Slider

ഞാൻ മരണമെന്തെന്ന് അറിഞ്ഞിരിക്കുന്നു

0

എറണാകുളത്ത് ഒരു കൺസ്ട്രക്ഷൻ കംബനിയിൽ ആട്ടോകാഡ് 
ട്രാഫ്സ്മാനായി ജോലി ചെയ്തിരുന്ന കാലം ...
കാലത്ത് 6.30ന് ബസ്സ് സ്റ്റോപ്പിലേക്കുള്ള നടത്തത്തിലൂടെ ഒരു ദിവസം ആരംഭിക്കും...
8.30ന് എറണാകുളത്തേക്ക്...
ജോലി കഴിഞ്ഞ് രാത്രി ഒരു 9.30 യോട് കൂടി വീട്ടിലെത്തും...
ആഴച്ച്യിലെ ആറ് ദിവസങ്ങളും ഒരു മാറ്റവുമില്ലാതെ പോകും..
ഞായറാഴ്ച്ച സിനിമയോ കള്ള് കുടിയോ മറ്റമായി നേരം കൊല്ലും...വൈകീട്ടത്തെ ഫുട്മ്പോൾ കളിയും...
ഏകദേശം ഒന്നരവർഷം ആയി ഇവിടെ ജോലി...
ഒരു വർഷം കഴിഞ്ഞപ്പോഴെ വീട്ടുകാരും ബദ്ധുക്കളും ഗൾഫിലോട്ട് പോകുന്നതിനെക്കുറിച്ച് ഇടയ്ക്കിടക്ക് സംസാരിക്കും....
എന്തേങ്കില്ലും പറഞ്ഞ് ഒഴിഞ്ഞ് മാറും..
വീട്,നാട്,കൂട്ടുകാർ,അവൾ 
എങ്ങിനെയാണ് ഇതെല്ലാം വിട്ട് മരുഭൂമിയിലേക്ക്...
ജീവിതം വലിയ അത്ഭുതങ്ങളൊന്നും ഇല്ലാതെ പോകുന്ന ഒരു ദിവസം ...
തൃശ്ലൂരിൽ നിന്ന് ട്രയിൻ കയറി വിൻഡോയോട് ചേർന്നിരുന്നു...
പ്രായമുള്ള ഒരു അത്തർ 
വില്പനക്കാരനാണ് അടുത്ത് വന്നിരുന്നത്...ഷർട്ടും മുണ്ടും വിയർപ്പിനാൽ നനഞ്ഞ് കുതിർന്നിരുന്നു...
അതിനാൽ തന്നെ ചേർന്നിരുന്നപ്പോൾ ഒരു മുഷിപ്പ് തോന്നി..
പക്ഷെ വാത്സല്യം നിറഞ്ഞ ചിരി പാസാക്കിയപ്പോൾ ആ മുഷിപ്പ് പോയി...
എങ്ങോട്ടേക്കാണെന്ന് എന്നോടാണ് ആദ്യം ചോദിച്ചത്...
അയാൾ ആലുവക്കായിരുന്നു...
അവിടെ സ്റ്റാന്റിനോട് ചേർന്നാണ് ഇപ്പോൾ കച്ചവടം..
എന്നോട് ഒരെണ്ണം എടുക്കെട്ടേയെന്ന് ചോദിച്ചു..
ഒപ്പം അയാൾ തന്നെ പറഞ്ഞു..
നിങ്ങളൊക്കെ സ്പ്രേ ഉപയോഗിക്കുന്നവരായിരിക്കും...
എന്റെ ജോലിയെ പറ്റിയൊക്കെ 
അന്വേഷിച്ചു...ആളും ഗൾഫിലോട്ട് പോകുന്നതിനെ കുറിച്ച് പറയാതിരുന്നില്ല...
പോണം സമയമാവട്ടെയെന്ന് ഞാനും..
എവിടെ പോയാലും നന്നായാൽ മതി...
പക്ഷെ നന്നായാൽ അച്ഛനേം അമ്മയേം നോക്കണം...
നന്നായി നോക്കൂല്ലേ അവരെ താൻ...?
അതിന് മറുപടി പറയുന്നതിന് മുൻപ് അയാൾ കണ്ണടച്ച് സീറ്റിൽ തലചായ്ച്ചിരുന്നു...
എന്തുകൊണ്ടായിരിക്കും അയാൾ അങ്ങിനെ ചോദിച്ചതെന്നായിരുന്നു എന്റെ തുടർന്നുള്ള ചിന്ത..
ഒരുപക്ഷെ അയാൾ ആയ കാലത്ത് അച്ഛനേയും അമ്മയേയും നല്ല രീതിയിൽ നോക്കിയിലായിരിക്കാം...
നോക്കാൻ കഴിഞ്ഞില്ലായിരിക്കാം..
അല്ലെങ്കിൽ അയാളുടെ മക്കൾ അവരെ നല്ല രീതിയിൽ നോക്കിയിലായിരിക്കാം...
ചിന്തകളെ ഒതുക്കി ഞാൻ മുഖപുസ്തകത്തിലേക്ക് നിവർന്നിരുന്നു...
ആലുവ എത്താറായപ്പോൾ ഞാൻ അയാളെ വിളിച്ചു...
എത്ര വിളിച്ചിട്ടും അയാൾ ഉണർന്നില്ല...
മുകളിൽ വെച്ച ബാഗിൽ നിന്നും വെള്ളമെടുക്കാനായി ഞാൻ എഴുന്നേറ്റു...
ഞാനിരുന്നിടത്തേക്ക് അയാൾ ചരിഞ്ഞു വീണു...
അയാൾ മരിച്ചിരുന്നു..
ഞാൻ ടിടിആറിനെ പോയി കണ്ടു...
സ്റ്റേഷനെത്തിയപ്പോൾ ഞാനും മറ്റ് രണ്ട് പേരും കൂടി ജഡം പുറത്തിറക്കി...
സ്റ്റേഷൻ മാസ്റ്ററോട് കാര്യം പറഞ്ഞു...
ട്രെയിനിൽ ഇന്ന് കണ്ട പരിചയമേയുള്ളൂന്ന് പറഞ്ഞു...
ട്രെയിൻ പോയി ..
ഞാൻ ജോലിക്ക് പോകണ്ടായെന്ന് തീരുമാനിച്ചു...
എന്തോ അങ്ങിനെ തോന്നി...
അഡ്രസ്സ് തപ്പാൻ ബാഗ് പരിശോധിക്കുമ്പോൾ മൊബൈൽ കിട്ടി..
ഒരൊറ്റ പേരേ ഉണ്ടായിരുന്നുള്ളൂ...
ദേവി...
അതിലേക്ക് വിളിച്ചു...
ഒരു പ്രായമുള്ള സ്ത്രീയാണ്...
വയ്യാതായിന്നേ പറഞ്ഞുള്ളൂ...
മോനേ ഇവിടെ ആരുമില്ല വരാൻ..
എനിക്കങ്ങോട്ടേക്ക് വരാനുള്ള വഴിയൊന്നുമറിയില്ല മോനേന്നും പറഞ്ഞു...
അറേജ് ചെയ്ത ആംബുലൻസിൽ 
ഞാനും പോകാൻ തീരുമാനിച്ചു..
യാത്രയിൽ മുഴുവൻ ഞാൻ ചിന്തിച്ചത് മരണത്തെക്കുറിച്ചായിരുന്നു..
ഞാനറിയാതെ അയാളറിയാതെ ഞങ്ങൾക്കിടയിൽ വന്ന മരണത്തെക്കുറിച്ച്...
എത്ര നിശബ്ദമായാണ് മരണം വന്ന് അയാളെ കൂട്ടി കൊണ്ട് പോയത്..
എന്റെ തോളിൽ അയാൾ ചേർന്ന് കിടക്കുമ്പോൾ എനിക്കനൂഭവപ്പെട്ട തണുപ്പ് മരണത്തിന്റേതായിരുന്നു...
അയാളുടെ ഹൃദയത്തിലൂടെ സിരകളിലൂടെ കണ്ണിലൂടെ കാതിലൂടെ എല്ലാമെല്ലാ ഭാഗങ്ങളിലൂടെ മരണം കടന്ന് പോകുമ്പോൾ ഒരു നുള്ള് പോലും ഞാനറിഞ്ഞില്ല...വേദനിപ്പിച്ചില്ല...
എത്ര ശാന്തമായാണ് വന്ന് പോയത്...
ഒരുപക്ഷെ ഞങ്ങൾക്കിടയിൽ വന്ന് മരണം എന്തായിരിക്കണം 
ചിന്തിച്ചിരിക്കുക...
അയാൾക്ക് പ്രായമായിരിക്കുന്നു...
ജീവിതം ഒരുപാട് കണ്ടനുഭവിച്ച് കഴിഞ്ഞു...
ഇനിയേത് ഭാവിയെക്കുറിച്ച്..
ഇനിയെന്ത് കണ്ട് നൊമ്പരപ്പെടാൻ
ചിരിക്കാൻ
പിണങ്ങാൻ
പരാജയപ്പെടാൻ
ഇവനൊ...
ഇനിയുമൊരുപാട് കാണാൻ അറിയാൻ നേരിടാൻ അനുഭവിക്കാൻ ഉണ്ട്...
ഇത് വരെ കണ്ടതിനപ്പുറം ശ്വാസം വലിച്ചുകൊണ്ടിരുക്കുമ്പോൾ ഒരു ലോകമുണ്ട്...
അവനത് കാണാൻ അവസരം കൊടുക്കാം..
എന്ന് പറഞ്ഞ്..
എന്നോട് യാത്ര പറഞ്ഞ് അയാളേം കൊണ്ട് പോയതാകാം...
അന്വേഷിച്ച് അന്വേഷിച്ച് ഒടുവിൽ അവരുടെ വീടിന് മുന്നിലെത്തി...
അവിടെയൊരു ആൾക്കൂട്ടം..
ആംബുലൻസ് ചെന്ന് നിന്ന് പുറത്തേക്കിറങ്ങിയതും 
രണ്ട് പേർ അടുത്തേക്ക് വന്നു..
അയൽവാസികൾ...
കാര്യം പറഞ്ഞപ്പോൾ അവരാകെ തളർന്ന് പേലെ..
കാരണം അവർക്ക് പറയാനുണ്ടായിരുന്ന മറുപടി ദേവിയെന്ന അയാളുടെ ഭാര്യയും മരിച്ചെന്നായിരുന്നു..
കുറച്ച് മുൻപ്...
എനിക്ക് എന്ത് വികാരമാണ് അന്നേരം വന്നതെന്നറിയില്ല...
അവരൊരുപാട് പരസ്പരം 
സ്്നേഹിക്കുന്നുണ്ടാകണം...
അതാകും മരണം ഒറ്റയ്ക്കാക്കാതെ കൊണ്ട് പോയത്...
അവിടുത്തെ ചടങ്ങുകളെല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ പതിവ് നേരമായി...
ചെന്നൊന്ന് കുളിച്ച് അച്ഛനും അമ്മയ്ക്കും അനിയത്തിക്കും ഒപ്പമിരുന്നു ഭക്ഷണം കഴിച്ചു...
കുറെ നേരം ഒരുമിച്ചിരുന്ന് സംസാരിച്ചു...ടിവി കണ്ടു...
കിടക്കാൻ നേരം അവൾക്കൊരു മെസേജയച്ചു..
ജീവിതത്തിൽ എന്തേങ്കിലുമൊക്കെ ചെയ്യണം..
കുടുംബത്തിന് കൂട്ടുകാർക്ക് സമൂഹത്തിന്...
സാധാരണ കാര്യങ്ങളിൽ നിന്നും വേറിട്ട് 
പലതും..
എപ്പോള്ളെന്നോ എന്നെന്നോ അറിയില്ല..
പക്ഷെ ചെയ്യണം..
നീയ്യെന്നും അതിന് കരുത്തേകി
എനിക്കൊപ്പം വേണമ്മെന്നാണാഗ്രഹം..
അതല്ല..
പാതിയിൽ പല ന്യായങ്ങളും നിരത്തി പോകുമ്മെന്ന് ഒരു ചെറിയ തോന്നൽ പോലുമുണ്ടെങ്കിൽ നമ്മുക്കിവിടെ അവസാനിപ്പിക്കാം.
ഗുഡ്നൈറ്റ്..

By: 
Vineeth Vijayan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo