബർ നട്ടപാതിരാ സമയത്തു..ഞങ്ങളിൽ പലരും അന്ന് പേപ്പർ ബോയ്‌സ് ആണ് ..മഞ്ഞരമ ,മാതൃഭൂമി അങ്ങനെ പല വമ്പൻ സ്രാവുകൾ ഇന്ന് ഈ നിലയിൽ എത്തിയത് അന്ന് ഞങ്ങളിൽ പലരും വെളുപ്പിന് കളഞ്ഞ ഉറക്കം ആണ് എന്നു പറഞ്ഞാൽ തെറ്റില്ല 🙂 ..ആശാൻ ആയിരുന്നു ഹെഡ് ഓഫ് ഡിപ്പാർട്മെന്റ് ..വെളുപ്പിന് വരുന്ന പേപ്പർ വണ്ടി ആശാനേ കാണാതെ സ്റ്റാൻഡ് വിടൂല.ആശാൻ ആണേൽ എല്ലാ വെളുപ്പിനും അലാറം വച്ചു കൃത്യമായി വാർത്ത വിതരണ ശൃംഖല കാര്യക്ഷമമായി നടപ്പാക്കി പോന്നു.. പതിവ് പോലെ ആശാൻ അന്ന് രാത്രി തന്റെ Nokia ഫോണിൽ അലാറം വച്ചു സുഖ നിദ്ര ..സമയ ചക്രം തിരിഞ്ഞു കൊണ്ടേ ഇരുന്നു .. പാതി നിദ്രയിൽ ഞെട്ടി എണീറ്റ ആശാൻ സമയം നോക്കിയില്ല ..നേരം വെളുത്തു എന്ന കാല്പനികമായ ഒരു ചിന്തയിൽ തന്റെ bsa സൈക്കിൾ എടുത്തു മിന്നി തിളങ്ങുന്ന പുതിയ ഡയനമോ വെളിച്ചത്തിൽ പതിവ് യാത്രക് ഇറങ്ങി ..സമയം രാത്രി 2 ആയിരുന്നു ..ആശാൻ പക്ഷെ 3 മണിക്കൂർ മുൻപേ പോയി വെളുപ്പിന് 5 എന്ന ധാരണയിൽ യാത്ര തുടങ്ങി ..ചുറ്റും കുളങ്ങളും വേലികെട്ടും ഒക്കെ ഉള്ള ഇടവഴിയിൽ ആശാന്റെ bsa ഇങ്ങനെ തണുത്ത കാറ്റും കൊണ്ട് മെല്ലെ വഴികൾ പിന്നിട്ടു.. ആശാൻ ഇപ്പോ ഒരു വളവ് തിരിഞ്ഞു ..അപ്പുറത്തെ അമ്പലം ആശാൻ സ്ഥിരം കാണാറുള്ള അതേ പോലെ തന്നെ..അടുത്ത വളവിൽ ഒരു കുളം ..ആശാൻ നോക്കിയപ്പോ ആരോ ഒരു വെളിച്ചം പിടിച്ചു പോന്നു . വെളുപ്പിന് ഉറക്കം ഇല്ലാത്ത ഏതോ സ്ഥലം ലോക്കൽ വീട് അണയാൻ പോക്കാണ് ..ആശാൻ മനസിൽ പറഞ്ഞു .bsa വീണ്ടും മുന്നോട് .അടുത്ത വളവിൽ ആശാന്റെ അനേഷണ ബുദ്ധി ഉണർന്നു ..കണ്ട വെളിച്ചം ടോർച്ചു അല്ല ..പിന്നെ 😕ആശാൻ സൈക്കിൾ റിവേഴ്‌സ് ഗിയർ ഇട്ടു ..തിരിച്ചു ചെന്നപ്പോ വെളിച്ചം ഇങ്ങനെ പോകാ..സംഗതി വിളക്കാണ്..വിളക് പിടിച്ചു പോണ ആളെ അകലെന്നു കാണാൻ പറ്റണില്ല ..നല്ല കട്ട മഞ്ഞു ..ആശാൻ അടുത്ത വളവ് തിരിച്ചു വിളക് പോണ അതേ വഴിയിൽ എത്തി ..ഒറ്റ തിരി ഇട്ട കുത്തു വിളക് ആശാൻ ഇപ്പോ ശരിക്കും കണ്ടു..പക്ഷെ വിളക് പിടിച്ചു ചുറ്റും നിക്കണ ഒരാളേം ആശാൻ കണ്ടില്ലത്രേ ...ഇരച്ചു കയറിയ രക്തം ആശാന്റെ സകല ബോധവും silent mode ൽ ആക്കി .. ഐസക് ന്യൂട്ടൺ ന്റെ low of gravity complete തെറ്റിച്ച ആ വിളക് ആശാനേ വക വൈകാതെ നീങ്ങി കൊണ്ടേ ഇരുന്നു ..സ്ഥല കാല ബോധം തിരിച്ചു കിട്ടിയ ആശാനും ആശാന്റെ സൈക്കിൾഉം അത് വരെ കാണാത്ത വേഗതയിൽ ആശാന്റെ വീട് കണ്ടു ..തിരിച്ചു വീട് എത്തി പുതപ്പിൽ കയറിയ ആശാൻ സമയം നോക്കിയപ്പോ 2:15.. അന്ന് കിടന്ന ആശാൻ പനി മാറി എണീറ്റത് മൂന്നു ദിവസം കഴിഞ്ഞു ആയിരുന്നു ..
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക