നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നീലാഞ്ജന


ഹലോ സർ.. 
ഹായ്... 
എനിക്ക് സാറിനോട് ഒന്ന്‌ സംസാരിക്കണം.. രണ്ട് മിനുറ്റ്.. 
പറഞ്ഞോളൂ.. 
പഴ്സണലായി.. 
ഓ.. ഒകെ.. ജോർജ് മുറിയിലേക്ക് നടന്നോളൂ.. ഞാൻ വരാം.. 
പറയൂ മിസ്സ്... ?
അഞ്ജന.. 
ഒകെ അഞ്ജന.. നമ്മൾ ആദ്യമായി അല്ലേ കാണുന്നത്.. ?
അതെ സർ.. ഞാൻ സാറിന്റെ വലിയൊരു ഫാൻ ആണ്.. 
ഓ.. താങ്ക്സ് അഞ്ജന... അഞ്ജനക്ക് എന്തിനെ പറ്റിയാണ് സംസാരിക്കാൻ ഉള്ളത്.. ?
ഐ വാണ്ട് ടു ഡു സെക്സ് വിത്ത് യു.. 
വാട്ട്.. ?
യെസ്.. 
വാട്ട് യു മീൻ.. ?
വാട്ട് ഐ സെഡ് സർ.. 
റിയലി... ?
യെസ്.. ഞാൻ ഇവിടെ റൂം എടുത്തിട്ടുണ്ട്.. ഒന്നുകിൽ സാറിന് അങ്ങോട്ട് വരാം.. അല്ലേൽ ഞാൻ.. 
ഹേ.. ആർ യു സീരിയസ്.. ?
ഓഫ്‌കോഴ്സ് ആം.. 
ഉം.. എനിക്ക് ഒരു മാഗസിൻ ഇന്റർവ്യൂ ഉണ്ട്.. തന്റെ റൂം നമ്പർ പറയൂ.. ഞാൻ എത്തുമ്പോൾ വിളിക്കാം.. 
412.. 
ഒക്കെ. ഐ വിൽ കാൾ യു.. സി യു.. 
ഒക്കെ.. ഐ വിൽ വെയിറ്റ്.. സി യു.. 
സമയം ഒമ്പത് കഴിഞ്ഞപ്പോൾ അഞ്ജനയുടെ മുറിയിലെ ഫോൺ റിങ് ചെയ്തു.. 
മാഡത്തിന് ഒരു കാൾ ഉണ്ട്.. കണക്ട് ചെയ്യട്ടെ.. ?
യെസ്.. ശുർ.. 
ഹായ് അഞ്ജന.. മൈ റൂം നമ്പർ ഈസ് 813.. കം.. 
ഒക്കെ.. സി യു ദേർ സർ.. 
വെൽക്കം അഞ്ജന.. 
താങ്ക്സ്.. 
വെൽ എന്നിട്ട് പറയൂ... 
ഹൗ വാസ് ഡി ഇന്റർവ്യൂ സർ.. ?
ഇറ്റ് വാസ് ഫൺ.. യു ഡ്രിങ്ക്.. ?
നോ നോ... 
ഒക്കെ.. കൂൾ... എങ്കിലും ചീർസ്.. 
ചീർസ് സർ.. 
എന്നിട്ട് അഞ്ജന പറയൂ.. ഇവിടെ ഇപ്പൊ എത്താൻ ഉള്ള കാരണം.. സ്‌റ്റോറി ബിഹൈൻഡ് ഇറ്റ്.. 
ഹഹ.. ഹൗ യു നോ തേർ ഈസ് എ സ്‌റ്റോറി. ?
ഹഹ.. കൂൾ.. താൻ പറയെന്നെ.. 
വലിയ കഥയാണ് പ്രായമുള്ള കഥ.. 
ഓ.. താറ്റ്‌സ് ഗ്രേറ്റ്.. കേൾക്കട്ടെ.. 
ഓർമ്മ വെച്ച നാൾ മുതൽ ഞാൻ നിങ്ങളെ കേൾക്കുന്നുണ്ട്.. നിങ്ങളുടെ കഥകൾ.. എന്റെ അമ്മ നിങ്ങളുടെ വലിയ ഒരു ഫാൻ ആണ്.. ഒരുപക്ഷെ നിങ്ങളുടെ ഏറ്റവും വലിയ ഫാൻ.. ഒരു തരം ഭ്രാന്താണ് അവർക്ക് നിങ്ങൾ.. 
ഓ.. ഒകെ ഒകെ.. കൂൾ... 
ഓരോ ബുക്കിന്റെയും ഓരോ പേജും എത്ര തവണ വായിച്ചിട്ടുണ്ടാകുമെന്ന് കണക്ക് കൂട്ടാൻ പറ്റില്ല.. നിങ്ങളുടെ ചിത്രങ്ങളാണ് വീട്ടിലെ ആൽബങ്ങളിൽ കൂടുതൽ.. ഓർമ്മ വെച്ച നാൾ മുതൽ ഞാൻ നിങ്ങളുടെ കഥകൾ കേട്ട് വളർന്നു.. ഏഴാം ക്ലാസ്സ് മുതൽ വായനാശീലം തുടങ്ങിയപ്പോൾ ഞാനും ഏറ്റവും കൂടുതൽ വായിക്കുന്നത് നിങ്ങളെ ആണ്.. അമ്മക്ക് നിങ്ങളോടുള്ള ഭ്രാന്ത് കൊണ്ടാകണം അച്ഛൻ ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞങ്ങളെ ഉപേക്ഷിച്ച് പോയത്.. 
താറ്റ്‌സ് സെഡ്‌.. 
ഞാൻ ഈ ഭ്രാന്തിനെ കുറിച്ച് ചോദിക്കുമ്പോളൊക്കെ അമ്മ പറയും.. നിങ്ങളുടെ കണ്ണുകളിൽ ഉള്ള പ്രണയം.. അത്രത്തോളം പ്രണയം ഒരാളിലും ഇന്നേ വരെ കണ്ടിട്ടില്ല.. എത്ര പേരെ കണ്ടിരിക്കുന്നു.. അടുത്ത് അറിഞ്ഞിരിക്കുന്നു.. എന്നിട്ടും.. 
ഹഹ.. റിയലി.. ?
അമ്മ എന്നും അങ്ങിനെയേ പറയാറ്. 
ഇടത്തെ കൈയിൽ അമ്മ രണ്ട് കണ്ണുകൾ പച്ച കുത്തിയിട്ടുണ്ട്.. 
ഓ.. ഷീ സ് മാഡ്.. 
യെസ്.. ഷീ സ്.. 
ഇപ്പോഴും അഞ്ജന കാര്യത്തിലോട്ട് എത്തിയില്ല.. 
യെസ്.. ഞാനിപ്പോൾ ഇവിടെ എത്തിയത് അമ്മയോടുള്ള പക തീർക്കാൻ ആണ്.. 
മനസിലായില്ല.. 
അച്ഛൻ പോയ ശേഷം, എല്ലാം അമ്മയായിരുന്നു... ഇന്ന് എംബിബിസ് കഴിഞ്ഞ് ഞാൻ സ്വന്തമായി ക്ലിനിക് നടത്തുന്നു.. അമ്മയുടെ കഴിവ്.. അതുകൊണ്ട് തന്നെ എന്നും കൂട്ടിൽ അകപ്പെട്ട കിളിയായിരുന്നു ഞാൻ.. അമ്മയായിരുന്നു ആ കൂട്.. അമ്മയും ഒരു കൂട് ഉണ്ടാക്കി സ്വയം ഉളിലേക്ക് ചുരുങ്ങിയിട്ട് കൊല്ലമേറെയായി... ഒപ്പം എന്നെയും ചുരുക്കി.. എന്റെ ലോകവും.. അമ്മക്ക് പുറമെ ഒരാളോട് അടുക്കുന്നത് എന്റെ കോളേജ് കാലത്താണ്.. നിതിൻ.. പ്രണയമായി.. അമ്മയ്ക്കും അറിയാമാർന്നു ചെറുതായിട്ട്.. അവൻ ഇടക്ക് വീട്ടിൽ വന്ന്‌ തുടങ്ങി... ഒരിക്കൽ ഞാൻ വീട്ടിലേക്ക് ചെല്ലുമ്പോൾ എന്റെ കിടക്കയിൽ അവർ.. കയറ് പോൽ കൂട്ടി പിണഞ്ഞ്.. 
ഓ ഷിറ്റ്.. 
ആദ്യ പ്രണയമായിരുന്നു സർ.. എന്റെ ജീവനായിരുന്നു.. എന്റെ എല്ലാമെല്ലാമായ രണ്ട് പേർ.. സാറിന് മനസിലാകില്ല.. ഞാൻ ജീവനോടെ ഇരിക്കുന്നത് വെറുപ്പുകൊണ്ടാണ്.. അവരോട്, പ്രണയത്തോട്, വിശ്വാസങ്ങളോട്, ജീവിതത്തോട്.. 
ഉം.. 
എനിക്ക് നിങ്ങളോടൊപ്പം കിടക്കണം.. നിങ്ങളെ അനുഭവിക്കണം.. നിങ്ങൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വിധം നിങ്ങളേം അനുഭവിപ്പിക്കണം. 
എന്നിട്ട് നാളെ അവരുടെ മുന്നിൽ പോയി നിന്ന് പറയണം.. 
നിങ്ങൾക്ക് പ്രണയം നഷ്ടപെടുമ്പോഴുള്ള വേദന അറിയില്ല.. 
ഇന്നലെ രാത്രി വരെ ഞാനത് അറിഞ്ഞു.. എനിക്ക് അതിൽ നിന്നും മോചനം വേണമായിരുന്നു. 
ഇന്നലെ മിസ്റ്റർ ശങ്കർ.. ഫേമസ് വറൈറ്ററോടൊപ്പം അയാളുടെ മുറിയിൽ അയാളുടെ കിടക്കയിൽ കിടന്ന് തീർത്തപ്പോൾ ഞാൻ മോചിക്കപ്പെട്ടിരിക്കുന്നു.. എന്നെ ഒന്ന്‌ സൂക്ഷിച്ച് നോക്കൂ നീലാഞ്ജന മാഡം.. നിങ്ങൾക്ക് അയാളുടെ കണ്ണുകൾ കാണാം.. 
നീലാഞ്ജന.... ?
Yes.. മൈ മദർ.. 
നീലാഞ്ജന അയ്യർ.. ?ലോയെർ.. ?
യെസ്.. ഹൗ ഡു യു നോ.. ?
വരൂ.. എന്റെ ഒപ്പം വരൂ.. ആ കണ്ണാടിയിലേക്ക് സൂക്ഷിച്ച് നോക്കൂ.. 
നമ്മുടെ രണ്ട് പേരുടെയും കണ്ണുകളിലേക്ക് നോക്കൂ.. ഒരേ പോലെ ഇല്ലേ.. ?
വാട്ട് ഡു യു മീൻ സർ.. ?

By: 
Vineeth Vijayan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot