Slider

തെറ്റുകൾ

0

രാവിലെത്തന്നെ
കൺതുറന്നപ്പോൾ
ചായ കിട്ടാതെ
നാക്കു തെറ്റുന്നു
പത്രമെന്നും വരാറുള്ള
വണ്ടിക്കു
പാതയോരത്തു
യാത്ര തെറ്റുന്നു
നീ വിളിക്കവേ
വീർത്ത ചുണ്ടിന്നും
നേർത്ത പുഞ്ചിരി-
ച്ചാലുതെറ്റുന്നു
യൂനിഫോമിൻ്റെ
ഊരാക്കുരുക്കിൽ
മോൾക്കു പിന്നെയും
ബസ്സു തെറ്റുന്നു
പിത്ത വെള്ളം തികട്ടുന്ന തൊണ്ട -
ക്കെന്തിനോ രുചിച്ചൂരു തെറ്റുന്നു
കാലുളുക്കി നടപ്പിൽ കിതച്ചും
സൂര്യനിന്നിളവെയിലു തെറ്റുന്നു
ജീവനില്ലാതെ നീന്തിക്കളിക്കും
മീനിനോളപ്പരപ്പു തെറ്റുന്നു
വാച്ചുകെട്ടിത്തഴമ്പിച്ച കൈയിൽ
കാലരേഖക്കു സൂചി തെറ്റുന്നു
നാണവും അഭിമാനവും കെട്ട്
നാടുചുറ്റി വലത്തുവെക്കുമ്പോൾ
കോട്ടിനുള്ളിൽ കിടക്കും
മൊബൈലിൻ സങ്കടങ്ങൾക്കു
റേഞ്ച് തെറ്റുന്നൂ
****** *********
ശ്രീനിവാസന്‍ തൂണേരി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo