"താനെന്തൊരു കുശുമ്പിയാണെടോ
😏... ?!!"
ഒന്നാം ക്ലാസ്സിൽ വച്ചു എന്റെ കല്ലുപെൻസിൽ താഴെവീണൊടിഞ്ഞ ദേഷ്യത്തിൽ അടുത്തിരുന്ന കൂട്ടുകാരിയുടെ കൂടി കല്ലുപെൻസിൽ ഒടിച്ചു കളഞ്ഞപ്പോഴാണ് എനിക്കാദ്യം കുശുമ്പി എന്ന പേരു കിട്ടിയത്.. പക്ഷെ കുശുമ്പ് എന്ന കലാരൂപം അതിനും വളരെ മുൻപേതന്നെ ഞാൻ പരിശീലിച്ചു തുടങ്ങിയിരുന്നു.. എല്ലാറ്റിന്റെയും പോലെ ഇതിന്റെയും തുടക്കം വീട്ടിൽ നിന്ന് തന്നെയായിരുന്നു.. ഒന്നേകാൽ വയസ്സിന്റെ വ്യത്യാസത്തിൽ എനിക്ക് ശേഷം പിറന്നു വീണ ആങ്ങളച്ചെക്കനെ നുള്ളിക്കരയിച്ചും കാലിൽപിടിച്ചു വലിച്ചും ഞാൻ അരങ്ങേറ്റം കുറിച്ചു... ഞാൻ വളരുന്തോറും എന്നോടൊപ്പം വലുതായ കുശുമ്പിൽ കിട്ടിയ അവസരങ്ങളിലെല്ലാം ഞാൻ അവനെ ഉപദ്രവിച്ച് സായൂജ്യമടഞ്ഞു.. അവനും മോശമല്ലാരുന്നു കേട്ടോ... മമ്മീടെ ഭാഷയിൽ പറഞ്ഞാൽ ചുണ്ടങ്ങ കൊടുത്തു പടവലങ്ങ വാങ്ങുന്ന പോലെ കൊച്ചു കൊച്ചു ദ്രോഹങ്ങൾക്ക് ചങ്ക് കലങ്ങുന്ന ഒന്നാന്തരം ഇടികൾ തിരിച്ചു കിട്ടി തുടങ്ങിയപ്പോൾ നേരാങ്ങളയെ കായികമായി നേരിടുന്നതിൽ നിന്നും നോം അങ്ങട് വിരമിച്ചു... പിന്നെ മനഃശാസ്ത്രപരമായ ചില സമീപനങ്ങളിലൂടെയായി കാര്യങ്ങൾ... അതായത് പട്ടി, തെണ്ടി, പണ്ടാരം തുടങ്ങിയ 'നാടൻ ' പ്രയോഗങ്ങളും അത്യാവശ്യം കുറ്റം പറച്ചിലും... അതിൽ നോം പലപ്പോഴും വിജയിച്ചിരുന്നു എന്നുതന്ന വച്ചോളൂ... ഇത് വീട്ടിലെ കാര്യം...
സ്കൂളിൽ പഠിക്കാൻ അത്ര മോശമല്ലാതിരുന്നതിനാൽ വേറെ ആർക്കെങ്കിലും എന്നേക്കാൾ കൂടുതൽ മാർക്ക് കിട്ടിയാൽ കഴിഞ്ഞു അവരടെ കാര്യം... പിന്നെ തുടങ്ങുകയായി കുശുമ്പുകുത്തലും കുറ്റം കണ്ടുപിടിക്കലും... അതുപോലെ തന്നെ തൊലി വെളുത്ത പെണ്മണികളോടും.. സത്യത്തിൽ അതെന്റെ കുറ്റമല്ലാട്ടോ.. സ്കൂൾ ആനിവേഴ്സറിക്ക് മാലാഖയായി അഭിനയിക്കാൻ അരയും തലയും മുറുക്കി നിന്ന എന്നെ തഴഞ്ഞിട്ട് വെളുത്തുതുടുത്ത ഒരു ഗുണ്ടുമണിക്ക് ചാൻസ് കൊടുത്ത സിസ്റ്റർനോട് തോന്നിയ പക കാലാന്തരത്തിൽ വെളുത്ത തൊലിയുള്ള മുഴുവൻ പെണ്ണുങ്ങളുടെ നേർക്കുമായി വകമാറിയതിൽ എന്നെ തെറ്റുപറഞ്ഞിട്ട് കാര്യമുണ്ടോ ?!കാര്യം കറുപ്പിനേഴഴകും ഒരു കുളിരുമുണ്ടെന്നൊക്കെ പറയുന്നവർ പോലും വെളുത്ത പെണ്ണുങ്ങൾക്ക് കൊടുക്കുന്ന ഒരു പരിഗണനകണ്ടു മനം മടുത്ത എന്നെപ്പോലെയുള്ള 'സ്മാർട്ട് 'ഗേൾസ് ഇത്തിരി കുശുമ്പ് കുത്തുന്നതിൽ എന്താണ് ഇത്ര അപരാധം ?! ഓ... പറഞ്ഞു പറഞ്ഞു കാടു കേറി.. അല്ലേലും തൊലി വെളുപ്പ് മാഹാത്മ്യം പറഞ്ഞു തുടങ്ങിയാൽ പെട്ടന്നൊന്നും കലിപ്പ് തീരില്ല... !
പ്രസംഗമത്സരത്തിൽ ഒന്നാം സമ്മാനം കിട്ടുന്നയാളെ സ്കൂൾ ലീഡറാക്കുമെന്ന് പറഞ്ഞു നടത്തിയ മത്സരത്തിൽ വാശിയോടെ പങ്കെടുത്ത ഞാനടക്കമുള്ള പെൺ പുലികളെ ബഹുദൂരം പിന്നിലാക്കി സ്കൂൾ ലീഡർ പദവി തട്ടിയെടുത്ത സെബിൻ ആന്റണിഎന്ന കൊച്ചു മിടുക്കനോട് കുശുമ്പ് കുത്തി അങ്ങനെ കുറെക്കാലം... ഒന്ന് മുതൽ പത്തുവരെ ക്ലാസ്സുകളിൽ അങ്ങനെ ഞാനും എന്റെ കുശുമ്പും ചേർന്ന് പഠിച്ചു പത്താം ക്ലാസ്സ് പാസ്സായി പുറത്തിറങ്ങുമ്പോ എന്റെ കുശുമ്പ് ലിസ്റ്റിൽ മൂന്നു പേർ.. സോമിയ.. വിഷ്ണുമായ പിന്നെ ആൻ വർഷ... ആദ്യം പറഞ്ഞ രണ്ടുപേർക്കും പത്തിൽ എന്നേക്കാൾ കൂടുതൽ മാർക്കുണ്ട്... ശേഷം പറഞ്ഞയാൾ ആ വർഷത്തെ സ്കൂളിലെ ബെസ്റ്റ് സ്റ്റുഡന്റ്റും... പോരേ പൂരം... പത്തിനും പ്ലസ് വണ്ണിനുമിടയിലെ നീണ്ട അവധിക്കു ഞാൻ കുശുമ്പിനും അവധികൊടുത്തു ആലപ്പുഴക്കു പോയി... അവിടെ അമ്മായിടെ വീട്ടിൽ എന്നേക്കാൾ കൂടുതൽ സ്ഥാനം അമ്മായിടെ മകളുടെ മകൾ സോണിമയ്ക്കാണെന്ന സത്യം എന്നെ വീണ്ടും കുശുമ്പിയാക്കി മാറ്റി... പിന്നെ പ്ലസ്‌ടൂക്കാലം.. വീണ്ടും പഴയ കഥ... പേരുകൾക്ക് മാത്രം മാറ്റം.... റോഷ്‌നി.. ഫാത്തിമ.. ആദിയായവർ.. പ്ലസ് ടൂ റിസൾട്ട് വന്നപ്പോൾ എന്നേക്കാൾ മാർക്കുള്ള എല്ലാരും എന്റെ ശത്രുക്കൾ... പിന്നെ "അയ്യോ നിനക്ക് നഴ്സിംഗ് ആണോ കിട്ടിയത്... നല്ല കഴിവുണ്ടായിരുന്നതാണല്ലോ "എന്ന് പുറമേ സഹതപിച്ചുകൊണ്ട് ഉള്ളിൽ ചിരിച്ച സുഹൃത്തുക്കളെ കൊല്ലാനുള്ള ദേഷ്യവുമായി നഴ്സിംഗ് പഠനത്തിലേക്ക്... അവിടെ നാലുവർഷവും ക്ലാസ്സ് ടോപ്പേർ ആയിരുന്ന ലൂക്കോസ് മാത്യുവിനോടായി പിന്നെ കുശുമ്പ്...
കാലക്രമത്തിൽ എനിക്ക് കിട്ടാത്ത IELTS പാസ്സായി ഫോറിനിൽ പോയവരോടും എനിക്ക് ചെയ്യാൻ കഴിയാഞ്ഞ പോസ്റ്റ് ഗ്രാജ്വേഷൻ ചെയ്തവരോടും ഞാൻ ഉള്ളിൽ കുശുമ്പ് കുത്തിക്കൊണ്ടേയിരിക്കുന്നു...എന്തി നധികം എന്റെ കുഞ്ഞിനെ കെട്ടിയോൻ ഇത്തിരി കൂടുതൽ കൊഞ്ചിച്ചു എന്നെ മൈൻഡ് ചെയ്യുന്നില്ലെന്നുകണ്ടാൽ അപ്പോൾ ഞാൻ അവനോടും കുശുമ്പ് കുത്തും.. ഇപ്പൊ ദേ എന്റെ പോസ്റ്റിനേക്കാൾ ഇരട്ടി ലൈക് വേറൊരു സുഹൃത്തിന്റെ പോസ്റ്റിന്... എനിക്കിപ്പോ കുശുമ്പ് കുത്താൻ തോന്നുന്നു...നിങ്ങൾക്കും ഇങ്ങനെയൊക്കെ തോന്നാറുണ്ടോ .എല്ലാരും എന്നോട് ചോദിക്കുന്നു.. "താനെന്തൊരു കുശുമ്പിയാണെടോ" എന്ന്... ! ? ഞാൻ മാത്രമാണോ ഇങ്ങനെ ??ഇതൊരു രോഗമാണോ ഡോക്ടർ ?മറുപടി എത്രയും വേഗം പ്രതീക്ഷിക്കുന്നു...
Anju

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക