നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

( ക്രൈം ത്രില്ലെർ ) written by Rajeev AS The ലോർഡ് ഡേവിഡ് IPS

( ക്രൈം ത്രില്ലെർ ) written by Rajeev AS
The
ലോർഡ് ഡേവിഡ് IPS 
*******************
രംഗം 1 .
കഴിഞ്ഞ സെപ്റ്റംബറിലെ ഒരു പകൽ .
കമ്മീഷ്ണർ ഡേവിഡ് പ്രസാദിൻറ്റെ ഇന്നോവ കാർ കൊല്ലപ്പെട്ട സേതുനാഥിന്റ്റെ വീട്ടുമുറ്റത്തു വന്നു നിന്നു. കാറിനടുത്തേക്ക് മാധ്യമപ്രവർത്തകർ തിക്കിത്തിരക്കി വന്നു നിരന്നു . മുഖത്ത് നിന്ന് കൂളിംഗ് ഗ്ലാസ് എടുത്തു മാറ്റി ക്കൊണ്ട് ഡോർ തുറന്നു കമ്മീഷ്ണർ ഡേവിഡ് പ്രസാദ് കാറിൽ നിന്നിറങ്ങി .പിന്നാലെ മറ്റു രണ്ടു പോലീസ് ഉദ്യോഗസ്ഥരും .
" നിങ്ങൾ ഒന്ന് വഴി മാറിക്കൊടുക്ക്.... " അവിടേക്കു ധൃതിയിൽ വന്ന സബ് ഇൻസ്പെക്ടർ രഘുനാഥൻ മാധ്യമപ്രവർത്തകരെ തള്ളിമാറ്റിക്കൊണ്ടു ഉറക്കെ പറഞ്ഞു .
"സാർ ഈ കേസും ഫയലിൽ ഇരുന്നു പൊടിപിടിക്കുമോ ..." മധുരമായൊരു സ്ത്രീ ശബ്ദം കേട്ട ദിക്കിലേക്ക് കമ്മീഷ്ണർ തിരിഞ്ഞു നോക്കി .
സുന്ദരിയായ കണ്ണട വച്ച ഒരു യുവതി . ചാനൽ റിപ്പോർട്ടർ ആണ് .
" അങ്ങനെ ഫയലിൽ ഇരുന്ന് പൊടിപിടിക്കാൻ നിങ്ങൾ ടിവി ക്കാര് സമ്മതിക്കുമോ ...ന്യൂസ് ഹവർ.. സീക്രെട് ഫയൽ എന്നൊക്കെ പറഞ്ഞു നിങ്ങൾ തന്നെ ഇതൊക്കെ പൊക്കിക്കൊണ്ട് വരില്ലേ ..." കമ്മീഷ്ണർ ഡേവിഡ് പ്രസാദ് യുവതിയോട് ചോദിച്ചു .
ചിലരൊക്കെ ചിരിച്ചു .
" ചോദ്യവും ഉത്തരവുമൊക്കെ പ്രസ് ക്ലെബ്ബിൽ വച്ച് ..പ്ളീസ് ...." അസിസ്റ്റന്റ് കമ്മീഷ്ണർ അജിൻ പ്രഭാകർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു .
കമ്മീഷ്ണർ ഡേവിഡ്‌പ്രസാദും സംഘവും സേതുനാഥിന്റ്റെ വീട്ടിലേക്കു കയറി .പിന്നാലെ ചെന്ന മാധ്യമപ്രവർത്തകരെ പോലീസ് തടഞ്ഞു .
രംഗം 2 .
സേതുനാഥിന്റ്റെ ബോഡി കിടന്ന റൂമിലാകെ കമ്മീഷ്ണർ സൂക്ഷ്മം കണ്ണോടിച്ചു .
" വിലപിടിപ്പുള്ളതൊന്നും മോഷണം പോയിട്ടുമില്ല ..പിടി വലി നടന്നതിൻറ്റെ ഒരു ലക്ഷണവുമില്ല ..." സബ് ഇൻസ്പെക്ടർ രഘുനാഥൻ പറഞ്ഞു .
തറയിൽ കട്ട പിടിച്ചു കിടന്ന രക്തത്തിലേക്ക് കമ്മീഷണറുടെ കണ്ണുകൾ തറച്ചു നിന്നു .
കട്ടിലിൻറ്റെ ക്രാസിൽ,കാലിൻറ്റെ ഭാഗത്തും രക്തം പറ്റിപ്പിടിച്ചിരിക്കുന്നത് അയാൾ ശ്രദ്ധിച്ചു .
" കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും സംസ്ഥാന സർക്കാർ അവാർഡുമൊക്കെ കിട്ടീന്നു പറഞ്ഞിട്ടെന്താ ഫലം ഒരു തികഞ്ഞ മദ്യപാനിയാ ഈ കൊല്ലപ്പെട്ട സേതുനാഥ് .. ലെവല് കെട്ട് മറിഞ്ഞുവീണു തലപോയി കട്ടിലിലിടിച്ചതാകും ... " രഘുനാഥൻ പറഞ്ഞു .
" ഇവിടെ സെർവൻറ്റ് ആരും ഇല്ലേ ..... " കമ്മീഷ്ണർ രഘുനാഥനോടു ചോദിച്ചു .
"ഉണ്ട് ..സാറേ ..ഒരു കുട്ടികൃഷ്ണൻ ... മൂന്നാലു ദിവസമായി അവനെ കാണാനില്ലായിരുന്നു ...." മറുപടി പറഞ്ഞത് വെള്ള ജുബ്ബയും മുണ്ടും ധരിച്ച ഒരു മധ്യ വയസ്കനായിരുന്നു .
കമ്മീഷ്ണർ അയാളെ അടിമുടി ഒന്ന് നോക്കി .
"ആരാ ഇയാള് ..."കമ്മീഷ്ണർ രഘുനാഥനോട് ചോദിച്ചു .
"കൊല്ലപ്പെട്ട സേതുനാഥിൻറ്റെ അമ്മാവനാണ് ..." സബ് ഇൻസ്‌പെക്ടർ രാഘുനാഥൻ പറഞ്ഞു .
"കളത്തിൽ പറമ്പിൽ സുകുമാരമേനോൻ ...." സേതുനാഥിൻറ്റെ അമ്മാവൻ പറഞ്ഞു .
കമ്മീഷ്ണർ ഒന്ന് മൂളി .
"കണ്ടിട്ട് ഒരു പന്തികേടുണ്ടല്ലോ .. അമ്മാവന് ...." അസ്സിസ്റ്റൻറ്റ് കമ്മീഷ്ണർ അജിൻ പ്രഭാകർ സുകുമാരമേനോനോട് ചോദിച്ചു .
അയാൾ തെല്ലൊന്നു ഭയന്നു.
രംഗം 3 .
കമ്മീഷ്ണർ ഓഫീസ് .
സേതുനാഥിന്റ്റെ വീട്ടിലെ വേലക്കാരനായിരുന്ന കുട്ടിക്കൃഷ്ണനെ കമ്മീഷ്ണർ ചോദ്യം ചെയ്യുന്നു .
"കുട്ടിക്കൃഷ്ണനെന്തിനാ ഇങ്ങനെ വിറക്കുന്നത് ...സാധാരണ കുറ്റം ചെയ്തവരാ പൊലിസിനെ കാണുമ്പോൾ വിറക്കാറ് ..." ഒരു ചെറു ചിരിയോടെ കമ്മീഷ്ണർ ഡേവിഡ് പ്രസാദ് കുട്ടികൃഷ്ണനോട് പറഞ്ഞു .
" പേടിച്ചിട്ടാ സാറേ ..പോലിസിനെ എനിക്ക് പണ്ടേ പയങ്കര പേടിയാ സാറേ.. ..." കുട്ടികൃഷ്ണൻ ഭയത്തോടെ വിക്കിവിക്കി പറഞ്ഞു .
" ഉം ... കുട്ടികൃഷ്ണൻ പറ ... ആരാ സേതുനാഥിനെ കൊലപ്പെടുത്തിയത് ...." കമ്മീഷ്ണർ നിസാര മട്ടിൽ ചോദിച്ചു .
കുട്ടികൃഷ്ണൻ അമ്പരപ്പോടെ കമ്മീഷണറെ നോക്കി .
" എനിക്കെങ്ങനെ അറിയാനാ സാറേ ...." കുട്ടികൃഷ്ണൻ ഭയത്തോടെ ചോദിച്ചു .
" ഉം ..പിന്നെ കുട്ടികൃഷ്ണന് എന്ത് അറിയാം ... " കമ്മീഷ്ണർ ചോദിച്ചു .
" സേതു സാറ് മരിക്കുന്നതിന് ഒരാഴ്ച മുൻപ് കുറച്ചു കാശ് എനിക്ക് തന്നിട്ട് ഇനി പണിക്കു വരണ്ടാന്നു പറഞ്ഞു ..കാര്യമെന്താണെന്ന് ചോദിച്ചപ്പോൾ ദേഷ്യപ്പെട്ടു .സാറേ സേതു സാറിൻറ്റെ ഭാര്യയും കുട്ടികളും മിസ്സിങ്ങ് ആണെന്നൊക്കെ പത്രക്കാര് ചുമ്മാ എഴുതിപ്പിടിപ്പിക്കുന്നതാ ..അവര് ആറ്റിങ്ങലെവീട്ടിലുണ്ട് ...." കുട്ടികൃഷ്ണൻ പറഞ്ഞു .
" ഉം ... ഓക്കേ ..കുട്ടികൃഷ്ണാ.... കുട്ടികൃഷ്ണൻ പൊയ്ക്കോ ..." ഡേവിഡ് പ്രസാദ് പറഞ്ഞു .
കുട്ടികൃഷ്ണൻ ധൃതിയിൽ റൂമിനു പുറത്തേക്ക് ഇറങ്ങി .
രംഗം 4 .
രാത്രി .
കമ്മീഷ്ണർ ഡേവിഡ് പ്രസാദ് ബെഡ്റൂമിലെ അരണ്ട വെളിച്ചത്തിൽ ലാപ്ടോപ്പിൽ സേതുനാഥിന്റ്റെ ഡെഡ് ബോഡി റൂമിൽ കിടക്കുന്നതിൻറ്റെ വിവിധ ഫോട്ടോകൾ സൂം ചെയ്തു കണ്ടോണ്ടിരിക്കുന്നു .അയാളുടെ 
സംശയാസ്പദമായ ദൃഷ്ടി ചില ഫോട്ടോകളിൽ തറക്കുന്നു .ഇടക്ക് ഫോൺ കോളുകൾ അയാൾ അറ്റെൻറ്റ് ചെയ്തു കൊണ്ടിരുന്നു .
രംഗം 5 .
മുഖ്യമന്ത്രി രാജൻ തോമസിൻറ്റെ വസതി .
" എടോ..കമ്മീഷണറെ ...ആ സാഹിത്യകാരൻറ്റെ കൊലപാതകിയെ പിടിക്കാൻ പറ്റുമോടോ...പത്രക്കാരേം... ടിവി ക്കാരേംകൊണ്ട് പൊറുതിമുട്ടിട്ട് എനിക്കിവിടെ ഇരിക്കാൻ പറ്റുന്നില്ല ..." രാജൻ തോമസ് കമ്മീഷ്ണർ ഡേവിഡ് പ്രസാദിനോട് ചോദിച്ചു .
"സേതുനാഥിന്റ്റെ കൊലപാതകി എത്ര വല്യ കൊലകൊമ്പനായാലും അവനെ നിയമത്തിനു മുന്നിൽ കൊണ്ട് വന്ന് നിർത്തും സാർ ..." ഡേവിഡ് പ്രസാദ് ഉറപ്പോടെ പറഞ്ഞു .
അത് കേട്ട് അടുത്ത് നിന്ന ആഭ്യന്തര മന്ത്രി ജോർജ് ആൻറ്റണി പുച്ഛിച്ചു ചിരിച്ചു .
" എന്നും പറഞ്ഞു നിരപരാധികളുടെ വൃക്ഷണം ഇടിച്ച് അവരുടെ നെറുകെ കേറ്റുന്ന തൻറ്റെ പരിപാടി ഇവിടെ എടുത്തേക്കരുത് ..സി എമ്മേ ... ഇവനെ മാറ്റിയിട്ട് പകരം ആ വിഷ്ണു ജനാർദ്ദനനെ വെക്കാൻ ഞാൻ ഇപ്പഴും സി എമ്മിനോട് പറയുവാ ...." ആഭ്യന്തര മന്ത്രി ജോർജ് ആൻറ്റണി പറഞ്ഞു .
ഡേവിഡ് പ്രസാദ് ചിരിച്ചു .
" തനിക്കെന്താടോ ഇയാളോട് ഇത്ര ഇഷ്ടക്കേട് ...." മുഖ്യമന്ത്രി ചോദിച്ചു .
" അത് പണ്ടത്തെ ആ രാജാക്കാട്ടെ സംഭവമാണ് സാർ ..സാർ ഓർക്കുന്നുണ്ടാകും ..ഇദ്ദേഹത്തെയും ഒരു നക്ഷത്ര വേശ്യയെയും ഞാനവിടുത്തെ ഒരു റിസോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്... അന്ന് മുതലുള്ളതാ എന്നെ കാണുമ്പോൾ ഇദ്ദേഹത്തിൻറ്റെ ഈ കുത്തിക്കഴപ്പ് ....ഇതിനു മരുന്ന് ചെകിടത്തു നാലു പൊട്ടിക്കുകയാ ...പ്രോട്ടോക്കോളും കോപ്പും ഒന്നും ഞാൻ നോക്കില്ല " കമ്മീഷ്ണർ ഉച്ചത്തിൽ പറഞ്ഞു . 
ജോർജ് ആൻറ്റണി ഒന്ന് വിയർത്തു .
"ക്ഷെമിക്കണം സാർ ..." കമ്മീഷ്ണർ മുഖ്യമന്ത്രിയെ നോക്കി പറഞ്ഞു .
മുഖ്യമന്ത്രി ജോർജ് ആൻറ്റണിയെ ഒന്ന് സൂക്ഷിച്ചു നോക്കി .
"ചുമ്മാ ഉദ്ധരിപ്പിച്ചു കാണിച്ച് പേടിപ്പിക്കാതെടാ കൊച്ചനെ .... " .ജോർജ് ആൻറ്റണി കമ്മീഷണറോട്‌ പറഞ്ഞു.
"താൻ മിണ്ടാതിരിക്ക്..." മുഖ്യമന്ത്രി ജോർജ് ആൻറ്റണിയെ വിലക്കിക്കൊണ്ട് പറഞ്ഞു.
" ഈ കേസ് താൻ തന്നെ അന്വേഷിക്കും ....തനിക്കു പകരം വേറാരും വരില്ല ..ഇത് ഈ നാട്ടിലെ മുഖ്യമന്ത്രി തരുന്ന ഉറപ്പാ ...." മുഖ്യമന്ത്രി കമ്മീഷണറുടെ അടുത്തേക്ക് കുറച്ചുകൂടി അടുത്ത് നിന്ന്പറഞ്ഞു .
അത് കേട്ട് ജോർജ് ആൻറ്റണി അക്ഷമനായി നിന്നു.
"താങ്ക്യു സാർ.... " ജോർജ് ആൻറ്റണിയെ അടിമുടി ഒന്ന് നോക്കിയിട്ട് കമ്മീഷ്ണർ വേഗത്തിൽ പുറത്തേക്ക് നടന്നു പോയി .
രംഗം 6 .
ആറ്റിങ്ങലെ സേതുനാഥിന്റ്റെ ഭാര്യയായ താരയുടെ അമ്മ വീട് .
" സേതുവിൻറ്റെ മദ്യപാനമാണ് കുടുംബം തകർത്തത് ...ഒരു നേരത്തും സ്വബോധം അയാൾക്കില്ല ..ഒപ്പം ലൈംഗിത വൈകൃതങ്ങളും ... അയാൾക്കൊപ്പം ഒരുവിധത്തിലും ജീവിക്കാൻ കഴിയില്ലെന്ന് ഉറപ്പായപ്പോഴാണ് ഞാൻ കുട്ടികളെയും കൊണ്ട് ആ പടി ഇറങ്ങിയത് ..." കമ്മീഷണറുടെ മുന്നിലിരുന്ന താര പറഞ്ഞു നിർത്തി .
"കഴിഞ്ഞ രണ്ടു മൂന്നു ദിവസം താര എവിടായിരുന്നു ... "കമ്മീഷ്ണർ ചോദിച്ചു .
" ഞാൻ എന്റ്റെ ഒരു പഴയ സുഹൃത്തിൻറ്റെ വീട്ടിലായിരുന്നു .... അവിടെ വച്ച് അറിഞ്ഞു സേതു കൊല്ലപ്പെട്ടെന്ന് ...പക്ഷെ വരാനോ.. ഡെഡ് ബോഡി കാണാനോ മനസ് വന്നില്ല ... പിന്നെ ന്യൂസിലൊക്കെ കണ്ടു സേതുനാഥിൻറ്റെ ഭാര്യയും കുട്ടികളും മിസ്സിങ് ആണെന്ന് .... മാധ്യമങ്ങൾക്ക് അവരുടെ റേറ്റിങ് കൂട്ടണമല്ലോ...." താര പറഞ്ഞു നിർത്തി .
"എന്ന് മുതലാണ് സേതുനാഥ് മദ്യപാനം തുടങ്ങിയത് ..." കമ്മീഷ്ണർ ചോദിച്ചു .
"അത് വ്യക്തമായി ഞാൻ ഓർക്കുന്നില്ല സാർ ..." താര മറുപടി പറഞ്ഞു .
"വ്യക്തമായി ഓർക്കണം നിങ്ങൾ .... " പൊടുന്നനെ കസേരയിൽ നിന്ന് ചാടി എഴുന്നേറ്റ് കമ്മീഷ്ണർ ശബ്ദം ഉയർത്തി താരക്കുനേരെ വിരൾ ചൂണ്ടിക്കൊണ്ട് പറഞ്ഞു .
താര ഞെട്ടിപ്പോയി .
" സേതുനാഥിൻറ്റെ കൊലപാതകിയെ അറസ്റ്റു ചെയ്യണമെന്ന ആവശ്യവുമായി നിരാഹാരം കിടക്കുന്ന രാമദാസ് എന്ന തലമൂത്ത എഴുത്തുകാരനുമായി നിങ്ങള്ക്ക് അടുപ്പം ഉണ്ടെന്നു മനസിലായ അന്നുമുതലാണ് സേതുനാഥ് മദ്യത്തെ തേടിപ്പോകാൻ തുടങ്ങിയത് ...." കമ്മീഷ്ണർ ഡേവിഡ് പ്രസാദ് ഉച്ചത്തിൽ പറഞ്ഞു .
താര വീണ്ടും ഞെട്ടിത്തരിച്ചു .അവൾ ഉരുകി ഒലിച്ച് കസേരയിൽ ഇരുന്നു .
"....ഇനി ഒളിക്കാൻ പഴുതുകളില്ല ...താരാ....രാമദാസ് പോലീസ് കസ്റ്റഡിയിലാണ് " ഡേവിഡ് പ്രസാദിൻറ്റെ വാക്കുകൾ കേട്ട് താര മുഖം പൊത്തി പൊട്ടിക്കരഞ്ഞു .
രംഗം 7 .
മുഖ്യമന്ത്രിയുടെ വസതി .
ഡി. ജി. പി . ജിജോയി അലക്‌സാണ്ടറും മറ്റു ചില പോലീസ് ഉദ്യോഗസ്ഥരും സന്നിധരായിരുന്നു.
" രാമാദാസിന് സേതുനാഥിന്റ്റെ ഭാര്യയോട് തോന്നിയ കാമമാണ് അയാളെ ആ അരും കൊലയിലേക്ക് നയിച്ചത് ...സേതുനാഥ്‌ സ്ഥിരമായി കയറുന്ന ബാറിലെ സപ്ലേയർ പയ്യന് കാശെറിഞ്ഞ് അയാൾ സേതുനാഥിന് കൊടുത്ത മദ്യത്തിൽ അമിത ഡോസിൽ ഉറക്കഗുളിക ചേർത്തു..........."
( ബാറിൽ വച്ച് സപ്ലയർ പയ്യനുമായി സംസാരിക്കുന്ന രാമദാസിൻറ്റെ ചിത്രം കമ്മീഷണറുടെ ഭാവനയിൽ തെളിഞ്ഞു ...)
" ബാറിൽ നിന്നിറങ്ങിയ സേതുനാഥിനെ രാമദാസ് പിന്തുടർന്നു ..." കമ്മീഷ്ണർ പറഞ്ഞു .
രംഗം 8 .
കഴിഞ്ഞു പോയൊരു രാത്രി .
രാമദാസ് ഡോർ തുറന്നു അകത്തേക്ക് നോക്കി .കട്ടിലിൽ വിലങ്ങനെ മലർന്നു കിടന്നു എന്തെക്കെയോ പറയുകയാണ് സേതുനാഥ്‌ .രാമദാസിനെ കണ്ട അയാൾ പണിപ്പെട്ട് എഴുന്നേറ്റു .
തൻറ്റെ ഭാര്യയെ കാറിൽ വച്ച് കെട്ടിപ്പിടിച്ച് രാമദാസ് ചുംബിക്കുന്ന രംഗം ഒരു ഷോപ്പിങ് മാളിൽ നിന്ന് സേതുനാഥ്‌ ഒരിക്കൽ കണ്ടത് അയാളുടെ ഓർമ്മയിൽ മിന്നൽ പിളർപ്പായി കടന്നുപോയി .
കാൽ വഴുതി സേതുനാഥ്‌ തറയിലേക്ക് വീണു.രാമദാസ് അത് കണ്ടു ചിരിച്ചു. രാമദാസിൻറ്റെ രണ്ടു കാലുകളിലും പോളിത്തീൻ കവർ കേറ്റി കെട്ടിയിരുന്നു .അയാളുടെ കാലുകളിൽ അള്ളിപ്പിടിച്ചു സേതുനാഥ്‌ അയാളെ തുറിച്ചു നോക്കി .
" പോലീസ് നായ മണം പിടിച്ചു വരാതിരിക്കാനാ ഈ പോളിത്തീൻ കവർ കാലിൽ ഇട്ടിരിക്കുന്നത് ....."ഒരു കൊലച്ചിരിയോടെ രാമദാസ് പറഞ്ഞു .പറഞ്ഞുതീർന്നതും അയാൾ സേതുനാഥിനെ ചവുട്ടി വീഴ്ത്തി .
തറയിൽ കിടക്കുന്ന സേതുനാഥിനെ നോക്കിക്കൊണ്ടയാൾ തോളിലെ ബാഗിൽ നിന്ന് ഗ്ലൗസ് എടുത്തു കയ്യിലേക്ക് വലിച്ചു കേറ്റി.എന്തോ ഒരു സ്പ്ര എടുത്തു അയാൾ റൂമിലാകെ അടിച്ചു .ബാഗിൽ നിന്ന് ടൂൾസ് എടുത്ത് കട്ടിലിൻറ്റെകാൽ ഇളക്കി എടുത്തു .എഴുന്നേറ്റു വന്ന സേതുനാഥിൻറ്റെ തലയ്ക്കു രാമദാസ് കയ്യിലിരുന്ന കട്ടിലിൻറ്റെ കാലുകൊണ്ട് അടിച്ചു .സേതുനാഥ്‌ തറയിലേക്ക് വീണു .അനക്കമില്ലാതെ കിടക്കുന്ന അയാളെ നോക്കികൊണ്ടു രാമദാസ് കട്ടിലിൻറ്റെ കാൽ ഉറപ്പിക്കുന്ന ജോലിയിലേക്ക് തിരിഞ്ഞു .
****
" വളരെ തന്ത്ര പൂർവ്വം കട്ടിലിൻറ്റെ കാൽ ആഴിച്ച് എടുത്ത് അത് കൊണ്ട് സേതുനാഥിന്റ്റെ തലക്കടി ച്ചു കൊലപ്പെടുത്തി ... നിരവധി ഡിറ്റക്റ്റീവ് നോവലുകൾ എഴുതി പേരെടുത്ത ആളാണല്ലോ രാമദാസ് ..സേതുനാഥ്‌ മദ്യപിച്ചു ലെക്കുകെട്ട് വീണപ്പോൾ കട്ടിലിൽ തല ഇടിച്ചു മരിച്ചതാണെന്നു വരുത്തിത്തീർക്കുവാനായിരുന്നു ഈ രീതിയിൽ കൊല ചെയ്തത് . ..സേതുനാഥിൻറ്റെ ഭാര്യയും കുട്ടികളും മിസ്സിങ് ആണെന്ന തെറ്റായ ന്യൂസ് മാധ്യമങ്ങൾക്കു നൽകിയതും രാമദാസ് ആയിരുന്നു ... ഇത് കൂടുതൽ പ്രശ്നങ്ങൾ ശ്രഷ്ടിക്കുമെന്നു മനസിലാക്കിയ അയാൾ കുട്ടിക്കൃഷ്ണനെ കൊണ്ട്അത് തിരുത്തി ... അവിടെ ആണ് അയാൾക്ക്‌ വീഴ്ച പറ്റിയത് .. .. സേതുനാഥിൻറ്റെ ഭാര്യയും കുട്ടികളും ആറ്റിങ്ങലെ വീട്ടിലുണ്ടെന്ന് കുട്ടികൃഷ്ണൻ എന്നോട് പറഞ്ഞപ്പോൾ ..അയാൾ അത് എങ്ങനെ അറിഞ്ഞെന്ന് മനപ്പൂർവം ഞാൻ ചോദിച്ചില്ല ... പിന്നെ കുട്ടിക്കൃഷ്ണനെ ഞങ്ങള് പോലീസുകാര് ചെറുതായിട്ടൊന്നു സുഖിപ്പിച്ചു ...അപ്പഴാ അവൻ രാമദാസ് പറഞ്ഞിട്ടാണ് സേതുനാഥിൻറ്റെ ഭാര്യയും കുട്ടികളും ആറ്റിങ്ങലെ വീട്ടിലുണ്ടെന്ന് പറഞ്ഞതെന്ന് സമ്മതിച്ചു . പക്ഷെ രാമദാസാണ് കൊലയാളിയെന്നു പാവം കുട്ടികൃഷ്ണന് അറിയില്ല .. ആ കട്ടിലിൻറ്റെ കാലിൽ പറ്റിപ്പിടിച്ചിരുന്ന ഒരു നരച്ച മുടി നാര്..അതാണ് ഈ കേസിലെ വഴിത്തിരിവ് ... കുറച്ചിടെ കറപ്പ് കൂടെ ഉള്ള അത്തരം ഒരു മുടി നാര് രാമദാസിൻറ്റെ തലയിലാണ് ഞാൻ കണ്ടത് ..."കമ്മീഷ്ണർ പറഞ്ഞു .
(സേതുനാഥിൻറ്റെ വീടിൻറ്റെ മുന്നിൽ നിരാഹാരസമരം ചെയ്യുന്ന രാമദാസിനെ തിരികെ പോകുംവഴി ഇന്നോവ കാറിൽ ഇരുന്നു സൂക്ഷ്മം നിരീക്ഷിക്കുന്ന കമ്മീഷ്ണർ ഡേവിഡ് പ്രസാദിൻറ്റെ ചിത്രം അന്ന് ഒപ്പമുണ്ടായിരുന്ന അസിസ്റ്റന്റ് കമ്മീഷണർ അജിൻ പ്രഭാകരുടെ ഓർമ്മയിൽ തെളിഞ്ഞു .)
എല്ലാവരും കമ്മീഷണറെ ഉറ്റുനോക്കിയിരുന്നു .
" നിരാഹാരത്തിൽ കിടന്ന രാമദാസിനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയ അന്ന് ഞാൻ അയാൾ പോലുമറിയാതെ അയാളുടെ ഒരു മുടി നാര് കൈക്കലാക്കിയിരുന്നു ..."
" വെൽ ടൺ മിസ്റ്റർ ഡേവിഡ് പ്രസാദ് നിങ്ങളെ പോലുള്ളവരാണ് പോലീസിൽ ഉണ്ടാകേണ്ടത് .."
മുഖ്യമന്ത്രി രാജൻ തോമസ് ഡേവിഡ് പ്രസാദിനെ അഭിനന്ദിച്ചു .
(the end)
Rajeev AS.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot