ഇല്ല .. ഞാൻ വരുന്നില്ല ......അനാമിക പറഞ്ഞു .... കൂട്ടുകാരി ഗൗരിയാണ് ഫോണിന്റെ അങ്ങെ തലയ്ക്കൽ ...... ടി.വി യിൽ ബെസ്റ്റ് കപ്പിൾസ് 2017 റിയാൽറ്റി ' ഷോയുടെ പരസ്യം ഞാനും കണ്ടതാണ് .... ഇന്ന് ചാനലിന്റെ എറണാകുളത്തുള്ള സ്റ്റുഡിയോയിൽ വച്ച് ഓഡിഷൻ നടക്കുന്നുണ്ടത്രേ.'' 'അതിന് പോവാനാണ് ഗൗരി വിളിച്ചത് '.. അവളും ഭർത്താവും പോവുന്നുണ്ടെന്ന്.'' 'ഒരു കോടിയുടെ ഫ്ലാറ്റാണ് സമ്മാനം എന്നാണ് പറയുന്നത് ...
അവൾ നിർബന്ധിക്കുന്നു.... കൂടെ ചെല്ലാൻ ''..... ഇല്ല ഗൗരി ... ഞാനില്ല '.... എനിക്കതിനൊന്നും താൽപര്യം ഇല്ല '' 'നീ പോയിട്ടു വാ.. ''..... അനാമിക ഫോൺ കട്ടു ചെയ്തു .....
ഇതിനു മുൻപും ഇതേ പോലുള്ള കുറെ റിയാൽറ്റി ഷോ ടി വി യിൽ വന്ന് ഞാൻ കണ്ടിട്ടുണ്ട് .... അവൾ മനസ്സിലോർത്തു.... നമുക്ക് മുൻപരിചയമില്ലാത്ത കുറെ ആളുകൾ നമ്മൾ ചെയ്ത കാര്യങ്ങളെ കുറിച്ച് അഭിപ്രായം പറയുക ,,, കുറ്റങ്ങൾ കണ്ടു പിടിച്ച് പറയുക ..... പിന്നെ അതിനൊരു മാർക്കിടീലും........ പൊതുവെ കണ്ണീർ സീരിയലുകളും റിയാൽറ്റി ഷോകളും കാണാത്ത ആളാണ് ഞാൻ ... ചാനൽ മാറ്റുമ്പോൾ ഇത്തരം ഷോകൾ കണ്ടിട്ടുണ്ട് '... രണ്ട് മൂന്ന് മിനിറ്റു നേരം കാണുമ്പോഴേക്കും ദേഷ്യം വരും'....
എനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല'' ''... കുറെ പേർ ചേർന്ന് സ്വന്തം ഭർത്താവിന്റെ കുറ്റങ്ങൾ പറയുമ്പോൾ അതും ടി.വി.യിലൂടെ ,എങ്ങനെയാണ് ഭാര്യയ്ക്ക് ചിരിച്ചോണ്ട് നിൽക്കാൻ പറ്റുന്നെ..? എനിക്കതിനൊന്നും സാധിക്കില്ല .... എന്തിന്റെ പേരിലാണെങ്കിലും എന്റെ ഭർത്താവിനെ ആരും കുറ്റപ്പെടുത്തുന്നത് എനിക്കിഷ്ടമല്ല...... അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ ഞങ്ങൾ പറഞ്ഞു തീർത്തോളാം .... അതിന് പുറത്തൂന്നുള്ള ആൾക്കാരുടെ സഹായം വേണ്ട .. ''....
.അമ്മ പറയാറുണ്ട് .... നാട്ടുകാരോട് ഭർത്താവിന്റെ കുറ്റങ്ങൾ പറയുന്ന ഒരാള് പിന്നെ എന്തിനാണ് ആ ഭർത്താവിന്റെ കൂടെ താമസിക്കുന്നതെന്ന് '.......? ഭാര്യ ആയാലും ഭർത്താവ് ആയാലും കുറ്റങ്ങളും കുറവുകളും പരസ്പരം പറഞ്ഞ് മനസ്സിലാക്കിക്കുക എന്നതാണ് പ്രധാനം .... അല്ലാതെ നാട്ടുകാരോട് പറഞ്ഞോണ്ടു നടക്കാൻ പാടില്ലെന്ന് '......
എന്നെ സംബന്ധിച്ച് ഞാനും എന്റെ ഭർത്താവുമാണ് ബെസ്റ്റ് കപ്പിൾസ് ഇൻ ദി വേൾഡ് ....... അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം ........
കുഞ്ഞിന്റെ കരച്ചിൽ കേട്ടപ്പോഴാണ് അനാമിക ചിന്തയിൽ നിന്നുണർന്നത് ........ ഈശ്വരാ ..... മോൻ എണീറ്റോ? .... ഓരോന്നു ആലോചിച്ച് സമയം പോയതറിഞ്ഞില്ല...'' അവൾ വേഗം ബെഡ് റൂമിലേക്കു പോയി.. ''
സുമജ....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക