മുറപെണ്ണ്
😌
😌 കാര്യം ഒക്കെ ശെരിയാണ്.. അവൾ എന്റെ മുറ പെണ്ണ് ആണ് . പക്ഷെ അവളുടെ ഈ ഓവർ സ്വാതന്ത്ര്യം കാണിക്കൽ, അത് എനിക്ക് അത്ര പിടികുന്നില്ല !ഒരു കാര്യവും ഇല്ലാതെ എന്റെ പിന്നാലെ ചുറ്റി കറങ്ങി നടക്കും. എന്റെ ഷർട്ട് ഒക്കെ എടുത്തു ഇട്ട കൊണ്ട് നടക്കും. എന്റെ ബുക്കിൽ ഒക്കെ അവളുടെ പേര് എഴുതി വെയ്ക്കും.. ഞാൻ ഉറങ്ങി കിടകുമ്പോൾ എന്റെ കൂടെ വന്നു കിടക്കും !!എന്റെ കൂടെ എവിടെ പോവാനും ഒരുങ്ങി കെട്ടി വരും. ചെറുപ്പം മുതലേ കേൾകുന്നത് ആണ്. ജ്വാല ജീവന്റെ പെണ്ണാണ്. ജ്വാല ജീവന്റെ മുറപ്പെണ്ണ് ആണ് എന്നൊക്കെ. പക്ഷെ കോളേജിൽ ഒക്കെ പോയി മോസ്റ്റ് മോഡേൺ പെണ്കുട്ടികളെ കണ്ട് തുടങ്ങിയപ്പോൾ അവൾ എനിക്ക് ഒരു അധികപറ്റ ആയി. ഇഷ്ടം അല്ല എനിക്ക് അവളെ.. ഇപ്പോൾ.. !! പണ്ടൊക്കെ ആമ്പൽ പൂ പറിക്കാൻ, കുളത്തിൽ നിന്നും മാക്രി തവളയെ പിടിക്കാൻ, സ്കൂളിൽ കൈകൾ കോർത്ത് നടന്നു പോവാൻ, ഉത്സവത്തിന് കളർ മിട്ടായി വാങ്ങി കൊടുക്കാൻ ഒക്കെ ജീവൻ ചേട്ടായി അവൾക്കു കൂട്ട ആയിരുന്നു. പഴയ പുസ്തകം ഒക്കെ ആക്രിക്കാരന് കൊടുത്തു പൈസ മേടിച്ചു രണ്ടാളും എത്ര ഐസ്ക്രീം കഴിച്ചിരുന്നു. അയലത്തെ സുഷമടെ വീട്ടിൽ ചാമ്പക്ക മരത്തിൽ നിന്നും എത്ര ചാമ്പക്ക മോഷ്ടിച്ചു.. എത്ര ഓണത്തിന് ഒരുമിച്ച് പൂ പറിക്കാൻ പോയി. എത്ര എത്ര വിഷുവിനു ഒരുമിച്ചു പടക്കം പൊട്ടിച്ചു. കാര്യം ഒക്കെ ശെരി തന്നെ. പക്ഷെ ഒരിക്കലും അവളെ കല്യാണം കഴിക്കാൻ തനിക്ക് ആവില്ല. താൻ തലയിൽ എടുത്തു കൊണ്ട് നടന്ന പെണ്ണ്. ശേ.. അത് ശെരി ആവില്ല. സിനിമയിൽ ഒക്കെ കാണും പോലെ ഒരു സുര ലോക സുന്ദരി ആണ് തന്റെ മനസ്സിൽ ഉള്ളത്. ജീവിതത്തിൽ തനിക്ക് എത്തി ചേരാൻ കഴിയുന്ന എല്ലാ ഉയരങ്ങളിൽ ഉം എത്തിച്ചേരണം. അങ്ങനെ ഇരികുമ്പോൾ ഒരു ദിവസം അന്ന് വീട്ടിൽ ആരും ഇല്ലായിരുന്നു. അപ്പുവും രാഹുലും വീട്ടിൽ വന്നു. എല്ലാരും കൂടെ കമ്പനി ഒക്കെ കൂടി അടിച്ചു പൊളിച്ചു. വെള്ളമടിച്ചു പാമ്പ് ആയി ഇരികുമ്പോൾ ആണ് ജ്വാല വന്നത്. കണ്ട് പാടെ മെക്കിട്ടു കേറി. ജീവൻ ചേട്ടായി ഇതെന്താ കാണിക്കുന്നേ, ഇതെന്താ ഇപ്പോൾ ഒരു പുതുമ. !?ഇങ്ങനെ ഒക്കെ കാണിക്കാൻ ആരാ ധൈര്യം തന്നത് ?അമ്മായി വരട്ടെ, ഞാൻ പറഞ്ഞു കൊടുക്കും… എനിക്ക് ദേഷ്യം വന്നു.. ആഹാ, നീ പറഞ്ഞു കൊടുകുമോ, ആണോ, എന്നാൽ ഇതും ചേർത്തു പറഞ്ഞു കൊടുക്ക് എന്നും പറഞ്ഞു ഞാൻ അവളെ കെട്ടിപിടിച്ചു ചുണ്ടിൽ ഒരു ചുംബനം കൊടുത്തു എന്റെ കവിളിൽ അവൾ കൈ വീശി അടിച്ചു. !!അത്രയും ആയപ്പോൾ എനിക്ക് ദേഷ്യം കൂടി. ഞാൻ അവളുടെ രണ്ട കവിളിലും മാറി മാറി ചുംബിച്ചു .അവൾ പെട്ടെന്ന് കുഴഞ്ഞു വീണു. എന്റെ കൈകളിൽ അവളെ എടുത്ത് മുറിയിൽ കിടത്തി. ഞാൻ ആകെ പേടിച്ചു പോയി. ഈശ്വരാ, ആകെ കുഴപ്പം ആയല്ലോ, അമ്മാവൻ അറിഞ്ഞാൽ എന്റെ കഥ കഴിക്കും. ഓരോ ആലോചനകൾ ഓടെ ഞാൻ മുറിയിൽ അങ്ങിനെ അലഞ്ഞു. കുറച്ചു വെള്ളം എടുത്ത് അവളുടെ മുഖത്തു കുടഞ്ഞ് നോക്കി. ഒരു അനക്കവും ഇല്ല. എപ്പോളോ ഞാൻ അവിടെ അവളുടെ അടുത്ത കാവൽ ഇരുന്ന് ഉറങ്ങിപ്പോയി. രാത്രി ഏറെ വൈകി. ആരോ വാതിലിൽ ശക്തിആയി മുട്ടി. ഞാൻ ഞെട്ടി ഉണർന്നു.. തുറന്ന് നോക്കി, അമ്മയും അമ്മാവനും ഉണ്ട്. അമ്മ എപ്പോൾ വന്നു എന്ന് ചോദ്യത്തിന് ജ്വാല ഇങ്ങോട്ട് വന്നോ എന്ന മറുചോദ്യം ആയിരുന്നു മറുപടി. വാതിലിൽ നിന്ന ഞാൻ അകന്നു മാറി. കട്ടിലിൽ ശാന്തമായി ഉറങ്ങുന്ന അവളെ കണ്ട് അവർ എന്റെ മുഖത്തു ക്രൂരമായി നോക്കി. ഞാൻ, ഒരു തെറ്റും ചെയ്യാതെ ഏതോ വലിയ കുറ്റം ചെയ്ത പോലെ വേദനയും നാണക്കേട് ഉം കൊണ്ട് തല താഴ്ത്തി. അമ്മാവനും അമ്മയും മാറി നിന്നു അടക്കി പിടിച്ചു സംസാരിച്ചു. ശാന്തമായി ഉറങ്ങുന്ന അവളെ എനിക്ക് അപ്പോൾ ഞെക്കി കൊല്ലാൻ തോന്നി. അവളെ അവിടെ ഉറങ്ങാൻ വിട്ടിട്ടു ഞാൻ എങ്ങോട്ട് എന്ന് അറിയാതെ ഇറങ്ങി നടന്നു. അവർ വാതിലിൽ നിന്നു, അവനു വിഷമം ഉണ്ട്.. എന്നൊക്കെ പറയുന്നത് ഞാൻ കേട്ടു. പിറ്റേന്ന് നേരം വെളുത്തു. തോട്ടത്തിൽ ഒരു മൂലയിൽ കിടന്നു ഉറങ്ങിയിരുന്നു ഞാൻ, തണുത്ത കൈകൾ, സ്പർശം എന്നെ ഉണർത്തി. അവൾ !!എനിക്ക് ദേഷ്യം വന്നു. ഞാൻ ചത്തിട്ടില്ല, നീ മനപ്പൂർവം എന്നെ നാണം കെടുത്താൻ ചെയ്യുന്നതാണ് എല്ലാം. എനിക്ക് അറിയാം. അവൾ എന്റെ അരികിൽ ഇരുന്നു. ഇനിയും ദേഷ്യം ഉണ്ടെങ്കിൽ ദാ, തല്ലിക്കോ. എന്റെ ജീവൻ ചേട്ടായി അല്ലേ. ഞാൻ പറയട്ടെ, അവരെ ഞാൻ പറഞ്ഞു മനസിലാക്കി, അവർ കരുതുന്ന പോലെ ഒന്നും ഇല്ല എന്ന് ഞാൻ പറഞ്ഞു. ജീവൻ ചേട്ടായിക്ക് എന്നെ ഇഷ്ടം അല്ലെന്നു എനിക്ക് അറിയാം. സാരമില്ല. വാ, നമുക്ക് വീട്ടിൽ പോവാം. പതുക്കെ എന്നെ പിടിച്ചു എഴുന്നേല്ക്കാൻ സഹായിച്ച അവളുടെ കണ്ണിലെ കണ്ണുനീർ തുള്ളികൾ എന്റെ കൈയിൽ വീണു ഉടഞ്ഞു. ഓർമ്മകൾ പുറകോട്ടു പോയി, കുഞ്ഞു ഉടുപ്പ് ഇട്ട ഒരു മിടുക്കി പെണ്കുട്ടി ഓടി വന്നു ചേട്ടായി എന്നും പറഞ്ഞു കെട്ടിപ്പിടിച്ചു. ഉമ്മ വെച്ചു. പാദസരം കിലുക്കം നിറച്ചു ഒരു പാവാടകാരി പിറന്നാൾ മുത്തങ്ങൾ തന്നു. മഴ നനഞ്ഞ വഴികൾ.. ഒരുമിച്ചു കുട ചൂടിയ ചില നിമിഷങ്ങൾ, ചോക്ലേറ്റ് കഷ്ണങ്ങൾ പോലും വലുത് ചേട്ടായിക്ക് പങ്ക് വെച്ച ഒരു കരിമഷി കണ്ണ് കാരി.. കുപ്പിവളകൾ പൊട്ടിച്ചു ചേട്ടായി ടെ സ്നേഹം നോക്കി കൈ മുറിച്ച വായാടി.. അവൾ മനസ്സിൽ നിറഞ്ഞു നിന്നു. തനിക്ക് വേണ്ടി അവൾ എന്നും വാദിച്ചു,... അവൾ എന്നും തന്റെ നന്മകൾ മാത്രം ആഗ്രഹിച്ചു… നടന്ന നടന്ന വീട്ടിൽ എത്തുമ്പോൾ അവളെമുറുകെ പിടിച്ചിരുന്നോ കൈകൾ, അതോ മനസ്സ് ആണോ ?ദിവസങ്ങൾ കൊഴിഞ്ഞു. അവളെ പെണ്ണ് കാണാൻ ആരോ വരുന്നെന്നു അമ്മ പറഞ്ഞാ അറിഞ്ഞത്. അവിടെ വരെ പോയില്ലെങ്കിൽ മര്യാദ ആവില്ല എന്ന് വിചാരിച്ചു അവിടെ ചെന്നു. ചെക്കൻ ആൾ കൊള്ളാം. തന്നെ പോലെ ഡിഗ്രികാരൻ അല്ല. വലിയ കമ്പനി എഞ്ചിനീയർ ഒക്കെ ആണ്. തന്നെ പോലെ അല്ല.. സുന്ദരൻ ആണ്. മുറിയിൽ ചെന്നു നോക്കിയപ്പോൾ സാരിയിൽ അതീവ സുന്ദരി ആയിരിക്കുന്നു അവൾ എന്റെ എന്റെ മുറപ്പെണ്ണ് !!അവൾ എന്നെ നോക്കി ചിരിച്ചു. ഇത് വരെ ഞാൻ കണ്ട് ചിരി അല്ല. ഒരു ഒഫീഷ്യൽ ചിരി. ആ കണ്ണുകളിൽ വിഷാദം കാർമേഘം ആയി ഉരുണ്ടു കൂടി. ഇപ്പോൾ പെയ്യും എന്ന് പോലെ. നിനക്ക് എന്നെ തനിച്ചാക്കി പോകണോ എന്ന് മനസ്സ് ചോദിയ്ക്കാൻ മടിച്ചു. പതുക്കെ അവൾ അങ്ങോട്ട് പോവാൻ തുടങ്ങിയോ, ഞാൻ അവളെ കൈകൾ കൊണ്ട് പിൻവലിച്ചു. ഒരു നിമിഷം, ആ ഒരു നിമിഷം, എന്റെ കണ്ണീർ കണങ്ങൾ അവഗണിച്ചു അവൾ മുന്നോട്ട് പോയി. ചടങ്ങ് പൂർത്തി ആക്കി, ചെക്കൻ കൂട്ടര് മടങ്ങി. ബാക്കി ഒക്കെ വഴിയെ അറിയിക്കാം എന്ന് പറഞ്ഞു. മുറിയിൽ സകലതും മറന്നു ഞാൻ ഇരുന്നോ.. ചില നിമിഷങ്ങൾ, എത്ര ബലം പിടിച്ചാലും, ചിലപ്പോൾ ചിലത് നമ്മെ കരയിക്കും. ഹൃദയം പിളര്ത്തി തന്നെ!! അവൾ എന്റെ അരികിൽ വന്നിരുന്നു. ഒരു നിമിഷം അവൾ എന്റെ നെഞ്ചോടു ചേർന്ന് ഇരുന്നു. എന്നെ വേറെ ഒരാൾക്ക് വിട്ടു കൊടുകുമോ ജീവൻ ചേട്ടായി ?എന്ന് ചോദ്യം, ആ ചോദ്യം തീരും മുൻപ് ഞാൻ അവളെ വാരി പുണർന്നു. എന്റെ ഹൃദയത്തോട് ചേർത്തു ഞാൻ അവളോട് പറഞ്ഞു, നീ എന്റെ പെണ്ണാണ്. എന്റെ മാത്രം പെണ്ണ്. എന്റെ. മുറപ്പെണ്ണ്. നീ ജനിച്ച കാലം മുതൽ ഇന്ന് വരെ. ഈ നിമിഷം മുതൽ ഈ ജീവിതം അവസാനം വരെ എന്റെ ഭാര്യയും…………….. Veena G Suresh
Showing posts with label veenasuresh. Show all posts

Malayalam
ShortStory
veenasuresh
കല്യാണം കഴിഞ്ഞ നാളുകളിൽ രാധിക വളരെ സ്ലിം ആയിരുന്നു !!അതെ കഥകളിൽ പറയാറുള്ളത് പോലെ മെലിഞ്ഞു സുന്ദരിയായ ഒരു പെൺകുട്ടി. വർഷം ഒന്ന് കഴിഞ്ഞു ഗര്ഭിണി ആയ സമയത്ത് ഒന്നും നോക്കിയില്ല.. കിട്ടിയത് എല്ലാം കഴിച്ചു. കുഞ്ഞാവക്ക് എല്ലാം രുചി അറിയണ്ടേ !... അങ്ങനെ പതുക്കെ പതുക്കെ.. കണ്ണേട്ടന്റെ രാധു വണ്ണം വെച്ചു.. കണ്ണേട്ടൻ ഇടക്കൊക്കെ കളിയായി രാധുവിന്റെ ചെവിയിൽ പറഞ്ഞു, പെണ്ണെ.. എന്റെ സുന്ദരി ഇപ്പൊ ഒരു തടിച്ചി ആയീ... ന്ന്.. അപ്പോൾ ഒക്കെ ഉണ്ട് കണ്ണുകൾ ഉരുട്ടി അവൾ അവനെ ദേഷ്യത്തിൽ നോക്കി... പിന്നെ കുഞ്ഞാവ വലുതായി വരും തോറും വയറും വണ്ണവും ഒക്കെ രാധുവിനു കൂട്ടു വന്നു.. അതിൽ അവൾക്കു ഒരു വിഷമവും തോന്നിയില്ല എന്ന് മാത്രം അല്ല.. ഒരല്പം സന്തോഷം ഉണ്ടായിരുന്നു താനും. ആ ദിനങ്ങളിൽ കണ്ണേട്ടൻ അവൾക്കു കാലു തിരുമ്മി കൊടുത്തിരുന്നു.. അമ്മ ഇഷ്ടം ഉള്ള എല്ലാം ഉണ്ടാക്കി കൊടുത്തിരുന്നു.. അങ്ങനെ അതൊക്കെ അവൾ ആസ്വദിച്ചു പോന്നു.. പെട്ടെന്ന് ഒരു ദിവസം രാധു ന് ഒരു തല ചുറ്റൽ വന്നു.. അന്ന് കുഞ്ഞാവ 7 മാസത്തിലെക്ക് പ്രവേശിക്കാനും തുടങ്ങി !കണ്ണേട്ടൻ വണ്ടി ഒക്കെ വിളിച്ചു ആശുപത്രിയിൽ കൊണ്ട് പോയി.. എന്താ കഥ !രാധുന് ഭാരം കൂടി.. കൂടെ bp യും... 80 കിലോ ഉണ്ട് ത്രെ ! കണ്ണേട്ടന് ഭയങ്കര വെപ്രാളം.. എന്താ ഇപ്പൊ ചെയ്യ.. കുട്ടി വയറ്റിന്നു വെളിയിൽ വരണ വരെ സമാധാനം ഇല്ല.. ഇക്കണക്കിനു ഇവൾ പ്രസവിക്കാൻ സാധ്യത ഇല്ല.. ഓപറേഷൻ ഒക്കെ റിസ്ക് ആണ്. പിറ്റേന്ന് മുതൽ രാധുനെ കണ്ണേട്ടൻ നടത്തിചു.. പതിയെ വയറു താങ്ങി പിടിച്ചു ഉള്ള നടത്തം കണ്ട് സഹിക്കാൻ കഴിയാതെ അവൻ നീ പ്രസവികണ്ട എന്ന് തീർത്തു പറഞ്ഞു.. അപ്പൊ രാധു പൊട്ടി പൊട്ടി ചിരിച്ചു.. കാണാൻ വരുന്ന എല്ലാവരും രാധു ഒത്തിരി വണ്ണം ആയെന്നു പരാതി പറഞ്ഞു.. ഒരു രാത്രിയിൽ കണ്ണേട്ടന്റെ മടിയിൽ കിടക്കുമ്പോൾ രാധു ഒരാഗ്രഹം പറഞ്ഞു.. രാധുന് പഴംകഞ്ഞി കുടിക്ക്‌ണം., അതും ഇനി എല്ലാ ദിവസവും രാവിലെ !കണ്ണേട്ടൻ പൊട്ടിത്തെറിച്ചു, ഇപ്പൊ തന്നെ ഒന്നാം തരം തടിച്ചി ആയി.. ഇനി നിനക്ക് ഞാൻ കഞ്ഞി തരാം.. പെട്ടെന്ന് രാധു പൊട്ടികരഞ്ഞു.. മുഖം ഒക്കെ ചുവന്നു.. അവൾ വയറ്റിൽ തൊട്ട് പറഞ്ഞു നമ്മുടെ വാവക്ക് വേണ്ടിയല്ലേ.. കണ്ണേട്ടൻ ഒന്നും പറയണ്ട.. എന്നോട് ഒരു സ്നേഹോം ഇല്ല... ഞാൻ മിണ്ടില്ല.. കണ്ണേട്ടൻ രാധുനെ കെട്ടിപിടിച്ചു.. മുഖത്ത് മുത്തം കൊടുത്തു.. പൊന്ന് കരയണ്ട ട്ടോ.. പൊന്നിനെ കണ്ണേട്ടൻ കഥ പറഞ്ഞു തരാം... പാട്ട് പാടി തരാം... മതിയോ..... അപ്പൊ ചിരിക്കാൻ രാധു പാട് പെടുന്നു ഉണ്ടായിരുന്നു.....ദിവസങ്ങൾ കൊഴിഞ്ഞു പോവും തോറും വണ്ണവും ബുദ്ധി മുട്ടും കൂടി വന്നു രാധുന്
..ഒരു രാത്രിയിൽ പ്രസവ വേദന വന്നു രാധു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി.. ഓപറേഷൻ തിയേറ്റർ ന് വെളിയിൽ കണ്ണുകൾ ഉറക്കമില്ലാതെ കാവൽ നിന്നു.. രാധുന്റെ ആരാ ?..കണ്ണേട്ടൻ ഓടി ചെന്നു രണ്ടു സിസ്റ്റർമാർ രണ്ടു ആൺകുട്ടികൾ !!ഒരു നിമിഷം കണ്ണേട്ടൻ ഒന്ന് ഞെട്ടി.. തന്റെ രാധു സർപ്രൈസ് ആക്കി വെച്ച ആ ഇരട്ടി മധുരം സന്തോഷം കൊണ്ട് മൂടുന്നു എന്നറിയുമ്പോൾ അവൻ മനസിൽ രാധുനോട് ക്ഷമ പറഞ്ഞു.. അവളെ തടിച്ചി എന്ന് വിളിച്ചു ആക്ഷേപിച്ചതിനു ................. അനേകായിരം രാധുമാർക്ക് വേണ്ടി..... Veena suresh
തടിച്ചി

വീണാസുരേഷ്
കല്യാണം
കല്യാണം ! നീ എവിടെയാ അവൾ എന്നോട് ഫോൺ ചെയ്തു ചോദിച്ചു. . എന്തിനാ ഡാ, എനി എമർജൻസി ? ഞാൻ തിരിച്ചു ചോദിച്ചു... ഞങ്ങൾ ഇരട്ടകളെ അറിയാത്ത ആരും ഇല്ല ഇവിടെ കോളേജിൽ.. ഞങ്ങൾ ഫേമസ് ആണ്.. ഒരാൾ നല്ല ഡാൻസും പാട്ടും ആയി കോളേജിൽ നിറഞ്ഞ സാനിധ്യം ആണ് .... പേര് ശിവ തീർത്ത മറ്റൊരാൾ പഠിപ്പിസ്റ്റ്, തികഞ്ഞ ഒരു കഥാകാരി.. പേര് ശ്രീ ദുർഗാ.... ശിവ, ശ്രീ എന്ന് രണ്ടു പേർ രണ്ട ശരീരം ഒരു ആത്മാവ് !.. ഈ സാമ്യവും രൂപവും വളരെ പ്രശ്നങ്ങൾ സൃഷ്ടിച്ചത് ഞങ്ങൾ നല്ല കോമഡി ആയി കണ്ടിട്ട ഉണ്ട്... ഈ അടുത്ത കാലം വരെ
.. ഞാൻ ചിലപ്പോൾ ശിവയുടെ ചിലങ്ക അണിഞ്ഞു നൃത്തം ചെയ്യാൻ ശ്രമിച്ചു പരാജയപെട്ടു പോകും !കളിച്ചു വരുമ്പോൾ അതൊരു ഡിസ്കോ ആയി തീരും ! മതി എന്റെ മുത്തേ എന്ന് പറഞ്ഞു അമ്മ പൊട്ടിച്ചിരിക്കും.. അപ്പോൾ മുഖം വീര്പ്പിച്ചു ഞാൻ ഓടി പോകും. സത്യം പറയാലോ, ഞാൻ ഒരു തെമ്മാടി ആണ്!ജീന്സും ടോപും കണ്ണിലും മനസിലും ലെൻസ് ഉം ഫിറ്റ് ചെയ്തു നടക്കുന്ന ഒരു തന്റേടി. ഇന്നു ഞാൻ ഒരു ഫറോക്ക് ആണ് ഇടുന്നത് എങ്കിൽ നാളെ ഒരു സ്ലീവ് ലെസ്സ് കുറത്ത ആകും. . ഇന്നു ഉപയോഗിച്ച ഹീൽസ് ആകില്ല നാളെ.. ലിപ്സ്ടിക് ഇല്ലാതെ ഉറങ്ങാറ് പോലും ഇല്ല..ഇടയ്ക്കു ഒക്കെ അച്ഛന്റെ കൂടെ ഗുസ്തി പിടിക്കും... ചെസ്സ് കളിക്കും...ഇടയ്ക്കു വയലിൻ വായിക്കും... വല്ലപ്പോഴും വായിച്ച് വായിച്ച് തലയ്ക്കു പിടിച്ചാൽ, നേരെ റൂമിൽ പോയി വലിക്കും ! അപ്പുറത്തെ ശശി ചേട്ടന്റെ കൈയിൽ നിന്നും വാങ്ങി വെച്ചിട്ടുണ്ട് സിഗരറ്റ്.. ഒരെണ്ണം അങ്ങ് ആഞ്ഞു വലിക്കും ! ഇതൊക്കെ ആണ് എങ്കിലും പഠിക്കാൻ ഞാൻ മിടുക്കി ആണ്... എപ്പോളും ടോപ് ! എഴുതിയ നോവൽ എല്ലാം ഹിറ്റ് ആണ്... ശ്രീ ശ്രീ എന്ന കഥാ കാരി യേ അറിയാതെ പോയവർ വിരളം. ഞങ്ങളുടെ ശിവ ഒരു പാവം ആണ്... ഞാൻ കണ്ടിടുള്ള് ഏറ്റവും പാവം ! ഇന്ന അവൾ ഏറ്റവും ആഗ്രഹിച്ച ഒരു സുദിനം ആണ്... ഞാൻ അവൾക്ക ഒരു സാരി വാങ്ങാൻ വന്നതാണ് .. അതിന്റെ ഇടയിലും അവളുടെ ഒടുക്കത്തെ ഫോൺ വിളി ! ഒരു മൂന്നു മിനിറ്റ് ശിവ എന്നേക്കാൾ മൂത്തത് ആണ്.. പക്ഷെ അത് ഒന്നും എനിക്ക് പ്രശ്നം അല്ല. ഞാൻ അവളെ ഇങ്ങനെ ഒക്കെ വിളിക്കും. ഇന്നു അവളെ പെണ്ണ് കാണാൻ വരും.. എനിക്ക് പിന്നെ ഇതിൽ ഒന്നും താല്പര്യമില്ല.. വിവാഹം ഒരു ബാധ്യത ആണ് എന്ന ഞാൻ കരുതുന്നത്.. ശ്രീ നീ എനിക്ക് കുറച്ചു മുല്ലപ്പൂ കൂടെ വാങ്ങുമോ എന്ന് അവൾ.. അയ്യേ.. എന്തോന്ന് മുല്ലപ്പൂ വോ ? ഇതൊക്കെ പഴയ സ്റ്റൈൽ അല്ലേ ശവേ അല്ല ശിവ എന്ന് ഞാൻ.. അപ്പോൾ അവൾ പിണക്കം ഭാവിച്ചെ ഫോൺ കട്ട് ചെയ്തു പോയി !ഒരു ചിരിയോടെ ഞാൻ വീണ്ടും സാരി തിരയാൻ തുടങ്ങി.. വീട്ടിൽ ചെന്നപ്പോൾ സമയം 10 മണി. ഇപ്പോൾ വരുമോ ആവൊ ?അവൾ എവിടെയാ അമ്മേ.. ഞാൻ അമ്മയോട് ചോദിച്ചു.. അപ്പോൾ അമ്മ പറഞ്ഞു നീ അകത്തു ചെല്ല്. അവടെ ഉണ്ട്.. ഇല്ല ഒരുങ്ങിയിട്ടില്ല !??അവൾ എന്നെ വട്ടം ചുറ്റി പിടിച്ചു.. കവിളിൽ ഒരു ഉമ്മയും തന്നു എന്നിട്ട് പറഞ്ഞു. "ദേ ശ്രീ എനിക്ക് ഒന്ന് പറയാൻ ഉണ്ട് നമ്മൾ ട്വിൻസ് അല്ലേ.. ചുമ്മാ ഒന്ന് ഒരു പോലെ ഒരുങ്ങി നിൽകാം.. ഇതൊക്കെ ഒരു രസം അല്ലേ .. വരുന്നവരെ ഒന്ന് ഞെട്ടിക്കാമെന്ന് " ഞാൻ പറഞ്ഞു നോക്ക് നീ ഈ സാരി ഉടുത് നടക്കും പോലെ ഒന്നും എനിക്ക് പറ്റില്ല... അത് ശരി അവുല "! അതൊക്കെ ഞാൻ ഏറ്റു എന്ന് അവൾ. അങ്ങനെ ഞാൻ ആദ്യമായി സാരി ഉടുത്ത.. രണ്ട പേരും അമ്മ ഒരിക്കൽ വാങ്ങി തന്ന neelayil റോസാ പൂക്കൾ ഉള്ള സാരി ഉടുത്ത അണിഞ്ഞു ഒരുങ്ങി !എന്റെ ഷാമ്പൂ ചെയ്ത മുടി ജെൽ തേച്ചു ഒതുക്കി പിന്നിൽ കെട്ടി അവൾ മുല്ലപൂ കുത്തി.. അത് വലിച്ചു പറിച്ചു കളയാൻ തോന്നി എങ്കിലും ഞാൻ സഹിച്ചു നിന്നു. കണ്ണുകളിൽ നിന്നു ലെൻസ് എടുത്ത് മാറ്റി നിറയെ കണ്മഷി എഴുതി അവൾ... എല്ലാം കഴിഞ്ഞു കണ്ണാടിയിൽ നോക്കി !അത്ഭുതം !ഞാൻ ഒരു സൂപ്പർ നാടൻ പെണ്ണ് ആയി ! ശെരിക്കും ശിവ ആണെന്ന് തോന്നും !! അൽപ്പം കഴിഞ്ഞു അവർ വന്നു... ചെക്കൻ കൂട്ട് രും ഫ്രണ്ട്സും. ഞാൻ പതുക്കെ പിന്മാറി.. പക്ഷെ ശിവ വിട്ടില്ല !വിടെടി എന്നെ എന്ന് പറഞ്ഞു ഒച്ച വെച്ചു. അമ്മ പറഞ്ഞു മിണ്ടാതെ.. ഞങ്ങളുടെ ഫ്രണ്ട്സ് ആരാണ് ശിവ ആരാണ് ശ്രീ എന്നറിയാതെ കുഴങ്ങി... ഒരു അമ്മാവി എന്റെ കൈയിൽ ട്രേ യിൽ ചായ എടുത്തു തന്നു... ഞാൻ പറഞ്ഞു അമ്മായി ഞാൻ ശ്രീ ആണ്.. ഞാൻ അല്ല പെണ്ണ്... അപ്പോൾ അവർ.. അതൊക്കെ കൈയിൽ വെച്ചോ.. പോയി ചായ കൊടുക്ക് നാണിച്ചു നിൽകാതെ.. അച്ഛൻ ഉറക്കെ വിളിച്ചു സുജാത.. ചായ.. ഞാൻ അവടെ ഒക്കെ അവളെ തിരഞ്ഞു... കാണുന്നില്ല !എടി വന്ജകി... നിന്നെ കൊല്ലും ഞാൻ ഇന്ന... അല്ലേ ഇത് ഒരു മാതിരി ചെയ്തായി പോയി !!!ആ... ഒരു ചായ അല്ലേ... അതും ശിവ യുടെ ഗെറ്റ് അപ്പ് ഉം... പ്രോബ്ലം നഹീ ഹേ... ഞാൻ പണ്ടെങ്ങോ കണ്ട് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലെ നായികയെ പോലെ തല കുനിച്ചു ട്രേ കയ്യിൽ പിടിച്ചു വിറയ്ക്കുന്ന ശരീരവും പിടക്കുന്ന മനസും ആയി കടന്നു ചെന്നു !ചിരിക്കരുത്... ചിരിച്ചാൽ പോയി... കള്ളി പൊളിയും... കാരണം ഞാനും ശിവ ഉം തമ്മിൽ ഉള്ള ഏക മാറ്റം.. ഞാൻ ചിരിച്ചാൽ വിരിയുന്ന നുണകുഴി ആണ്.. എന്റെ ചെവിയുടെ പുറകിൽ ഒരു മറുക് ഉം ഉണ്ട് .. പക്ഷെ അത് അത്ര തിരിച്ചറിയില്ല. ഒന്ന് നോക്കി മുഖത്തേക്ക്... ആ... ചെക്കൻ തന്നെ... പേര് അരവിന്ദ്... ജോലി ഡോക്ടർ...കാണാൻ ഒക്കെ ചന്തം ഉണ്ട്... എനിക്ക് ഇഷ്ടായി.. ശേ... അതല്ല... അവൾക്കു ചേരും !എന്റെ മുഖത്തേക്ക് പുള്ളി സുക്ഷിച്ചു നോക്കി... ഒരു പുഞ്ചിരി..." എനിക്ക് ഇഷ്ടായി എന്നുള്ള അർത്ഥത്തിൽ "!ഹയ്യട മണ്ടൻ ഡോക്ടറെ... അതിനു ഇമ്മിണി പുളിക്കും.. ഞാൻ അല്ല പെണ്ണ്... ഞാൻ പതുക്കെ ഉള്ളിലേക്ക് വലിഞ്ഞു... അവൾ ജനലിൽ ഊടെ ഒളിഞ്ഞു നോക്കുകയാണ് ... ഇവിടെ നടക്കുന്ന രംഗങ്ങൾ... ഞാൻ എന്റെ സകല ദേഷ്യവും പുറത്ത് എടുത്ത് അലറി... ഡി പുന്നാര മോളെ.. നീ ഇത് എവ്ടയിരുന്നു ഡീ.... ഡാഷ് മോളെ... അവൾ പറഞ്ഞു എന്റെ ശ്രീ ഒന്ന് ക്ഷമിക്കു... പതുക്കെ.. പ്ലീസ്.. ഞാൻ ആകെ ടെൻഷൻ ആയി പോയി... ബാത്‌റൂമിൽ ആയിരുന്നു... അതാണ്... നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യുന്നേ.. പ്ലീസ്.. അവളുടെ മുഖം കണ്ടപ്പോൾ ഒന്നും പറയാൻ തോന്നിയില്ല... അച്ഛൻ അവടെ പറയുന്നത് കേട്ട്... അവർ ഇരട്ട ആണെങ്കിലും രണ്ടും രണ്ടു പ്രകൃതം ആണ് എന്ന്.. മോൻ ഒരുപാട് കഷ്ടപെടും എന്ന് പറഞ്ഞു കുലുങ്ങി ചിരിച്ചു അച്ഛൻ... അരവിന്ദൻ വിളിക്കുന്നു... മോളെ.. മുത്തേ... അപ്പോൾ എനിക്ക് എന്തോ പോലെ.. അയ്യോ അച്ഛൻ എന്റെ പേരാണ് വിളികുന്നെ.. അവളെ കൊണ്ട് ചെല്ലാൻ ആകും... അവൾ ചക്കി ആണ്.. ഞാൻ മുത്തും ! !!ഞാൻ തിരിഞ്ഞ് നോക്കി... ഇല്ല അവൾ ഇല്ല... വീണ്ടും എന്റെ ദേവിയെ ... പരീക്ഷണം .... ഇവൾ എന്താ ബാത്‌റൂമിൽ പെറ്റ കിടകുവാണോ !!?ഇന്ന നിന്റെ പുറം ഞാൻ പള്ളി പുറം ആക്കും.. രാത്രി ആവട്ടെ... അങ്ങനെ അത് സംഭവിച്ചു... ഡോക്ടർ എന്നോട് കിന്നാരം തുടങ്ങി... എന്തൊകെയോ ചോദിച്ചു... ഞാൻ തല ആട്ടി... ഇടയ്ക്കു എപ്പോളോ അറിയാതെ വന്ന ചിരി അമര്ത്തി പിടിച്ചു... അങ്ങിനെ അത് കഴിഞ്ഞു... അവർ മടങ്ങി... !എല്ലാം ശുഭം.. ഡോക്ടർ ഏമാൻ വിളിച്ചു പറഞ്ഞത്രേ.. കുട്ട്യേ എനിക്ക് ഇഷ്ടായി... ന്ന്... കൊല്ല് എന്നെ അങ്ങ്... ഹും... അവൾ എന്നെ നോക്കി ഒരു കള്ളച്ചിരി പാസാക്കി... ഞാൻ അടിക്കാൻ ഓടി അവൾ വേഗത്തിൽ ഓടി കളഞ്ഞു... അയ്യോ എന്നെ കൊല്ലുന്നേ... അയ്യോ എന്നെ വിടണേ.. എന്നൊക്കെ ഉള്ള നിലവിളികൾ വായു ൽ അല അടിച്ചു... ഇടയ്ക്കു ഒക്കെ എന്റെ ഷെൽഫിൽ നിന്നും പുസ്തകം കാണാതെ ആയി.. അച്ഛനോട് ചോദിച്ചപ്പോൾ അറിഞ്ഞു.. അത് ഒക്കെ അരവിന്ദ് വായിക്കാൻ കൊണ്ട് പോയി ന്ന്... ഞാൻ ദേഷ്യം കടിച്ചു അമര്ത്തി.. ഇടയ്ക്കു എപ്പോളോ ഒക്കെ ഞാൻ വഴിയിൽ അരവിന്ദ് നെ കണ്ട്... ചേച്ചിയെ കെട്ടാൻ പോകുന്നവൻ എന്ന് അർത്ഥത്തിൽ ഞാൻ സംസാരിക്കാൻ മടിച്ചില്ല.. സംസാരിച്ചു... ഇടയ്ക്കു എന്തോ നോവൽ ലെ സംശയം കേട്ട് പൊട്ടി ചിരിച്ചു... ഞാൻ ഇപ്പൊ എന്റെ പഴയ ഗെറ്റ് അപ്പ് ൽ ആണല്ലോ... സാരമില്ല.. മാസം ഒന്ന് കഴിഞ്ഞു... അവൾ ആണെങ്കിൽ അരവിന്ദ് ആരാ എന്ന് അറിയാത്ത പോലെ ഇരിക്കുന്നു.. ഇടയ്ക്കു പുള്ളി എന്നെ വിളിക്കും... നോവൽ കൊള്ളാം... പുതിയ കോപ്പി ഉണ്ടോ..അങ്ങനെ നൂറു കൂട്ടം സംശയം.. എല്ലാത്തിനും ഉത്തരം പറഞ്ഞു എനിക്ക് മതിയായി.. ഇടയ്ക്കു ഞാൻ പറയും.. ശിവ ഇവിടെ ഉണ്ട്... ഉണ്ടോ... എന്ന് മാത്രം ചോദിച്ചിട്ട് വെച്ചു കളയും കള്ളൻ... കല്യാണം അടുക്കും തോറും എനിക്ക് മനപ്രയാസം ആയി... എന്താ എന്ന് അറിയില്ല... ഒരു പക്ഷെ.. അവളെ പിരിയുന്ന കൊണ്ടാണോ... അറിയില്ല... ഒരു ദിവസം വൈകുന്നേരം അരവിന്ദ് എന്നെ വിളിച്ചു.. എനിക്ക് ഒന്ന് കാണണം... ഞാൻ പറഞ്ഞു ശിവ ഇവിടെ ഇല്ല... ഓ അത് സാരമില്ല... ഇയാൾ വന്നാൽ മതി.. ഞാൻ പോയി കാണാൻ... എന്തോ.. അന്ന് എനിക്ക് ലിപ്സ്ടിക് ഇടാനും ഒന്നും തോന്നിയില്ല... ഞാൻ ഒരു ചുരിദാർ ആണ് ഇട്ടതും... കരിയിലക്ൾ പറന്നു നടന്നു... എന്റെ ഷാൾ പറക്കുന്ന ഉണ്ട്... അത് ഇടയ്ക്കു ഇടെ അരവിന്ദ് ന്റെ മുഖത്ത് തട്ടി... ഞാൻ അത് ഒതുക്കി പിടിച്ചു ! എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.. ഞാൻ, അരവിന്ദ് പറഞ്ഞോളു.. എനിക്ക് ശ്രീ യേ ആണ് ഇഷ്ടം.... ഞാൻ പെട്ടന്ന് വല്ലാതെ ആയി... പക്ഷെ ഉടനെ ഇങ്ങനെ പറഞ്ഞു... അയ്യോ അത് ഒക്കെ തോന്നൽ ആണ് ഡോക്ടർ... എന്റെ സ്ത്രീ കഥപാത്രങ്ങൾ പോലെ അല്ല ഞാൻ... മാത്രം അല്ല ശിവ അവൾ അവടെ ഒത്തിരി പ്രതീക്ഷ യിൽ ആണ്... ഞാൻ വിവാഹത്തിന് ഒന്നും തയ്യാറല്ല... ശ്രീ യേ അല്ലാതെ മറ്റൊരാളെ ഞാൻ വിവാഹം ചെയ്യില്ല... ഇത് പറഞ്ഞു അരവിന്ദ് മടങ്ങി !!!!ഞാൻ വീട്ടിൽ മടങ്ങി എത്തുമ്പോൾ ശിവ ക്ഷണകത്ത് അടക്കി വെകുകയാണു..അതെ.. ശിവ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് ... എന്താടാ... പറ അവൾ പറഞ്ഞു... ഞാൻ... ഇന്ന അരവിന്ദ് നെ കണ്ട്... അതാണോ അതിനെന്താ ?അത് സാരമില്ല... എടി അതല്ല.. അയാൾ പറഞ്ഞു എന്നെ ആണ് അയാള്ക്ക് ഇഷ്ടം എന്ന്.. ഇഷ്ടപെട്ടോട്ടെ അതിനെന്താ... എടി അതല്ല അയാൾ എന്നേ വിവാഹം കഴിക്കു എന്ന്... ഓഹോ അതെയോ.. കഴികറ്റെ... എന്റെ സകല നിയന്ത്രണം വും വിട്ടു... ഞാൻ അവളുടെ മുഖത്ത് ആഞ്ഞു അടിച്ചു !അല്ലേ നിനക്ക് പറഞ്ഞാ മനസിലാവില്ല അല്ലേ... അവൾ കരഞ്ഞില്ല !ചിരിക്കുന്ന... അമ്മ ഉം അച്ഛനും ചിരിക്കുന്ന... !!!??ഞാൻ ഒന്നും മനസിലാകാതെ ചുറ്റും നോക്കി . അവൾ കല്യാണകുറി എനിക്ക് നീട്ടി... അതിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്... ശിവ തീർത്ത ആൻഡ് ശ്രീ ദുർഗാ.വിത്ത് ആയുഷ് ആൻഡ് അരവിന്ദ് എന്ന്.... എനിക്ക് ഒന്നും മനസിലായില്ല... പെട്ടെന്ന് അവരെല്ലാം കൂടെ പൊട്ടിചിരിച്ചു !എടി പൊട്ടി... നിന്റെ ചെക്കൻ തന്നെ ആണ് നിന്നെ ഇഷ്ടം ആണെന്ന് പറഞ്ഞത്... അതിനു ഞാൻ എന്തിനാ വിഷമിക്കുന്നേ ? ആയുഷ് നാളെ അമേരിക്കയിൽ നിന്നും വരുമ്പോൾ നിനക്ക് കാണാം... അരവിന്ദ് ന്റെ ട്വിൻ ആണ് .. അല്ലേ അപ്പൊ അതാണ് ആ പെണ്ണ് കാണലും ആള് മാറൽ ഉം ഒക്കെ ഇങ്ങനെ ആവാൻ കാരണം... അല്ലേ... ഞാൻ ഇതൊക്കെ ഇപ്പോൾ ആണ് അറിയുന്നെ. ഇല്ല ഞാൻ സമ്മദിക്കില്ല... ഞാൻ മുറിയിലേക്ക് ഓടി . വാതിൽക്കൽ അവർ മുട്ടി വിളിച്ചു .... തുറക്കാൻ. . പ്ലീസ്.. തുറക്കാൻ... നിനക്ക് ഇഷ്ടമില്ലേ... എങ്കിൽ വേണ്ട... നിന്നെ ഒന്ന് സമ്മതിക്കണം എന്ന് അരവിന്ദ് തന്നെ റിക്വസ്റ്റ് ചെയ്തു അതാ... അവൻ പണ്ടേ നിന്റെ ഫാൻ ആണ്... തുറക്കാൻ ... ശ്രീ.... അപ്പൊ ഫോൺ റിംഗ് ചെയ്തു.... അരവിന്ദ് ആണ്... എന്നോട് ഇങ്ങനെ പറഞ്ഞു... എന്റെ ച്ചീ കുട്ടി അവടെ പ്രശ്നം ഉണ്ടാക്കല്ലേ... ഈ നുണ കുഴി പെണ്ണിനെ ഞാൻ അങ്ങ് പൊന്നുപോലെ സ്നേഹിച്ചോട്ടെ... പ്ലീസ്... ഇടയ്ക്കു സിഗരറ്റ് ഉം വാങ്ങി തരാം എന്നെ.... ഞാൻ അറിയാതെ ചിരിച്ചു പോയി. .......വാതിലിൽ നിൽക്കുന്ന ശിവയോട് ഇനി ഇപ്പൊ നിങ്ങൾ ഒക്കെ നിര്ബന്ധിച്ചു പറയുവാ എങ്കിൽ ഞാൻ പിന്നെ... എന്ന് ഞാൻ പറഞ്ഞു.... പിന്നെ നാണം കൊണ്ട് മുഖം പൊതിഞ്ഞു ഓടി കളഞ്ഞു...ശിവ പിന്നാലെ ഓടി... അയ്യോ എന്നെ കൊല്ലല്ലേ..... എന്ന് അപ്പോൾ കരഞ്ഞത് ഞാൻ ആണ്...Veena Suresh

Subscribe to:
Posts (Atom)