Slider

പ്രൊഫൈൽ

0

വൃന്ദ വീണ്ടും വീണ്ടും നോക്കി. ദൈവമേ എന്നെ പോലെ തോന്നുന്നു. .ഞാൻ കണ്ണാടി നോക്കിയ പോലെ. .പക്ഷേ പേര് വേറെ ആണ്... മാനസ..ഇനീപ്പോ അഛന് നല്ല കാലത്ത് പറ്റിയ വല്ല അബദ്ധവും ആണോ ആവോ? ...ഛെ എന്റെ അഛൻ ശ്രീ രാമചന്ദ്രൻ ആണ്. ..അങ്ങനെ ചിന്തിക്കാനേ പാടില്ല. .ചുരിദാറും എന്റെ തന്നെ അല്ലേ?എന്റെ പറശ്ശിനിക്കടവ് മുത്തപ്പാ...ഇതെന്റെ ഫോട്ടോ തന്നെ..ഞാനെങ്ങനെ മാനസ ആയി?
വിറക്കുന്ന കൈ കൊണ്ട് മാനസയുടെ പ്രൊഫൈൽ ഞെക്കി. .പൂച്ചക്കുട്ടിയെ മാറ്റിയപ്പോൾ മുതൽ താനിട്ട സകല ഫോട്ടോകളും എന്നെ നോക്കി ചിരിച്ചു. അന്നേ ചേട്ടായി പറഞ്ഞതാണ്. .ഇതൊന്നും നല്ലതല്ലെന്ന്..മൃദുവും പ്രീതയും ഇടണുണ്ടല്ലോ എന്ന് ന്യായം പറഞ്ഞു അന്ന്..അവളുമാരെവിടെ...ഓ...രണ്ടും അവരുടെ ബെഡിൽ ഫോണും തിന്നിരിപ്പാണ്..
മണി പത്ത് കഴിഞ്ഞു ..ആലോചിച്ച്..ആലോചിച്ച്. ..ചെവിയിലൂടെ പുക വന്നു ഞങ്ങൾക്കു ..ഇതിനിടയിൽ അവളുമാർ മാനസയോട് ചാറ്റാൻ ശ്രമിച്ചു. .മലയാളം, ഹിന്ദി, ഇംഗ്ലീഷ്. മൂന്നു ഭാഷയിലും ശ്രമിച്ചു. ..അത്യാവശ്യം അറിയാവുന്ന തെറിയൊക്കെ വിളിച്ചു..സൈബർ സെൽ എന്റമ്മാവന്റെ വക ആണെന്ന് വരെ ഉളുപ്പില്ലാതെ തട്ടി വിട്ടു. .ഒരു ഗുണവും ഉണ്ടായില്ല..കാരണം ഇങ്ങോട്ടു വന്ന രണ്ട് മെസ്സേജ് തെലുങ്ക് ആണോ മറാത്തി ആണോയെന്നു ഇനിയും തീരുമാനമായിട്ടില്ല. .
വിച്ചൂ...നിന്റെ ചേട്ടായിയോട് പറഞ്ഞാലോ?മൃദുവും മുട്ടുമടക്കി. ഗുരുവായൂരപ്പാ....എങ്ങനെ പറയും...?ആലോചിക്കുമ്പോൾ തന്നെ ചെവിയിൽ മൂളലുകൾ മാത്രം. .പണ്ട് ചേട്ടായി കരാട്ടെ ക്ളാസും കഴിഞ്ഞു വന്നു. .രണ്ടു ചെവിയും കൂട്ടിയടിച്ചാൽ ബോധം പോകുമെന്ന പാഠം എന്നിൽ പരീക്ഷിച്ചു വിജയിച്ച അന്നെന്റെ ചെവിയിൽ കേട്ട അതേ മൂളൽ..പറയാതിരുന്നാലോ?നാളെ ഞാനാവില്ലെ നാണം കെട്ടു ചുവരിൽ തൂങ്ങുന്നത്..
ചേട്ടായി ഫോൺ എടുത്തപ്പോളേ ഞാൻ തുടങ്ങി നീട്ടി വലിച്ചു കരച്ചിൽ. .അതിനിടെ മുക്കിയും മൂളിയും നിഷ്കളങ്കയായ എന്റെ അവസ്ഥയും വിസ്തരിച്ചു.എന്റെ പ്രതീക്ഷകൾ തെറ്റി...വഴക്കിനു പകരം. .കരയണ്ട. ..നിന്റെ പാസ്വേഡ് എനിക്ക് മെസ്സേജ് ചെയ്ത് ഉറങ്ങിക്കൊ...എന്ന് മാത്രം പറഞ്ഞു. .ഇത്രയും കാലത്തിനിടയിൽ ആദ്യമായി അവൻ പറയുന്നത് തർക്കിക്കാൻ നിൽക്കാതെ ഞാൻ അനുസരിച്ചു. .
എങ്ങനെയോ നേരം വെളുപ്പിച്ചു. .എഫ് ബി നോക്കി...ഇല്ല. ..മാനസയെ കാണുന്നില്ല. ..ഞങ്ങൾ സെർച്ച് ചെയ്തു നോക്കി. .കുറെ മാനസ വന്നു. ..അതു മാത്രമില്ല..കുറച്ചു സമാധാനമായി. ..എന്തായാലും കാര്യം അറിയണല്ലോ...മെല്ലെ ചേട്ടായിയെ വിളിച്ചു..ഫോൺ എടുത്തതേ ഓർമ്മയുള്ളൂ..കൊടുങ്ങല്ലൂർ ഭരണി തോറ്റു പോയിട്ടുണ്ടാവാം ...അമ്മാതിരി പെർഫോമൻസ്..അവസാന വാചകം മാത്രം കേട്ടു.മേലിൽ എഫ് ബി യിൽ ഫോട്ടോ ഇട്ടാൽ നിന്നെ ഞാൻ. .... ..വേണ്ട. ..വിട്ട ഭാഗം ഞാൻ പൂരിപ്പിച്ചോളാം....
അന്നു തൊട്ടിന്നു വരെ...പൂച്ചക്കുട്ടിയിലും..ആരുടെയൊക്കെയോ കാണാൻ കൊള്ളാവുന്ന പിള്ളേരിലും തീർന്നു വൃന്ദയുടെ പ്രൊഫൈൽ. ..
സമർപ്പണം :എത്ര കണ്ടാലും പഠിക്കാത്ത ഞാനടക്കമുള്ള സ്ത്രീ വർഗത്തിന്....
Vineetha Anil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo