നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു ഓണകഥ


          ഇന്ന് അമ്മയുടെ ചീത്തവിളി കേട്ടാണ് ഞാൻ ഉണർന്നത്.നിനക്കിന്ന് പോകണ്ടേ ..ഓണാഘോഷമല്ലേ ..ഞ)ൻ ചാടി ക്ലോക്കിൽ നോക്കി ..8 മണി ...ശോ സമയം പോയല്ലല്ലോ ..."
ഹരിയും രജീഷും രാവിലേ തന്നെ വന്നിട്ട് പോയി ...പൂക്കുല യും മറ്റ് സാധനങ്ങളും നീ മറക്കരുത് എന്ന് അവർ പറഞ്ഞു .. അമ്മയുടെ ശബ്ദം ....
പതിവ് കട്ടൻചായക്കും ,മാതൃഭൂമി പത്രത്തിനും സുൽ ഇട്ട് കാക്കക്കുളി കുളിച്ചു ബസിൽ കയറി ....
ഇന്നലെ ഒരുപാട് ലേറ്റ് ആയിട്ടാണ് ഉറങ്ങിയത് ..ഇന്ന് കോളേജിൽ ഓണാഘോഷമാണ് ..ഒരുപാടു കാര്യങ്ങൾ ഇന്നലെ പ്ലാൻ ചെയ്തു... ....പൂക്കളമത്സരം ,ഓണപ്പാട്ട് മത്സരം എല്ലാം ഉണ്ട് ....കുട്ടുകാർ രാവിലെ തന്നെ പൂവും, നിറപറയും , നിലവിളക്കും ആയി പോയി കഴ്ഞ്ഞു. എനിക്ക് പൂക്കുലയും.മറ്റ് കാര്യങ്ങളും അറേഞ്ച് ചെയ്യണം...പിന്നെ ഓണപ്പാട്ടിന്റെ റിഹേസൽ .......
.
പെട്ടെന്ന് ഒരു ശബ്ദം …കോളേജ് കവല ...കോളേജ് കവല....ബസിലെ വെ'കിളി' യുടെ ശബ്ദം ആണ് ..ബസ് ഇറങ്ങിയപ്പോഴേക്കും ചേർത്തല എൻഎസ് എസ് കോളേജിന്റെ ഒരുഗന്ധം അവിടെ എത്തി .. ഒരു വല്ലാത്ത ഒരു വശ്യത ആയിരുന്നു ആ കാമ്പസിന് ..അത് കൊണ്ട് തന്നേ പ്രീ-ഡിഗ്രി കഴിഞ്ഞു വീണ്ടും അവിടെ തന്നെ ചെന്നത് ....ഓരോ ദിവസവും കാമ്പസിന്റെ സൗന്ദര്യയുവും കൂട്ടിവരുന്നതായി തോന്നി ..അര കിലോമീറ്റര് നടന്നു കഴിഞ്ഞപ്പോ തന്നെ കതിരേന്തിയ വയലുകൾക്കപ്പുറം ..മൊട്ടകുന്നുകൾക്കിടയിലൂടെ . എത്തിനോക്കുക്കുന്ന കാമ്പസ് ...... കാറ്റാടിമരങ്ങളുടെ മുന്താണി കൊണ്ട് മുഖം മറച്ച മിടുക്കി. എൻറെ കാലുകൾക്കു വേഗം കൂടി …കാറ്റടിക്കുട്ടവും പഞ്ചാര ക്ലബ് കഴിഞ്ഞു ..ക്ലാസ് മുറിയുടെ വാതിലിൽ എത്തിയപ്പോഴേ കാണാം അയോധ്യയിലേക്കു സ്വാഗതം എന്ന വാക്കുകൾ. ബികോംമുഴുവൻ ആകപ്പാടെ ഒരുകാവി മയമാണ് ....
നീ എവിടെപ്പോയി ഇരിക്കുകയായിരുന്നെടാ... ....അലറിക്കൊണ്ട് രജീഷ്….. കട്ടകലിപ്പിലാണവൻ .ഒരു സോറിയിൽ ഒതുക്കി കയ്യിലിരുന്ന കുണ്ടാമണ്ടികൾ എല്ലാം അവനെ ഏല്പിച്ചു. ഒരുപുഞ്ചിരിയോടെ എല്ലാ മുഖങ്ങളിലുംഒന്ന് നോക്കി .. .....പൊട്ടിചിരികൾ കൊച്ചുസംസാരങ്ങൾ ....പറഞ്ഞറിഞ്ഞതും... പറയാത്തറിഞ്ഞതുമായാ പ്രണയ ഭാവങ്ങൾ എല്ലാം ഉണ്ട്.എങ്കിലുംഭയങ്കര തിരക്കാണ് എല്ലാവര്ക്കും. എല്ലാവരും പൂക്കളം ഉണ്ടാക്കുന്ന തിരക്കിൽ ആണ്.
ഞാനും അനീഷും ഒഴികെ ബാക്കിയെല്ലാവരും മുണ്ടിലാണ് ....പെൺകുട്ടികൾ സെറ്റുസാരിയുടുത്തു മനോഹരികൾ ആയിരിക്കുന്നു
സാരിഉടുത്തപ്പോൾ ജാടദീപയുടെ ജാട എവിടെയൊ ഇച്ചിരികൂട്ടിയപോലെ……… കറുത്ത പ്രിയയും, വെളുത്ത പ്രിയയും കൂടി ജമന്തിപൂ ഒരുക്കുന്നു……….. ചാക്കോച്ചി ജോബി അവരുടെ ചുറ്റുംവലംവയ്ക്കുന്നു ....ഇടക്ക് വളിച്ചതമാശകൾ പറയുന്നു .... സ്വയ0 പൊട്ടിച്ചിരിക്കുന്നു.
ജ്യോതിയും ..മായയും ക്ലാരയും ശതാവരി ഒരുക്കുന്ന തിരക്കിൽ ആണ്. വട്ടമുഖവും ഉണ്ട കണ്ണും ഉള്ള വെളുത്ത ദീപ വാടാമല്ലി ഒരുക്കുന്നു....വാടാമല്ലിയും ദീപയുടെ കണ്ണുകളും ഒരുപോലെ എന്ന് എനിക്ക് തോന്നി
കടുവ വിനോദും,ഗിരീഷും ഷംനാസ്ഉം കൂടി പൂക്കളം വരക്കുന്നു. പഞ്ഞിയും , ആന്റോച്ചനും ....സനിലും പൂക്കൾ ഇട്ട് കൊടുക്കുന്നു.
ഇതിനിടയിലെ മനോഹരമായ ഒരു കാഴ്ച ...ഹരീഷും, ഗോപനും, സിജുവും കൂടി വിജയൻ മാടയുടെ മുണ്ട് ഉരിയുന്നു. വളരെ പ്രതീക്ഷയോടെ അങ്ങോട്ട് നോക്കി ....ഭാഗ്യം ....ജെട്ടി ഉള്ളത് കൊണ്ട് എല്ലാവരും നിരാശരായിപ്പോയി ...
കിണ്ണപ്പൻ ഒരു കാർന്നോരെപോലെ ഡയറിയും കക്ഷത്തിൽ വച്ച് നടക്കുന്നു. പൊട്ടൻ ചന്തക്ക്പോയപോലെ
ഫസീല ഇന്ന് പതിവിലും കുറച്ചു സുന്ദരിയായിരിക്കുന്നു ....അവൾ ഇന്നു ..കുളിച്ചു എന്നു തോന്നുന്നു ...........
അനിതയും ഷെബിയും അനുപമയും പൂക്കൾ എത്തിച്ചു കൊടുക്കുന്ന തിരക്കിൽ ആണ് .അർച്ചന ഇത് എന്ത്പരിപാടി എന്ന രീതിയിൽ വിരൽ കടിച്ചു ചുറ്റും നോക്കി നിൽക്കുന്നു ...
ഞാനും ഹരിയുംകൂടി പാടേണ്ട പാട്ടിന്റെ വരികൾ മൂളുകയാണ് .... മഞ്ജുവും കൊച്ചുദീപയും ഞങ്ങളുടെ വായിട്ടും നോക്കിയിരിക്കുന്നു ..... ഇടക്കെപ്പോഴോ നോട്ടങ്ങൾക്കിടയിൽ പുഞ്ചിരി കുട്ടിമുട്ടുമായിരുന്നു.
ഇതൊക്കെഎന്ത് എന്ന മട്ടിൽ സുമി പൂക്കുലയും പിടിച്ചു ഒരു ബെഞ്ചിൽ ഇരിക്കുന്നു….. ആ പൂകുലയിലെ ഗോതമ്പ്മണികളുടെ നിറമായിരുന്നു അവൾക്ക് . പക്ഷെ മടിച്ചിയാ …ഇതിനിടയിൽ സ്ഥാനാർഥി വിനോദ് മുണ്ടും പൊക്കി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു ....ഓടുമ്പോൾ അവളെ ഇടംകണ്ണിട്ട് നോക്കുന്നതും കാണാം എന്തിനാണോ എന്തോ .......എപ്പോഴോ ആ നോട്ടങ്ങൾ തമ്മിൽ കുട്ടിയിടിച്ചപ്പോൾ രണ്ടു ചിരികൾ പൊട്ടിവീഴുന്നതും കാണാം
അപ്പോഴേക്കും തോർത്ത് ഉടുത്ത് ഒരാൾ ക്ലാസിലേക്കു വന്നു .. ......ഷമീർ ആണ് ..ഒരുചില്ലിതെങ്ങിൻറെ പൊക്കം ആണ് ആ കള്ളപന്നിക്ക്. .മുണ്ട്അവനു തോർത്ത് പോലെയാണ് ...ഷമീറിനെ അസൂയയോടെ നോക്കുന്ന കുള്ളനായ ബിനോയ് ...
വെട്ടക്കൽ പൊട്ടനും .. പാട്ടുകാരൻ സുനീഷും. ബിജേഷും വന്നതോടെ പൂക്കളം കൊഴുത്തു .....
ഇത്തവണയും ഒന്നാം സമ്മാനം വാങ്ങണം എന്ന വാശിയായിരുന്നു എല്ലാവര്ക്കും
ഇടക്കെപ്പോഴോ ഹിസ്റ്ററിയിലെയും ,സയൻസിലെയും കൂട്ടുകാർ പൂക്കളമത്സരത്തിൽ ഞങ്ങളെ വെല്ലുവിളിക്കുന്നതും കണ്ടു
..
ഇന്നും രാകേഷും രശ്മിയും പതിവുപോലെ വാതിലിൽ പിടിച്ചു ചർച്ചയിൽ ആണ് ...ഇൻഡ്യാ അണ്വായുധം പ്രയോഗിക്കുമോ ....സൗദിയിൽ എണ്ണവില കുറയുമോ ....ജി ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കുമോ എന്നോ മറ്റോ ആണു ചർച്ച .. മച്ചാനെ ...എവിടെ പരിപാടി അവതരിപ്പിച്ചാലും ഇവന് ഇതുതന്നെ ആണല്ലോ പണി എന്ന് സിജുവും ഹരീഷും കൂടെ കളിയാക്കുന്നതും കണ്ടു
കുറച്ചുകഴിഞ്ഞപ്പോ എനിക്കും ഹരിക്കും ശ്വാസം മുട്ടുന്നതായി തോന്നി .എന്താ കാര്യം .ജെ കെ എന്ന ജയകൃഷ്ണൻ വന്നവരവാണ് ...ശ്വാസം മുഴുവൻ പിടിച്ചാണ് വരവ് ...കൃഷ്ണമ്മ ടീച്ചറും ഗോപൻസാറും അതുവഴി വന്നതും ജെകെ കാറ്റഴിച്ച ബലൂൺ പോലെ ഓടിപ്പോയി വാടാമല്ലി പൂഒരുക്കുന്നതും കണ്ടു ..അവനു വാടാമല്ലിപ്പൂക്കളെ എന്തോ വലിയ ഇഷ്ടമാണെന്നു തോന്നുന്നു .
ഹരിതയും ആശയും അണ്ണാറക്കണ്ണനും തന്നാലായത് പോലെ ........ സ്മിത അരളിപ്പൂ ഒരുക്കുന്നു .അരളിപ്പൂ പോലെ മനോഹരമായിരുന്നു സ്മിതയുടെ ചിരിയും.. ശാലിനിയും ചിന്തയും അവളെ സഹായിക്കുന്നു അമ്മാവന്റെ മോളെ എന്നുവിളിച് സാബു അവളെ കളിയാക്കുന്നതും കാണാമായിരുന്നു ..
അപ്പോഴേക്കും വെളുത്ത് സുന്ദരനായ ജിജിക്കുട്ടൻ വന്നു ...ഒടുക്കത്തെ ഗ്ലാമർ ആണ് ഈ പന്നിക്ക് ... ഇവന്റെ ഗ്ലാമർ എനിക്ക് കിട്ടിയിരുന്നെകിൽ പത്തു പ്രേമമെങ്കിലും
നടത്താമായിരുന്നു...എന്ന് പറഞ്ഞു ജിജിയെ അസൂയയോടെ നോക്കുന്ന വൈക്കത്തുകാരൻ രാജീവ് .....ആ എറിയാൻ അറിയുന്നവന്റെ കൈയിൽ വടി കൊടുക്കില്ലല്ലോ എന്ന് നെടുവീർപ്പിടുന്നതും കണ്ടു .......
ഇതിനിടയിൽ കിരീടത്തിലെ കൊച്ചിൻ ഹനീഫയെപോലെ തോമാച്ചനും കൂട്ടുകാരും വന്നുപോയി ...എന്തായാലും കുറച്ചു കഴിഞ്ഞപ്പോ അടിപൊളി പൂക്കളം ഒരുങ്ങി ....... കത്തിനിൽക്കുന്ന മൺചിരാതുകൾക്കുളിൽ തിളങ്ങി നിൽക്കുന്ന മനോഹരമായ ത്തപൂക്കളം.
വത്സലടീച്ചറും ചന്ദ്രൻസാറും ഇത്തവണയും നമുക്ക് തന്നെ എന്ന്പറയുന്നു. സുരേഷും,ശ്രീജയും ദീപയും കാര്യമായി ഒന്നും ചെയ്തില്ല എങ്കിലും സന്തോഷങ്ങളിൽ അവരും ചേർന്ന്നിന്നു.
ക്ലാസിലെ മാവേലി കുട്ടൻ കൂടെ വന്നതോടെ ആർപ്പ് വിളി ഉയർന്നു .
ആർർർ ർ ർ ർ ർ ർ ർ ർ ർ ർ ർ ർ ർ ർ ർ ർ ർ പ്പോ))))))))))))))) .....ഉർർർർർർറോ.... ഉർർർർർർറോ .....ഉർർർർർർ റോ
ഞങ്ങളുടെ വരവറിയിച്ചുകൊണ്ടുള്ള ആ വിളി ആ കലാലയത്തിലെ മറ്റു ക്ലാസുകളിലേ ചുവരുകളിൽ തട്ടി അവരെ വെല്ലിവിളിക്കുന്നതായി എനിക്ക് തോന്നി
ജഡ്ജസ് മാർക്കിടാൻ വരാൻ സമയം ആയി .നെഞ്ചിൽ പെരുമ്പറകൾ മുഴങ്ങുന്നു. ബികോമിന്റെ ക്ലാസ്സ്മുറികൾ ഉണർന്നു കഴിഞ്ഞു ...ഫസ്റ്റ് ഇയർ, സെക്കന്റ് ഇയർ, ഫൈനൽ ഇയർ ...ഏതു ബികോമിന് സമ്മാനം കിട്ടിയാലും തുള്ളി തകർക്കാൻ എല്ലാ പുലിക്കുട്ടൻമാരും ഉണർന്നു കഴിഞ്ഞു ...മറ്റൊരു ഡിപാട്ട്മെന്റ് സമ്മാനവും കൊണ്ടുപോകാൻ ഞങ്ങൾ സമ്മതിക്കില്ല ..കാരണം ബികോം എന്നത് ഞങ്ങൾക്ക് ഒരു വികാരമാണ് ...ഉച്ചക്ക് ശേഷം വിനോദിന്റെ നേതൃത്തത്തിൽ ആൺകുട്ടികളുടെ വട്ടകളി പൂക്കളത്തിനുചുറ്റും ഉണ്ട് . നേരം വെളുത്തൊരു നേരം എന്ന പാട്ടിൻറെ വരികൾ മൂളിത്തുടങ്ങി ....,ജോബിയും, V S രാജേഷും,കടുവയും എല്ലാം വട്ടകളിക്ക് തയാറെടുക്കുന്നു ........
ഇതിനിടയിൽ പാട്ടിന്റെ റിഹേസൽ…… ഞാനും ഹരിയും കൊച്ചുവും പാടി തുടങ്ങി ".മലയാള കായൽതീരം കാളകാഞ്ചി പാട്ടുംപാടി" എന്ന് പാടി തുടങ്ങിയതും ....ഒരു ശബ്ദം .
.
.ലാപ്ടോപ്പും തുറന്നു ..കസേരയിൽ ചാരികിടന്നു മേലോട്ടും നോക്കി വായും പൊളിച്ചിരുന്നാൽ ....ഈ മാസം ടാർജെറ്റ് എത്തിയില്ല എങ്കിൽ വായിൽ പഴം കുത്തിക്കേറ്റും ഞാൻ ........ഞാൻ ഞെട്ടി എണിറ്റുനോക്കി ..ബോസ് മുന്നിൽവന്നു നിൽക്കുന്നു .........പതിനാറു വര്ഷം മുൻപുള്ള എന്റെ ഏറ്റവും മനോഹരമായ ഒരു കാലഘട്ടത്തിലെ ഒരുഓണാഘോഷം...ഒരിക്കലും തിരിച്ചുവരാത്ത
എന്റെ ജീവിത്തിന്റെ സുവർണ്ണകാലത്തേ ഒരുദിവസം എന്റെ മനസ്സിൽ ഓടിമറഞ്ഞപ്പോൾ ....വീണ്ടും ബോസ്സിന്റെ ശബ്ദം ......ടാർജെറ്റ് എത്തിയില്ല എങ്കിൽ ഈ ഓണം മാത്രമല്ല അടുത്ത ഓണവും നിന്നെ ഞാൻ കാണിക്കില്ല ......
.അയ്യോ .....
വാട്സാപ്പും,ഫേസ്ബുക്കും ഇല്ലാത്ത സൗഹൃദയങ്ങളുടെയും പ്രണയങ്ങളുടെയും കഥ പറഞ്ഞപതിനാറു വര്ഷങ്ങൾക്ക് മുൻപുള്ള ഒരു ശിലായുഗകാലഘട്ടത്തിലെ .....എന്റെ ഏറ്റവും മനോഹരമായ കലാലയജീവിതത്തിലെ ഒരുദിവസം…….. ...മുറിഞ്ഞുപോയ ആ നനവുള്ള ,സുഖമുള്ള സ്വപ്നത്തിന്റെ ബാക്കി ഭാഗം ... രാത്രിയിൽ അനന്തപുരയിൽ ശ്രീപദ്മനാഭൻറെ മണ്ണിലെ എന്റെമുറിയുടെ നാലു ചുവരുകൾ ക്കുള്ളിൽ കാണാം എന്ന് സമാധാനിച്ചു ഞാൻ ഫോൺ എടുത്തു ........... ലോൺ എടുത്താൽ തിരിച്ചുഅടക്കാത്ത എന്റെ കസ്റ്റമേഴ്സ്നെ ചീത്തവിളിക്കാൻ…. ...എന്റെ ചീത്തവിളി കേൾക്കാൻ വിധിക്കപെട്ട ഏതോ ഒരുവൻറെ ഫോണിലെ റിങ്ടോൺ അപ്പോഴേക്കും എന്റെ കാതുകളിലേക്ക് ഒഴുകി ത്തിയിരുന്നു… ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ സരയുതീരത്തു കാണാം ...പിന്നെയും ജന്മമുണ്ടെങ്കിൽ യാദവ യമുനാതീരത്തു കാണാം.....

By: 
Remesh Alappuzha

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot