നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മലദൈവങ്ങളെ, നീ സാക്ഷി


മലദൈവങ്ങളെ സാക്ഷിയാക്കി നൂലാൽ മിന്നും നെറുകെയിൽ കുങ്കുമം ചാർത്തി
നാലാളുകളെ കാൺകെ കൈപിടിച്ച് കൂടെ കൂട്ടിയതാണവളെ,
എന്റെ സുഖദു:ഖങ്ങളിൽ കൂടെയുണ്ടായവൾ
" ഞാൻ ഉണ്ടില്ലെങ്കിലും നിന്നെ ഊട്ടിക്കോളാം, ഞാൻ ഉടുത്തില്ലെങ്കിലും
നിന്നെ ഉടുപ്പിച്ചോളാം"
എന്നെന്റെ വാക്കുകൾ വിശ്വസിച്ച് കൂടെ പോന്നവൾ,
സുഖദു:ഖങ്ങളിൽ ഞങ്ങൾക്ക് പെൺക്കുരുന്നിനെ മലദൈവം തന്നു.
അവൾ ....
പരാതികളൊന്നും പറയാറില്ല.
അസുഖമുണ്ടെങ്കിലും, അതൊന്നുമേ
പുറത്തു കാണിയ്ക്കാറുമില്ല.
ചുമച്ചു ചുമച്ചവശയായപ്പോഴാണ് ആശുപത്രിയിലേയ്ക്കവൾ വന്നത്.
മുന്തിയ ഡാക്കട്ടറെ കാണിയ്ക്കാൻ
പണം ഇല്ലാ...
സർക്കാറാശുപത്രിയിലാണ് പോയത്.
ഡാക്കടറ് മാര് വിധിയെഴുതി ക്ഷയം:
മലദൈവങ്ങളും ഡാക്ക്ട്ടറുമാരും കൈയൊഴിഞ്ഞു.
ചേതനയറ്റ ശരീരം കണ്ട് പൊട്ടിക്കരയുന്ന മകളെ ആശ്വസിപ്പി
യ്ക്കാനായില്ല. തളർന്നു പ്പോയി ഞാൻ,
ഭാര്യയുടെ ജഢം കൊണ്ടുപ്പോകാൻ പോലും വാഹനം കിട്ടിയില്ല.
വാഹനം ഇല്ലെന്ന മറുപടിയിൽ
അധികൃതർ കൈയൊഴിഞ്ഞു.
പണമില്ലാത്തവസ്ഥയിൽ വാഹനം
വിളിയ്ക്കാനുമായില്ല
പിന്നെ ഒന്നും നോക്കിയില്ല.
ഭാര്യയുടെ ചേതനയറ്റ ശരീരം പൊതിഞ്ഞു കെട്ടി, ചുമലിലേറ്റി,
കണ്ണീരോടെ തന്റെ മകളും അനുഗമിച്ചു.
വീട്ടിൽ വിള നശിപ്പിക്കാനെത്തിയ മൃഗത്തെ തല്ലിക്കൊന്ന് ചാക്കിലാക്കി
കൊണ്ടുപ്പോകുകയല്ല,
ചേതനയറ്റ സ്വന്തം ഭാര്യയുടെ ശരീരമാണ്.
കാഴ്ചക്കാരായി വഴിവക്കിൽ നിരവധി
ആളുകൾ,
വിവരങ്ങളറിഞ്ഞെത്തിയ ചാനലുക്കാരും, പത്രക്കാരും വെമ്പൽ
കൊള്ളുന്നുണ്ട്.
ദൃശ്യങ്ങൾ പകർത്താൻ ,
ചാനലിലെ ലൈവ് ഷോ, റേറ്റിംഗിൽ ഒന്നാം സ്ഥാനത്തെത്തണം
"വഴിവക്കിൽ നിൽക്കുന്നവരെ മാറി നിൽക്കണ്ട,മുന്നോട്ട് പോന്നോളൂ"
ചാനലിൽ നിങ്ങളുടെ മുഖം കാണേണ്ടെ...
"ഏനും ഏന്റെ... മോളും പ്രശ്നത്തിന്
വരില്ലെന്നറിയുക... "
സർക്കാറാശുപത്രി നശിപ്പിയ്ക്കില്ല,
പൊതു മൊതല് തല്ലിതകർക്കില്ല.
ധർണയും സമരമുറകളും നടത്തില്ല."
.... ഏന്റെ, കൂട്ടാളികളും വരില്ലെന്നറിയുക....
"മാന്യ പ്രമുഖരെ,
ഞങ്ങള് പാവത്തുങ്ങള് .... ശപിയ്ക്കില്ല, നിങ്ങളുടെ ,
ഭരണക്കൂടത്തെ,
സ്വയം നീറി നീറി ഞാനും എന്റെ മോളും
കൂരയ്ക്കകത്ത് കഴിഞ്ഞുക്കൊള്ളും,
അശക്തനാണ് ഞാൻ, പൊള്ളുന്ന വെയിലിൽ, ഇടനെഞ്ചു് പൊട്ടുന്ന
മനസ്സുമായി, നഗ്നപാദനായി
പന്ത്രണ്ടുകിലോമീറ്ററോളം പോകണം.
കൂരയെത്തണം ......
ശവക്കുഴിയെടുക്കണം,
ആചാര കർമ്മങ്ങൾ ചെയ്യണം.
മലദൈവങ്ങളെ സാക്ഷിനിർത്തി ...
27.8.16.
സുമേഷ് കൗസ്തുഭം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot