നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

യാത്ര


ബസ് സ്റ്റാന്റിൽകയറി അവിടെ അഞ്ചുപേരടുപ്പിച്ചുകാണും
നേരം വെളുത്തുവരുന്നതേയുള്ളു,
ബസ് മുന്നിലേയ്ക്കെടുത്തതും
ഒരാൾ ഓടിവന്നുകയറി
വെള്ളഷർട്ടും വെള്ളമുണ്ടുമാണ് വേഷം
എന്തായാലും എന്റെയടുത്താണ് വന്നിരുന്നത്,
കുറച്ചുനേരംഞാൻ പുറത്തെകാഴ്ചകൾ ആസ്വദിച്ചു
കുന്നുകളുടെ ഇടയിലൂടെയുള്ള യാത്ര മനോഹരമാണ്
തേയില തോട്ടവും കാപ്പിതോട്ടവും
കണ്ണിലെ കുളിര് വർധിപ്പിക്കും,
പുലരിയുടെ സ്വർണ്ണകിരണം
കണ്ണുകളെ ചിമ്മിപ്പിക്കുന്നു,
പുറത്തെ കാഴ്ചകളിൽനിന്നും
കണ്ണുകളെടെത്തു,
ചേട്ടൻ വളരെ സന്തോഷത്തിലാണല്ലോ
കുശലം എന്നപോലെ ചോദിച്ചു പുഞ്ചിരിയായിരുന്നു മറുപടി,
എങ്ങോട്ടാ ചേട്ടന്റെയാത്ര?
നാട്ടിലേയ്ക്കാണ്
അപ്പോളിവിടെ?
ഇതും എന്റെനാട് എന്നായിരുന്നു ഉത്തരം,
വീണ്ടും ഞാൻ ആവർത്തിച്ച് ഇപ്പോൾ എങ്ങോട്ടാണ്‌ പോകുന്നത്?
തിരുവനന്തപുരത്തേയ്ക്കാണ്
ജനിച്ചു വളർന്നമണ്ണ് അവിടെയാണ്,
ഞാനും അങ്ങോട്ടുതന്നെയാണ് ചേട്ടാ അവിടെവെച്ചൊരു ഇന്റർവ്യൂയുണ്ട്,
ചേട്ടനും വളരെ സന്തോഷവുമായി
എനിക്കും....
കുറച്ചുനേരം നിശബ്ദനായി ...
ബസ്സ് ചുരംഇറങ്ങുകയാണ്
ചേട്ടൻ എങ്ങനെയാ നമ്മുടെനാട്ടിൽ ,
ഫോണിൽ ശ്രദ്ധിച്ചിരിയ്ക്കുകയായിരുന്നു അപ്പോഴും ചേട്ടൻ,
പെട്ടന്നുതന്നെ മറുപടിയും വന്നു
അന്നെനിക്ക് മോന്റെപ്രായം വരുമായിരിക്കും
വീട്ടിലുണ്ടായ വഴക്കിന്റെപേരിൽ
നാടുവിട്ടതാ
ആദ്യംകിട്ടിയവണ്ടിയിൽത്തന്നെ
കയറിയിവിടെയെത്തി,
ഇവിടെ ഒരാളായി മാറി
കച്ചവടമായി മുന്നോട്ടുപോകുന്നു,
ചേട്ടനതിന്ശേഷം ഇപ്പോഴാണോ നാട്ടിൽ പോകുന്നത്?
എനിക്കുമുന്നിൽ ചോദ്യങ്ങൾവർദ്ധിച്ചു
അല്ലടമോനെ നാട്ടിൽപോകാറുണ്ട്
ജനിച്ചമണ്ണ് മറക്കാൻ കഴിയുമോ
നാട്ടിൽനിന്ന് തന്നെയാണ്
വിവാഹവും ,
അവളും എന്റെയോടൊപ്പമുണ്ടായിരുന്നു,
ചേച്ചിയിപ്പോൾ എവിടെ?
അവളിപ്പോൾ ഹോസ്പിറ്റൽ അഡ്മിറ്റാണ്
അയ്യോ ചേച്ചിയ്ക്ക് എന്തുപറ്റി
ആകെ അങ്കലാപ്പോടെ ചോദിച്ചു,
യെ ഒന്നുമില്ല
ഞാനൊരു അച്ഛനാകാൻ പോവുകയാണ്
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ,
പോകാൻ ആശുപത്രികളില്ലാ
ദേവാലയങ്ങളില്ല ,
ഇപ്പോഴാണ് അനുഗ്രഹം കിട്ടിയത്
ചേട്ടന്റെ കണ്ണുകൾ നിറഞ്ഞു,
വാക്കുകളിടറി
അതിൽനിന്നും എല്ലാംവ്യക്തമാണ്
കാത്തിരുന്ന കുഞ്ഞുവാവ വരാൻപോകുന്നു,
അതാണ് ചേട്ടന്റെ മുഖത്തുയിത്ര പ്രകാശം
എന്റെ മറുപടികേട്ടു ചേട്ടൻ ചിരിച്ചു
അതെ മോനെ എന്റെ സ്വപ്നങ്ങൾ പൂവണിയുന്നു
എന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളും ഇതുതന്നെയാണ്,
നിഷ്കളങ്ക മനുഷ്യൻ
എന്തോ ചേട്ടനോടുവല്ലാത്തടുപ്പം തോനുന്നു
ഓരോ നിമിഷവും
ചേട്ടന്റെ നിഷ്‌കളങ്ക സ്നേഹം ചേട്ടനിലേയ്ക്ക് എന്നെ അടുപ്പിക്കുന്നു,
ചേട്ടാ നാട്ടിലെ വിളി കാത്തിരിക്കുകയാണോ
ചേട്ടൻ ഫോൺ പോക്കറ്റിൽ വെയ്ക്കുന്നതെയില്ല
അതെ മോനെ
ഇന്നലെ നാട്ടിലേയ്ക്കുതിരിക്കാൻ നിന്നതാ
ഒഴുവാക്കാൻ പറ്റാത്ത കാര്യമായിപോയി,,
എന്തോ വല്ലാത്തൊരു വിഷമം അനുഭവിക്കുന്നുഉള്ളിൽ
എത്രയുംപെട്ടന്നവിടെ എത്തിയാൽമതി,
ചേട്ടൻ സമാധാനപെടു ഇനികുറച്ചുനേരംകൂടി മാത്രം
ഞാൻ സമാധാനപ്പെടുത്തി.
ഒരു പുരുഷൻ
ഏറ്റവുംകൂടുതൽ സന്തോഷിക്കുന്നതും വിഷമിക്കുന്നതും
അച്ഛനാവാൻ നേരമാണ്,
ചേട്ടന്റെ മനസിൽനിന്നും വാക്കുകളിൽ നിന്നും ഞാനത് തിരിച്ചറിയുന്നു,
ഞാൻ ചോദിക്കുന്ന ചോദ്യത്തിനു ഉത്തരം കിട്ടാതായി,
ചേട്ടൻ മയക്കത്തിലേയ്ക്കുപോയിരിന്നു
ഞാനും മയങ്ങി...
എന്റെ കണ്ണുകൾതുറന്നു ചേട്ടനപ്പോഴും മയക്കത്തിലാണ്
തിരുവനന്തപുരം എത്തിയിരുന്നു
ഇനി കുറച്ചുദൂരംകൂടി മാത്രം,,
ചേട്ടൻ ഉറങ്ങട്ടെ വിളിക്കുന്നില്ല
എത്തുവാൻ കുറച്ചുസമയം കൂടിയെടുക്കും
ബസ്സ് ഹോൺമുഴക്കി മുന്നിലേയ്ക്കുപാഞ്ഞു
നല്ലതിരാക്കാണ്,
ആൾക്കാർ എഴുനേൽക്കാൻ തുടങ്ങി
എത്തിയെന്നു അതിൽനിന്നും മനസ്സിലാക്കി,,
ചേട്ടന്റെ ഫോണിൽ ബെല്ലടിക്കുന്നുണ്ട്
ചേച്ചിയായിരിക്കും ഞാൻ ഊഹിച്ചു,
ബസ്സ്‌ ഒരുഭാഗത്തേയ്ക്കു നിർത്തി
ആൾക്കാർ ഇറങ്ങാൻതുടങ്ങി,
ചേട്ടനെയൊന്ന് തട്ടിവിളിച്ചു
നല്ലമയക്കത്തിലാണല്ലോ!
ഇന്നലെ ഉറങ്ങികാണില്ല
കുഞ്ഞുവാവയെകാണാൻ മോഹിച്ചിരിയുക്കുവല്ലേ,
അപ്പോഴും ഫോണിൽ ബെല്ലടിക്കുന്നുണ്ട്
ചേട്ടാ ഫോണിൽ ബെല്ലടിക്കുന്നു ചേച്ചിയാകും ഒന്നെടുക്കു ,
ആവർത്തിച്ചു ഒരുപാട് വട്ടം
കൈകൾവിറയ്ക്കുവാൻ തുടങ്ങി
ചേട്ടായി ഒന്ന് എഴുനേൽക്കു
നമ്മുക്കിറങ്ങേണ്ട സ്ഥലമെത്തി,
കണ്ടക്ടർ ഓടിവന്നു എന്താ,
ചേട്ടൻ എഴുനേൽക്കുന്നില്ല,
എന്നോട് സംസാരിച്ചു മയങ്ങിയതാ
ചേട്ടന്റെ ശരീരമാകെ തണുത്തിയിരുന്നു
അപ്പോഴേയ്‌ക്കും ആൾക്കാർ ചുറ്റിലും കൂടിയിരുന്നു,
അതെ ചേട്ടൻപോയിരിക്കുന്നു ഈ ലോകത്തുനിന്നും
ഞാനത് തിരിച്ചറിയുന്നു,
നിർത്താതെ ഫോണിൽ ബെൽമുഴങ്ങുന്നു
ചേട്ടന്റെ പോക്കറ്റിൽ നിന്നും ഫോണെടുത്തു
ചേച്ചിയുടെ മുഖംതെളിഞ്ഞു കാണുന്നുണ്ട്
കാളെടുത്തു ചെവിയിലേയ്ക്കുവെച്ചു,,
എത്ര സമയംകൊണ്ട് വിളിക്കുവാ
ചേച്ചിയുടെ ഇടറിയശബ്‌ദംകാതുകളിൽ മുഴങ്ങി,,
നമ്മുക്ക് മോൻകുഞ്ഞുപിറന്നു
അവന്റെ കരച്ചില് കേട്ടോ
വിറയാർന്ന കൈകളിൽ നിന്നും
ഫോൺ നിലത്തേയ്ക്കു,,
ഒരുതലയ്ക്ക് ജനനവും
മറുതലയ്ക്ക് മരണവും
ഇനിഎന്റെ തൂലികമുന്നോട്ടുചലിക്കില്ല
,,,,
ശരൺ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot