മായാരൂപത്തിലേറെ കുസൃതികൾ പണിതും
മോണകാട്ടിച്ചിരിച്ചും
നീയാം ദേവാവതാരം വസുധയിലൊരു പൂർണ്ണേന്ദുവെട്ടംപരത്തി
കായാമ്പൂവൊത്തവർണ്ണാ കഴലിണ പണിയാം
പ്രാർത്ഥനാ മാല്യമേകാം തീയും തോയം കണക്കെക്കുളിരു പകരുവാൻ
നിത്യവും കൈ തൊഴുന്നേൻ
അമ്പാടിപ്പൊൻ കുരുന്നേ കരതലമമരും
വെണ്ണ പോലെ ൻ്റെ ചിത്തം
വെമ്പുന്നൻപാർന്ന ഹാസക്കതിരൊളി ചിതറും ചുണ്ടിലൊന്നുമ്മവെക്കാൻ
സമ്പാദ്യം വേറെ വേണ്ടാതിരുമുടിയണിയും
പീലിയാവട്ടെയുളളം
വമ്പും കൊമ്പും ഒടുക്കിസ്സരസിജനയനാ
കാത്തുരക്ഷിച്ചിടേണേ
By: Sreeni Thunery
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക