സമ്മാനം
അമ്മെ നോക്കിയേ ഇന്നെനിക്ക് ഗുഡ് കിട്ടി നോട്ട് ബുക്കും പൊക്കിപ്പിടിച്ചു കൊണ്ട് അവൻ ഓടി വന്നു.. അമ്മ നോക്കട്ടെ ?? ചക്കര ഉമ്മ !! അച്ഛൻ വിളിക്കുമ്പോ പറയാം കേട്ടോ മോന് സമ്മാനം തരാൻ, ഉണ്ണി സന്തോഷത്തിലാണ് അവന്റെ അച്ഛൻ ഗൾഫിലാണ് എന്തിഷ്ടനെന്നറിയോ അവനെ ,, മൊബൈൽ റിങ് ചെയ്തതും ഉണ്ണിക്കുട്ടൻ തന്നെയാ കാൾ എടുത്തത് അച്ഛാ എനിക്ക് ഗുഡ് കിട്ടി സമ്മാനം വേണം ഒറ്റ ശ്വാസത്തിൽ അവൻ പറഞ്ഞു !! അയാൾ അവനെ പ്രശംസ കൊണ്ട് മൂടി അമ്മക്ക് കൊടുക്ക് മോനെ ,,
ന്നാ മൊബൈൽ അമ്മക്ക് കൊടുത്തു അവൻ കളിയിൽ മുഴുകി അതെയ് മോൻ രണ്ടാം ക്ലാസിലേക്കാ സ്മാർടാ ന്നാ ടീച്ചര് പറഞ്ഞേ !!
നേര്ച്ച നേർന്ന് കിട്ടിയതല്ലെടീ !!! നന്നാവും അവനെ വലിയ ആളാക്കണം, ഹും ...
അവനു നീ എന്താ വാങ്ങി കൊടുക്കുന്നത് ,
അവനു ടാബ് വേണം പോലും ഞാൻ പറഞ്ഞു പറ്റില്ലാന്ന് ,, വേണ്ട വിഷമിപ്പിക്കണ്ട പൈസ എടുത്തു ടാബ് തന്നെ വാങ്ങിക്കൊടുക്കണം അവൻ വിഷമിക്കരുത്...
കാലം കടന്ന് പോയി ഉണ്ണിക്കുട്ടൻ ഇന്ന് ഒരു യുവാവാണ് ഡിഗ്രി ഫൈനൽ ഇയർ രിസല്ടിന്നാണ് അതിന്റെ ടെൻഷൻ അവനില്ല,, കാരണം അവൻ ഓരോ ക്ലാസുകൾ ജയിച്ചതും മികച്ച സമ്മാനങ്ങൾക്ക് വേണ്ടിയാണ്,, ഇന്ന് അവന്റെ ലക്ഷ്യങ്ങൾ ആർക്കും എത്താത്തതായ് മാറിയിരിക്കുന്നു... പ്രവാസത്തിന്റെ ചങ്ങല കെട്ടുകൾ അഴിച്ചു വെച്ചു അച്ഛൻ നാട്ടിൽ വന്നിരുന്നു അയാൾക്ക് മറ്റു വഴികൾ മുന്നിലില്ല ജീവിക്കാൻ ,, മകന് വേണ്ടി അയാൾ നല്ലൊരു സംഖ്യ ചിലവാക്കിയിരുന്നു നല്ല സ്കൂളിലും കോളേജിലും ഉള്ള പഠനം മൊബൈലുകളും കാറുകളും ബൈക്കുകളും മാറി മാറി അവനു വേണ്ടി അയാൾ വാങ്ങി നൽകിയിരുന്നു....
അവൾ വിലക്കിയപ്പോഴും അയാൾ മകന്റെ ഭാവി സ്വപ്നം കണ്ടു,,,
അവന്റെ സ്വകാര്യതയിൽ ഇടപെടാതിരുന്ന അയാൾക്ക് ഈയിടെയായുള്ള മകന്റെ പെരുമാറ്റത്തിലും രൂപത്തിലും വന്ന മാറ്റങ്ങൾ അയാളിൽ ഭയം ജനിപ്പിച്ചു.. ഒരു ദിവസം അയാൾ അവന്റെ റൂം പരിശോധിക്കാൻ തീരുമാനിച്ചു,, ഡോർ ലോക്കാണ് !!!
എടീ ഇതിന്റെ താക്കോലെവിടെ ? നിങ്ങളിപ്പോ എന്തിന്റെ പുറപ്പാടാണ് അതൊന്നും അവനിഷ്ട പ്പെടൂല താക്കോലെവിടെടീ???? അയാൾ അലറി എന്റെ കയ്യിൽ തരാറില്ല അവൾ പറഞ്ഞു
രണ്ടുപേരും കൂടി മുറി കുത്തിത്തുറന്ന് അകത്തു കയറി !!!
രൂക്ഷമായ ഗന്ധം മുറിയിലാകെ നിറഞ്ഞിരുന്നു ലൈറ്റ് ഇട്ട് അയാൾ മുറിയാകെ കണ്ണോടിച്ചു ആകെ അലങ്കോലമായി കിടക്കുന്ന മുറി എന്നെ ഇവൻ കയറാൻ സമ്മതിക്കൂല 'അമ്മ പരിഭവിച്ചു വൃത്തിയാക്കാഞ്ഞിട്ട ഈ നാറ്റവും ഈ കോലവും !!! അപ്പോഴും അയാൾ തിരഞ്ഞു കൊണ്ടിരിന്നു അവസാനം അയാൾ ഭയന്നത് തന്നെ സംഭവിച്ചു കട്ടിലിന്റെ മൂലയിൽ സിറിഞ്ചുകളും ഒഴിഞ്ഞ ബോട്ടിലുകളും കൈ വിറച്ചു കൊണ്ട് അയാൾ അതെടുത്തു ഇതെന്താ ?? അവൾ പേടിച്ചു പേടിച്ചു ചോദിച്ചു
നിങ്ങളോടാരാ എന്റെ മുറിയിൽ കയറാൻ പറഞ്ഞത് അലർച്ച കേട്ട് അവർ ഞെട്ടി തരിച്ചു
അയാൾ സംയമനം പാലിച്ചു കൊണ്ട് തിരിച്ചു ചോദിച്ചു ഇതെന്താടാ ?? അത് നിങ്ങളറിയണ്ട
കൈ വീശിയുള്ള അടിയിൽ അവൻ താഴെ വീണു
ഇന്ന് അവൻ ചികിത്സതയിലാണ് മയക്കു മരുന്നും മദ്യവും പെണ്ണും എന്ന് വേണ്ട സകല തോന്ന്യവാസങ്ങളും അവനു കൂട്ടായുണ്ട്
"ഡോക്ടറുടെ കൗണ്സലിങ്ങിൽ അവൻ പറഞ്ഞ ഒരു വസ്തുത അച്ഛനമ്മമാർ പ്രതേകിച് പ്രവാസികൾ ശ്രദ്ദിക്കണം "എന്റെ അച്ഛനാണ് ഇതിനൊക്കെ കാരണം അയാളാണ് എനിക്ക് വേണ്ടതും വേണ്ടാത്തതും വാങ്ങിച്ചു തന്നത് ""

മക്കൾക്കു സമ്മാനം വാങ്ങിച്ചു കൊടുക്കണം,, പക്ഷെ അതിരു കവിയരുത് , ആവശ്യമുള്ളത് ആവശ്യമുള്ള സമയത്തിൽ പ്രായത്തിൽ നല്കുകക
നന്മ,,,, എഴുത്തിൽ തെറ്റുകൾ ക്ഷമിക്കുക തിരുത്തുക
A. RAHMAN