നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ശ്മശാനം


ഒരു കാവൽക്കാരനെപ്പോലെ ആ ചുടുകാടിന്റെ പടി കെട്ടിലിരുന്ന് ഞാൻ വെറുതെ ഓരോന്ന് ഓർക്കും കുട്ടിക്കാലം തൊട്ടുള്ള ഒരു സ്വഭാവമാണിത് ഒാരോന്നാലോചിച്ച് മനസിനെ എങ്ങോട്ടെങ്കിലും മേയാൻ വിടും പലപ്പോഴായി ആ ചിന്തകളിൽ കൂടി നിങ്ങൾ എന്നിലേക്ക് കടന്നു വന്നിട്ടുണ്ട് അപ്പോഴൊക്കെ എന്നെ കുറിച്ച് നിങ്ങളോട് പറയണമെന്ന് തോന്നിയിട്ടുണ്ട് പക്ഷേ അന്നൊക്കെ പല വിധത്തിലുള്ള തിരക്കുകൾ മൂലം ഞാൻ ഒഴിഞ്ഞ് മാറുകയായിരുന്നുവല്ലോ എന്റെ മനസ്സ് വറ്റിവരണ്ടു കിടക്കുന്ന വയലുകളെ പോലെ ശൂന്യമായിരിക്കാം ഒരു പക്ഷേ എന്നെ കാണുമ്പോഴൊക്കെ നിങ്ങൾക്ക് തോന്നിയിട്ടുണ്ടാവാം ഞാൻ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല കാരണം എന്റെ ജോലിയും അതു കഴിഞ്ഞുള്ള നടത്തവും കാണുമ്പോൾ എന്നെ അടുത്ത് അറിയാവുന്നവർക്ക് വരെ തോന്നി പോകാറുണ്ട് ഞാനൊരു കഥയില്ലാത്തവനാണെന്ന് പക്ഷ സത്യം അതല്ലട്ടോ.....
ഈ ഗ്രാമത്തിലെ ശ്മശാനത്തിനകത്താണ് എനിക്ക് ജോലി നിങ്ങൾ ആകാംക്ഷയോടെ ചിലപ്പോൾ തിരക്കിയേക്കും എന്ത് ജോലിയാണ്? സംശയിക്കണ്ട കുഴിവെട്ടലാണ് തൊഴിൽ ചില മാസങ്ങളിൽ നാലോ അഞ്ചോ ദിവസം പണി തിരക്കിലായിരിക്കും മറ്റു ചിലപ്പോൾ പണിയൊന്നും ഇല്ലാതെ മരണത്തിന്റെ മണിയൊച്ച കേൾക്കുന്നുണ്ടോ എന്നറിയാൻ കാതോർത്ത് ഈ ചുടുകാട്ടിന്റെ വാതിക്കൽ വെറുതെയിരിക്കും.
മരണം കേൾക്കുമ്പോൾ ഇടനെഞ്ച് വേദനിക്കുന്ന നിങ്ങൾക്ക് ശവശരീരം മറവ് ചെയ്ത് കിട്ടുന്ന കാശുമായ് ജീവിതം മുന്നോട്ട് നയിക്കുന്ന എന്നെ അറിയുമ്പോൾ വെറുപ്പ് തോന്നുമായിരിക്കും പക്ഷേ പറയാതെ നിവൃത്തിയില്ല ....
പത്താംതരം തോറ്റത്തോടെ പഠിത്തം മതിയാക്കി ഒരു ജോലിക്ക് വേണ്ടിയുള്ള അലച്ചിനൊടുവിലായിരുന്നു ഈ പണിയെങ്കിലും കിട്ടിയത് എനിക്ക് മുമ്പ് ശശി ആയിരുന്നു ഈ ജോലി ചെയ്തിരുന്നത്. ശശി അയാളെ കുറിച്ച് എന്താണ് പറയേണ്ടത് കുറെ അധികം വർഷങ്ങളായി എന്നും കാണുന്നുണ്ട് പക്ഷേ അയാളെകുറിച്ച് കൂടുതലായ് ഒന്നും പറയാൻ എനിക്കൊന്നും അറിയില്ല....
നിങ്ങൾ അത്ഭുതപ്പെടുമായിരിക്കും പക്ഷേ സത്യമതാണ് ഭ്രാന്തനെന്ന് ആളുകൾ കളിയാക്കി വിളിക്കുമ്പോഴും പ്രതിക്ഷേധ പ്രകടനങ്ങളെന്നുമില്ലാതെ പറയേണ്ടത് ഒരു ചിരിയിലൊതുക്കി ശശി നടന്നു മറയും .....
ഒരു മദ്ധ്യസായഹ്നത്തിലായിരുന്നു ശശിയെ അവസാനമായി കണ്ടത് ' അനന്തകോടി നക്ഷത്രാഗോളങ്ങൾ കത്തിജ്വാലിച്ചുകൊണ്ടിരിക്കുന്ന ഈ ആകാശത്ത് എനിക്ക് മാത്രം പിടിച്ചു വലിക്കാനാവുന്ന ഒരു കടിണാൺ ഉണ്ടെങ്കിൽ പിടിച്ചു വലിച്ച് ഞാൻ ഈ ഭൂമിയെ ഒരു അഗ്നി പ്രളയമാക്കിയേനെ, എതോ സോഷിലിസ്റ്റ് നാടകത്തിലെ ഡലോഗ് പിറുപിറുത്തു കൊണ്ട് ശശി എന്നെയും കടന്ന് മുന്നോട്ട് പോയി
" ശശി "
ഞാൻ വിളിച്ചു
അയാൾ നടത്തം നിർത്തി എനിക്ക് നേരെ മുഖം തിരിച്ചു
" എങ്ങോട്ടാ ഇത്രയ്ക്ക് തിരക്ക് കൂട്ടി "
എന്റെ ചോദ്യം കേട്ട് അയാൾ എന്തൊക്കയോ പിറുപിറത്തു പക്ഷേ ഞാനതു കേട്ടില്ല
അനുസരണയില്ലാതെ കിടന്നിരുന്ന അയാളുടെ കോലൻ മുടികൾ കാറ്റിൽ പാറി കളിച്ചു കാറ്റ് നിലച്ചപ്പോൾ അത് അയാളുടെ നെറ്റി തടത്തിൽ തൂങ്ങി കിടന്നു ആ മുടിയിഴകളെ
ഒരു വശത്തേയ്ക്ക് മാടിയൊതുക്കി ശശി പറഞ്ഞു.
" ഒരു ശവക്കുഴി വെട്ടണം"
നാട്ടിൽ ആരും മരിച്ചതായിട്ട് ഒരു വിവരവുമില്ല എന്നിട്ടും ശശി കുഴിവെട്ടാനൊരുങ്ങുന്നു
" ആരാ മരിച്ചത് "
ഞാൻ അമ്പരപ്പോടെ തിരക്കി
" ആരും ചത്തിട്ടില്ല നാളെ അല്ലെങ്കിൽ വേറെ ഒരു ദിവസം ചാവാതിരിക്കില്ലാലോ ?"
അത്രയും പറഞ്ഞ് ശശി മുടന്തി മുടന്തി മുന്നോട്ട് നടന്നു.
അതു കേട്ട് ഞാൻ അവിടെ തറഞ്ഞിരുന്നു
ആ ഇരുപ്പ് എത്രനേരം തുടർന്നെന്ന് എനിക്ക് തന്നെ അറിയില്ല ഇരുട്ടിന്റെ കരിമ്പടം പ്രകൃതിയിൽ മാറ്റങ്ങൾ സൃഷ്ട്ടിച്ചു
തുടങ്ങിയപ്പോൾ ഞാൻ വീടിനകത്തേക്ക് കയറിപ്പോയി...
വെറും നിലത്ത് മലർന്ന് കിടന്നു മനസ്സ് മുഴുവൻ ശശിയെ കുറിച്ച് മാത്രാമായിരുന്നു ചിന്ത ഈ ലോകത്ത് അയാൾ മാത്രമായിരിക്കുമോ മരണം കേൾക്കാൻ കാത്തിരിക്കുന്നത് അല്ല ചിലപ്പോൾ ശശിയെപ്പോലെ ശവക്കുഴി വെട്ടുന്നത് തൊഴിലാക്കിയവർ
അവരൊക്കെ മരണം കേൾക്കാൻ കാതോർത്ത്..
ഇരുട്ടിൽ ശശിയുടെ പിക്കാസ് ഭൂമിയിൽ പതിക്കുന്ന ശബ്ദം കാറ്റിലൂടെ ഒഴുകി വരുന്നുണ്ടായിരുന്നു .
ശശിയെ ആദ്യമായി കണ്ടത് എപ്പോഴയിരുന്നു ഞാൻ ഓർമകളിൽ പരതി....
ഏഴു കൊല്ലം മുമ്പുള്ള ഒരോർമ്മയാണ് മമ്മാകുന്ന് പള്ളിയിൽ വാങ്ക് വിളി മുഴങ്ങി കൊണ്ടിരുന്നു.
റഷീദ്ക്കാന്റെ പീടിയിൽ നിന്ന് ഒരു ബീഡിക്ക് തീ കൊടുത്ത് ഞാൻ നടന്നു പാലത്തിനു മുകളിൽ നിന്ന് ഏതോ ബസ്സിന്റെ നീട്ടിയുളള ഹോൺ കേട്ട് ഞാൻ ഓടിയെത്തിയപ്പാഴെക്കും ബസ്സ് കണ്ണൂർ ഭാഗത്തേക്ക് പാഞ്ഞു പോയി ആ പാലത്തിന്റെ മുകളിലുള്ള ബസ്സ് സ്റ്റോപ്പിൽ ഞാൻ ബസ്സ് വരനായി കാത്തു നിന്നു.....
കണ്ണ് എത്താത്ത ദൂരത്തോളം പരന്നു കിടക്കുകയായിരുന്നു പുഴ ശാന്തമായി ഒഴുകി കൊണ്ടിരുന്നു. നാടോടികളായ മീൻപിടിത്തക്കാരുടെ വലയിൽ കുരുങ്ങി മത്സ്യങ്ങൾ ശ്വാസം കിട്ടാതെ പിടയുന്നതും നോക്കി ഞാനിരുന്നു. പാലത്തിനു താഴേ ആരുടെയോ നിലവിളി കേട്ടതുപ്പോലെ ഞാൻ ശ്രദ്ധിച്ചു അതെ ഒരു പുരുഷന്റെ ദീനസ്വരം ഞാൻ അതിവേഗം പാലത്തിനു താഴേക്കിറങ്ങി ചെന്നു.
ഒരു സംഘം ആളുകൾ ചേർന്ന് ഒരു
മദ്ധ്യവയസനെ ആക്രമിക്കുകയായിരുന്നു അവരുടെ ഇടയിലക്ക് ഞാൻ നുഴഞ്ഞ് കയറി അവരിൽ നിന്ന് അയാളെ മോചിപ്പിച്ചു.
" ആരാ നിങ്ങൾ "
എന്റെ ചോദ്യം കേട്ട് അപരിചിതൻ പുകയില കറ പുരണ്ട കറുത്ത പല്ലുകൾ
പുറത്ത് കാട്ടി ഒന്നുറക്കെ ചിരിച്ചു എന്തൊരു ചിരിയാണിത് അയാളുടെ ചിരി എന്നിൽ അസ്വസ്ഥത സൃഷ്ട്ടിച്ചു
" ഐ ആം ശശിധരൻ? ഇല്ലിപറമ്പിലെ മുത്ത്"
അയാൾ പരിചയപ്പെടുത്തി അയാളുടെ വായിൽ നിന്ന് പുറത്തേക്ക് വമിച്ച പുളിച്ച കള്ളിന്റെ ദുർഗന്ധം എന്നിൽ മനം പുരട്ടലുണ്ടാക്കിയെങ്കിലും അതു മറച്ചു വയ്ച്ചു കൊണ്ടായിരുന്നു ഞാൻ തിരക്കിയത്
" ശശിയെ എന്തിനാണ് അവർ മർദിച്ചത് "
അയാൾ ഒരു ബീഡിക്ക് തീ കൊടുത്തു രണ്ട് കവിൾ പുക ആഞ്ഞ് വലിച്ച് പുറത്തേക്ക് വിട്ട് കൈമലർത്തി കൊണ്ട് പറഞ്ഞു
"അറിയില്ല "
" അറിയില്ലെന്നോ നിങ്ങൾക്കെന്താ ഭ്രാന്തുണ്ടോ?"
അതു കേട്ട് അയാൾ വീണ്ടും ഉറക്കെ ചിരിച്ചു
" ഇവിടെ ആർക്കാണ് ഭ്രാന്തില്ലാത്തത് വർഗ്ഗീയതയുടെ പേരിൽ മനുഷ്യരെ തമ്മിൽ തല്ലിക്കുന്നത് മതഭ്രാന്തരല്ലെ, രാഷ്ടിയ പ്രസ്ഥാനത്തിന്റെ പേരിൽ മനുഷ്യരെ കുരുതി കൊടുക്കുന്നവരും ഭ്രാന്തരല്ലെ "
അയാൾ അത് പറഞ്ഞ് കഴിഞ്ഞപ്പോഴെക്കും കിതച്ച് തുടങ്ങി ആ കിതപ്പ് പിന്നെ ചുമയായി പരിണമിച്ചു തെല്ല് നേരത്ത് മൗനത്തിനെ ശേഷമായിരുന്നു അയാൾ തുടർന്ന് പറഞ്ഞത്
" ഇതു നോക്കിയാട്ടെ"
അയാൾ വിരൽ ചൂണ്ടിയ കാൽപാദത്തിലേക്ക് ഞാൻ സൂക്ഷിച്ചു നോക്കി നിറയെ കല്ലിച്ചു കിടക്കുന്ന കറുത്ത പാടുകൾ കണ്ണിലുടക്കി
" ആണിരോഗമാണ് നടക്കാൻ
കഴിയില്ലലോ അമ്മയെ കാണണമെന്ന് തോന്നിയപ്പോൾ പൂഴയിൽ കൂടി നിന്തീ പോവാം എന്നു കരുതി പുഴയിലേയ്ക്ക് തുള്ളിയതാണ് അപ്പോഴായിരുന്നു ' ആ നായിന്റെ മക്കൾ "
ശശിപറഞ്ഞതു കേട്ട് ഞാൻ അറിയാതെ ഞെട്ടി പുഴയുടെ മേൽഭാഗം ശാന്തമായി
ഒഴുകയാണെങ്കിലും അടിയൊഴിക്കും പുഴയുടെ മർമ്മസ്ഥാനത്തുള്ള വലിയൊരു ചുഴിയും കടന്ന് കരപറ്റിയവർ കേട്ടുകേൾവിപ്പോലുമില്ല ശശിയോടെ എനിക്ക് ദേഷ്യം തോന്നി പിന്നീട് സഹതാപവും
" ശശിയുടെ അമ്മ എവിടെയാ താമസിക്കുന്നത് ഒരു ഓട്ടോ എടുത്ത് അങ്ങോട്ട് പൊയ്ക്കോളു ഓട്ടോ കൂലി ഞാൻ തന്നോളാം"
ഞാൻ പേഴ്സ് തുറന്ന് രണ്ട് നൂറിന്റെ നോട്ടുകൾ അയാൾക്ക് നേരെ നീട്ടി
" എന്റെ അമ്മ താമസിക്കുന്നത് പരലോകത്താണ് അതുവരെ ഓട്ടോ പോവുമോ എന്തോ?"
ഒന്നുറക്കെ പൊട്ടി ചിരിച്ചു കൊണ്ട് അയാൾ അവിടെ നിന്നും നടന്ന് മറഞ്ഞു.
അയാൾ എന്തൊരു മനുഷ്യാനാണ് ഭ്രാന്തനോ അതോ അങ്ങനെ കേൾക്കാൻ
താത്പര്യപ്പെടുന്നതാണോ ഓർക്കുമ്പോൾ ഉത്തരം കിട്ടാത്ത ചോദ്യമായി ശശി
എന്റെ മുന്നിൽ വളർന്നു നിന്നു ഒരു പെരുമരം കണക്ക് എന്തൊക്കയോ ആലോചിച്ചുകൊണ്ട് ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.
പിറ്റേന്നു പ്രഭാതത്തിൽ ആരുടെയൊക്കെയോ നിലവിളി കേട്ടുകൊണ്ടായിരുന്നു ഞാൻ ഉണർന്നത്
വാതിൽ തുറന്ന് പുറത്തേക്ക് നോക്കി ആളുകൾ തിരക്ക് പിടിച്ച്
ശ്മശാനത്തിനകത്തേക്ക് ഓടുകയായിരുന്നു ഓട്ടത്തിനിടക്ക് ആരോ വിളിച്ചു പറഞ്ഞു
"ഭ്രാന്തൻ ശശി മരിച്ചു "
വാതിലുകൾ പോലും അടക്കാൻ നിൽക്കാതെ ആ ചൂടുകാട്ടിലേയ്ക്ക് ഞാനും ഓട്ടകയറി...
സ്വയം ശവക്കുഴി തീർത്ത് അതിൽ മലർന്ന് കിടക്കുന്ന ശശിയുടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ച് നോക്കി അപ്പോഴും ആ മുഖത്ത്
ആ ചിരി ഉണ്ടായിരുന്നു ആരെയൊക്കയോ
പരിഹസിക്കുന്ന പോലെയൊരു ചിരി ഒരിക്കൽ കൂടി ആ മുഖത്തൊന്ന് നോക്കി ഞാൻ തിരിച്ചു നടന്നു....
'വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ഭ്രാന്തൻ ശശിക്ക് എന്ത് പ്രശ്നമാ ഉള്ളത് '
ആരുടെയൊക്കയോ പിറുപിറുക്കൽ കേട്ടു
എനിക്ക് ഉച്ചത്തിൽ വിളിച്ച് പറയുന്നമെന്നുണ്ടായിരുന്നു 'ശശിക്ക് ഭ്രാന്തില്ല' പക്ഷേ തൊണ്ടയിൽ കുരുങ്ങിയ
ആ ശബ്ദത്തിന്റെ വിചീകളൊന്നും പുറത്തേക്ക് പ്രതിഫലിച്ചില്ല ശശിയുടെ മരണം കഴിഞ്ഞ് കുറച്ചു ദിവസങ്ങൾ കഴിഞ്ഞായിരുന്നു ആ ജോലിയിൽ ഞാൻ പ്രവേശിച്ചത് ആദ്യാമെക്കെ ആ പണിയോടെ വെറുപ്പ് തോന്നിയെങ്കിലും പിന്നിടെ വിശപ്പിനെ പേടിച്ച് ആ പണിയെടുക്കാൻ ഞാൻ നിർബന്ധിതനായി...
കണ്ണിരും വേദനയും കൂടികലർന്ന നിലവിളി
കേൾക്കാതെ നിങ്ങളെപ്പോലെ
മാന്യമായൊരു തൊഴിൽ ചെയ്ത് ജീവിക്കാൻ എനിക്കും ആഗ്രഹമുണ്ട് പക്ഷേ പത്താംതരം തോറ്റുപ്പോയ എന്റെ മുന്നിൽ ഈ ശ്മശാന വാതിലുകളെല്ലാതെ മറ്റൊന്നും തുറന്നു കാണുന്നില്ല....
ആ ഇരുണ്ട പകൽ സന്ധ്യക്ക്
കിഴടങ്ങുന്നതും നോക്കി ഞാൻ മരണവും കാത്ത് ആ ശ്മശാന വാതിക്കൽ വെറുതെയിരുന്നു........
******************
മനു എണ്ണപ്പാടം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot