Slider

ഓർമ്മ

0

കണ്ണൂനീരാലെൻ തൂലിക നിറച്ചെന്റെ
കൺമണിയെക്കുറിച്ചെഴുതാനിരുന്നു
രാവിന്റെയേതോ യാമങ്ങളിഴയുമ്പോൾ
തൂലിക ഇടയ്ക്കെങ്ങോ കണ്ണീരൊഴുക്കി
എന്റെ സ്വപ്നങ്ങളിവിടെ പടർന്നുണങ്ങി
ശിലയെ പ്രണയിച്ച ശില്പി , തൻ ഭാവനയെ
ചിതയിലെറിയുമ്പോൾ - ചിന്തകൾ,
ചിന്തകൾ മാത്രം മരിക്കാൻ മടിച്ചു നിന്നു
ശാപങ്ങളൊഴിഞ്ഞകന്നൊരാ
വ്യശ്ചികപ്പുലരിയെൻ,
തൂലികത്തുമ്പിൽ സാന്ത്വനമായതും
ചിതയിലെരിഞ്ഞെന്റെ മോഹങ്ങൾക്കൊരു
കുളിർ കാറ്റിൻ തലോsലായ് വന്നതും
നിന്റെ ഏകാന്തതകൾ
എനിയ്ക്കായ് പകുത്തതും
ഇവിടെ കുറിക്കട്ടെ,
ഈ ഓർമ്മകൾ മരിയ്ക്കാതിരിക്കട്ടെ!
നാളെ ത്തളിർക്കുവാനിന്നെന്റെ മോഹ-
ങ്ങളിവിടെ കൊഴിഞ്ഞതാവാം - വെറുതെ
എന്നിൽ നിന്നകന്നതാകാം
ഇരുളിന്റെ ജാലകം തനിയെ അടയുവാൻ
ഇനിയൊരു പുലരിയായ് വന്നു ചേരാം
ഇണയായ് പറന്ന് നമ്മളാ മരച്ചില്ല തൻ കൂട്ടിൽ,
ഇന്നിനെയോർത്തുന്നുണർന്നിരിക്കാം
തൂലിക പിന്നെയും പെറ്റ് തള്ളുന്നു
കരളിനെക്കാർന്നൊരാ നൊമ്പരവും
പുഞ്ചിരിക്കാത്ത കിനാക്കളും
മരണമെന്ന വിരുന്നുകാരൻ
മധുരമെന്നോതി വിളിച്ചിടുമ്പോൾ
കടമകളീജന്മ കാരാഗ്രഹത്തിലരുതെ-
ന്നുരുവിട്ടു പിന്നെയും
എത്രയോ ജന്മങ്ങൾ മണ്ണോടു ചേരുന്നു
നഷ്ടസ്വപ്നങ്ങൾക്ക് നേർച്ചയായ്
ആ മണ്ണിലൊരു നാൾ
ഞാനുമിടം തേടും
ഈ മലർപ്പക്ഷി തൻ
ചിറകടിയൊച്ചയെൻ
മനസ്സിൽ മരിയ്ക്കാതിരുന്നാൽ....!!
ഗോപകുമാർ കൈമൾ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo