Slider

കല്യാണം

0
കല്യാണം ! നീ എവിടെയാ അവൾ എന്നോട് ഫോൺ ചെയ്തു ചോദിച്ചു. . എന്തിനാ ഡാ, എനി എമർജൻസി ? ഞാൻ തിരിച്ചു ചോദിച്ചു... ഞങ്ങൾ ഇരട്ടകളെ അറിയാത്ത ആരും ഇല്ല ഇവിടെ കോളേജിൽ.. ഞങ്ങൾ ഫേമസ് ആണ്.. ഒരാൾ നല്ല ഡാൻസും പാട്ടും ആയി കോളേജിൽ നിറഞ്ഞ സാനിധ്യം ആണ് .... പേര് ശിവ തീർത്ത മറ്റൊരാൾ പഠിപ്പിസ്റ്റ്, തികഞ്ഞ ഒരു കഥാകാരി.. പേര് ശ്രീ ദുർഗാ.... ശിവ, ശ്രീ എന്ന് രണ്ടു പേർ രണ്ട ശരീരം ഒരു ആത്മാവ് !.. ഈ സാമ്യവും രൂപവും വളരെ പ്രശ്നങ്ങൾ സൃഷ്ടിച്ചത് ഞങ്ങൾ നല്ല കോമഡി ആയി കണ്ടിട്ട ഉണ്ട്... ഈ അടുത്ത കാലം വരെ 
.. ഞാൻ ചിലപ്പോൾ ശിവയുടെ ചിലങ്ക അണിഞ്ഞു നൃത്തം ചെയ്യാൻ ശ്രമിച്ചു പരാജയപെട്ടു പോകും !കളിച്ചു വരുമ്പോൾ അതൊരു ഡിസ്കോ ആയി തീരും ! മതി എന്റെ മുത്തേ എന്ന് പറഞ്ഞു അമ്മ പൊട്ടിച്ചിരിക്കും.. അപ്പോൾ മുഖം വീര്പ്പിച്ചു ഞാൻ ഓടി പോകും. സത്യം പറയാലോ, ഞാൻ ഒരു തെമ്മാടി ആണ്!ജീന്സും ടോപും കണ്ണിലും മനസിലും ലെൻസ്‌ ഉം ഫിറ്റ്‌ ചെയ്തു നടക്കുന്ന ഒരു തന്റേടി. ഇന്നു ഞാൻ ഒരു ഫറോക്ക് ആണ് ഇടുന്നത് എങ്കിൽ നാളെ ഒരു സ്ലീവ് ലെസ്സ് കുറത്ത ആകും. . ഇന്നു ഉപയോഗിച്ച ഹീൽസ് ആകില്ല നാളെ.. ലിപ്സ്ടിക് ഇല്ലാതെ ഉറങ്ങാറ് പോലും ഇല്ല..ഇടയ്ക്കു ഒക്കെ അച്ഛന്റെ കൂടെ ഗുസ്തി പിടിക്കും... ചെസ്സ്‌ കളിക്കും...ഇടയ്ക്കു വയലിൻ വായിക്കും... വല്ലപ്പോഴും വായിച്ച് വായിച്ച് തലയ്ക്കു പിടിച്ചാൽ, നേരെ റൂമിൽ പോയി വലിക്കും ! അപ്പുറത്തെ ശശി ചേട്ടന്റെ കൈയിൽ നിന്നും വാങ്ങി വെച്ചിട്ടുണ്ട് സിഗരറ്റ്.. ഒരെണ്ണം അങ്ങ് ആഞ്ഞു വലിക്കും ! ഇതൊക്കെ ആണ് എങ്കിലും പഠിക്കാൻ ഞാൻ മിടുക്കി ആണ്... എപ്പോളും ടോപ്‌ ! എഴുതിയ നോവൽ എല്ലാം ഹിറ്റ്‌ ആണ്... ശ്രീ ശ്രീ എന്ന കഥാ കാരി യേ അറിയാതെ പോയവർ വിരളം. ഞങ്ങളുടെ ശിവ ഒരു പാവം ആണ്... ഞാൻ കണ്ടിടുള്ള് ഏറ്റവും പാവം ! ഇന്ന അവൾ ഏറ്റവും ആഗ്രഹിച്ച ഒരു സുദിനം ആണ്... ഞാൻ അവൾക്ക ഒരു സാരി വാങ്ങാൻ വന്നതാണ്‌ .. അതിന്റെ ഇടയിലും അവളുടെ ഒടുക്കത്തെ ഫോൺ വിളി ! ഒരു മൂന്നു മിനിറ്റ് ശിവ എന്നേക്കാൾ മൂത്തത്‌ ആണ്.. പക്ഷെ അത് ഒന്നും എനിക്ക് പ്രശ്നം അല്ല. ഞാൻ അവളെ ഇങ്ങനെ ഒക്കെ വിളിക്കും. ഇന്നു അവളെ പെണ്ണ് കാണാൻ വരും.. എനിക്ക് പിന്നെ ഇതിൽ ഒന്നും താല്പര്യമില്ല.. വിവാഹം ഒരു ബാധ്യത ആണ് എന്ന ഞാൻ കരുതുന്നത്.. ശ്രീ നീ എനിക്ക് കുറച്ചു മുല്ലപ്പൂ കൂടെ വാങ്ങുമോ എന്ന് അവൾ.. അയ്യേ.. എന്തോന്ന് മുല്ലപ്പൂ വോ ? ഇതൊക്കെ പഴയ സ്റ്റൈൽ അല്ലേ ശവേ അല്ല ശിവ എന്ന് ഞാൻ.. അപ്പോൾ അവൾ പിണക്കം ഭാവിച്ചെ ഫോൺ കട്ട്‌ ചെയ്തു പോയി !ഒരു ചിരിയോടെ ഞാൻ വീണ്ടും സാരി തിരയാൻ തുടങ്ങി.. വീട്ടിൽ ചെന്നപ്പോൾ സമയം 10 മണി. ഇപ്പോൾ വരുമോ ആവൊ ?അവൾ എവിടെയാ അമ്മേ.. ഞാൻ അമ്മയോട് ചോദിച്ചു.. അപ്പോൾ അമ്മ പറഞ്ഞു നീ അകത്തു ചെല്ല്. അവടെ ഉണ്ട്.. ഇല്ല ഒരുങ്ങിയിട്ടില്ല !??അവൾ എന്നെ വട്ടം ചുറ്റി പിടിച്ചു.. കവിളിൽ ഒരു ഉമ്മയും തന്നു എന്നിട്ട് പറഞ്ഞു. "ദേ ശ്രീ എനിക്ക് ഒന്ന് പറയാൻ ഉണ്ട് നമ്മൾ ട്വിൻസ് അല്ലേ.. ചുമ്മാ ഒന്ന് ഒരു പോലെ ഒരുങ്ങി നിൽകാം.. ഇതൊക്കെ ഒരു രസം അല്ലേ .. വരുന്നവരെ ഒന്ന് ഞെട്ടിക്കാമെന്ന് " ഞാൻ പറഞ്ഞു നോക്ക് നീ ഈ സാരി ഉടുത് നടക്കും പോലെ ഒന്നും എനിക്ക് പറ്റില്ല... അത് ശരി അവുല "! അതൊക്കെ ഞാൻ ഏറ്റു എന്ന് അവൾ. അങ്ങനെ ഞാൻ ആദ്യമായി സാരി ഉടുത്ത.. രണ്ട പേരും അമ്മ ഒരിക്കൽ വാങ്ങി തന്ന neelayil റോസാ പൂക്കൾ ഉള്ള സാരി ഉടുത്ത അണിഞ്ഞു ഒരുങ്ങി !എന്റെ ഷാമ്പൂ ചെയ്ത മുടി ജെൽ തേച്ചു ഒതുക്കി പിന്നിൽ കെട്ടി അവൾ മുല്ലപൂ കുത്തി.. അത് വലിച്ചു പറിച്ചു കളയാൻ തോന്നി എങ്കിലും ഞാൻ സഹിച്ചു നിന്നു. കണ്ണുകളിൽ നിന്നു ലെൻസ്‌ എടുത്ത്‌ മാറ്റി നിറയെ കണ്മഷി എഴുതി അവൾ... എല്ലാം കഴിഞ്ഞു കണ്ണാടിയിൽ നോക്കി !അത്ഭുതം !ഞാൻ ഒരു സൂപ്പർ നാടൻ പെണ്ണ് ആയി ! ശെരിക്കും ശിവ ആണെന്ന്‌ തോന്നും !! അൽപ്പം കഴിഞ്ഞു അവർ വന്നു... ചെക്കൻ കൂട്ട് രും ഫ്രണ്ട്സും. ഞാൻ പതുക്കെ പിന്മാറി.. പക്ഷെ ശിവ വിട്ടില്ല !വിടെടി എന്നെ എന്ന് പറഞ്ഞു ഒച്ച വെച്ചു. അമ്മ പറഞ്ഞു മിണ്ടാതെ.. ഞങ്ങളുടെ ഫ്രണ്ട്സ് ആരാണ് ശിവ ആരാണ് ശ്രീ എന്നറിയാതെ കുഴങ്ങി... ഒരു അമ്മാവി എന്റെ കൈയിൽ ട്രേ യിൽ ചായ എടുത്തു തന്നു... ഞാൻ പറഞ്ഞു അമ്മായി ഞാൻ ശ്രീ ആണ്.. ഞാൻ അല്ല പെണ്ണ്... അപ്പോൾ അവർ.. അതൊക്കെ കൈയിൽ വെച്ചോ.. പോയി ചായ കൊടുക്ക്‌ നാണിച്ചു നിൽകാതെ.. അച്ഛൻ ഉറക്കെ വിളിച്ചു സുജാത.. ചായ.. ഞാൻ അവടെ ഒക്കെ അവളെ തിരഞ്ഞു... കാണുന്നില്ല !എടി വന്ജകി... നിന്നെ കൊല്ലും ഞാൻ ഇന്ന... അല്ലേ ഇത് ഒരു മാതിരി ചെയ്തായി പോയി !!!ആ... ഒരു ചായ അല്ലേ... അതും ശിവ യുടെ ഗെറ്റ് അപ്പ്‌ ഉം... പ്രോബ്ലം നഹീ ഹേ... ഞാൻ പണ്ടെങ്ങോ കണ്ട്‌ ഒരു ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് ചിത്രത്തിലെ നായികയെ പോലെ തല കുനിച്ചു ട്രേ കയ്യിൽ പിടിച്ചു വിറയ്ക്കുന്ന ശരീരവും പിടക്കുന്ന മനസും ആയി കടന്നു ചെന്നു !ചിരിക്കരുത്... ചിരിച്ചാൽ പോയി... കള്ളി പൊളിയും... കാരണം ഞാനും ശിവ ഉം തമ്മിൽ ഉള്ള ഏക മാറ്റം.. ഞാൻ ചിരിച്ചാൽ വിരിയുന്ന നുണകുഴി ആണ്.. എന്റെ ചെവിയുടെ പുറകിൽ ഒരു മറുക് ഉം ഉണ്ട് .. പക്ഷെ അത് അത്ര തിരിച്ചറിയില്ല. ഒന്ന് നോക്കി മുഖത്തേക്ക്... ആ... ചെക്കൻ തന്നെ... പേര് അരവിന്ദ്... ജോലി ഡോക്ടർ...കാണാൻ ഒക്കെ ചന്തം ഉണ്ട്... എനിക്ക് ഇഷ്ടായി.. ശേ... അതല്ല... അവൾക്കു ചേരും !എന്റെ മുഖത്തേക്ക് പുള്ളി സുക്ഷിച്ചു നോക്കി... ഒരു പുഞ്ചിരി..." എനിക്ക് ഇഷ്ടായി എന്നുള്ള അർത്ഥത്തിൽ "!ഹയ്യട മണ്ടൻ ഡോക്ടറെ... അതിനു ഇമ്മിണി പുളിക്കും.. ഞാൻ അല്ല പെണ്ണ്... ഞാൻ പതുക്കെ ഉള്ളിലേക്ക് വലിഞ്ഞു... അവൾ ജനലിൽ ഊടെ ഒളിഞ്ഞു നോക്കുകയാണ് ... ഇവിടെ നടക്കുന്ന രംഗങ്ങൾ... ഞാൻ എന്റെ സകല ദേഷ്യവും പുറത്ത് എടുത്ത്‌ അലറി... ഡി പുന്നാര മോളെ.. നീ ഇത് എവ്ടയിരുന്നു ഡീ.... ഡാഷ് മോളെ... അവൾ പറഞ്ഞു എന്റെ ശ്രീ ഒന്ന് ക്ഷമിക്കു... പതുക്കെ.. പ്ലീസ്.. ഞാൻ ആകെ ടെൻഷൻ ആയി പോയി... ബാത്‌റൂമിൽ ആയിരുന്നു... അതാണ്... നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യുന്നേ.. പ്ലീസ്.. അവളുടെ മുഖം കണ്ടപ്പോൾ ഒന്നും പറയാൻ തോന്നിയില്ല... അച്ഛൻ അവടെ പറയുന്നത് കേട്ട്... അവർ ഇരട്ട ആണെങ്കിലും രണ്ടും രണ്ടു പ്രകൃതം ആണ് എന്ന്.. മോൻ ഒരുപാട് കഷ്ടപെടും എന്ന് പറഞ്ഞു കുലുങ്ങി ചിരിച്ചു അച്ഛൻ... അരവിന്ദൻ വിളിക്കുന്നു... മോളെ.. മുത്തേ... അപ്പോൾ എനിക്ക് എന്തോ പോലെ.. അയ്യോ അച്ഛൻ എന്റെ പേരാണ്‌ വിളികുന്നെ.. അവളെ കൊണ്ട് ചെല്ലാൻ ആകും... അവൾ ചക്കി ആണ്.. ഞാൻ മുത്തും ! !!ഞാൻ തിരിഞ്ഞ് നോക്കി... ഇല്ല അവൾ ഇല്ല... വീണ്ടും എന്റെ ദേവിയെ ... പരീക്ഷണം .... ഇവൾ എന്താ ബാത്‌റൂമിൽ പെറ്റ കിടകുവാണോ !!?ഇന്ന നിന്റെ പുറം ഞാൻ പള്ളി പുറം ആക്കും.. രാത്രി ആവട്ടെ... അങ്ങനെ അത് സംഭവിച്ചു... ഡോക്ടർ എന്നോട് കിന്നാരം തുടങ്ങി... എന്തൊകെയോ ചോദിച്ചു... ഞാൻ തല ആട്ടി... ഇടയ്ക്കു എപ്പോളോ അറിയാതെ വന്ന ചിരി അമര്ത്തി പിടിച്ചു... അങ്ങിനെ അത് കഴിഞ്ഞു... അവർ മടങ്ങി... !എല്ലാം ശുഭം.. ഡോക്ടർ ഏമാൻ വിളിച്ചു പറഞ്ഞത്രേ.. കുട്ട്യേ എനിക്ക് ഇഷ്ടായി... ന്ന്‌... കൊല്ല് എന്നെ അങ്ങ്... ഹും... അവൾ എന്നെ നോക്കി ഒരു കള്ളച്ചിരി പാസാക്കി... ഞാൻ അടിക്കാൻ ഓടി അവൾ വേഗത്തിൽ ഓടി കളഞ്ഞു... അയ്യോ എന്നെ കൊല്ലുന്നേ... അയ്യോ എന്നെ വിടണേ.. എന്നൊക്കെ ഉള്ള നിലവിളികൾ വായു ൽ അല അടിച്ചു... ഇടയ്ക്കു ഒക്കെ എന്റെ ഷെൽഫിൽ നിന്നും പുസ്തകം കാണാതെ ആയി.. അച്ഛനോട് ചോദിച്ചപ്പോൾ അറിഞ്ഞു.. അത് ഒക്കെ അരവിന്ദ് വായിക്കാൻ കൊണ്ട് പോയി ന്ന്‌... ഞാൻ ദേഷ്യം കടിച്ചു അമര്ത്തി.. ഇടയ്ക്കു എപ്പോളോ ഒക്കെ ഞാൻ വഴിയിൽ അരവിന്ദ് നെ കണ്ട്‌... ചേച്ചിയെ കെട്ടാൻ പോകുന്നവൻ എന്ന് അർത്ഥത്തിൽ ഞാൻ സംസാരിക്കാൻ മടിച്ചില്ല.. സംസാരിച്ചു... ഇടയ്ക്കു എന്തോ നോവൽ ലെ സംശയം കേട്ട് പൊട്ടി ചിരിച്ചു... ഞാൻ ഇപ്പൊ എന്റെ പഴയ ഗെറ്റ് അപ്പ്‌ ൽ ആണല്ലോ... സാരമില്ല.. മാസം ഒന്ന് കഴിഞ്ഞു... അവൾ ആണെങ്കിൽ അരവിന്ദ് ആരാ എന്ന് അറിയാത്ത പോലെ ഇരിക്കുന്നു.. ഇടയ്ക്കു പുള്ളി എന്നെ വിളിക്കും... നോവൽ കൊള്ളാം... പുതിയ കോപ്പി ഉണ്ടോ..അങ്ങനെ നൂറു കൂട്ടം സംശയം.. എല്ലാത്തിനും ഉത്തരം പറഞ്ഞു എനിക്ക് മതിയായി.. ഇടയ്ക്കു ഞാൻ പറയും.. ശിവ ഇവിടെ ഉണ്ട്... ഉണ്ടോ... എന്ന് മാത്രം ചോദിച്ചിട്ട് വെച്ചു കളയും കള്ളൻ... കല്യാണം അടുക്കും തോറും എനിക്ക് മനപ്രയാസം ആയി... എന്താ എന്ന് അറിയില്ല... ഒരു പക്ഷെ.. അവളെ പിരിയുന്ന കൊണ്ടാണോ... അറിയില്ല... ഒരു ദിവസം വൈകുന്നേരം അരവിന്ദ് എന്നെ വിളിച്ചു.. എനിക്ക് ഒന്ന് കാണണം... ഞാൻ പറഞ്ഞു ശിവ ഇവിടെ ഇല്ല... ഓ അത് സാരമില്ല... ഇയാൾ വന്നാൽ മതി.. ഞാൻ പോയി കാണാൻ... എന്തോ.. അന്ന് എനിക്ക് ലിപ്സ്ടിക് ഇടാനും ഒന്നും തോന്നിയില്ല... ഞാൻ ഒരു ചുരിദാർ ആണ് ഇട്ടതും... കരിയിലക്ൾ പറന്നു നടന്നു... എന്റെ ഷാൾ പറക്കുന്ന ഉണ്ട്... അത് ഇടയ്ക്കു ഇടെ അരവിന്ദ് ന്റെ മുഖത്ത് തട്ടി... ഞാൻ അത് ഒതുക്കി പിടിച്ചു ! എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.. ഞാൻ, അരവിന്ദ് പറഞ്ഞോളു.. എനിക്ക് ശ്രീ യേ ആണ് ഇഷ്ടം.... ഞാൻ പെട്ടന്ന് വല്ലാതെ ആയി... പക്ഷെ ഉടനെ ഇങ്ങനെ പറഞ്ഞു... അയ്യോ അത് ഒക്കെ തോന്നൽ ആണ് ഡോക്ടർ... എന്റെ സ്ത്രീ കഥപാത്രങ്ങൾ പോലെ അല്ല ഞാൻ... മാത്രം അല്ല ശിവ അവൾ അവടെ ഒത്തിരി പ്രതീക്ഷ യിൽ ആണ്... ഞാൻ വിവാഹത്തിന് ഒന്നും തയ്യാറല്ല... ശ്രീ യേ അല്ലാതെ മറ്റൊരാളെ ഞാൻ വിവാഹം ചെയ്യില്ല... ഇത് പറഞ്ഞു അരവിന്ദ് മടങ്ങി !!!!ഞാൻ വീട്ടിൽ മടങ്ങി എത്തുമ്പോൾ ശിവ ക്ഷണകത്ത് അടക്കി വെകുകയാണു..അതെ.. ശിവ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് ... എന്താടാ... പറ അവൾ പറഞ്ഞു... ഞാൻ... ഇന്ന അരവിന്ദ് നെ കണ്ട്‌... അതാണോ അതിനെന്താ ?അത് സാരമില്ല... എടി അതല്ല.. അയാൾ പറഞ്ഞു എന്നെ ആണ് അയാള്ക്ക് ഇഷ്ടം എന്ന്.. ഇഷ്ടപെട്ടോട്ടെ അതിനെന്താ... എടി അതല്ല അയാൾ എന്നേ വിവാഹം കഴിക്കു എന്ന്... ഓഹോ അതെയോ.. കഴികറ്റെ... എന്റെ സകല നിയന്ത്രണം വും വിട്ടു... ഞാൻ അവളുടെ മുഖത്ത് ആഞ്ഞു അടിച്ചു !അല്ലേ നിനക്ക് പറഞ്ഞാ മനസിലാവില്ല അല്ലേ... അവൾ കരഞ്ഞില്ല !ചിരിക്കുന്ന... അമ്മ ഉം അച്ഛനും ചിരിക്കുന്ന... !!!??ഞാൻ ഒന്നും മനസിലാകാതെ ചുറ്റും നോക്കി . അവൾ കല്യാണകുറി എനിക്ക് നീട്ടി... അതിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്... ശിവ തീർത്ത ആൻഡ്‌ ശ്രീ ദുർഗാ.വിത്ത്‌ ആയുഷ് ആൻഡ്‌ അരവിന്ദ് എന്ന്.... എനിക്ക് ഒന്നും മനസിലായില്ല... പെട്ടെന്ന് അവരെല്ലാം കൂടെ പൊട്ടിചിരിച്ചു !എടി പൊട്ടി... നിന്റെ ചെക്കൻ തന്നെ ആണ് നിന്നെ ഇഷ്ടം ആണെന്ന് പറഞ്ഞത്... അതിനു ഞാൻ എന്തിനാ വിഷമിക്കുന്നേ ? ആയുഷ് നാളെ അമേരിക്കയിൽ നിന്നും വരുമ്പോൾ നിനക്ക് കാണാം... അരവിന്ദ് ന്റെ ട്വിൻ ആണ് .. അല്ലേ അപ്പൊ അതാണ് ആ പെണ്ണ് കാണലും ആള് മാറൽ ഉം ഒക്കെ ഇങ്ങനെ ആവാൻ കാരണം... അല്ലേ... ഞാൻ ഇതൊക്കെ ഇപ്പോൾ ആണ് അറിയുന്നെ. ഇല്ല ഞാൻ സമ്മദിക്കില്ല... ഞാൻ മുറിയിലേക്ക് ഓടി . വാതിൽക്കൽ അവർ മുട്ടി വിളിച്ചു .... തുറക്കാൻ. . പ്ലീസ്.. തുറക്കാൻ... നിനക്ക് ഇഷ്ടമില്ലേ... എങ്കിൽ വേണ്ട... നിന്നെ ഒന്ന് സമ്മതിക്കണം എന്ന് അരവിന്ദ് തന്നെ റിക്വസ്റ്റ് ചെയ്തു അതാ... അവൻ പണ്ടേ നിന്റെ ഫാൻ ആണ്... തുറക്കാൻ ... ശ്രീ.... അപ്പൊ ഫോൺ റിംഗ് ചെയ്തു.... അരവിന്ദ് ആണ്... എന്നോട് ഇങ്ങനെ പറഞ്ഞു... എന്റെ ച്ചീ കുട്ടി അവടെ പ്രശ്നം ഉണ്ടാക്കല്ലേ... ഈ നുണ കുഴി പെണ്ണിനെ ഞാൻ അങ്ങ് പൊന്നുപോലെ സ്നേഹിച്ചോട്ടെ... പ്ലീസ്... ഇടയ്ക്കു സിഗരറ്റ് ഉം വാങ്ങി തരാം എന്നെ.... ഞാൻ അറിയാതെ ചിരിച്ചു പോയി. .......വാതിലിൽ നിൽക്കുന്ന ശിവയോട് ഇനി ഇപ്പൊ നിങ്ങൾ ഒക്കെ നിര്ബന്ധിച്ചു പറയുവാ എങ്കിൽ ഞാൻ പിന്നെ... എന്ന് ഞാൻ പറഞ്ഞു.... പിന്നെ നാണം കൊണ്ട് മുഖം പൊതിഞ്ഞു ഓടി കളഞ്ഞു...ശിവ പിന്നാലെ ഓടി... അയ്യോ എന്നെ കൊല്ലല്ലേ..... എന്ന് അപ്പോൾ കരഞ്ഞത് ഞാൻ ആണ്...Veena Suresh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo