Showing posts with label സുമാജ. Show all posts
Showing posts with label സുമാജ. Show all posts

അനാമിക


ഇല്ല .. ഞാൻ വരുന്നില്ല ......അനാമിക പറഞ്ഞു .... കൂട്ടുകാരി ഗൗരിയാണ് ഫോണിന്റെ അങ്ങെ തലയ്ക്കൽ ...... ടി.വി യിൽ ബെസ്റ്റ് കപ്പിൾസ് 2017 റിയാൽറ്റി ' ഷോയുടെ പരസ്യം ഞാനും കണ്ടതാണ് .... ഇന്ന് ചാനലിന്റെ എറണാകുളത്തുള്ള സ്റ്റുഡിയോയിൽ വച്ച് ഓഡിഷൻ നടക്കുന്നുണ്ടത്രേ.'' 'അതിന് പോവാനാണ് ഗൗരി വിളിച്ചത് '.. അവളും ഭർത്താവും പോവുന്നുണ്ടെന്ന്.'' 'ഒരു കോടിയുടെ ഫ്ലാറ്റാണ് സമ്മാനം എന്നാണ് പറയുന്നത് ...
അവൾ നിർബന്ധിക്കുന്നു.... കൂടെ ചെല്ലാൻ ''..... ഇല്ല ഗൗരി ... ഞാനില്ല '.... എനിക്കതിനൊന്നും താൽപര്യം ഇല്ല '' 'നീ പോയിട്ടു വാ.. ''..... അനാമിക ഫോൺ കട്ടു ചെയ്തു .....
ഇതിനു മുൻപും ഇതേ പോലുള്ള കുറെ റിയാൽറ്റി ഷോ ടി വി യിൽ വന്ന് ഞാൻ കണ്ടിട്ടുണ്ട് .... അവൾ മനസ്സിലോർത്തു.... നമുക്ക് മുൻപരിചയമില്ലാത്ത കുറെ ആളുകൾ നമ്മൾ ചെയ്ത കാര്യങ്ങളെ കുറിച്ച് അഭിപ്രായം പറയുക ,,, കുറ്റങ്ങൾ കണ്ടു പിടിച്ച് പറയുക ..... പിന്നെ അതിനൊരു മാർക്കിടീലും........ പൊതുവെ കണ്ണീർ സീരിയലുകളും റിയാൽറ്റി ഷോകളും കാണാത്ത ആളാണ് ഞാൻ ... ചാനൽ മാറ്റുമ്പോൾ ഇത്തരം ഷോകൾ കണ്ടിട്ടുണ്ട് '... രണ്ട് മൂന്ന് മിനിറ്റു നേരം കാണുമ്പോഴേക്കും ദേഷ്യം വരും'....
എനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല'' ''... കുറെ പേർ ചേർന്ന് സ്വന്തം ഭർത്താവിന്റെ കുറ്റങ്ങൾ പറയുമ്പോൾ അതും ടി.വി.യിലൂടെ ,എങ്ങനെയാണ് ഭാര്യയ്ക്ക് ചിരിച്ചോണ്ട് നിൽക്കാൻ പറ്റുന്നെ..? എനിക്കതിനൊന്നും സാധിക്കില്ല .... എന്തിന്റെ പേരിലാണെങ്കിലും എന്റെ ഭർത്താവിനെ ആരും കുറ്റപ്പെടുത്തുന്നത് എനിക്കിഷ്ടമല്ല...... അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ ഞങ്ങൾ പറഞ്ഞു തീർത്തോളാം .... അതിന് പുറത്തൂന്നുള്ള ആൾക്കാരുടെ സഹായം വേണ്ട .. ''....
.അമ്മ പറയാറുണ്ട് .... നാട്ടുകാരോട് ഭർത്താവിന്റെ കുറ്റങ്ങൾ പറയുന്ന ഒരാള് പിന്നെ എന്തിനാണ് ആ ഭർത്താവിന്റെ കൂടെ താമസിക്കുന്നതെന്ന് '.......? ഭാര്യ ആയാലും ഭർത്താവ് ആയാലും കുറ്റങ്ങളും കുറവുകളും പരസ്പരം പറഞ്ഞ് മനസ്സിലാക്കിക്കുക എന്നതാണ് പ്രധാനം .... അല്ലാതെ നാട്ടുകാരോട് പറഞ്ഞോണ്ടു നടക്കാൻ പാടില്ലെന്ന് '......
എന്നെ സംബന്ധിച്ച് ഞാനും എന്റെ ഭർത്താവുമാണ് ബെസ്റ്റ് കപ്പിൾസ് ഇൻ ദി വേൾഡ് ....... അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം ........
കുഞ്ഞിന്റെ കരച്ചിൽ കേട്ടപ്പോഴാണ് അനാമിക ചിന്തയിൽ നിന്നുണർന്നത് ........ ഈശ്വരാ ..... മോൻ എണീറ്റോ? .... ഓരോന്നു ആലോചിച്ച് സമയം പോയതറിഞ്ഞില്ല...'' അവൾ വേഗം ബെഡ് റൂമിലേക്കു പോയി.. ''
സുമജ....

പ്ലിംഗ്


ഈയിടയ്ക്കാണ് ഒരു ഫോട്ടോ കണ്ടത്....""" കോളിംഗ് ബെല്ലടിച്ച് ഉറങ്ങുന്ന കുഞ്ഞിനെ ഉണർത്തുന്നവർ കുഞ്ഞിനെ വീണ്ടും ഉറക്കീട്ട് പോയാൽ മതി"" ഇതാണ് അതിലെ ഉള്ളടക്കം ...കൂടാതെ കോളിംഗ് ബെൽ സ്വിച്ചിന്റെ ഫോട്ടോയും ...... ഇതു കണ്ടപ്പോഴാണ് ഞാൻ കുറച്ചു വർഷങ്ങൾ പുറകിലോട്ട് സഞ്ചരിച്ചത് ... അന്ന് എന്റെ മോന് 7-8 മാസം പ്രായം .... ചേട്ടൻ ഉച്ചയ്ക്ക് ഊണ് കഴിക്കാൻ വീട്ടിലേക്ക് വരും .... ക്വാർട്ടേഴ്സിലായതു കൊണ്ട് കൂടെ ആരും ഇല്ലാ... രാവിലെ ചേട്ടൻ ജോലിയ്ക്ക് പോയി കഴിഞ്ഞാൽ കുഞ്ഞിനെ എണ്ണ തേപ്പിച്ച് ,കുളിപ്പിച്ച്, കുറുക്കു കൊടുത്ത് ,ഉറക്കീട്ടു വേണം ഉച്ചയ്ക്കേത്തുള്ള ഭക്ഷണം ഉണ്ടാക്കാൻ ...... അങ്ങനെ കുഞ്ഞിനെ ഉറക്കി, കള്ളൻ പതുങ്ങി പോവുന്ന പോലെ പതുങ്ങി ശബ്ദമുണ്ടാക്കാതെ പോയി വേണം അടുക്കള യിൽ ചെന്ന് പണി തുടങ്ങാൻ ..... ചെറിയ ശബ്ദം കേട്ടാൽപ്പോലും മോൻ എണീക്കും ...... അതു കൊണ്ട് ഞാൻ കൊലുസ് (പാദസ്വരം) പോലും ഉപേക്ഷിച്ച ആളാണ് ....
പക്ഷെ കുഞ്ഞിനെ ഉറക്കി അടുക്കളയിൽ ചെല്ലുമ്പോഴേക്കും ആരെങ്കിലും കോളിംഗ് ബെൽ അടിച്ചിരിക്കും ....ഭിക്ഷക്കാരനൊ ,പിരിവുകാരോ, സാധനങ്ങൾ വിൽക്കാൻ വരുന്നവരോ ,വീട് തെറ്റി വന്ന് ബെല്ലടിക്കുന്നവരോ .. അങ്ങനെ ആരെങ്കിലും എന്നും കാണും ....ബെല്ലടിക്കുമ്പോൾ ചിലക്കുന്ന കിളി വന്നവർ പോയാലും ചിലച്ചു കഴിഞ്ഞിട്ടുണ്ടാവില്ല .... മോൻ ഞെട്ടി എണീറ്റ് കരയും.... പിന്നെ അന്നത്തെ ഉച്ചഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമാകും........... ഇത് ഇങ്ങനെ തുടർന്നപ്പോൾ എന്തെങ്കിലും ചെയ്യണല്ലോ എന്നാലോചിക്കാൻ തുടങ്ങി ....
അങ്ങനെ മനസ്സിൽ ഒരു ഐഡിയ വന്നു ..... അന്നു തന്നെ വീട്ടിലുണ്ടായിരുന്ന നീല നിറത്തിലുള്ള പ്ലാസ്റ്റർ എടുത്ത് കോളിംഗ് ബെൽ സ്വിച്ചിൽ തലങ്ങും വിലങ്ങും ഒട്ടിച്ചു ..... അതിന്റെ മുകളിൽ ഇങ്ങനെ എഴുതി ഒട്ടിച്ചു....""സ്വിച്ച് അമർത്തുന്നവർ സൂക്ഷിക്കുക, ക്ഷോക്കടിയ്ക്കും """"
അതിനു ശേഷം കുറച്ചു ദിവസത്തേക്ക് ശല്യമുണ്ടായില്ല ..... ഐഡിയ ഏറ്റു എന്ന സന്തോഷത്തിൽ അഹങ്കരിച്ചിരിക്കുന്ന ഒരു ദിവസം .......
മോനെ ഉറക്കി അടുക്കളയിൽ ചെന്നതേയുള്ളൂ ..... കോളിംഗ് ബെല്ലടിക്കുന്നു ..... അതും വെറുമൊരടിയല്ല .... സ്വിച്ചീന്ന് കൈമാറ്റാതെ തുടർച്ചയായി അമർത്തുന്ന ബെല്ലടി ..... മോൻ എണീറ്റ് കരയാൻ തുടങ്ങി ........ മോനെയും എടുത്തു ഞാൻ ചെന്ന് വാതിൽ തുറന്നു .......
വെളുക്കെ ചിരിച്ച് കൊണ്ട് രണ്ട് പെൺകുട്ടികൾ ....... നോൺ സ്റ്റിക് പാത്രങ്ങൾ വിൽക്കാൻ വന്നതാ ത്രെ ......... ഞാൻ കോളിംഗ് ബെൽ സ്വിച്ചിലേക്ക് ഒന്നു നോക്കി .... ഞാൻ ഒട്ടിച്ച പ്ലാസ്റ്ററെല്ലാം വലിച്ച് പറിച്ചിട്ടിരിക്കുന്നു ...... ഞാൻ അവരെ നോക്കി ........ അതിലൊരു കുട്ടി ചിരിച്ചോണ്ടു പറയ്യാ... ഈ സ്വിച്ചിൽ ഷോക്കൊന്നും ഇല്ല ചേച്ചീന്ന് ......... പ്ലിംഗ്..... എനിക്കറിയില്ലായിരുന്നു എന്താ അവരോട് പറയണ്ടേ എന്ന്....

Sumaja

ജീവൻ തിരിച്ചു കിട്ടില്ല

Image may contain: 1 person, closeup

പുലർച്ചെ ഒരു 5.30 am ആയിക്കാണും .... ബൈക്കിലാണവർ വന്നത് .... മൂന്നു പേരു ഉണ്ടായിരുന്നു ...... മൂന്നാമത് ഇരുന്ന ആളു പെട്ടെന്ന് ബൈക്കിൽ നിന്നിറങ്ങി ... സ്ട്രക്ചർ വേണം ന്ന് പറഞ്ഞു .... സിസ്റ്റർമാർ ഓടിച്ചെന്ന് സട്രെക്ച്ചർ ഉന്തി ബൈക്കിന്റെ അടുത്തെത്തി....... രണ്ടാമത് ഇരുന്ന വയസ്സായ ആളെ പിടിച്ച് സ്ട്രെക്ച്ചറിൽ കിടത്തി .... പെട്ടെന്ന് തന്നെ കാഷ്യാൽറ്റിയിൽ കേറ്റി ..... ഡോക്ടർ വന്ന് പരിശോധിച്ചു.........ആള് മരിച്ചു..... ഇതിനെ മെഡിക്കൽ ഭാഷയിൽ ബ്രോട്ട് ഡെഡ്(brought dead).... എന്നു പറയും ...ആശുപത്രിയിൽ മരിച്ചിട്ട് കൊണ്ടുവരുന്ന കേസ് .... കൊണ്ടുവന്നവർ അതു പ്രതീക്ഷിച്ചിട്ടില്ലെന്നു ' അവരുടെ മുഖഭാവത്തിൽ നിന്നറിയാം ...... അവർ രണ്ടു ചെറുപ്പക്കാർ ഡോക്ടറോട് പറയുന്നുണ്ടായിരുന്നു '.............. രാത്രി ഒരു എട്ടര ഒൻപത് മണി മുതൽ നെഞ്ചെരിച്ചൽ പറയുന്നുണ്ടായിരുന്നത്രേ...... ആശുപത്രി പോവാംന്ന് പറഞ്ഞപ്പോൾ അപ്പച്ചൻ കേട്ടില്ല ...... സാരമില്ലെന്ന് പറഞ്ഞ് ..... ജീരകവെള്ളം കുടിക്കുക .... വറുത്ത ജീരകം കഴിക്കുക ..... വെളുത്തുള്ളി ചതച്ച് കഴിക്കുക ..... തുടങ്ങി പൊടി വൈദ്യങ്ങളെല്ലാം ചെയ്തു..... കുറഞ്ഞില്ല.... അപ്പോഴേക്കും നേരം 5 മണിയായി .... അങ്ങനെ അവർ അദ്ദേഹത്തെ ബൈക്കിലിരുത്തി കൊണ്ടുവന്നു ..... പക്ഷെ വരുന്ന വഴിയിൽ അദ്ദേഹം മരിച്ചു.. ''' അവർ അതറിഞ്ഞില്ല...''
അച്ഛനമ്മമാർ എപ്പോഴും അങ്ങനെയാണ് ...... ചെറിയ കാര്യത്തിന് ആശുപത്രിയിൽ പോവില്ല ....... ഒന്ന്. മക്കളെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതിയാണ് .... രണ്ട്. പൈസയുടെ കാര്യം ആലോചിച്ചും..... പക്ഷെ ഒരു കാര്യം ആലോചിക്കണം ...... നടന്നോ... ബസിനോ .... പോയി ഡോക്ടറെ കണ്ടു വരുമ്പോൾ 100 രൂപ ആവുംന്നാണെങ്കിൽ,. മൂന്നോ നാലോ ദിവസം പോവാതെ സ്വയചികിത്സയും കൊണ്ടിരുന്നാൽ നടക്കാൻ കഴിയാതെ കാറിൽ കിടന്നു പോവേണ്ടിവരുമെന്ന് മാത്രമല്ല ,ക്ഷീണം കാരണം അല്ലെങ്കിൽ അസുഖം കൂടിയതു കാരണം ആശുപത്രിയിൽ കിടക്കേണ്ടിയും വന്നേക്കാം ..... അപ്പോൾ മിനിമം 5000 രൂപയെങ്കിലും ആവും ..... 100 രൂപ കൊടുക്കാൻ വിഷമിച്ചാൽ പിന്നീട് ചിലവ് കൂടത്തേയുള്ളൂ..... 5000 ത്തിന് പകരം 50000 രൂപ കൊടുത്താലും ചിലപ്പോൾ തിരിച്ചു കിട്ടാത്ത വിധം പ്രിയപ്പെട്ടവർ നഷ്ടപെടുവേം ചെയ്യും....
ആരേയും കുറ്റപെടുത്തുന്നതല്ല ..... ഇതൊരു സത്യമാണ് .... അച്ഛനമ്മമാർ ഉൾപടെ എല്ലാവരും ഇതൊന്നു ശ്രദ്ധിക്കണം എന്നു മാത്രമേ ഞാൻ പറയുന്നുള്ളൂ ......
ആ അപ്പച്ചനെ രാത്രി തന്നെ കൊണ്ടുവന്നതാണെങ്കിൽ രക്ഷിക്കാമായിരുന്നു എന്നാണ് ഡോക്ടർ പറഞ്ഞത് ....... ഇനി എന്തു തന്നെ കൊടുക്കാം ന്ന് പറഞ്ഞാലും നമുക്ക് ആ ജീവൻ തിരിച്ചു കിട്ടില്ല .......
സ്നേഹത്തോടെ സുമജ .....

കുറച്ചു ദിവസങ്ങൾക്ക് മുമ്പ്....


കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഒരു ദിവസം തൊട്ടടുത്ത ഫ്ലാറ്റിലെ ആന്റി ഒരു പുസ്തകവുമായി വന്ന് എന്റെ കൈയ്യിൽ തന്നിട്ട് പറഞ്ഞു മോളു ഇതൊന്നു വായിക്കൂന്നു,, പ്രത്യേകിച്ച് അതിലെ ഒരദ്ധ്യായം വായിക്കണംന്ന് ഓർമ്മിപ്പിച്ചിട്ട് ആന്റി പോയി .... അല്ലെങ്കിലും ഇപ്പോൾ വായന കുറഞ്ഞിട്ടുണ്ട്..... ജോലിയും വീട്ടിലെ കാര്യവും പിന്നെ ഫേസ്ബുക്കും വാട്സാപ്പും കഴിഞ്ഞ് പുസ്തകം വായിക്കാൻ എവിടാ സമയം .... ചേട്ടൻ എപ്പോഴും പുസ്തകം വായിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഒരാളാണ് ... പൗലോ കൊയലോ ടെ ആൽകെമിസ്റ്റ് ഉൾപ്പടെയുള്ള ഒരു പാട് ഇംഗ്ലീഷ് ബുക്ക്സ് വാങ്ങിച്ചു തന്നിട്ടുണ്ട് .... ഞാൻ ആൻറി തന്ന ബുക്കെടുത്തു നോക്കി ...... എഴുത്തുകാരിയും അദ്ധ്യാപികയുമായ ശ്രീമതി. ദീപ നിശാന്തിന്റെ ., നനഞ്ഞു തീർത്ത മഴകൾ എന്ന പുസ്തകമാണ് .... ആദ്യമെ തന്നെ ആൻറി വായിക്കാൻ പറഞ്ഞ അദ്ധ്യായം തന്നെ വായിച്ചു. ... അതിൽ ലേഖികയുടെ കൂട്ടുകാരി പറയുന്നുണ്ട് .... കുഞ്ഞുങ്ങൾ കളിപ്പാട്ടങ്ങൾ നിരത്തിയിട്ട് കളിച്ചോട്ടെ ..., ചുമരിൽ വരച്ചോട്ടെ .. അതു കൊണ്ട് ഒന്നും സംഭവിക്കുന്നില്ല ..... എന്ന് .... എനിക്കിപ്പോൾ മനസ്സിലായി ആൻറി എന്നു കൊണ്ടാണ് എനിക്ക് ഈ പുസ്തകം തന്നതെന്ന് ....കാരണം ഞാനും ആ കൂട്ടുകാരിയെ പോലുള്ള അമ്മയാണ് ...
എന്റെ മോനെ കളിപ്പാട്ടങ്ങൾ അവന്റെ ഇഷ്ടത്തിനനുസരിച്ച് കളിക്കാൻ സമ്മതിക്കുന്ന ഒരമ്മ ... ചേട്ടനും ഇങ്ങനെ തന്നെയാണ് ട്ടോ..... ... പെട്ടെന്ന് ഒരു അതിഥി വീട്ടിൽ വന്നാൽ കാണുന്നത് മോന്റെ കളിപ്പാട്ടങ്ങൾ എല്ലായിടത്തും കിടക്കുന്നതായിരിക്കും .... ഹാളിലും .., ബെഡ് റൂമുകളിലും സോഫയിലും .... അത് കാണുന്ന ഏതൊരാൾക്കും തോന്നുക അടുക്കും ചിട്ടയുമില്ലാത്ത വീട് എന്നായിരിക്കും .... ഞങ്ങൾ അവനെ അവന്റെയിഷ്ടത്തിനനുസരിച്ച് കളിക്കാൻ സമ്മതിക്കാറുണ്ട് .... കളിപ്പാട്ടങ്ങൾ കുറച്ച് ചിതറി കിടന്നെന്നു വച്ച് എന്താണൊരു കുഴപ്പം ..? ചുമരിൽ വരച്ചെന്നു കരുതി ഇവിടൊന്നും സംഭവിക്കില്ല ...ഒന്നോ രണ്ട് ഗ്ലാ സോ പ്ലേയ്റ്റോ പൊട്ടിച്ചെന്നു കരുതി എന്തിനാണ് അവരെയടിക്കുന്നത് .....? താഴെ വീണാൽ പൊട്ടും ....സൂക്ഷിച്ചു കൊണ്ടു പോണംന്നല്ലേ പറഞ്ഞു കൊടുക്കേണ്ടത്....? രണ്ടു തവണ അവരുടെ കൈയിൽ നിന്ന് പൊട്ടുമ്പോൾ അവർക്ക് മനസ്സിലാകും .... പിന്നെ അവർ ചെയ്യില്ല ...... കാർട്ടൂൺ കാണുമ്പോൾ പകുതിക്ക് വച്ച് നിർത്തി പോയി ഉറങ്ങടാ ... എന്നു പറയുമ്പോൾ നിങ്ങളാലോചിട്ടുണ്ടോ നിങ്ങളോട് ഒരു സിനിമ പകുതി കണ്ടതു മതി ഇനി പോയി ഉറങ്ങ് എന്ന് പറഞ്ഞാൽ നിങ്ങൾക്ക് എന്താണ് തോന്നുകയെന്ന് .... ഇപ്പോൾ കാണുന്ന കാർട്ടൂൺ കഴിയുമ്പോൾ ചെന്ന് ഉറങ്ങണം അല്ലെങ്കിൽ പഠിക്കണം എന്ന് പറയൂ...... അവർ അനുസരിക്കും ....
മക്കളുടെ ഇഷ്ടത്തിന് കുറച്ചൊക്കെ നമ്മളും നിന്നുകൊടുക്കണം .. അവര് കളിക്കട്ടെ ... ഇനിയൊരിക്കലും അവർക്ക് കുട്ടിക്കാലം തിരിച്ചു കിട്ടില്ല ... ഒരു അഭിമുഖത്തിൽ സിനിമ നടൻ ശ്രീ .സുരാജ് വെഞ്ഞാറമ്മൂട് പറയുന്നത് കേട്ടു ..... തന്റെ അച്ഛൻ ഒരിക്കൽ പോലും ഒരുമ്മ തന്നിട്ടില്ല .. എന്ന് ..അത് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണു നിറയുന്നുണ്ടായിരുന്നു .... കേട്ടിരുന്ന എന്റെയും ..... നമുക്ക് സ്നേഹം കൊടുത്തും ഇടയ്ക്കൊരുമ്മ കൊടുത്തും കുറച്ചു കൊഞ്ചിച്ചുമൊക്കെ നമ്മുടെ മക്കളെ വളർത്താം ....
.....
ഇതിൽ എത്ര പേർ എന്നോട് യോജിക്കുമെന്നറിയില്ല .... എന്താണെങ്കിലും നിങ്ങളുടെ അഭിപ്രായം എനിക്ക് വളരെ വിലപ്പെട്ടതാണ് .... സ്നേഹത്തോടെ ....

സുമജ ..

സത്യായിട്ടും ഞാൻ പാവം കുട്ടിയാണ്


നഴ്സിങ്ങിനു പഠിക്കുന്ന സമയത്ത് പ്രത്യേകിച്ചും ആദ്യത്തെ ആറ് മാസം ഞാൻ പാവം നല്ല കുട്ടിയായിരുന്നു ....(ഇപ്പോഴും ഞാൻ നല്ല കുട്ടിയാണ് സത്യം ........) ടീച്ചർ ക്ലാസ്സെടുക്കുമ്പോൾ ശ്രദ്ധിച്ചിരിക്കുന്ന ,നോട്ട്സ് എഴുതുന്ന ,ക്വസ്റ്റ്വൻ ചോദിച്ചാൽ ആൻസർ പറയുന്ന ,എക്സാമിന് പഠിച്ച് എഴുതി നല്ല മാർക്ക് വാങ്ങുന്ന ,ടീച്ചേഴ്സ് പറയുന്നത് അനുസരിക്കുന്ന നല്ല കുട്ടി. ടീച്ചേഴ്സിനു എന്നെ വല്യ ഇഷ്ടാരുന്നു.........
എന്റെ ക്ലാസ്സിൽ രണ്ട് വികൃതി കുട്ടികളുണ്ട്...മഹാ വികൃതികൾ ..... ക്ലാസ്സെടുക്കുമ്പോൾ സംസാരിച്ചോണ്ടിരിക്കും, സ്നാക്സ് ക്ലാസ്സിൽ കൊണ്ടുവന്ന് ക്ലാസ്സ് നടക്കുമ്പോൾ ടീച്ചറെ കാണാതെ കഴിക്കുക ,ലക്ചർ നോട്സ് ആണെന്ന ഭാവേന അസെസൻമെന്റ് സ് എഴുതുക തുടങ്ങി കറേ വികൃതികൾ ചെയ്യുന്ന രണ്ടു പേർ .....ടീച്ചേഴ്സിനു വഴക്കു പറഞ്ഞു മടുത്തു..... അതു കൊണ്ട് അവരെ രണ്ടു പേരെയും എന്റെ ഇടത്തും വലത്തുമായി ഇരുത്താൻ തീരുമാനിച്ചു. ഞാൻ ക്ലാസ്സിൽ ശ്രദ്ധിക്കുന്ന കുട്ടിയായതു കൊണ്ട് അവർ സംസാരിച്ചാലുO ഞാനൊന്നും തിരിച്ചു മിണ്ടില്ല എന്ന വിശ്വാസത്തിലായിരിക്കണം ടീച്ചേഴ്സ് അങ്ങനെ ചെയ്യാൻ തീരുമാനിച്ചത് .....
എന്തായാലും അവരെ ന്റ രണ്ടു സൈഡിലുമായി ഇരിക്കാൻ തുടങ്ങി ....... എന്നോട് ക്ലാസ്സ് നടക്കുമ്പോൾ അവർ സംസാരിക്കും .... ഞാൻ മിണ്ടില്ല ..... അവർ വീണ്ടും വീണ്ടും സംസാരിക്കും '.. ഞാൻ ദേഷ്യപ്പെടും .... പിന്നെ കുറച്ചു നേരത്തേക്ക് അവരൊന്നും മിണ്ടില്ല ..... അങ്ങനെ രണ്ടു മൂന്നു ദിവസങ്ങൾ കഴിഞ്ഞു.
പിന്നെ അവർ എന്നോട് സംസാരിക്കില്ല ... ബാക്കിലേക്ക് ചാരിയിരുന്ന് ദിലീപിന്റെ കോമഡി സീൻസും ഫ്രണ്ട്സ് സിനിമയിലെ പെയ്ൻറിങ്ങ് സീൻസും അവർ ചർച്ച ചെയ്യുന്നു .iiii എനിക്ക് അത് വ്യക്തമായി കേൾക്കാം '.... ഞാൻ ആദ്യമൊന്നും മൈന്റ് ചെയ്യ്തില്ല ..... പക്ഷെ കുറെ കഴിഞ്ഞപ്പോഴത്തേക്കും എനിക്ക് ചിരി വരാൻ തുടങ്ങി ....... ഞാൻ ചിരിച്ചു..... എനിക്കൊരു കുഴപ്പമുണ്ട് ..... ചിരിച്ചു തുടങ്ങിയാൽ പിന്നെ നിർത്താൻ വല്യ പ്രയാസമാണ് .... മാത്രവുമല്ല ഞാൻ ഉറക്കെയുറക്കെ പൊട്ടിച്ചിരിക്കുന്നയാളുമാണ് ........ അവർക്കതറിയാം ..... അവർ എന്റെ ബലഹീനതയെ മുതലെടുത്തു ........... അവർ അതിൽ വിജയിക്കുകയും ചെയ്തു ...... ഞാൻ ചിരിച്ചു... ടീച്ചർ കണ്ടു.'' ' കേട്ടു .. ... എന്നോട് എണീക്കാൻ പറഞ്ഞു: എന്തിന ചിരിച്ചേ..? ടീച്ചറെ കളിയാക്കി ചിരിച്ചതാണെന്ന് തോന്നീട്ടുണ്ടാകും... അവരെ രണ്ടു പേരെയും ഞാനൊന്നു നോക്കി ''''' അപ്പോൾ അവരുടെ ഭാവം ...... വളരെ സീരിയസായി ക്ലാസിൽ ശ്രദ്ധിച്ചിരിക്കുന്നു....... വളരെ പുച്ഛ ഭാവത്തിൽ ടീച്ചർ കേൾക്കെ എന്നോട്...... എന്തിനാ സുമജ :: ടീച്ചർ ക്ലാസ്സെടുക്കുമ്പോൾ ഇങ്ങനെ ചിരിക്കുന്നത് .?കഷ്ടം .... ഞാൻ അന്തം വിട്ട് നിന്നു പോയി അവരുടെ അഭിനയം കണ്ട് . .. ടീ്ച്ചറോട് സോറി പറഞ്ഞപ്പോൾ ഇരുന്നോളാൻ പറഞ്ഞു.'' '
ഇരുന്ന ഉടനെ അവർ എന്നോട് രഹസ്യമായി പറയുവാ '''.... ശ്രീനിവാസൻ 'ഫ്രണ്ട്സ് സിനിമയിൽ ചിരിക്കുന്നത് ഓർമ്മയുണ്ടോന്ന് ... ഞാൻ പെട്ടെന്ന് അതോർത്തു.iiiii പെട്ടെന്ന് ഞാൻ വീണ്ടും ചിരിച്ചു .......😀😇😇 ടീച്ചർ കണ്ടു.... കേട്ടു .... സുമജ ...... ഗെറ്റ് ഔട്ട് ഫ്രം ദി ക്ലാസ്സ് ' ".. ടീച്ചർ അലറി വിളിച്ചു....
എന്റെ ആദ്യത്തെ ക്ലാസ്സിനു പുറത്താകൽ ....... ഞാൻ വിഷമത്തോടെ പുറത്തേക്ക് നടന്നു ... ഡോർ തുറക്കുന്നതിനു മുമ്പ് അവരെയൊന്നു തിരിഞ്ഞു നോക്കി ....... ഇത്രയും നന്നായി ക്ലാസ്സിൽ ശ്രദ്ധിക്കുന്ന കുട്ടികൾ ഈ ലോകത്തുണ്ടാകില്ല''''''.
'ഇങ്ങനെ ഒരാഴ്ച്ച കഴിഞ്ഞു. അപ്പോഴേക്കും കോളേജിലെ നമ്പർ വൺ നോട്ടപ്പുള്ളിയായി ഞാൻ മാറിയിരുന്നു ... ഞാൻ അവരോട് കുറെ ദേഷ്യപ്പെട്ടു'' '' അപ്പോൾ അവർ പറയുവാ... ഇനീപ്പോ നന്നാകാൻ നോക്കീട്ട് വലിയ കാര്യമൊന്നുമില്ല... ആരും വിശ്വസിക്കത്തില്ല .. അതു കൊണ്ട് നമുക്ക് ഇങ്ങനെ തന്നെ പോവാംന്ന്.......
ഒന്നാലോചിച്ചപ്പോൾ അവരു പറയുന്നതു ശരിയാണ് ... എന്തായാലും നനഞ്ഞു ... എന്നാ പിന്നെ കുളിച്ചു കേറിയേക്കാമെന്നു വിചാരിച്ചു - ..
അങ്ങനെയാണ് ഞാൻ ഇങ്ങനെയായത് .... സത്യായിട്ടും ഞാൻ പാവം കുട്ടിയാണ്.... അല്ലാന്നു തോന്നിയാൽ അതിനുത്തരവാദി അവര് രണ്ടു പേര് മാത്രമാണ് .... സത്യം 

By
Sumaja Krishnan Kutty

By

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo