Slider

കവിത

1

കണ്ണനെ കണികണ്ടുണരട്ടെയിന്നും
കായമ്പൂ വർണ്ണനെ കാണട്ടെയിന്നുമെന്നും
പീലിതൻ ചേലിൽ പുലരട്ടെയിന്നും
പീതാംബരനെ പുണരട്ടെയിന്നുമെന്നും
ഓടക്കുഴലിലെ രാഗമായൊഴുകട്ടെയിന്നും
തളകൾ തൻ താളമായൊഴുകട്ടെയിന്നുമെന്നും
കാളീയ മർദ്ദനമാടട്ടെയിന്നും
കാർമുകിൽ വർണ്ണൻ കനിയട്ടെയിന്നുമെന്നും
വെണ്ണതൻ പുണ്യം നുകരട്ടെയിന്നും
വിണ്ണിലെ വെട്ടം നീ ഇന്നുമെന്നും
അഷ്ടമി നാളിലെ നാളമായെൻ
ഹൃദയമാമാലിലതാളിലുണ്ട് നീ ഇന്നുമെന്നും
ജന്മാഷ്ടമി
ശ്രീജിത്ത് കൽപ്പുഴ
1
( Hide )
  1. അഷ്ടമി നാളിലെ നാളമായെൻ
    ഹൃദയമാമാലിലതാളിലുണ്ട് നീ ഇന്നുമെന്നും
    (ഇതൊന്നു പരിശോധിച്ചു നോക്കണം. ഒരുമാസത്തിൽ രണ്ട് അഷ്ടമിയുണ്ട്. പക്ഷെ, ഇവിടെ നമുക്ക് അഷ്ടമിരോഹിണി നാളിലെ നാളമായെൻ... എന്നു ചേർക്കുന്നതല്ലേ, ഉചിതം?)

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo